മുഖപുസ്തകം തന്ന പ്രിയ സുഹൃത്ത്
---------------------------------------------------------
---------------------------------------------------------
മേശ വലിപ്പിലെ ഡയറിയിൽ വെളിച്ചം കാണാതെ കിടന്നിരുന്ന എഴുത്തുകളൊക്കെ മുഖപുസ്തകത്തിലെ എഴുത്തു ഗ്രൂപ്പുകളിൽ എത്തിയത് തികച്ചും യാദൃശ്ചികമായാണ്..
അടുത്തറിയാവുന്ന പലരും ഞെട്ടലോടെയാണ് അതിനോട് പ്രതികരിച്ചത്..
'' നിനക്ക് ഇങ്ങനെയൊരു കഴിവുണ്ടായിരുന്നോ..?.. അറിഞ്ഞില്ല.. ആരും പറഞ്ഞില്ല''..
എന്നു പറഞ്ഞു ചിലർ..
''ഇതൊക്കെ നീ തന്നെ എഴുതുന്നതാണോ? അതോ ആരെങ്കിലും എഴുതിത്തരുന്നതാണോ?''
ഇതായിരുന്നു മറ്റു ചിലരുടെ പ്രതികരണം..
ആരോടും മറുപടി പറയാൻ പോയില്ല...
ഗ്രൂപ്പുകളിൽ കിട്ടിയ പ്രോത്സാഹനം ആത്മവിശ്വാസം തന്നു.. വീണ്ടും എഴുതാനുള്ള പ്രചോദനവും..
അതിനോടൊപ്പം മുഖപുസ്തക സൗഹൃദങ്ങളുടെ എണ്ണം കൂടാൻ തുടങ്ങി..
ഫ്രണ്ട് റിക്വസ്റ്റുകളുടെ തള്ളിക്കയറ്റമുണ്ടായി..
പരിചയമില്ലാത്തവരെ സ്വീകരിക്കുവാൻ ആദ്യമൊന്നു മടിച്ചു..
ഫ്രണ്ട് റിക്വസ്റ്റുകളുടെ തള്ളിക്കയറ്റമുണ്ടായി..
പരിചയമില്ലാത്തവരെ സ്വീകരിക്കുവാൻ ആദ്യമൊന്നു മടിച്ചു..
എഴുത്തുകൾക്ക് അഭിപ്രായം പറയുന്നവരെയും തെറ്റുകൾ ചൂണ്ടിക്കാട്ടി തരുന്നവരെയും സ്വീകരിക്കാൻ തീരുമാനിച്ചു..
അങ്ങനെ സുഹൃത്തുക്കളുടെ എണ്ണം നൂറിൽ നിന്ന് അഞ്ഞൂറിലെത്തി..
അങ്ങനെ സുഹൃത്തുക്കളുടെ എണ്ണം നൂറിൽ നിന്ന് അഞ്ഞൂറിലെത്തി..
പലരും ഇൻബോക്സിൻ്റെ പടിവാതിൽക്കൽ വന്നു മുട്ടി.. ചാറ്റിംഗിനോട് പണ്ടേ താല്പര്യമുണ്ടായിരുന്നില്ല..
എന്നിട്ടും എഴുത്തിനെ പ്രോത്സാഹിപ്പിക്കുന്നവരെ നിരാശപ്പെടുത്തണ്ട എന്നു കരുതി ഒന്നു രണ്ടു വാക്കുകളിൽ മറുപടി കൊടുത്തു..
എന്നിട്ടും എഴുത്തിനെ പ്രോത്സാഹിപ്പിക്കുന്നവരെ നിരാശപ്പെടുത്തണ്ട എന്നു കരുതി ഒന്നു രണ്ടു വാക്കുകളിൽ മറുപടി കൊടുത്തു..
മുഖമില്ലാത്ത ചില സൗഹൃദങ്ങളും പെൺ വേഷം കെട്ടിയ ഫെയ്ക്ക് എെഡികളും പ്രശ്നങ്ങൾ സൃഷ്ടിക്കാൻ തുടങ്ങിയപ്പോൾ ഇൻബോക്സിൽ ഇത്തിരി അഹങ്കാരിയാവാൻ തീരുമാനിച്ചു..
മെസ്സേജുകൾക്ക് മറുപടി കൊടുക്കാതെയായി.. ഇത് പലരെയും ചൊടിപ്പിച്ചു..
മെസ്സേജുകൾക്ക് മറുപടി കൊടുക്കാതെയായി.. ഇത് പലരെയും ചൊടിപ്പിച്ചു..
അങ്ങനെയിരിക്കെയാണ് ഒരു റിക്വസ്റ്റ് വന്നത്..
നോക്കിയപ്പോൾ പരിചയമില്ലാത്ത ആളാണ്..
പക്ഷേ എഴുത്തുകൾക്കൊക്കെ കൃത്യമായി അഭിപ്രായം പറയാറുണ്ട്.. എഴുതുന്ന ആളല്ല എന്നു തോന്നുന്നു.. ഏതായാലും ആക്സപറ്റ് ചെയ്യാൻ തീരുമാനിച്ചു..
അടുത്ത നിമിഷം തന്നെ ഇൻബോക്സിൽ മെസ്സേജ് വന്നു...
അഹങ്കാരിയായതുകൊണ്ട് ഞാനത് അവഗണിച്ചു..
പിന്നെയും പിന്നെയും മെസ്സേജുകൾ വന്നു കൊണ്ടേയിരുന്നു..

അസുഖം ബാധിച്ചു കിടക്കുകയായിരുന്ന ഒരു ദിവസം മറ്റൊന്നും ചെയ്യാനില്ലതുകൊണ്ട് വെറുതെ ആ മെസ്സേജുകൾ വായിച്ചു നോക്കി..
സാധാരണ എല്ലാവരും അയക്കുന്നതു പോലെയുള്ള പൊള്ളയായ കുശലാന്വേഷണങ്ങളായിരുന്നില്ല അത്.. സ്നേഹവും സൗഹൃദവും തുളുമ്പുന്ന സന്ദേശങ്ങൾ..
എഴുത്തിനെ കുറിച്ചുള്ള അഭിപ്രായങ്ങൾ.. വായിച്ചപ്പോൾ അവഗണിക്കാൻ തോന്നിയില്ല..
അങ്ങനെ മറുപടി കൊടുത്തു..
എഴുത്തിനെ കുറിച്ചുള്ള അഭിപ്രായങ്ങൾ.. വായിച്ചപ്പോൾ അവഗണിക്കാൻ തോന്നിയില്ല..
അങ്ങനെ മറുപടി കൊടുത്തു..
ആഴമേറിയ ഒരു സൗഹൃദത്തിൻ്റെ തുടക്കമായിരുന്നു അത്.. അന്ന് ഞാൻ ആ മെസ്സേജുകൾ അവഗണിച്ചിരുന്നെങ്കിൽ നഷ്ടമായി പോകുമായിരുന്ന പ്രിയ സൗഹൃദം..
ഇന്ന് എൻ്റെ സുഖത്തിലും ദുഃഖത്തിലും ഇതുവരെ നേരിട്ടു കണ്ടിട്ടില്ലാത്ത, ഇതുവരെ ഫോൺ നമ്പർ പോലും ചോദിച്ചിട്ടില്ലാത്ത ആ സുഹൃത്ത് കൂടെയുണ്ട്.. ഒരു സുഹൃത്ത് എന്നതിലുപരി ഒരു കൂടപ്പിറപ്പിൻ്റെ സ്നേഹവും കരുതലുമായി..
ശരിയാണ്.. കാലമല്ല സൗഹൃദത്തിൻ്റെ അളവുകോൽ.. അതിൻ്റെ ആഴം തന്നെയാണ്.
അജിന സന്തോഷ്

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക