Slider

ഒരു ഫെയ്സ്ബുക്ക്‌ പ്രണയകഥ

0

ഒരു ഫെയ്സ്ബുക്ക്‌ പ്രണയകഥ
_____________________________
ഫാനിൽ മുറുക്കിയിട്ട കയറിനു താഴെ ഇരുന്ന് മഹേഷ്‌ കഴിഞ്ഞതെല്ലാം ഓർത്തെടുക്കാൻ ശ്രമിച്ചു.ജീവിതമാകെ
ശൂന്യമായ്‌ തോന്നിയ ആ നിമിഷത്തിലും ഓർമ്മകൾ തികട്ടിവന്നു.
ഏകാന്തത ആസ്വദിച്ച്‌ ജീവിതം മുന്നോട്ട്‌ പോവുമ്പൊഴും ബാങ്കിലെ ജോലി സ്ഥിരപെടാത്തത്‌ വലിയ ബുദ്ധിമുട്ട്‌ തന്നെ ആയിരുന്നു.
പത്താം ക്ലാസിൽ പഠിക്കുന്ന കാലത്താണു അച്ഛൻ മരിച്ചത്‌ പിന്നെ അമ്മ കഷ്ട്പെട്ട്‌ പഠിപ്പിച്ചെങ്കിലും അധികകാലം അമ്മയും നിന്നില്ല.
ഒറ്റപെടുത്തലുകളും നക്ഷത്രദോഷവും കുടുംബത്തിൽ പെട്ടവരുടെ ആക്ഷേപങ്ങളും അതിരു കടക്കുമ്പോഴും ആശ്വാസമായത്‌ പ്രവത്തിച്ച്‌ വന്ന സംഘടനയും സഖാക്കളുമാണു.
സോഷ്യൽ മീഡിയ വഴി രാഷ്ട്രീയം പറയുന്ന പുതുതലമുറ സഖാക്കളിൽ ഒരാളായ അവനും ഇടതുപക്ഷ ചിന്താഗതിയുള്ള ഒരു പങ്കാളിയെ കിട്ടിയെങ്കിലെന്ന് ആഗ്രഹമുണ്ടായിരുന്നു.അങ്ങിനെ ഇരിക്യേ ഒരു ദിവസം അവൻ
വെറുതെ കുത്തികുറിക്കുന്ന എഴുത്തുകൾ ഫെയ്സ്ബുക്കിൽ പോസ്റ്റ്‌ ചെയ്തത്‌ ഒരാൾ കോപ്പി പേസ്റ്റ്‌ ചെയ്ത്‌ പോസ്റ്റ്‌ ഇട്ടിരിക്കുന്നു.
കടപ്പാട്‌ ഉണ്ടോ എന്ന ചോദ്യത്തിനു സഖാവിനോട്‌ മാത്രം എന്ന മറുപടിയും കിട്ടി.
പല കാര്യത്തിലുമുള്ള സാമ്യം എന്തോ ഒരിഷ്ടം അയാളോട്‌ തോന്നിപ്പിച്ചു,വയനാട്‌ ഏതോ കോളേജിൽ പഠിക്കുന്നു എന്ന് മാത്രം അറിയാം.
ചാറ്റിങ്ങിൽ വല്ലപ്പോഴും വരുമ്പോൾ കുറച്ചൊക്കെ വീട്ടുകാര്യങ്ങളും
പങ്കുവെച്ചു, പേരു അഞ്ജു എന്നായിരുന്നു
അച്ഛനും അമ്മയ്‌ക്കും ഒറ്റ മോളാണു,വിപ്ലവ വിദ്യാർത്ഥിപ്രസ്ഥാനത്തിന്റെ പ്രവർത്തകയാണു.
ഉള്ളിൽ തോന്നിയ ഇഷ്ടം ഒരു ദിവസം പറഞ്ഞപ്പോ താൽപര്യമില്ല എന്ന് പറഞ്ഞ്‌ ഒഴിഞ്ഞു മാറിയെങ്കിലും അവൻ ശ്രമം തുടർന്നു കൊണ്ടേയിരുന്നു.
അവന്റെ ചോദ്യങ്ങൾ ശല്യമായ്‌ തുടങ്ങിയപ്പോൾ വീട്ടുകാർക്ക്‌ ജാതി പ്രശ്നമാണു എന്ന് പറഞ്ഞ്‌ ഒഴിഞ്ഞ്‌ മാറി.
എന്നിട്ടും പിന്മാറാതെ അവൻ ശ്രമം തുടർന്നു കോണ്ടേയിരിന്നു.
വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ സമ്മേളനം നടന്ന ഒരു ദിവസം അവളെ കാണുകയും ചെയ്തു.
അവുടെയും തികഞ്ഞ അവഗണന മാത്രമായിരുന്നു കിട്ടിയത്‌.
പ്രകടനത്തിൽ മുഷ്ടി ചുരുട്ടി അവളടങ്ങുന്ന കുട്ടികൾ നടന്ന് നീങ്ങുന്ന വീഡിയോ എത്ര വട്ടം കണ്ടിരിക്കുന്നു.
ആ കോളേജിൽ വെച്ച്‌ നടന്ന കലോൽസവത്തിൽ അവൾ അഭിനയിച്ച ഒരു നാടകത്തിന്റെ കുറച്ച്‌ ഭാഗവും വീഡിയോ ആയ്‌ കിട്ടിയതും അവൻ മതിയാവോളം കണ്ടിരുന്നു,നീണ്ട്‌ വളർന്ന മുടിയും കരിമഷിയെഴുതിയ കണ്ണുകളും കൺകോണിലേക്ക്‌ മിഴിമുന പായിച്ച്‌ അവൾ എടുക്കുന്ന സെൽഫികളും അവൻ മതിയാവോളം ആസ്വദിച്ചു.
ചാറ്റിങ്ങിൽ വരുന്നത്‌ വിരളമാണെങ്കിലും വല്ലപ്പോഴും തരുന്ന മറുപടികൾ മഴ കാത്ത്‌ നിൽക്കുന്ന വേഴാമ്പലിനു പുതുമഴ ലഭിക്കുന്നത്‌ പോലെ ആസ്വാദ്യകരമായിരുന്നു അവനു.
പല തരത്തിലും അവളുടെ ഇഷ്ടങ്ങളെ മനസ്സിലാക്കാൻ മഹേഷ്‌ ശ്രമിച്ചു കൊണ്ടേയിരുന്നു.ഒരു പുസ്തകം അയച്ച്‌ കൊടുക്കാൻ വേണ്ടി അവൾടെ അഡ്രസ്സ്‌ കിട്ടാൻ ഒരുപാട്‌ ശ്രമിച്ചതിന്റെ ഫലമായ്‌ അഡ്രസ്സ്‌ കിട്ടി.
വായിക്കാൻ ഇഷ്ടമുള്ള പുസ്തകങ്ങൾ അയച്ചും ഇഷ്ടം പിടിച്ചുപറ്റാൻ നോക്കി.
സുഹൃത്ത്‌ എന്നതിലുപരിയായ്‌ എന്നെ കാണരുത്‌.
വീട്ടുകാർ യാഥാസ്ഥികരാണു എന്ന മറുപടി കിട്ടികൊണ്ടിരുന്നു.
അവൾ കാണുന്നുണ്ടെന്ന വിശ്വാസത്തോടെ മനസ്സിൽ തോന്നുന്ന പ്രണയവും വിരഹവുമെല്ലാം ആ സമയത്ത്‌ അവൻ വിരലുകളിൽ ആവാഹിച്ച്‌ എഴുത്ത്‌ തുടർന്ന് കൊണ്ടേയിരുന്നു.
കൂട്ടത്തിൽ ജോലി സ്ഥിരപെടാൻ ഉള്ള സാധ്യതകളും മത്സരപരീക്ഷകൾക്കുള്ള തയ്യാറെടുപ്പുകളും നടത്തി.
അവഗണന മറവിയായ്‌ മാറുന്നു എന്ന് തോന്നിതുടങ്ങുന്ന ഘട്ടമെത്തിയപ്പോൾ വീട്ടുകാരെ കണ്ട്‌ സംസാരിക്കാമെന്ന് കരുതിയാണു സുഹൃത്തായ അതുലിനെ കൂട്ടി അവളുടെ നാട്ടിലേക്ക്‌ പോവാൻ തീരുമാനിച്ചത്‌
മേപ്പാടിക്ക്‌ അടുത്താണു വീട്‌.അവളുടെ അച്ഛൻ ജോലി ചെയ്യുന്ന ‌സഹകരണ ബാങ്കിന്റെ പേരൊക്കെ മുൻപ്‌ ചാറ്റ്‌ ചെയ്തപ്പോൾ പറഞ്ഞ ഓർമ്മയുണ്ട്‌.
അവിടെ ചെന്ന് കാര്യം പറയാം എന്ന് കരുതിയാണു പുറപെട്ടത്‌.
ഡാ നീ സ്വപ്നം കാണാണോ എന്ന അതുലിന്റെ ചോദ്യം കേട്ടാണു അവൻ ചിന്തകളിൽ നിന്ന് ഉണർന്നത്‌.
സ്വപ്നമൊന്നുമില്ല,വെറുതെ ചിന്തിച്ച്‌ ഇരുന്നതാടാ ………
നീ ഇപ്പോ എന്താ അയാളോട്‌ ചോദിക്കാൻ പോണത്‌,ഒറ്റയടിക്ക്‌ മോളെ കെട്ടിച്ചു തരോന്നോ.
ഹേയ്‌ അങ്ങിനെ ചോദിക്കത്തില്ല കാര്യം സാവകാശം സമയം എടുത്ത്‌ പറയും
മറുപടി നെഗേറ്റെവ്‌ ആണെങ്കിൽ ?
ആണെങ്കിലെന്താ നമ്മൾ തിരിച്ച്‌ ചുരമിറങ്ങും അത്രന്നേ.
ന്റെ പൊന്നു മഹേഷേ അങ്ങിനെ ആണെങ്കിൽ കഷ്ടപെട്ട്‌ ഈ ചുരം കേറണോ
തരൂല എന്ന് ഉറപ്പല്ലേ ഒരു പരിചയവുമില്ല
പറയത്തക്ക ജോലിയില്ല ചോദിക്കാനോ പറയാനോ വീട്ടുകാരില്ല.
നീ എന്ത്‌ കണ്ടിട്ടാ ഈ കളിക്കണത്‌.
വീട്ടുകാരില്ല എന്ന് പറഞ്ഞപ്പോ അവൻ പെട്ടെന്ന് തിരിഞ്ഞ്‌ നോക്കിയ നോട്ടത്തിൽ കണ്ണിൽ കത്തിയ രൗദ്രത കണിട്ടാവണം അതുൽ ഒരു തിരുത്ത്‌ ചേർത്ത്‌ പറഞ്ഞു
നിനക്കൊന്നും തോന്നാൻ വേണ്ടി പറഞ്ഞതല്ല അവർക്കും ണ്ടാവില്ലേ മോളെ ഭാവിയെകുറിച്ച്‌ ചിന്ത.
നല്ല പഠിപ്പും ജോലിയുമുള്ള വല്ല ഡോക്ടറോ എഞ്ചിനീയറ്വ് ആയ മരുമകനെ ആവും അവർ കൊതിക്കുന്നത്‌ പോരാത്തതിനു നായന്മാരുടെ ആഡ്യത്വവും
നമുക്ക്‌ പോണോടാ ??
ആ ചോദ്യം ഹൃദയത്തിൽ തട്ടി വന്നതാണെന്ന് മഹേഷിനു മനസ്സിലായി
സ്വന്തം സുഹൃത്ത്‌ മറ്റൊരാൾക്ക്‌ മുൻപിൽ ചെറുതാവുന്നത്‌ കാണാൻ ഇഷ്ടമല്ലാത്തത്‌ കൊണ്ടാണു അവൻ ആ ചോദ്യം ചോദിച്ചത്‌.
സാരല്യ ഏതായാലും നനഞ്ഞു ഇനി കുളിച്ചു കേറാം.
ചുരം കയറി ചുണ്ടേൽ എത്തിയപ്പോ നല്ല വിശപ്പ്‌ അവിടെ തന്നെ കണ്ട ഒരു ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു.
മഹേഷേ ആ കുട്ടിക്ക്‌ വേറെ വല്ല പ്രണയമുണ്ടോ എന്ന് നിനക്കറിയോ ??
നീ ആ കരിനാവ്‌ വളക്കല്ലേ ന്റെ അതുലേ പോയ്‌ നോക്കാം ഇന്നൊരു ദിവസം അല്ലേ ഇനി നിന്നെ ബുദ്ധിമുട്ടിക്കില്ല പോരെ
ബുദ്ധിമുട്ടൊന്നുമില്ല ഇപ്പോഴത്തെ കാലമല്ലേ പെൺകുട്ട്യോൾക്ക്‌ വേറെ ഇഷ്ടം ഉണ്ടാവില്ല എന്ന് പ്രവചിക്കാനൊന്നും പറയാൻ പറ്റില്ലല്ലോ ??
അതിനു മറുപടി ഒന്നും കൊടുക്കാതെ ഹോട്ടലിലെ ബില്ല് അടച്ച്‌ മഹേഷ്‌ കാറിനടുത്തേക്ക്‌ പോയി.
ഒന്നു പുകച്ചിട്ട്‌ കേറ്യാൽ പോരേ
വേണ്ട ആ മണം കിട്ടീട്ട്‌ ഒഴിവാക്കാൻ കാരണം ആക്ക്യാലോ
വരുമ്പോ വലിക്കാം,
കാർ അവൾ പറഞ്ഞു തന്ന ബാങ്കിനു മുന്നിലെത്തി.
അവിടെ പാർക്ക്‌ ചെയ്തു അവർ ഉള്ളിലേക്ക്‌ കയറി
മോഹൻ എന്നയാളെ കാണണം എന്ന് പറഞ്ഞപ്പോ സെക്യൂരിറ്റി കുറച്ച്‌ നേരം അവിടെ ഇരിക്കാൻ പറഞ്ഞു.
കുറച്ച്‌ കഴിഞ്ഞപ്പോൾ
നരച്ച താടി ഉള്ള ഒരാൾ കടന്നു വന്നു.മുണ്ടും ഷർട്ടുമാണു വേഹം സൗമ്യമായൊരു ചിരിയുമായ്‌ കടന്ന് വന്ന അദ്ധേഹം പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു
ആരാ ??
എവിടുന്നാ??
അഞ്ജുവിന്റെ അച്ഛനല്ലേ
അതേ നിങ്ങളാരാ മനസ്സിലായില്ല.
ഞാൻ അവളുടെ ഫെയ്സ്ബുക്ക്‌ ഫ്രണ്ടാണു പേരു മ
ഓ ……… മഹേഷ്‌ അറിയാം
ഞങ്ങൾ രണ്ടുപേരും പരസ്പരം നോക്കി.
പേടിക്കണ്ട മക്കളേ അവളെല്ലാം പറഞ്ഞിരുന്നു എന്നോട്‌,
മോനവളെ കല്യാണം കഴിക്കണം എന്ന് പറഞ്ഞതുൾപ്പടെ എല്ലാം.………
അവനാകെ വിയർത്തു.
പക്ഷേ എനിക്കും എന്റെ വീട്ടുകാർക്കും ജാതി മാറി മകളെ കല്യാണം കഴിപ്പിക്കാൻ താൽപര്യമില്ല.
ഞങ്ങടെ ജാതിയിൽ തന്നെയുള്ള ഒരാളുമായ്‌ കല്യാണം ഉറപ്പിച്ചിട്ടുമുണ്ട്‌.
ഞാനാണു പറഞ്ഞത്‌ അത്‌ ഇപ്പോഴൊന്നും പറയരുത്‌ എന്ന്.
ന്നാ ശരി ഇറങ്ങല്ലേ എന്ന ചോദ്യത്തിൽ അൽപം പുച്ഛം കലർന്നിരുന്നോ എന്ന് തോന്നിയെങ്കിലും മഹേഷ്‌ ഒന്നും മിണ്ടിയില്ല.
കാറിൽ കയറാൻ പോകുമ്പോ അയാൾ ഓടിവന്നു ഇത്‌ മോൾടെ കല്യാണകത്താണു എന്തായാലും വരണം എന്നും പറഞ്ഞു.
തിരിച്ച്‌ ചുരമിറങ്ങുമ്പോൾ ആകെ ഒരു ശൂന്യത.
കാറോട്‌ കൂടി കൊക്കയിലേക്ക്‌ മറഞ്ഞെങ്കിൽ എന്നവൻ ആശിച്ചു.
വീട്ടിലെത്തിയതും അവൻ വേഗം പോയ്‌ കിടന്നു.
ഞാൻ പറഞ്ഞതല്ലേ മഹേഷേ പോവണ്ടാന്ന്
അതുൽ സംസാരിച്ചു കൊണ്ടേയിരുന്നു.
നീ എനിക്ക്‌ ഒരുപകാരം കൂടി ചെയ്യണം അതുലേ
എന്താ ?
ആ കല്യാണദിവസം എന്നെ കൊണ്ടുപോവാൻ നീ വരണം.
ദിവസങ്ങൾ പെട്ടെന്ന് കടന്നു പോയ്‌
ഇന്നാണാ കല്യാണദിവസം,
മുറ്റത്ത്‌ നിർത്തിയ കാറിന്റെ ശബ്ദം പോലും അവൻ അറിഞ്ഞില്ല.
തുറന്ന് കിടന്ന വാതിലും കടന്ന് അകത്ത്‌ എത്തിയ അതുൽ കണ്ടത്‌ തൂങ്ങിയാടുന്ന
കയറിനു താഴെ നിൽക്കുന്ന മഹേഷിനെയാണു
നീ എന്താ ഈ കാണിക്കണത്‌
ഇങ്ങ്‌ വന്നേ
കല്യാണത്തിനു കൂട്ടി കൊണ്ടോവാൻ വരാൻ പറഞ്ഞിട്ട്‌ …………
ഒരു പെണ്ണു പോയാൽ അപ്പോ തന്നേ തൂങ്ങി ചാവാൻ പോവാ
നീ മാറ്റി ഇറങ്ങ്‌ 11 മണിക്കാ മുഹൂർത്തം ഇപ്പൊ തന്നെ എട്ട്‌ മണിയായി.
കാറിൽ കയറി അടിവാരത്ത്‌ എത്തിയാപോ ചായ കുടികാൻ നിർത്തി.
സിഗരറ്റും കത്തിച്ച്‌ ചായ കുടികുന്നതിനിടെ മഹേഷ്‌ പറഞ്ഞു
ഫാൻസി കട ഉണ്ടെങ്കിൽ ഒന്ന് കേറണം
എന്തിനാ ??
വെറും കൈയ്യോടെ എങ്കിനാ പോവാ
ഒരു ഗിഫ്റ്റ്‌ വാങ്ങണം
ഒരുപാട്‌ തിരഞ്ഞ്‌ ഫാൻസി കട കണ്ട്‌ കിട്ടി.
അവിടെ കയറി ക്രിസ്റ്റൽ കൊണ്ടുണ്ടാക്കിയ ഒരു ജോഡി കമ്മലും ഒരു ഫോട്ടോ ഫ്രൈയ്മും വാങ്ങി.
ഇതു രണ്ടും ബ്ലാക്കാണല്ലോടാ
നിനക്ക്‌ ഇഷ്ടം ചോപ്പും വെള്ളയുമല്ലേ
ഇതെന്തു പറ്റി.
അവൾക്ക്‌ ഇഷ്ടപെട്ട നിറം കറുപ്പാ അതൊണ്ടാ
ഓ അങ്ങിനെ ശരി ശരി
അവസാന ഗിഫ്റ്റല്ലേ കൊടുത്തോ
അത്‌ പാക്ക്‌ ചെയ്ത്‌ വാങ്ങി കാറിൽ കയറി
പോകുന്നതിനിടെ അതുൽ എന്തൊക്കൊയോ ചോദിച്ചു കൊണ്ടിരിന്നു.
ടാ നിനക്ക്‌ അനാഥാലയത്തിലോ മറ്റോ ഉള്ള ഒരു കുട്ടിക്ക്‌ ജീവിതം കൊടുത്തൂടെ.
നിന്നെ മനസ്സിലാക്കുന്ന ഒരു കുട്ടിയെ തിരഞ്ഞു നോക്കാലോ
പലരും പറഞ്ഞതാ അതുലേ
താൽപര്യം ഇല്ലാഞ്ഞിട്ടല്ല
ന്നാലും അച്ഛനും അമ്മയും ഇല്ലാത്ത എനിക്ക്‌ അങ്ങിനെ വിളിക്കാൻ കൊതിയുള്ളത്‌ കൊണ്ടാ വീട്ടുകാർ ഉള്ള ഒരു കുട്ടിയെ മതിയെന്ന് തോന്നിയത്‌.
അത്‌ പറയുമ്പോ അവന്റെ കണ്ണു നിറഞ്ഞിരുന്നു.
നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല ട്ടോ
എന്ത്‌ വിഷമം അതൊന്നും സാരല്യടാ
അങ്ങിനെ ചുരം കയറി മേപ്പാടിക്കടുത്തെത്തി
കത്തിൽ പറഞ്ഞ സ്ഥലത്തെത്തി ഇവിടെ ഒന്നും കാണുന്നില്ലല്ലോ നീ ശരിക്കും ഒന്ന് കത്ത്‌ നോക്കിയേ എന്ന് പറഞ്ഞ്‌ അതുൽ ആ വീടിനടുത്തേക്ക്‌ നടന്ന് പോയ്‌,
കാറിൽ നിന്നറിങ്ങി മഹേഷ്‌ ചുറ്റും നോക്കി
അഡ്രസ്സ്‌ ഇതന്നെ ഇനി കല്യാണം മുടങ്ങിപോയോ
ആത്മഗതമെന്നോണം അവൻ പറഞ്ഞു.
മുടങിയതൊന്നുമല്ല
അത്‌ നിന്നെ പറ്റിക്കാൻ ഉണ്ടാക്കിയ ഒരു കത്ത്‌ അല്ലേ,
നിന്നെ ഇവർ പരീക്ഷച്ചതല്ലേ
കയർ മുറുക്കി ഇരുന്നിടത്ത്‌ നിന്ന് കൊണ്ടുവരുന്നത്‌ മുതൽ ഞാൻ പ്രാർത്ഥിക്കുകയായിരുന്നു ഈ രഹസ്യം വായിൽ ന്ന് വീഴല്ലേ എന്ന്
ഇതും പറഞ്ഞ്‌ അതുൽ ഓടി വന്നു.
എന്തൊക്കൊയാ നീ ഈ പറയണത്‌ ഒന്നും മനസ്സിലാവുന്നില്ല.
അവൻ പറഞ്ഞത്‌ നേരാ എന്ന് പറഞ്ഞ്‌ കൊണ്ട്‌ അവൾടെ അച്ഛനും കടന്നു വന്നു കൂടെ അഞ്ജുവുമുണ്ട്‌.
ഒറ്റ മോളല്ലേ ഉള്ളൂ അതിന്റെ സ്വാർത്ഥതയാന്ന് കൂട്ടിക്കോളൂ.
ഞങ്ങൾ നിന്നെ ഒന്ന് പരീക്ഷിച്ചതല്ലേ.
ഇവൾക്ക്‌ ഇനിയും പഠിക്കണം എന്നുണ്ട്‌.
മോനും ജോലി ഒക്കെ ആയിട്ട്‌ വാ
നമുക്ക്‌ നോക്കാടോ
എല്ലാം ഒരു സ്വപ്‌നം പോലെ തോന്നാ
അപ്പോ നിനക്ക്‌ ഇത്‌ അറിയായിരുന്നോ അതുലേ ??
പിന്നെ അറിയാതെ
നീ അന്ന് തിരക്കിട്ട്‌ കാറിൽ കയറിയപ്പോ ഇവർ എന്റെ നമ്പർ വാങ്ങിയിരുന്നു
പിന്നെ വിളിച്ച്‌ കാര്യമൊക്കെ പറഞ്ഞു.
ന്നാലും നീ കയറെടുക്കുമെന്ന് ഞാൻ കരുതിയില്ല.
അവിടെന്ന് യാത്ര പറഞ്ഞിറങ്ങി പോകുമ്പോ എന്തെന്നില്ലാത്ത സന്തോഷമായിരുന്നു മനസ്സിൽ
ശുഭം

Suresh Raj
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo