പാൽപായസം (സുപ്രൻ കഥകൾ )
പലിശക്കാരൻ രാമു ആശാന്റെ മകളുടെ വിവാഹമാണിന്നു
വീടിനു മുറ്റത്ത് തന്നെയാണ് ആ യമണ്ടൻ പന്തൽ.
ആശാനോട് വിരോധമുള്ളവരും. കല്യാണം വിളിക്കാത്തവരും. പിണങ്ങി നിന്നവരും ഒരു ഉളുപ്പും കൂടാതെ അങ്ങോട്ടേക്ക് വലിഞ്ഞു കയറി പോകുന്നുണ്ട്.
വീടിനു മുറ്റത്ത് തന്നെയാണ് ആ യമണ്ടൻ പന്തൽ.
ആശാനോട് വിരോധമുള്ളവരും. കല്യാണം വിളിക്കാത്തവരും. പിണങ്ങി നിന്നവരും ഒരു ഉളുപ്പും കൂടാതെ അങ്ങോട്ടേക്ക് വലിഞ്ഞു കയറി പോകുന്നുണ്ട്.
ഇതൊക്കെ കണ്ടു നമ്മുടെനായകൻ സുപ്രൻ പന്തലിനു പുറമേ നിൽക്കുന്നുണ്ട്. സുപ്രന് ഈ ആൾക്കൂട്ടത്തിന്റെ തിരക്കിന് കാരണം അറിയാം "പാൽ പായസം "
അതേ അത് തന്നെയാ കാരണം
തെക്കേപ്പാട്ടു ശ്രീ കോവിന്ദൻ നമ്പൂതിരിയാണ് സദ്യയുടെ മേൽ നോട്ടം അവരുടെ മാത്രം ട്രേഡ് മാർക്കാണ് പാൽപായസം. നമ്പൂതിരി എന്നാൽ പണക്കാർക്ക് മാത്രം സ്വപ്നം കാണാൻ പറ്റുന്ന ഒരു വെപ്പ്കാരൻ
അതേ അത് തന്നെയാ കാരണം
തെക്കേപ്പാട്ടു ശ്രീ കോവിന്ദൻ നമ്പൂതിരിയാണ് സദ്യയുടെ മേൽ നോട്ടം അവരുടെ മാത്രം ട്രേഡ് മാർക്കാണ് പാൽപായസം. നമ്പൂതിരി എന്നാൽ പണക്കാർക്ക് മാത്രം സ്വപ്നം കാണാൻ പറ്റുന്ന ഒരു വെപ്പ്കാരൻ
ജനപ്രവാഹം പന്തലിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നു സുപ്രനും ആ തിരക്കിലേക്ക് ഊളിയിട്ടിറങ്ങി
വിളംബിനു സമയമായി പക്ഷെ ഊട്ടുപുര തുറന്നിട്ടില്ല സുപ്രൻ ജനത്തിരക്കിനിടയിലൂടെ കഷ്ടപ്പെട്ട് ഏറ്റവും മുന്നിലേക്കെത്തി
കഷ്ടപ്പാടിന് അവസാനം സുപ്രൻ എത്തിനിന്നതു ഒരു നാല്കാല് നീളം മേശയുടെ മുന്നിലാണ്
തിരക്ക് നിയന്ത്രിക്കാൻ വിളമ്പുകാർ ഊട്ടുപുരയുടെ പ്രവേശനം തടസ്സപ്പെടുത്തിയിരിക്കുകയാണ്.
അകത്തു നിന്നും സദ്യയുടെ മണം ജനങ്ങളുടെ മൂക്കിനകത്തേക്കു ഇടിച്ചു കയറിക്കൊണ്ടിരിക്കുന്നു. ഈ കല്യാണ സദ്യക്ക് വേണ്ടി കാത്തിരുന്നു സുപ്രൻ ആകെ മുഷിഞ്ഞിരിന്നു. വയറിനകത്തു തീ താണ്ഡവം നടക്കുന്നുമുണ്ട്
എന്താ ഇനി വഴി സുപ്രൻ ആലോചന തുടങ്ങി
എന്നോടാണോ കളി സുപ്രൻ തന്റെ കുരുട്ടു ബുദ്ധിയിൽ നിന്നും എന്തോ പൊക്കിയെടുത്തു.

അതേ അതുതന്നെ നാല്കാല് മേശ പുറകിലേക്ക് ആഞ്ഞു വലിക്കാം
വിളമ്പുകാർ ഈ പ്രതിഭാസം തിരക്കുമൂലമാണെന്നു വിചാരിച്ചോളും. എന്നിട്ടു വേഗത്തിൽ മുന്നിലേക്കായം.
സുപ്രൻ പണി തുടങ്ങി പുറകിലോട്ട് മേശ വലിച്ചു അതിന്റെഇരട്ടി വേഗത്തിൽ ജനങ്ങൾ മുന്നിലേക്കാഞ്ഞു
ടമാർ പടാർ മേശ തെറിച്ചു വീണു
മേശയോടൊപ്പം ജനങ്ങളും ഊട്ടുപുരയിലേക്കു മറിഞ്ഞു വീണു
വീണവർ വീണവർ അകത്തെ ഇരിപ്പിടം സ്വന്തമാക്കി വിളമ്പുകാർ പരിഭ്രാന്തരായി കോവിന്ദൻ നമ്പൂരി വിളമ്പിനു ആജ്ഞാപിച്ചു
ഇതിനെല്ലാം ചുക്കാൻ പിടിച്ച ശ്രീ സുപ്രൻ അവർകൾ നല്ല വായു സഞ്ചാരം ഉള്ള ഭാഗം നോക്കി നേരത്തെ ഇരിന്നിരിക്കുന്നു

വിളമ്പുകാർ വിളമ്പു തുടങ്ങി ജനങ്ങൾ ഭക്ഷണത്തെ ആക്രമിക്കാനും. നല്ല ചൂട് ചമ്പാവരി ചോറ് നല്ല എരിയുള്ള സാംബാർ പിന്നെ തോരൻ കാളൻ അങ്ങനെ അങ്ങനെ
വിളമ്പുകാരുടെ കൈ കഴച്ചു തുടങ്ങി സുപ്രൻ ചോറ് നിർത്തി സ്പെഷ്യലിന് വേണ്ടി കാത്തിരിക്കുന്നു.
ഉള്ളിൽ പാല്പായസത്തിന് ചെമ്പ് തുറക്കുന്നു സുന്ഗന്ധം ചുറ്റും പരക്കുന്നു
തിടമ്പേറ്റിവരുന്ന ആനയെപ്പോലെ നമ്പൂതിരി തൂക്കിൽ പാല്പായസവുമായി അതാ വരുന്നു
അയാള് ഓരോരുത്തവരുടെ ഇലയിലേക്കു പാൽപായസം വിളമ്പുന്നുണ്ട് കുടിക്കുന്നവർ രുചികൊണ്ട് കണ്ണ് തുറക്കുന്നില്ല. അങ്ങനെ
ഇതാ സുപ്രന്റെ ഇലയിലും വീണു ആ മഹാ സംഭവം.

സുപ്രൻ ഒന്നും നോക്കിയില്ല രുചി ആസ്വാദനം
പായസം ഒറ്റ വട്ടത്തേക്കു ചുരുക്കിയാലോ അതിനാൽ
ഒറ്റയടിക്ക് പായസം കുടിച്ചു തീർത്തു
രണ്ടാമത്തെ പ്രാവശ്യം വേണമെന്ന് വിളമ്പു കാരനോട് ആംഗ്യം കാണിച്ചു ഇതു കണ്ട വിളമ്പുകാരൻ സുപ്രന്റെ അടുത്തേക്ക് പാഞ്ഞു വന്നു പായസം ഇലയിലേക്കു ഒഴിച്ചു
അയ്യേ ഇതെന്താ ?
ചേട്ടനല്ലേ പായസം ചോദിച്ചേ !
എനിക്ക് പാല്പായസം ആണ് വേണ്ടത് പാല്പായസം തീര്ന്നു " വിളമ്പുകാരൻ പതുക്കെ പറഞ്ഞു
സുപ്രന് താൻ കേട്ട വാര്ത്ത വിശ്വസിക്കാൻ പറ്റിയില്ല
"എന്ത് പാൽപായസം തീർന്നെന്നോ"
സുപ്രൻ ഉറക്കെ പറഞ്ഞു

നാട്ടുകാരും സുപ്രനോടൊപ്പം ഒരുനേട്ടലോടെ അതേറ്റെടുത്തു
ഇനി പാൽപായസം ഇല്ലാ
ഇനി പാൽപായസം ഇല്ലാ
പണക്കാരനും പലിശ പ്രമാണിയുമായ രാമു ആശാൻ സ്വന്തം മകളുടെ വിവാഹമായിട്ടുപോലും നാട്ടുകാരോട് ചതി ചെയ്തിരിക്കുന്നു തണ്ടാൻ വറീത് പാൽക്കാരൻ ശിവനോട് അവസാനത്തെ ഉരുളയും വായിൽ തിരുകിയിട്ടു വിഷമത്തിൽ പറഞ്ഞു
അല്ലെങ്കിലും രാമു ആശാൻ ഒരു ബൂര്ഷയാണ് പോരാത്തതിന് ജന്മിത്വത്തിന്റെ അടയാളവും. ചുണ്ടിലെ അടപ്രഥമൻ തുടച്ച
ശേഷം
പാർട്ടിക്കാരൻപുഷ്പൻ മേശയിൽ തട്ടി തന്റെ സഹപ്രവർത്തകരോട് പറഞ്ഞു.
എന്നാലും നമ്മളോടീ ചതി വേണ്ടായിരുന്നു എഴുപതുകാരി അടക്ക വില്പനക്കാരി നാണിയമ്മ മേലോട്ട് നോക്കി പറഞ്ഞു.
കാലൻ രണ്ടീസം കഴിഞ്ഞു നാണിയമ്മയെ ക്ലിപ്പിടാമെന്നു വിചാരിച്ചതാ പക്ഷെ സങ്കടം കണ്ട് ഒരു വിളമ്പു സമയം കൂടി കൊടുത്തു

ഇലയിലെ അടപ്രഥമൻ പഴവും കൂട്ടിയിടിച്ചു സുപ്രൻ പുറത്തേക്കിറങ്ങി
അവിടെ രണ്ടാം പന്തിക്കായി ആളുകളുടെ തിരക്ക് കാണാം
അവിടെ രണ്ടാം പന്തിക്കായി ആളുകളുടെ തിരക്ക് കാണാം
കൈകഴുകികൊണ്ട് പതുക്കെ ഒരു സംശയത്തോടെ തുണികൊണ്ടു മറച്ചിരിക്കുന്ന പാചകപ്പുരയിലേക്കു എത്തിനോക്കി.
ചതി ചതി കൊലച്ചതി
ഒരു ചെമ്പ് പാൽപായസം അതിനു വേണ്ടി കാവലായി രണ്ടു തടിയന്മാരായ വിളമ്പുകാരെ കാവൽ നിർത്തിയിരിക്കുന്നു. മൂരാച്ചികളായ
വിളമ്പുകാരുടെ ഈ കള്ളക്കളി
സുപ്രൻ പുറത്തു കൊണ്ട് വരും.
വിളമ്പുകാരുടെ ഈ കള്ളക്കളി
സുപ്രൻ പുറത്തു കൊണ്ട് വരും.
രാമു ആശാനെ പോയി അറിയിക്കാം അല്ലെങ്കിൽ വേണ്ട രാമു ആശാൻ റെയ്ഡ് നടത്തി തൊണ്ടിമുതലും കൊണ്ട് വീട്ടിനകത്തേക്ക് പോയാൽ ഒരു തുള്ളി കുടിക്കാൻ കിട്ടൂല്ല
സുപ്രൻ തന്റെ പുതിയ തന്ത്രത്തിന്റെആലോചനയിലായി.
കിട്ടി അടിപൊളി ഒന്നു കിട്ടി
വിളമ്പുകാർ ഇവിടത്തുകാരല്ല. ഊട്ടുപുരയിലേക്കു പെണ്ണിന്റെ അമ്മാവനാണെന്നു വ്യാജേന അകത്തുകടക്കാം എന്നിട്ട് തടിയന്മാരെ തന്ത്രപൂർവം പായസ ത്തിനരികെ നിന്നും മാറ്റാം ഒരു ഗ്ലാസ് പായസ്സം അകത്താക്കേം ചെയ്യാം ഹ ഹ ഹ
തന്റെ കൂർമ്മ ബുദ്ധിയുടെ കാര്യം ആലോചിച്ചു സുപ്രൻ സ്വന്തമായി
നെറ്റിയിൽ കൈ വെച്ചു സല്യൂട്ട് ചെയ്തു.
അങ്ങനെ പണിതുടങ്ങി
നെറ്റിയിൽ കൈ വെച്ചു സല്യൂട്ട് ചെയ്തു.
അങ്ങനെ പണിതുടങ്ങി
രണ്ടാമത്തെ പന്തി തുടങ്ങി കഴിഞ്ഞു
വിളമ്പുകാർ ശർക്കരയിൽ പറ്റിയ പ്രാന്തൻ ഉറുമ്പിനെ പോലെ അങ്ങോട്ടുമിങ്ങോട്ടും ഓട്ടം തുടങ്ങി
ഈ സമയം സുപ്രൻ ഊട്ടുപുരയുടെ പന്തൽ തുണി മാറ്റിക്കൊണ്ട് പതിയെ ഒരു പൂച്ചയെപ്പോലെ അകത്തേക്ക് കടന്നു. പിന്നെയൊട്ടും താമസിച്ചില്ല അച്ചാറിന്റെ തൂക്കും കൊണ്ട് വിളമ്പുകാരുടെ കൂടെ സുപ്രനും ഓടാൻ തുടങ്ങി
അവിടെ ചോറുകൊടുത്തെ !
കുറച്ചു ചോറെടുക്കട്ടെ !
പരിപ്പ് ഇപ്പൊ തരാം
എന്നീ വാക്കുകൾ കൊണ്ട് സുപ്രൻ വിളമ്പുകാരുടെ ഇടയിൽ ആത്മാർത്ഥതയുള്ള പെണ്ണിന്റെ അമ്മാവനായി മാറി.
ഇതിനിടയിൽ അച്ചാർ തീർന്നെന്ന ഭാവേന സുപ്രൻ പാചകപുരയിലേക്കു കടന്നു.

അതാ അവിടെ നില്കുന്നു തടിയന്മാർ എന്തോ ഇന്ത്യൻ അതിര്ത്തി കാവൽ നില്കുന്ന പട്ടാളക്കാരനെന്ന വിചാരത്തിലാണ് പായസത്തിന്റെ അരികിൽ സ്റ്റേ ചെയ്യുന്നത്
സുപ്രൻ ചെറുവേഗത്തിൽ അവരുടെ അടുതെത്തി എന്നിട്ടു പതറാതെ ഇങ്ങനെ പറഞ്ഞു
സുപ്രൻ ചെറുവേഗത്തിൽ അവരുടെ അടുതെത്തി എന്നിട്ടു പതറാതെ ഇങ്ങനെ പറഞ്ഞു
നിങ്ങൾ കുറേ നേരമായില്ലേ ഇവിടെനിൽക്കാൻ തുടങ്ങിയിട്ട്
അകത്തു കുടിവെള്ളം തീർന്നിട്ട് അളിയൻ പറഞ്ഞു വിട്ടതാ.
ഞാൻ പെണ്ണിന്റെ അമ്മാവൻ സുപ്രൻ
ഒന്ന് പെട്ടെന്നുപോയി സഹായിച്ചേ
അകത്തു കുടിവെള്ളം തീർന്നിട്ട് അളിയൻ പറഞ്ഞു വിട്ടതാ.
ഞാൻ പെണ്ണിന്റെ അമ്മാവൻ സുപ്രൻ
ഒന്ന് പെട്ടെന്നുപോയി സഹായിച്ചേ
അത് പിന്നെ ഇത് ആരും എടുക്കാതിരിക്കാൻ നമ്പൂരി പറഞ്ഞിട്ടാണ് ഞങ്ങൾ ഇവിടെ നില്കുന്നത് !
ഛെ ഇതൊക്കെ ഞാൻ നോക്കികോളം പെട്ടെന്ന് പോകു പെണ്ണിന്റെ
അമ്മാവന്റെ ശകാരം കേൾക്കേണ്ടിവന്നെന്ന വിഷമത്തിൽ തടിയന്മാർ അകത്തേക്ക് പോയി
അമ്മാവന്റെ ശകാരം കേൾക്കേണ്ടിവന്നെന്ന വിഷമത്തിൽ തടിയന്മാർ അകത്തേക്ക് പോയി
തടിയന്മാർ തിരിച്ചു വന്നു എന്നെ പായസമാക്കുന്നതിനു മുമ്പ് ഈ പായസം ഒരു ഗ്ലാസ് കുടിക്കണം. പക്ഷെ ഒരു ദുർബല നിമിഷത്തിൽ സുപ്രൻ ഒറ്റയിരിപ്പിനു മൂന്ന് ഗ്ലാസ് കുടിച്ചു തീർത്തു
ഉം ഇനി ആശാനെ അറിയിക്കാം
വീടിനുള്ളിൽ സൊറപറഞ്ഞിരിക്കുന്ന ആശാൻ. സുപ്രൻ ആശാന്റെ ചെവിയിൽ കാര്യം പറയുന്നു
പിന്നീടങ്ങു നടന്നത്. ആശാന്റെ
കണ്ണ് ചുവക്കണ് പല്ല് കടിക്കണ്
നാഡി നരമ്പു വലിഞ്ഞു മുറുകണ് പേശികളാകെ ഉരുണ്ടു കയറണ്
ഊട്ടുപുരയിൽ ചെന്നു ആശാൻ ഉറക്കെ നമ്പൂരി എന്ന് വിളിച്ചു
കണ്ണ് ചുവക്കണ് പല്ല് കടിക്കണ്
നാഡി നരമ്പു വലിഞ്ഞു മുറുകണ് പേശികളാകെ ഉരുണ്ടു കയറണ്
ഊട്ടുപുരയിൽ ചെന്നു ആശാൻ ഉറക്കെ നമ്പൂരി എന്ന് വിളിച്ചു
നമ്പൂരി ഞെട്ടിത്തരിച്ചു
തടിയന്മാർ ഭയന്നു
തടിയന്മാർ ഭയന്നു
ആശാൻ ഉറക്കെ
താൻ എന്താടോ പാൽപായസം നാട്ടുകാർക്ക് കൊടുക്കാതെ ?
ആശാന്റെ ഗർജനം ഊട്ടുപുര വിറച്ചു
നമ്പൂതിരി പതുങ്ങി പതുക്കെ ഇങ്ങനെ പറഞ്ഞു
അത് പിന്നെ ആശാനെ ആശാനോട് അവസാനം പറയാമെന്നു കരുതി
താൻ എന്താടോ പാൽപായസം നാട്ടുകാർക്ക് കൊടുക്കാതെ ?
ആശാന്റെ ഗർജനം ഊട്ടുപുര വിറച്ചു
നമ്പൂതിരി പതുങ്ങി പതുക്കെ ഇങ്ങനെ പറഞ്ഞു
അത് പിന്നെ ആശാനെ ആശാനോട് അവസാനം പറയാമെന്നു കരുതി
ഈ പാൽപായസത്തിൽ രണ്ടു പല്ലികൾ ചത്തുകിടന്നിട്ടുണ്ടായിരുന്നു ആളുകൾ കാണാതെ ഇപ്പോൾ കളയാനും വഴിയില്ല അതാ ഞാൻ രണ്ടുപേരെ ഇവിടെ കാവൽ നിർത്തിയിരുന്നു. ജനങ്ങൾക് നല്ല ഭക്ഷണമല്ലേ കൊടുക്കൻപാടുള്ളു
നമ്പൂരി
പറഞ്ഞു തീരലും
നമ്പൂരി
പറഞ്ഞു തീരലും
സുപ്രൻ ചക്കവെട്ടിയിട്ടപോലെ താഴേക്കു പതിച്ചു
ശുഭം
പരീക്ഷണം മാത്രമാണ് ഇഷ്ടപ്പെട്ടാൽ സപ്പോർട് ചെയ്യുക
Imran Abdul

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക