ഇന്നു ഞാൻ നാളെ നീ...
**********************
ഞാൻ വൃദ്ധൻ പടുവൃദ്ധൻ!
ജീവിതതേരിൽ നിന്നുന്തിവീണവൻ.
അമ്മയുടെ ഉദരത്തിൽ നിന്നെയെടുത്തവനേ,
വാർദ്ധക്യത്തിലെന്നെ തള്ളിയതെന്ത്?
രക്തംവിയർപ്പാക്കി ഞാൻ പോറ്റി വളർത്തിയോർ;
ബലംക്ഷയിച്ചപ്പോളെന്നെപ്പുറത്താക്കി.
വിയർപ്പിന്റെ ഉപ്പുവീണയെന്റെ വാതിലുകൾ കൊട്ടിയടച്ചു;
മരുമകളുടെ കാർക്കിച്ച തുപ്പലിന് പെർഫ്യൂമിൻ ഗന്ധം!
രതിയുടെ ചടുലനൃത്തത്തിൽ മയങ്ങിയ തനയനതുകണ്ടു കൈകൊട്ടി;
താതഹൃദയത്തിൻ തേങ്ങലാരു കേൾക്കാൻ,
ഏതോ പാതിരിയുടെ കാരുണ്യ സദനത്തിലാശ്രയം;
കാലൻചിരിക്കുന്നു, എവിടെ നിന്റെ മക്കൾ!
വാർദ്ധക്യവും നരയും ബാധിച്ചവനെ കൈവിടില്ല പ്രപഞ്ചം;
അരക്കെട്ടിന്റെ താളത്തിൽ മയങ്ങിയവനേ,
നാളെ നിനക്കു നരകം വിധിക്കുമോ കാലം?
മേദസുമുറ്റിയ മക്കൾക്കു പുച്ഛം
കാലമേ പൊറുക്കുക! എന്റെ വിയർപ്പിന്റെ നിധിയാണത്;
ഞാനിതാ ദണ്ഡനമേൽക്കുന്നു ഭൂവിൽ;
ഭോഷത്തം കവിഞ്ഞൊഴുകുന്ന ഹൃദയത്തിൽ നിന്നുത്ഭവിക്കുന്ന വാക്കുകൾ,
എന്റെ ഹൃദയത്തെ തകർത്തു കൊണ്ടിരിക്കുന്നു;
ഇന്നു ഞാൻ നാളെ നീ ഓർക്കുക പുത്രനേ,
ശരണാലയത്തിൻ ചുമരുകൾക്കിടയിൽ നിന്നു ഞാൻ തേങ്ങുന്നു.
അന്ധകാരത്തിൽക്കിടന്നു ഞാൻ കരയുന്നു;
ഇന്നു ഞാൻ നാളെ നീ..

സജി വർഗീസ്

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക