Slider

ഇന്ന് രസകരമായ ഒരു കാര്യം ഉണ്ടായി

0

ഇന്ന് രസകരമായ ഒരു കാര്യം ഉണ്ടായി
കുറച്ചു ദിവസമായി ഞാൻ മൊബൈലുമായി കുറച്ചധികം നേരം ഇരുന്നാൽ രണ്ടു കുഞ്ഞിക്കണ്ണുകൾ എന്നെ ഒളിഞ്ഞു നോക്കുന്നത് കാണാം. ആരെയെങ്കിലും വിളിക്കണമെന്ന് പറഞ്ഞു എന്റെ ഫോൺ വാങ്ങുന്നതു കാണാം..
ഇവൻ എന്തോ എന്നെ ചെക്ക് ചെയുന്നല്ലോ എന്നു മനസ്സിൽ ഒരു ചിരിയോടെ ഞാൻ വിചാരിക്കാറുണ്ട്..
ആ എടക്കാണ് ബ്ലൂ വെയിൽ ഗെയിം നെ കുറിച്ച് ന്യൂസ് കണ്ടത്..
മോനോട് ഇതിനെ കുറിച്ച് പറഞ്ഞപ്പോൾ കുട്ടികളിൽ കാണുന്ന ഒരു അത്ഭുതവും ആ മുഖത്തുകണ്ടില്ല... പകരം പറഞ്ഞു ഇങ്ങനെ ഒരു ഗെയിം ഉണ്ടെങ്കിൽ അതിന്റെ സോഴ്സ് നശിപ്പിക്കാൻ പറ്റില്ല പകരം അതൊരു ന്യൂസ് ആകാതെ നോക്കിക്കൂടെ ..ഇതിങ്ങനെ ന്യൂസ് ആകുമ്പോളാകും എല്ലാവരും തിരയാനും അന്വേഷിക്കാനും തുടങ്ങുക.
ഞാൻ പെട്ടന്നുതന്നെ രണ്ടുമക്കളെയും അടുത്തിരുത്തി ഉപദേശിച്ചു..''അമ്മയുടെ മക്കൾ ഇതിനൊന്നും നിൽക്കരുത് ട്ടോ''.. ഞാൻ കണ്ണനോട് പറഞ്ഞു ''മോനെ നിനക്ക് കംപ്യൂട്ടർ സംബന്ധിച്ച എല്ലാം അറിയാമല്ലോ..അച്ചു എന്ത് ചെയുന്നു എന്നു നീ നോക്കണം'' എന്നു ..എടുത്ത വാക്കിന് അച്ചുമോൻ പറഞ്ഞു..എനിക്ക് പേടിയാ അമ്മേ ഞാൻ എടുക്കില്ല.. കണ്ണൻ പറഞ്ഞു എനിക്ക് വേറെ പണിയില്ല അവനോടു നോക്കരുതെന്ന് പറഞ്ഞാൽ അവനു മനസ്സിലാകില്ലേ എന്നു... ഞാൻ അതെല്ലാം വിട്ടു..ഡെയ്‌ലി ഓട്ടം തുടങ്ങി...ഒട്ടും പ്രതീക്ഷിക്കാതെ ഇന്നെനിക്ക് ആ ഗെയിം ന്റെ ലിങ്ക് വന്നു..പേടിച്ചിട് തുറന്നുപോലും നോക്കിയില്ല..ഡിലീറ്റ് ചെയ്യാൻ പറ്റാതെ ചാറ്റ് തന്നെ ഡിലീറ്റ് ചെയ്തു..വീട്ടിൽ വന്നു വലിയ സംഭവം പോലെ എനിക്ക് ആ ഗെയിം കിട്ടി പേടിച്ചിട് ഓപ്പൺ ചെയ്യാൻ പറ്റിയില്ല എന്നു പറഞ്ഞപ്പോൾ കണ്ണന്റെ മുഖത്തെ ഞെട്ടൽ ഞാൻ കണ്ടു....കുളിച്ചു തോർത്തുപോലും മാറാതെ കുറച്ചു നേരം നിന്ന നില്പിൽ അവൻ.. ഞാൻ ഇവനെന്തുപറ്റി എന്നു വിചാരിച്ചു.. രണ്ടുമൂന്നു തവണ എന്നോടവൻ ചോദിച്ചു 'അമ്മ ആ ലിങ്ക് ഓപ്പൺ ചെയ്‌തില്ലല്ലോ എന്നു'.....ഇല്ല എന്നുപറഞ്ഞപ്പോൾ അവൻ നേരെ അടുക്കളയിലേക്കു വന്നു..തിരക്കിട്ടു പണിചെയ്ട്കൊണ്ടിരുന്ന എന്റെ അടുത് വന്നു പറഞ്ഞു..അമ്മേ അതൊരു ഗെയിം അല്ല..സൈക്കോളജിക്കൽ അപ്പ്രോച്ച് ആണ്‌..അതുണ്ടാക്കിയ ആൾക്ക് 22 വയസ്സാണ്..അയാളുടെ ഫോട്ടോയും കാട്ടിത്തന്നു..എന്നിട്ടു പറഞ്ഞു..അയാളുടെ കോൺസെപ്റ്റിൽ 2 ടൈപ്പ് മനുഷ്യരാണ് ഉള്ളത്..ഒന്ന് നോർമൽ മറ്റേതു ബയോളജിക്കൽ വേസ്റ്റ്....രണ്ടാമത്തെ ഗ്രൂപ്പ് വളരെ വീക്ക് ആണ്‌ അവരെ ആർക്കും പെട്ടന്നുതന്നെ സ്വാധീനിക്കാൻ കഴിയും..അവരാണ് ഇതിൽ പെടുന്നത്..പാവങ്ങളാണ് ഇതിൽ പെടുന്നവർ..അതുകൊണ്ട് എന്റെ അമ്മ ദയവുചെയ്ത് ഈ ലിങ്ക് തുറക്കരുത്.
😀😀😀....................ഇത്രയും നാൾ ബോൾഡ് ആണെന്ന മുഖംമൂടിയിൽ കഴിഞ്ഞ ഞാൻ ഉറക്കെ ചിരിച്ചു......എന്നാൽ അവന്റെ മുഖത്തു ഒട്ടും ചിരിയുണ്ടായിരുന്നില്ല...
ഈ ലോകത്ത് ആദ്യമായിട്ടായിരിക്കും ഒരു മകൻ അമ്മ ബ്ലൂ വെയിൽ ഗെയിമിൽ കുടുങ്ങുമോ എന്നു ടെൻഷൻ അടിക്കുന്നത്.
😀😀😀......
ഇത്രനാൾ ഞാൻ ഫോണുംപിടിച്ചിരിക്കുമ്പോൾ അവൻ ടെൻഷൻ അടിക്കുന്നതും എന്തുകൊണ്ടാണെന്ന് ഇന്നാണെനിക്ക് മനസ്സിലായത്
ലൗ യൂ കണ്ണാ

Smitha Menon
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo