ഇനിയും തിളങ്ങുന്ന മരതകം
----------------------------------------------------------------------------------
തെംസ് നദി, മധ്യ-ദക്ഷിണ ഇംഗ്ലണ്ടിലെ പ്രകൃതിരമണീയമായ കോട്‌സ്‌വോൾഡ് മലനിരകളിൽനിന്ന് നാല് അരുവികളായി ഉത്ഭവിച്ച് വളഞ്ഞുപുളഞ്ഞ് കിഴക്കോട്ട് ഒഴുകുന്നു .നദിയുടെ ഉത്ഭവ സ്ഥാനത്തോട് ചേർന്നുള്ള ‘ഹെൻലി പട്ടണം’ അതിന്റെതായ പ്രൗഢിയോടും ഗാഭീര്യത്തോടും കൂടെ തല ഉയർത്തി നിൽക്കുന്നു.പട്ടണം ഏതാണ്ട് അവസാനിക്കുന്ന ഭാഗത്ത് തെംസ് നദി ചെറുതായി ഒന്ന് മെലിഞ്ഞാണ് ഒഴുകുന്നത്.തീരത്തോട് ചേർന്ന് പൈൻ മരങ്ങളുടെ ഒരു കൂട്ടമുണ്ട് അതിനിടക്ക് മരങ്ങളിൽ മുളകൾ കൊണ്ട് ചേർത്തുകെട്ടിയുണ്ടാക്കിയ ചെറിയ ചെറിയ കൂടാരങ്ങൾ അങ്ങിങ്ങായി കാണാം.പിന്നോക്കം നിൽക്കുന്ന മറ്റു യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും കുടിയേറിയവരാണ് ആ ചെറു കൂടാരങ്ങളിൽ താമസിക്കുന്നത്.ഹെൻലി പട്ടണത്തിൽ നിന്നും അൽപ്പം വിട്ടുമാറി പഴയ സാധനങ്ങൾ വിൽക്കുന്ന ഒരു ചെറിയ മാർക്കറ്റുണ്ട്.സമ്പന്നമായ പട്ടണം പിന്തള്ളുന്ന പഴയ സാധനങ്ങൾ ആണവിടെ വിൽക്കുക.കൂടാരങ്ങളിൽ താമസിക്കുന്ന കുടിയേറ്റക്കാരെയാണ് മാർക്കറ്റ് ലക്ഷ്യം വെയ്ക്കുന്നത്

ഡിസംബർ അവസാനത്തോട് അടുക്കുകയാണ് , തണുപ്പിന് ശക്തി കൂടുന്നു , ഒപ്പം നദിയുടെ ഒഴുക്കിനു ശക്തി കുറഞ്ഞും വരുന്നു.വെള്ളം കട്ടപിടിക്കാൻ തുടങ്ങിയിരിക്കുന്നു.പൈൻ മരങ്ങളുടെ ഇലകൾ പൊഴിയുന്ന ചെറിയൊരു മർമ്മരം ഒന്ന് ചെവി കൂർപ്പിച്ചാൽ കേൾക്കാൻ കഴിയും. ശൈത്യം എല്ലാത്തരത്തിലും അതിന്റെ പരകോടിയിൽ എത്തി നിൽക്കുന്നു .
നദിയുടെ തീരത്തോട് ചേർന്നൊരു ചെറിയ കുടിലുണ്ട് അതിന്റെ മുറ്റത്ത് ചൂള മരത്തിന്റെ പൊഴിഞ്ഞ ഇലകളും തോലും കൂട്ടിയിട്ട് തീ കത്തിച്ച് തണുപ്പ് മാറ്റാൻ ശ്രമിക്കുന്ന ഒരു വൃദ്ധനെ കാണാം.പഴകിയതും കീറിയതും പുറമെ കണ്ടാൽ ചണം എന്ന് തോന്നിക്കുന്നതുമായ നീളൻ കുപ്പായമായിരുന്നു അയാൾ ധരിച്ചിരുന്നത്. നരകയറിയ അയാളുടെ താടി രോമങ്ങൾ ഇടക്ക് ചെറുതായി തീയിൽ പൊഴിഞ്ഞുവീണ് കത്തുന്നുണ്ടായിരുന്നു.ഒരുമാത്ര അയാളുടെ താടിയിലേക്ക് ആ തീ ആളിപ്പടരുമോയെന്നും തോന്നി.കലങ്ങിമറിഞ്ഞ അയാളുടെ കണ്ണുകളിൽ നല്ലകാലം തേടിവന്ന ഒരു പുരുഷായുസിന്റെ കഥപറയാനുണ്ടായിരുന്നു.നഷ്ടത്തിന്റെ, ഒറ്റപ്പെടലിന്റെ ,നിരാശയുടെ , അങ്ങനെ പല കഥകളും.അയാളുടെ കാലിനോട് മുട്ടിയുരുമ്മി ഒരു ചെറിയ നായയും നിൽക്കുന്നുണ്ട്.യജമാനനെ പോലെ തന്നെ നായയുടെ മുഖവും രോമങ്ങൾകൊണ്ട് നിറഞ്ഞതായിരുന്നു.ഇടയ്ക്കു പൊട്ടിത്തെറിക്കുന്ന തീപ്പൊരികൾ കണ്ടു ഭയന്നിട്ടെന്നോണം അവൻ പൊങ്ങിച്ചാടിക്കൊണ്ടിരുന്നു. കുടിലിനകത്തുന്നു നിന്നും വയസായ ഒരു സ്ത്രീയുടെ ചുമ മുഴങ്ങി കേൾക്കുന്നു.പിഞ്ചി തുടങ്ങിയ ഒരു ഇറക്കം കുറഞ്ഞ ഫ്രോക്ക് ആയിരുന്നു അവർ ധരിച്ചിരുന്നത് തണുപ്പിന്റെയോ അതോ പ്രായാധിക്യത്തിന്റെയോ എന്ന് തിരിച്ചറിയാനാവാത്ത പോലെ അവർ വിറക്കുന്നുമുണ്ടായിരുന്നു.തീയിൽ നിന്നും ഉയരുന്ന പുക ഉണ്ടാക്കുന്ന അസ്വസ്ഥതപോലെ ആ ചുമ രാത്രിയെ പ്രകമ്പനം കൊള്ളിച്ചുകൊണ്ടിരുന്നു. തന്റെ പ്രിയതമയുടെ അസ്വസ്ഥത മനസിലാക്കിയിട്ടെന്നോണം തീയണച്ച് അയാൾ കുടിലിന്റെ ഉള്ളിലേക്ക് നടന്നു.ഒപ്പം യജമാനനെ മുട്ടി ഉരുമി ആ നായയും. തന്റെ നീളൻ കുപ്പായം അഴിച്ച് പ്രിയതമയെ ധരിപ്പിച്ച ശേഷം അയാൾ പഴകിയ മൂന്നു കമ്പികൾ മാത്രമുള്ള ഗിറ്റാർ എടുത്ത് മെല്ലെ പാടിക്കൊണ്ടിരുന്നു.ചൂളമരങ്ങളുടെ ഇലകളിൽ കാറ്റുപിടിക്കുന്ന ശബ്ദവും ഗിറ്റാറിന്റെ ഈണവും അയാളുടെ പാട്ടും ആ രാത്രിയെ സംഗീതാത്മകമാക്കിക്കൊണ്ടിരുന്നു .
പകലിനെയും തണുപ്പ് നന്നേ പിടിച്ചു കുലുക്കുന്നുണ്ടായിരുന്നു. പുഴയിലെ വെള്ളം ഇപ്പോൾ നന്നേ കട്ടപിടിച്ചിരിക്കുന്നു .പുഴയിൽ നോക്കി അയാൾ നിരാശയോടെ നിൽക്കുകയാണ്.ചൂണ്ടയിടാൻ കഴിഞ്ഞിരുന്നെങ്കിൽ എന്തെങ്കിലും വിശപ്പ് ശമിപ്പിക്കാനുള്ളത് കിട്ടുമായിരുന്നു.കുടിലിന്റെ ഉള്ളിൽ നിന്നും ഇടക്കിടയ്ക്ക് വയസായ ആ സ്ത്രീയുടെ ചുമ ഉയർന്നു കേൾക്കാം.അവർ നന്നേ അവശ ആയിരിക്കുന്നു അവരുടെ ചുമ പതറിക്കൊണ്ടിരുന്നു .അയാൾ കുടിലിനുളിള്ളിലേക്ക് ചെന്ന് ഗിറ്റാറുമെടുത്ത് മെല്ലെ വെളിയിലേക്ക് നടന്നു.
ഹെൻലി പട്ടണത്തിന്റെ പ്രവേശന കവാടത്തിന്റെ അൽപ്പം അകലെയായി അയാളിരുന്നു. പട്ടണത്തിനകത്തേക്കു പ്രവേശിക്കാനുള്ള ധൈര്യം അയാള്‍ക്ക് ഉണ്ടായിരുന്നില്ല.പട്ടണം സമ്പന്നർക്കുള്ളതാണ് ഒരുപക്ഷെ അവർ പരിഹസിക്കുകയോ ആക്രമിക്കുമോ എന്ന് ഭയന്നാവണം അയാൾ പട്ടണത്തിന്റെ പ്രവേശന കവാടത്തിനും അകലെയായി ഇരുന്നത്.പതിവുപോലെ തന്നെ യജമാനന്റെ കാലിനെ തൊട്ടുരുമ്മി ആ നായയും നിൽക്കുന്നുണ്ടായിരുന്നു. അയാൾ തന്റെ ഗിറ്റാറിൽ താളമിട്ടുകൊണ്ട് പതറിയ ശബ്ദത്തിൽ പാടിക്കൊണ്ടിരുന്നു. ഇതൊന്നും ശ്രദ്ധിക്കാതെ അവർക്ക് നിരാശമാത്രം സമ്മാനിച്ചുകൊണ്ട് പതുപതുത്ത വസ്ത്രം ധരിച്ചവർ അങ്ങോട്ടും ഇങ്ങോട്ടും എന്തിനൊക്കെയോ വേണ്ടി പരക്കം പാഞ്ഞു കൊണ്ടേയിരുന്നു.
നേരം സന്ധ്യയോടടുത്തിരിക്കുന്നു ആകെ കിട്ടിയത് ഒരു പഴയ തണുത്ത റൊട്ടി കഷ്ണം മാത്രമാണ്.അതും കയ്യിലെടുത്തയാൾ വിറച്ചുവിറച്ച് കുടിലിലേക്ക് നടന്നു.ആ റൊട്ടി കഷ്ണം അയാൾ മൂന്നായി വീതിച്ചു ചെറിയൊരു കഷ്ണം അയാളും ബാക്കി ഒന്ന് തന്റെ പ്രിയതയ്ക്കും ഒരു കഷ്ണം നായക്കും നൽകി.ചൂട് വെള്ളത്തോടൊപ്പം ആ റൊട്ടിക്കഷ്ണം കൊണ്ട് അവരുടെ വിശപ്പ് ശമിപ്പിക്കാൻ ശ്രമിച്ചു.
ലോകം ക്രിസ്തു ദേവന്റെ പിറവി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്.നഗരം മുഴുവൻ ചുവന്ന നക്ഷത്രങ്ങൾക്കൊണ്ട് അലങ്കരിച്ചിരിക്കുന്നു. പാതയുടെ ഇരുവശങ്ങളിലും ബലൂണുകൾ അങ്ങിങ്ങായി കെട്ടിയിരിക്കുന്നു.വർണാഭമായ പളുപളുത്ത വസ്ത്രങ്ങൾ ധരിച്ച് ആളുകൾ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു. തണുപ്പിനെ വകവെയ്ക്കാതെ എല്ലാവരും ആഘോഷ തിമർപ്പിലാണ്.പക്ഷെ ഈ ബഹളങ്ങളൊന്നും ശ്രദ്ധിക്കാതെ അയാളാ വഴിവക്കിലെ ഒരു ഒഴിഞ്ഞ സ്ഥലത്ത് തന്റെ ഗിറ്റാറിൽ ഈണമിട്ടു പാടിക്കൊണ്ടേയിരുന്നു.
പെട്ടന്നാണ് ഒരാരവം കേട്ടത് ആളുകൾ ബഹളം കൂട്ടുന്നു പാതയോരത്തെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് ഒരു രഥം പട്ടണത്തിന്റെ പ്രവേശന കവാടം കടന്നകത്തേക്ക് ചീറിപ്പാഞ്ഞു പോയി . അതിന്റെ ചക്രങ്ങളിൽ വെള്ളി പൂശിയിരുന്നു ,മുകളിലായി ബ്രിട്ടീഷ് പതാക പാറിപ്പറക്കുന്നുണ്ടായിരുന്നു.രഥത്തിന്റെ കടകട ശബ്ദം കേട്ട് പേടിച്ചിട്ടെന്നോണം യജമാനനെ മുട്ടിയുരുമ്മി നിന്നിരുന്ന നായ എഴുന്നേറ്റെങ്ങോട്ടോ ഓടി മറഞ്ഞു.തിക്കിയും തിരക്കിയും പോകുന്നവരിലാരോ ഇടയ്ക്കു പറയുന്നത് കേട്ടു പ്രഭുകുമാരൻ ക്രിസ്തുമസ്സ് ആഘോഷിക്കാൻ വന്നതാണത്രേ. ആരവം വിളിയുമായി ഒഴുകി പോകുന്ന ജനക്കൂട്ടത്തോടൊപ്പം തെല്ല് അമ്പരപ്പോടു ആശങ്കയോടും കൂടെ അയാൾ ആദ്യമായി പട്ടണത്തിന്റെ ആ പ്രവേശന കവാടം കടന്നകത്തേയ്ക്ക് നടന്നു .റോഡിന്റെ ഇരു വശങ്ങളിലും ചുവന്ന ചായം പൂശിയ കൂറ്റൻ കെട്ടിടങ്ങൾ നിരനിരയായി തല ഉയർത്തി നിൽക്കുന്നു. അവയുടെ മുൻപിലൊക്കെ വർണക്കടലാസുകൾ കൊണ്ടുണ്ടാക്കിയ നക്ഷത്രങ്ങൾ തൂക്കിയിരിക്കുന്നു. കണ്ടവയിൽ വെച്ചേറ്റവും വലിയ ഒരു ബംഗ്ളാവിലേക്കാണ് പ്രഭുകുമാരൻ പോയത്.
ബംഗ്ളാവിലേക്ക് കടക്കുമ്പോൾ ആദ്യമൊരു വലിയ ദർബാർ ഹാളാണ് , തറയിൽ ചുവപ്പു പരവധാനി വിരിച്ചിരിക്കുന്നു. അങ്ങേ തലക്കൽ സ്വർണം കൊണ്ടുണ്ടാക്കിയ ഒരു വലിയ കസേരയിൽ പ്രഭു കുമാരൻ ഇരിക്കുന്നു.ചുവന്ന നീളൻ കുപ്പായമാണ് ധരിച്ചിരിക്കുന്നത് കുപ്പായത്തിന്റെ കൈയ്യുടെ അറ്റത്ത് ചെമ്മരിയാടിന്റെ രോമം പോലെ തോന്നിക്കുന്ന എന്തോ തുന്നി ചേർത്തിരിക്കുന്നു.അൽപ്പം മുന്നോട്ടു മാറി മുകളിലായി വലിയൊരു വിളക്ക് തൂങ്ങി കിടക്കുന്നു അതിന്റെ പ്രഭയിൽ കുമാരന്റെ മുഖം മരതകം പോലെ തിളങ്ങിക്കൊണ്ടിരുന്നു. കുമാരന്റെ ഇരുവശത്തുമായി കുറച്ചാളുകൾ നിരന്നു നിന്ന് പിയാനോ വായിക്കുന്നുണ്ടായിരുന്നു .അവർക്ക് ഒടുവിലായി വിവിധ തരം പഴങ്ങൾ വരിവരിയായി അടുക്കി വെച്ചിരിക്കുന്നു. പഴങ്ങൾ അടുക്കി വെച്ചിരിക്കുന്ന മേശയെ ലക്ഷ്യമാക്കി അയാൾ പതിയെ നടന്നു .
രണ്ടു മൂന്നു പഴങ്ങൾ എടുത്ത് കരുതലോടെ കീശയിലാക്കി .ഒരെണ്ണം എടുത്തു കയ്യിലും പിടിച്ചു. പെട്ടന്നാണ് കയ്യിലിരുന്ന ഗിറ്റാർ വഴുതി താഴെ വീണത്.അത് ചെന്ന് വീണതോ പഴങ്ങൾ അടുക്കി വച്ചിരുന്ന തളികയിലും. തളിക മറിഞ്ഞു വലിയ ശബ്ദത്തോടെ തറയിൽ വീണ് പഴങ്ങൾ ചിതറി ഉരുണ്ടു. പിയാനോ വായിക്കുന്നവർ ഒരു നിമിഷം അത് നിർത്തി തല ഉയർത്തി അയാളെ രൂക്ഷമായി നോക്കി .കൂടിനിന്നവർ അമർഷത്തോടെ അയാളുടെ മുഷിഞ്ഞ കുപ്പായത്തിൽ തുറിച്ചു നോക്കി പുറുപിറുത്തു കൊണ്ടിരുന്നു. പ്രഭുകുമാരൻ ഒരുമാത്ര ശബ്ദം കേട്ട ആ ഭാഗത്തേക്ക് നോക്കി ഒന്ന് മുഖം ചുളിച്ചു.പക്ഷെ ഇതൊന്നും കാര്യമാക്കാതെ അയാൾ ഗിറ്റാർ എടുത്ത് തറയിൽ മുട്ട് മടക്കിയിരുന്ന് ഈണമിട്ടുകൊണ്ട് പതറിയ ശബ്ദത്തിൽ മെല്ലെ പാടാൻ തുടങ്ങി
“ We have an emarald the shivering winter trying to steal it’s glister
but it still shining shining ... but it still shyning”
പാടിക്കഴിഞ്ഞതും വീണ്ടും കനത്ത നിശബ്ദത ഹാളിലാകെ പരന്നു, നിശ്ശബദ്ധതക്ക് വിരാമം ഇട്ട് പ്രഭു കുമാരന്റെ ബൂട്ടടി ശബ്ദം മുഴങ്ങി കേട്ടു .മെല്ലെ അയാളുടെ അടുത്തുവന്ന കുമാരൻ തോളിൽ കൈവെച്ചു. ഹാളിലുണ്ടായിരുന്ന എല്ലാവരും ആകാംഷയോടെ അവരെ തന്നെ നോക്കിക്കൊണ്ടിരുന്നു. തന്റെ പളുപളുത്ത നീളൻ കുപ്പായത്തിന്റെ പോക്കറ്റിൽ നിന്നും ഒരുപിടി വെള്ളി നാണയങ്ങൾ വാരി അയാൾക്ക് കൊടുത്തുകൊണ്ട് പ്രഭുകുമാരൻ പറഞ്ഞു
“good I loved it”.
പിഞ്ചി തുടങ്ങിയ കുപ്പായത്തിന്റെ പോക്കറ്റിലെ വെള്ളി നാണയങ്ങൾ ചിതറിപ്പോകാതെ ചേർത്ത് പിടിച്ചയാൾ പട്ടണത്തിന്റെ പുറത്തേക്കു നടന്നു.മറു കയ്യിലെ പഴങ്ങൾ നിറച്ച കൂട ചിതറിപ്പോകാതെ നെഞ്ചോട് ചേർത്തു പിടിച്ചയാൾ പഴയ സാധനങ്ങൾ വിൽക്കുന്ന മാർക്കറ്റ് ലക്ഷ്യമാക്കി നടന്നു.അവിടെ നിന്നും ഏറ്റവും നല്ലതെന്നു തോന്നിയ രണ്ടു നീളൻ കുപ്പായങ്ങൾ വാങ്ങി .കട്ടി കൂടിയ കമ്പിളികൊണ്ട് തുന്നിയ ആ കുപ്പായം ഇനി തന്റെ പ്രിയതമയെ തണുപ്പിക്കുകയില്ല ഇല്ലന്നയാൾ ഉറപ്പു വരുത്തി.കൂടെയിലെ പഴങ്ങളും നീളൻ കുപ്പായവും പിന്നെ ചൂട് മാറാത്ത റൊട്ടിയുമെല്ലാം കാണുമ്പോൾ അവരുടെ മുഖത്തു വിരിയാൻ പോകുന്ന സന്തോഷം ആയിരുന്നു അയാളുടെ മനസ്സിൽ മുഴുവനും. കുടിലുകളിൽ എല്ലാം ക്രിസ്തുമസ് ആഘോഷത്തിന്റെ ബഹളങ്ങൾ ആയിരുന്നു.തങ്ങളെക്കൊണ്ടാവും വിധം ക്രിസ്തുദേവന്റെ വരവിനെ ആഘോഷിക്കാൻ അവർ തുടങ്ങി കഴിഞ്ഞിരുന്നു.
യജമാനനെ കണ്ടിട്ടെന്ന പോലെ നായ കുടിലിന്റെ മുൻവശത്തു നിന്ന് നീട്ടി കൂവാൻ തുടങ്ങി.അയാൾ അടുത്തു ചെന്ന് ഒരു റൊട്ടി കഷ്ണം എടുത്തു നായക്ക് കൊടുത്തുകൊണ്ട് അകത്തേക്ക് കയറി .കട്ടിലിൽ കിടക്കുകയായിരുന്ന ഭാര്യയുടെ സമീപം അയാൾ ചെന്നിരുന്നു ,അവർ നല്ല ഉറക്കത്തിലാണെന്നു തോന്നുന്നു കടുത്ത തണുപ്പും വിശപ്പുമെല്ലാം അവരെ ക്ഷീണിതയാക്കിയതു കൊണ്ടാവാം.അരുകിൽ ചെന്നിരുന്നയാൾ നീളൻ കമ്പളി കുപ്പായം നിവർത്തി കാണിച്ചുകൊണ്ടവരെ കുലുക്കി വിളിച്ചു.കൂടയിലെ പഴങ്ങളും ചൂട് റൊട്ടിയും ഒരു പഴകിയ തളികയിൽ വെച്ച് അയാൾ അവരെ വീണ്ടും വീണ്ടും വിളിച്ചു. അവരുടെ കൈകൾ അയാളെടുത്തു തന്റെ കൈയ്യോട് ചേർത്തു വെച്ചൊന്ന് അമർത്തി തിരുമി. ആ കൈകൾ നന്നേ മരവിച്ച് ഒരു മരത്തടി പോലായിരിക്കുന്നു.നാഡികൾ നിശ്ചലമായിട്ട് ഒരുപാട് സമയം കഴിഞ്ഞതായി അയാൾക്ക് മനസിലായി.നിർവികാരതയോടെ അയാൾ തന്റെ ഗിറ്റാർ എടുത്ത് ഇടറിയ സ്വരത്തിൽ ആവർത്തിച്ചു പാടാൻ തുടങ്ങി.
“ I had an emarald the shivering winter trying to steal it’s glisten
but it still shining shining ... but it still shyning shining .... shining”
ഉണ്ണിയേശുവിനെ സ്തുതിച്ചു കൊണ്ടുള്ള പാട്ടുകൾക്കിടയിലൂടെ അയാളുടെ പാട്ടും അങ്ങനെ അന്തരീക്ഷത്തിലേക്ക് മെല്ലെ മെല്ലെ അലിഞ്ഞു ചേർന്നുകൊണ്ടിരുന്നു
*******************************************************
മനു അയന്തിക്കൽ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക