ഒരു അപവാദം
പ്രണയം മൂത്ത് വിളഞ്ഞപ്പോൾ വിളിച്ചിറക്കി കൊണ്ടു വരാൻ പോയവനിന്ന്
നില വിളിച്ച് ഗവണ്മെന്റ് ഹോസ്പിറ്റലിലെ രണ്ടാം നിലയിലെ നാലാം വാർഡിൽ കിടപ്പുണ്ട്..

ഇതറിഞ്ഞപാടേ ഞാനങ്ങോട്ട് വണ്ടി തിരിച്ചു..
അവിടെ എത്തിയ പാടെ ഞാൻ ചോദിച്ചു '' എന്താടാ എന്താ ഉണ്ടായേ എന്ന് ...
അവൻ പറഞ്ഞു '' അവളെ ചെന്ന് വിളിച്ചതേ ഓർമ്മയുള്ളെന്നും
പിന്നെ കറങ്ങുന്ന ഫാൻ മാത്രമാണ് കണ്ണു തുറന്നപ്പോൾ കണ്ടതെന്നും..

അവന്റെ കോലം കണ്ടിട്ട് നല്ല വണ്ണം പെരുമാറിയ പെടാപ്പാട് അവനിലാകെ കാണാനുണ്ട്..
ഞാനതു കണ്ട് അവനോട് പറഞ്ഞു ഒരാൾ മാത്രം പെറുമാറിയ ലക്ഷണം തോന്നുന്നില്ലല്ലോ നിന്റെ കോലം കണ്ടിട്ടെന്ന്
അവൻ പല്ലുകടിച്ചു ഞെരിച്ചെന്നോട് പറഞ്ഞു ശവത്തിൽ കുത്താടത തെണ്ടി എന്ന്...

അന്നേരവും അവനൊരു ചിന്തയെ ഉണ്ടായിരുന്നുള്ളു അതു കൊണ്ടാണ് അവനെന്നെ അടുത്തേക്ക് ആഗ്യം കാണിച്ച് വിളിച്ചു വരുത്തി പറഞ്ഞത്'' അവളെ കുറിച്ച് ആലോചിക്കുമ്പോൾ പേടി തോന്നുന്നുടാന്ന്..
ഇതു തന്നെ ചെവി കൂർപ്പിച്ചിരുന്നവന്റെ അമ്മ കേട്ടു... കേട്ട പാടെ പറഞ്ഞോന്റമ്മ'' എന്നെ കൊണ്ടൊന്നും പറയിപ്പിക്കേണ്ട ഇത്രയും ആയതു പോരായിരിക്കും എന്ന്
പിന്നെ അവളുടെ വീട്ടുകാരെ മൊത്തം തെറിവിളിക്കലും ശപിക്കലും തുടങ്ങി അവന്റെ അമ്മ..

ഭരണി പാട്ടിനിടക്കവൻ പറഞ്ഞു '' ഞാനിനി കെട്ടുന്നെങ്കിൽ അവളെ തന്നെ കെട്ടുകയുള്ളു എന്ന്..
അവന്റെ അമ്മ അന്നേരം തലക്ക് കൈ വെച്ച് പറഞ്ഞു '' നിന്നോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല എന്താണേലും നിന്റെ ഇഷ്ടം പോലെ നടക്കട്ടെ എന്ന്..

അവനെന്നോട് പറഞ്ഞു എടാ നീ എന്നെ ഒന്ന് സഹായിക്കണം..
ഞാൻ ചോദിച്ചു '' പണം കൊണ്ടാണോ അതാണേൽ നടക്കില്ല ഇനി കടം ചോദിക്കാൻ ആരും ഇല്ല...
അതൊന്നുമല്ലടാ എന്നവൻ..
പിന്നെ എന്ത് സഹായമാ വേണ്ടേ എന്ന് ഞാൻ ചോദിച്ചപ്പോൾ
അവൻ പറഞ്ഞു അവളെ ഒന്ന് വിളിച്ചിറക്കി കൊണ്ടു വരാൻ നീ എന്നെ സഹായിക്കണം എന്ന്..
ഞാൻ അവന്റെ കിടപ്പൊന്നാലോചിച്ചു ആ സ്ഥാനത്ത് എന്നെയുമൊന്ന് ആലോചിച്ചു എന്നിട്ട് ചോദിച്ചു '' അത് ഇനിയും വേണോ എന്ന്..
ആ വേണം എന്നവൻ.. അവനെന്നെ കൊലക്കു കൊടുത്തേ അടങ്ങു എന്നെനിക്കു മനസ്സിലായി അന്നേരം ഉമ്മ പറയാറുള്ള കാര്യം ഞാൻ ആലോചിച്ചു നിന്നെ കൂട്ടുകാരാണ് കേടുവരുത്തുന്നതെന്ന്....
പെട്ടെന്ന് പരിസരം വീണ്ടെടുത്തു ഞാനവനോട്
ചോദിച്ചു അല്ല അവൾ നീ വിളിച്ചപ്പോൾ ഇറങ്ങി വന്നോ.. എന്ന്
'' വന്നുടാ വന്നു'' അവൻ സന്തോഷത്തോടെ പറഞ്ഞു..
ഞാനിടയിൽ പറഞ്ഞു അവൾക്ക് നല്ല ധൈര്യമാണ് അല്ലേ..
ഇത് കേട്ടതും അവൻ പറഞ്ഞു '' ധൈര്യമൊന്നുമല്ല അത്
അവൾ വന്നില്ലേൽ ഞാൻ തൂങ്ങി മരിക്കുമെന്ന് പറഞ്ഞു..
എടാ ഭയങ്കരാ ഇതിലും ബേധം അതു തന്നെ ആയിരുന്നു എന്ന് ഞാനവനോട് പറഞ്ഞു..
ഇതിപ്പോ ഇനിയും അവളെ വിളിച്ചിറക്കാൻ പോയാൽ ചിലപ്പോൾ ഈ ബെഡ്ഡിനടുത്ത് ഒരു ബെഡും കൂടി ബുക്ക് ചെയ്യേണ്ടതായ് വരും
വിധിയുണ്ടേൽ നമുക്ക് അടുത്തടുത്ത ബെഡിൽ കിടന്നു ബന്നും ചായയും കുടിച്ചു കിടക്കാം... ആ സീൻ ഞാനൊന്നാലോചിച്ച് കൂട്ടും നേരം
അവനെന്നെ തട്ടി വീണ്ടും എന്നോട് പറഞ്ഞു '' അവളില്ലാതെ ജീവിക്കാനാവില്ലെടാ അതിലും ബേധം ചാവുന്നതാണ് എന്ന്
ഇത് കേട്ടതും
ഞാൻ അവനോട് പറഞ്ഞു നീ ധൈര്യമായി ഇരി ഈ ഹോസ്പിറ്റലിൽ നിന്ന് പോകുമ്പോൾ നിന്റെ വീട്ടിലേക്ക് ഒരാൾ കൂടി ഉണ്ടാകും ഇതെന്റെ വാക്കാണ് എന്ന്
ഇതും പറഞ്ഞ് ഞാൻ അടുത്തിരുന്ന ഒരാപ്പിൾ കടിച്ചു കീറി കുഴിഞ്ഞു ചിന്തിച്ചു.. അവനെന്നെ അത്ഭുതത്തോടെ നോക്കി കൊണ്ട് കിടന്നു..

ഒരു ഞായറാഴ്ച അവനെ ഡിസ്ചാര്‍ജ് ചെയ്തു
ഞാൻ വണ്ടിയിൽ അവനെയും വഹിച്ചു കൊണ്ട് വീട്ടിലേക്ക് യാത്ര തിരിച്ചു
വണ്ടിയിൽ വച്ച് അവനെന്നെ ഓർമ്മിപ്പിച്ചു '' എടാ അവൾ...
ഞാൻ അവനോട് പറഞ്ഞു പേടിക്കേണ്ട ടാ ഞാനേറ്റു..
അവളുടെ വീടിന്റെ മുന്നിൽ വണ്ടി എത്തിയതും എന്റെ കയ്യും കാലും വിറക്കാൻ തുടങ്ങി അവനാണേൽ പ്രതീക്ഷയോടെ എന്നെ തന്നെ നോക്കി കൊണ്ട് ഇരിക്കുന്നു എങ്കിലും സകല ദൈവങ്ങളേയും വിളിച്ച്
ഞാൻ വണ്ടി നിര്‍ത്തി അവനും മെല്ലെ ഇറങ്ങി....
ഞാൻ വിറക്കുന്ന കാലുകളുമായി നടന്നു ചെന്നു
അവളുടെ വീടിന്റെ വാതിലിൽ തട്ടുമ്പോൾ കൈകൾ വിറ തന്നെ വിറ .. ശബ്ദം കേട്ട്
അവളുടെ അച്ഛൻ വന്നു വാതിൽ തുറന്നു ഉടനെ എന്നോട് ചോദിച്ചു ``ആരാ എന്ന് '
ഞാൻ വിറക്കുന്ന കാലുകളെ ചേർത്തു നിർത്തി വിറയാർന്ന കൈകളെ പിറകിലോട്ട് മാറ്റി പിടിച്ച് ധൈര്യം സംഭരിച്ച് പറഞ്ഞു `` ഞാൻ സജിയുടെ സുഹൃത്താണ് അവൻ വണ്ടിയിലുണ്ട് ഇന്നാണ് നിങ്ങൾ കൊടുത്ത പണിയുടെ ഗതിയൊന്നു മാറിയത് '' ഇത് കേട്ടതും ഒരലർച്ച ഇറങ്ങി പോടാ എന്നും പറഞ്ഞ്...
ഞാൻ ഞെട്ടിവിറച്ചെങ്കിലും അവളുടെ അച്ഛന്റെ കൈ വാക്കിന്ന് പിറകോട്ട് നിന്ന് കാര്യം പറഞ്ഞു..
``നിങ്ങളുടെ മോളെ ഇപ്പോ ഇറക്കി വിട്ടാൽ അവളുടെ കുട്ടിക്ക് ഒരു അഛനുണ്ടാകും എന്ന് ഇല്ലേൽ?ഞാൻ പറയേണ്ടല്ലോ... ഇതും പറഞ്ഞു തീർത്ത് ഞാൻ ശ്വാസം വിട്ടു..
ഞാൻ വേഗം തിരിഞ്ഞ് വണ്ടിയിലേക്ക് നടന്നു എന്നെ കണ്ടതും അവൻ ചോദിച്ചു എന്തായി എന്ന് ഞാൻ ഒന്നും പറയാതെ
വണ്ടിയിൽ കയറി വണ്ടി സ്റ്റാര്‍ട്ടാക്കി നിർത്തി വിയർപ്പു തുടച്ചു
അടി വരുവാണേൽ മിന്നിക്കാനായിരുന്നു എന്റെ പരിപാടി....
പക്ഷേ സംഗതി ഏറ്റു അവളതാ ബാഗുമായി ഇറങ്ങി വരുന്നു..
ആരും തടയാൻ നിന്നില്ലെന്നെനിക്ക് മനസ്സിലായി...
അവൾ വണ്ടിയിൽ ചെന്നു കയറി അവന്റെ അടുത്തിരിന്നു അവനെന്നെ അത്ഭുതത്തോടെ വീണ്ടും നോക്കി..
ഞാൻ വണ്ടിയുമായി യാത്ര തുടങ്ങി..

ഇടക്കെന്നെ തട്ടി വിളിച്ചു എന്നിട്ട് പറഞ്ഞു
``എടാ തോളിലൊരു കയ്യുണ്ടെങ്കിൽ അതൊരു ധൈര്യം തന്നെയാണെടാ എന്ന്
എനിക്കു അത് കേട്ടപ്പോൾ കലിയാണ് വന്നത് എങ്കിലും
അവന്റെ മനസ്സ് നിറഞ്ഞെന്നെനിക്ക് മനസ്സിലായി...
എന്നാലും നീ ഇതെങ്ങനെ സാധിച്ചു എന്താണ് നീ പറഞ്ഞത് എന്നൊക്കെ എന്നോടവൻ ചോദിച്ചു
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു അത് ഒരു ചെറിയ അപവാദം എന്ന്...
അന്നേരം അവൾ ആ അപവാദം ചിരിച്ചു കൊണ്ടവന്റെ കാതിൽ പറയുമ്പോൾ അവൻ പല്ലുകടിച്ചെന്നെ നോക്കുന്നുണ്ടായിരിന്നു....

ഈ അപകടത്തിൽ നിന്ന് രക്ഷപ്പെടാൻ നേരത്തെ നേർച്ചയാക്കിയ നാണയ തുട്ടുകൾ അമ്പല നടയിലേക്കെറിഞ്ഞ് ഞാൻ വീണ്ടും വണ്ടി ഓടിച്ചു...
ജീവിതത്തോട് മത്സരിക്കാൻ അവളെ കിട്ടിയ സന്തോഷത്തിലായിരുന്നവനപ്പോൾ
അവൾ കിട്ടിയ അടിയുടെ കണക്കു ചോദിക്കുന്ന തിരക്കിലും

കാലം ഓടി മാറി ഇന്നവരുടെ വീട്ടിൽ ആദ്യ കുഞ്ഞിന്റെ ചോറൂണ്ണായിരിന്നു എല്ലാം മറന്നവളുടെ വീട്ടുകാരും കൂടി..
ഞാനപ്പോൾ പതിനെട്ടാമത്തെ പെണ്ണു കാണാൽ ചടങ്ങിൽ ബിസ്ക്കറ്റും ചായയും കുടിച്ച് മുന്നിലേക്ക് വരുന്ന പെണ്ണിനോട് ചോദിക്കാനുള്ള ചോദ്യങ്ങൾ തിരഞ്ഞു കൊണ്ടിരിക്കുന്ന തിരക്കിലായിരിന്നു..

ചിലതൊക്കെ അങ്ങനെയാണ് അനുകരണം നിരോധിച്ചിരിക്കുന്നു..
എ കെ സി അലി

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക