"സിഗരറ്റ് വലിക്കുന്ന പെൺകുട്ടി "!
ഘനീഭവിച്ച വെളുത്ത സിഗരെറ്റുപുക ചുരുളുകളായി മേലോട്ടുയരുന്നത് നോക്കി അവൾ മെല്ലെ നെടുവീർപ്പിട്ടു. അദൃശ്യബന്ധനങ്ങൾ ഇല്ലാതെ ആർക്കും പിടികൊടുക്കാതെ, അനന്തമായ സ്വാതന്ത്ര്യത്തിലേക് അലിഞ്ഞില്ലാത്തവനുള്ള ഭാഗ്യം സിദ്ധിച്ച ഒരേഒരു വസ്തു ഇ പുകയാണെന്ന് അവൾക്കു തോന്നി. സ്വയം വിഷം നിറഞ്ഞത് കാരണം ആരാലും മലിനമാക്കപ്പെടാൻ കഴിയാത്ത പുക. ചൂടുകൂടുതലുള്ള രാത്രികളിൽ ഇ പുകയിലെ ഒരു ചുരുളായി മാറാൻ കഴിഞ്ഞെങ്കിൽ എന്നവൾ വെറുതെ ആശിച്ചുപോന്നു !
ചെറുപ്പം മുതലേ സിഗരെറ്റിനോടും അതിന്റെ പുകയോടും അകാരണമായ ഒരിഷ്ടം അവൾ സൂക്ഷിച്ചുപോന്നു. ഉമ്മറക്കോലായിലെ ചാരുകസേരയിൽ ഇരുന്നു, അസാമാന്യ മെയ്‌വഴക്കമുള്ള ഒരു സർക്കസ്സുകാരന്റെ ഗർവോടെ വെളുത്ത പുകയേ വട്ടത്തിലുള്ള ചുരുളകളാക്കി മേലോട്ട് വിടുന്ന അച്ഛനെ അവൾ ആരാധനാപൂർവം നോക്കിക്കണ്ടു. ഉണങ്ങിയ ഓല കഷ്ണങ്ങൾ സിഗരെറ്റെന്ന വ്യാജേന കത്തിച്ചു ചുണ്ടിൽ വെച്ച് കളിക്കുന്നത് അവളുടെ ഒരു പ്രധാന ബാല്യകാല വിനോദം ആയിരുന്നു.
പക്ഷെ ഒരു യഥാർത്ഥ സിഗരെറ്റിനെ അവളെടുത്തറിഞ്ഞത് പിന്നെയും ഒരുപാട് കാലങ്ങൾ കഴിഞ്ഞായിരുന്നു. അന്നുപക്ഷേ അത് എരിഞ്ഞത് മറ്റൊരാളുടെ ചുണ്ടിലായിരുന്നു എന്ന് മാത്രം. എട്ടാം ക്ലാസ്സിലെ വേനലവധിക്കിടയിൽ വീട്ടിൽ തനിച്ചായിപ്പോയ ഒരു ദിനം. അപ്രതീക്ഷിതമായി വന്ന, അവളുടെ വീടുമായി അടുത്ത പരിചയം ഉണ്ടായിരുന്ന ഒരാളുടെ ചുണ്ടുകളിൽ. അന്നാദ്യമായി മറ്റൊരു ശരീരം നമ്മോടു ചേരുമ്പോൾ ഉണ്ടാവുന്ന ഉഷ്ണം അവളറിഞ്ഞു. കുതറിമാറിയതുകൊണ്ട് അന്ന് മുറിഞ്ഞത് അവളുടെ ചുണ്ടുകൾ മാത്രമായിരുന്നു. അതിന്റെ നിരാശ ആ മാന്യദ്ദേഹം തീർത്തത് എരിയുന്ന സിഗരറ്റ് കൊണ്ടവളുടെ കൈത്തലം പൊള്ളിച്ചു കൊണ്ടായിരുന്നു. വാവിട്ടു നിലവിളിച്ചുപോയെങ്കിലും മനസ്സ് മുറിഞ്ഞുണ്ടാവുന്ന വേദനയേക്കാൾ എത്രയോ ചെറുതാണ് ദേഹം മുറിയുമ്പോൾ എന്നവൾ മനസ്സിലാക്കി.
അമ്മയോടിക്കാര്യം പറയാൻ ശ്രമിച്ചെങ്കിലും തന്റെ സത്യത്തിനു അയാളുടെ മാന്യതയെക്കാൾ വലിയ വിലയൊന്നും ഇല്ലെന്നു അവളുടെ അമ്മ തന്നെ അവളെ മനസ്സിലാക്കികൊടുത്തു. ഭാഗ്യം, അന്ന് മുറിഞ്ഞത് അവളുടെ ചുണ്ടുകൾ മാത്രമായിരുന്നു !
പിന്നീട്, അവളൊരു സിഗരറ്റ് കണ്ടത് ആദ്യമായി പ്രണയിച്ച പുരുഷന്റെ ചുണ്ടുകളിൽ. ആറടി ഉയരത്തോടും വിരിഞ്ഞ ശരീരത്തോടും തോന്നിയ ആദ്യ പ്രണയം. "ഞാനിതൊന്ന് വലിച്ചു നോക്കിക്കോട്ടെ എന്ന ചോദ്യത്തിനും, ആയിക്കോട്ടെ എന്ന മറുപടിക്കുമവസാനം ആദ്യമായി അവളേറെ ആഗ്രഹിച്ച ആ വസ്തു അവളുടെ ചുണ്ടുകളിലും എത്തി. നെഞ്ചിൽ ഇരച്ചുകയറിയ ചൂടിനും, ക്ഷണിക്കാതെ വന്ന ചുമയ്‌ക്കും, കണ്ണിൽ നിറഞ്ഞ വെള്ളത്തിനും ഇടയിൽ അവന്റെ കൈകളിപ്പെട്ട അവളുടെ ശരീരം മുറിഞ്ഞുകൊണ്ടേയിരുന്നു. പ്രണയത്തിന്റെ മൂടുപടം ഉള്ളത്കൊണ്ടോ അതോ ആഗ്രഹം സഫലമായത്കൊണ്ടോ എന്നറിയില്ല, അവനവളെ സിഗരറ്റ് വെച്ച് പൊളിച്ചില്ല. പക്ഷെ, എല്ലാറ്റിനുമവസാനം മനസ്സ് നീറിത്തുടങ്ങിയപ്പോൾ അവൾ സ്വയം പൊള്ളിച്ചുകൊണ്ടേയിരുന്നു. ഒന്നല്ല ഒരുപാട് തവണ. അന്ന് മുറിഞ്ഞത് അവളുടെ ചുണ്ടുകൾ മാത്രമായിരുന്നില്ല.
പിന്നീടവളുടെ ജീവിതം ഒരുപാട് സിഗരറ്റുകുറ്റികലാൾ നിയന്ത്രിക്കപ്പെട്ടുതുടങ്ങി. തലച്ചോറിൽഇരച്ചുകയറുന്ന ഉന്മാദത്തിനുവേണ്ടി അവൾ വലിച്ചിരുന്നവയും, ശരീരത്തിന്റെ ഉന്മാദത്തിനുവേണ്ടി മറ്റുള്ളവർ വലിച്ചിരുന്നതുമായ സിഗരറ്റുകൾ അവളെ വീണ്ടും വീണ്ടും പൊള്ളിച്ചുകൊണ്ടേയിരുന്നു. അപ്പോഴൊക്കെ അവൾ ആഗ്രഹിച്ചു, തനിക്കും ആ പുകപോലെ ആവാൻ കഴിഞ്ഞിരുന്നെങ്കിൽ !
സൂര്യനെല്ലി, കിളിരൂർ, തേഞ്ഞിപ്പലം, എന്നിങ്ങനെ ഒരുപാടു സ്ഥലങ്ങൾ പ്രശതമാക്കികൊണ്ടിരുന്ന പെണ്കുട്ടികളിലും,ഗോവിന്ദച്ചാമി കൊന്ന സൗമ്യയിലും, ഡൽഹി പെണ്കുട്ടിയിലുമൊക്കെ അവൾ അവളെത്തന്നെ കണ്ടു ! പുരുഷന്റെ കയ്യിലെ സിഗരറ്റ് കുറ്റികള് മാത്രമാണ് സ്ത്രീകളെന്നവൾക് തോന്നി.
ശരീരത്തിന്റെ സുഖത്തിനു വേണ്ടി എരിഞ്ഞുതീരുന്നവർ.
മാധ്യമങ്ങൾ ഓരോ സംഭവത്തെയും കഴിയുന്നത്ര കാവ്യാത്മകമായും എന്നാൽ ഭീകരത ഒട്ടും ചോർന്നുപോകാതെയും അവതരിപ്പിക്കാൻ നെട്ടോട്ടം ഓടിക്കൊണ്ടിരുന്നപ്പോൾ സ്വന്തം വീട്ടിൽ ചർച്ചകൾ ചൂടുപിടിക്കുന്നത് അവളറിഞ്ഞു. വീട്ടിൽ ഒരു മുതിർന്ന പെൺകുട്ടി ഉണ്ടല്ലോ എന്നതായിരുന്നു അച്ഛന്റെ ആധി, മറിച്ചു അമ്മയുടെ പ്രശ്നം ഈപറഞ്ഞ പെൺകുട്ടികൾ എല്ലാം സ്വന്തം മകളെ പോലെ എന്തുകൊണ്ട് അടക്കത്തിലും ഒതുക്കത്തിലും ജീവിക്കുന്നില്ല എന്നതായിരുന്നു. അമ്മയുടെ കണ്ണിൽ പെണ്ണിന്റെ ശത്രു പെണ്ണുതന്നെയായിരുന്നു. അവളുടെ വസ്ത്രധാരണവും പെരുമാറ്റവും മാന്യമായിരിക്കണമത്രേ. എപ്പോഴും പുരുഷനാൽ അവൾ സംരക്ഷിപ്പെടണമത്രേ. അമ്മയുടെ കണ്ടുപിടുത്തം അവൾക്കേറെ രസകരമായിത്തോന്നി, സിഗരറ്റിന്റെ പുറം ചട്ടയിൽ മാറ്റം വരുത്തിയാൽ, അതിനെ ഇരുമ്പുകൂടുകളിൽ സൂക്ഷിച്ചാൽ ആരും സിഗരറ്റ് വലിക്കില്ല എന്ന് പറയും പോലെ തോന്നി ഇതവൾക്. എത്ര മനോഹരമായ ചിന്ത ! അമ്മയെ സമ്മതിച്ചിരിക്കുന്നു. പക്ഷെ അമ്മ അറിഞ്ഞില്ലാലോ, അവളുടെ ശരീരം ഒരുപാട് സ്ഥലത്തു മുറിഞ്ഞിരിക്കുന്നു എന്ന്, സ്വന്തം മകളും ഒരു സിഗരറ്റ്കുറ്റിയിലേക്ക് ചുരുങ്ങിയിരിക്കുന്നുവെന്ന് !
ശരീരത്തിൽ പൊളിക്കാൻ ഇടങ്ങൾ ബാക്കിയില്ലാതെ വന്നപ്പോൾ അവൾ തീരുമാനിച്ചു യഥാർത്ഥത്തിൽ സിഗരറ്റ് പുകയാവാൻ.
പിറ്റേന്ന് കാലത്തു, ഒരു പുകച്ചുരുൾപോലെ മുകളിലേക്കുയർന്ന്കൊണ്ടിരുന്ന അവൾ അവളുടെ വീട്ടിൽ നിന്നുയർന്ന പൊട്ടിക്കരച്ചിലുകൾ കേട്ടു. രോദനങ്ങൾ കേട്ടു. തങ്ങളുടെ സിഗരെട്ട്കുറ്റി നഷ്‌ടമായ പുരുഷമുഖങ്ങളിലെ സങ്കടം കണ്ടു. അതിനിടയിൽ സ്ഥാനം തെറ്റിക്കിടന്ന അവളുടെ ഉടുപ്പകൾക്കിടയിലേക് നോക്കി ആരോ പറഞ്ഞു, "ഇ കുട്ടിയുടെ ദേഹത്തെന്താ കുറെ പാടുകൾ ? സിഗരറ്റ് വെച്ച് പൊള്ളിച്ചപോലെ ?" അതുകേട്ടവൾ ചിരിച്ചു, ഉറക്കെയുറക്കെ. അപ്പോൾ അവളുടെ ശരീരത്തിൽ മുറിവുകൾ ഉണ്ടായിരുന്നില്ല !

Malavika

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക