ഗൾഫിൽ നിന്നമ്മാവൻ നാട്ടിലേക്കു വന്നു രണ്ടാമത്തെ ദിവസമായിരുന്നു അമ്മാവന്റൊപ്പം അവളും വീട്ടിലേക്കു വന്നതു..
പിങ്ക്നിറത്തിലുള്ള ഉടുപ്പിട്ട സുന്ദരിക്കുട്ടി..
ആദ്യകാഴ്ചയിൽ തന്നെ എന്റെ മനം കവർന്നവൾ..
ഇടക്കിടെ ഞങ്ങളുടെ കണ്ണുകൾ പരസ്പരമിടഞ്ഞു..
ഉച്ചനേരമായി..
ഊണ് കഴിഞു ഉമ്മയും അമ്മാവനും മുറ്റത്തിരുന്നു തൊടിയിലെ തലപൊയ തെങ്ങിനെപ്പറ്റിയും പണിക്കാരെ കിട്ടാത്തതിനെ പറ്റിയുമൊക്കെ സംസാരിച്ചോണ്ടിരിക്കുന്നു..
ഊണ് കഴിഞു ഉമ്മയും അമ്മാവനും മുറ്റത്തിരുന്നു തൊടിയിലെ തലപൊയ തെങ്ങിനെപ്പറ്റിയും പണിക്കാരെ കിട്ടാത്തതിനെ പറ്റിയുമൊക്കെ സംസാരിച്ചോണ്ടിരിക്കുന്നു..
അകത്താരുമില്ല..
ഇതു തന്നെ അവസരം..
ഞാൻ പതുക്കെ മുറിയിലേക്കു കയറി..
ഇതു തന്നെ അവസരം..
ഞാൻ പതുക്കെ മുറിയിലേക്കു കയറി..
നെഞ്ച് പടാപടാന്നു
മിടിക്കുന്നുണ്ടായിരുന്നു..
അവൾ മുഖം കമിഴ്ത്തി ബെഡിൽ കിടക്കുവാണ്..
മിടിക്കുന്നുണ്ടായിരുന്നു..
അവൾ മുഖം കമിഴ്ത്തി ബെഡിൽ കിടക്കുവാണ്..
അടുത്തേക്കു ചെന്നപ്പോൾ തന്നെ വശ്യമായ സുഗന്ധം..
അപ്പോൾത്തന്നെ മനസ്സിലുറപ്പിച്ചിരുന്നു ഇവളെയിനിയാർക്കും വിട്ടുകൊടുക്കില്ലാന്നു..
അപ്പോൾത്തന്നെ മനസ്സിലുറപ്പിച്ചിരുന്നു ഇവളെയിനിയാർക്കും വിട്ടുകൊടുക്കില്ലാന്നു..
വിറക്കുന്ന കൈകളോടെ മെല്ലെയൊന്നു തൊട്ടു..
അവളെന്നെ നോക്കി പുഞ്ചിരിക്കുന്നതു പോലെതോന്നി..
അവളെന്നെ നോക്കി പുഞ്ചിരിക്കുന്നതു പോലെതോന്നി..
വാ..
ഞാനാ കരങ്ങളിൽ പിടിച്ചു മെല്ലെ പുറത്തെക്കിറങ്ങി..
ഞാനാ കരങ്ങളിൽ പിടിച്ചു മെല്ലെ പുറത്തെക്കിറങ്ങി..
ഉമ്മയും അമ്മാവനും അപ്പൊഴും സംസാരം നിർത്തിട്ടില്ല..
അതെപ്പോഴും അങ്ങിനെയാണ്..
വല്ലപ്പോഴുമേ വരുന്നുള്ളു എങ്കിലും വന്നാൽ നൂറുകൂട്ടം കാര്യങ്ങൾ സംസാരിക്കാനുണ്ടാവും അമ്മാവന്..
വല്ലപ്പോഴുമേ വരുന്നുള്ളു എങ്കിലും വന്നാൽ നൂറുകൂട്ടം കാര്യങ്ങൾ സംസാരിക്കാനുണ്ടാവും അമ്മാവന്..
ഞാൻ ശബ്ദമുണ്ടാക്കാതെ പിറകുവശത്തെ വാതിലിലൂടെ പുറത്തേക്കു വച്ചുപിടിച്ചു..
കുളക്കടവാണ് ലക്ഷ്യം..
കുളക്കടവാണ് ലക്ഷ്യം..
ഈ സമയത്തു അവിടെയാരും കാണില്ലന്നറിയാം..
കുളക്കടവിലെത്തി ഞാൻ വേഗം ഡ്രസ്സ്മാറിത്തുടങ്ങി..
എന്നിട്ടവളുടെ അരികിലേക്കു ചെന്നു..
എന്തൊരു സുഗന്ധം..
മെല്ലെ അവളുടെ ഉടുപ്പൂരി പടവിലേക്കിട്ടു...
അവളെതിർത്തില്ല..
മെല്ലെ അവളുടെ ഉടുപ്പൂരി പടവിലേക്കിട്ടു...
അവളെതിർത്തില്ല..
പതിയെ മുഖത്തോടു ചേർത്തു..
തിടുക്കം വേണ്ട ചെന്നു കുളിച്ചു വാ എന്നൊക്കെ എന്നോടു പറയുന്നതു പോലെ തോന്നിയെനിക്കു..
ഞാനവളെ കരയിലിരുത്തി
വെള്ളത്തിലെക്കെടുത്തു ചാടി..
വെള്ളത്തിലെക്കെടുത്തു ചാടി..
പിന്നെ ഉയർന്ന് പൊങ്ങി ഒരാവേശത്തിനു അവളുടെ അടുത്തേക്കു ചെന്നു..
മെല്ലെ എന്റെ കൈകളിലേക്കു കോരിയെടുത്തു വെള്ളത്തിലേക്കിറങ്ങിയതും പെട്ടെന്നു കാലൊന്നു തെന്നി..
മെല്ലെ എന്റെ കൈകളിലേക്കു കോരിയെടുത്തു വെള്ളത്തിലേക്കിറങ്ങിയതും പെട്ടെന്നു കാലൊന്നു തെന്നി..
അവൾ തെറിച്ചു വെള്ളത്തിലേക്ക് വീണു..
രക്ഷിക്കാനായി ഞാൻ പിറകെ ചാടിയെങ്കിലും അപ്പൊഴേക്കും അവൾ ആഴങ്ങളിലേക്കു പോയിരുന്നു..
അല്ലാഹ് ഇനിയുമ്മാനോടും അമ്മാവനോടും എന്തു സമാധാനം പറയും..
ആലോചിക്കുമ്പോ തന്നെ പേടിതോന്നി..
ആലോചിക്കുമ്പോ തന്നെ പേടിതോന്നി..
തലക്കു കൈ കൊടുത്തു കുറെനേരം കുളക്കടവിലിരുന്നു..
കല്പടവിലുണ്ടായിരുന്ന അവളുടെ ഉടുപ്പ് കണ്ടപ്പൊൾ അറിയാതെ കണ്ണുനിറഞു..
മാപ്പ് മോളേ..
അറിയാതെ പറ്റിയൊരു കൈപ്പിഴ..
അറിയാതെ പറ്റിയൊരു കൈപ്പിഴ..
മെല്ലെയെഴുന്നേറ്റു അതെടുത്തു തൊട്ടടുത്തുണ്ടായിരുന്ന കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു..
പിന്നേ വീട്ടിലേക്കു നടന്നു..
അമ്മാവൻ കോലായിരുന്നു എന്തോ ചിന്തിക്കുന്നുണ്ട്..
ഉമ്മ അടുക്കളയിൽ വൈകുന്നെരത്തെ ചായക്കൊപ്പം കഴിക്കാനുള്ളതുണ്ടാക്കുവാണ്..
ഉമ്മ അടുക്കളയിൽ വൈകുന്നെരത്തെ ചായക്കൊപ്പം കഴിക്കാനുള്ളതുണ്ടാക്കുവാണ്..
മെല്ലെയടുത്തു ചെന്നു..
എന്റെ പരുങ്ങൽ കണ്ടു കാര്യമന്വേഷിച്ച ഉമ്മാനോട് ഉണ്ടായതെല്ലാം തുറന്നു പറഞ്ഞു..
എന്റെ പരുങ്ങൽ കണ്ടു കാര്യമന്വേഷിച്ച ഉമ്മാനോട് ഉണ്ടായതെല്ലാം തുറന്നു പറഞ്ഞു..
അപ്പോഴാ മുഖത്തെ ഭാവം കണ്ട് ശരിക്കും പേടിയായി..
ഉമ്മനേരെ അമ്മാവന്റെ അടുത്തേക്കാണ് ചെന്നത്...
"കണ്ടില്ലെ ചെക്കൻ കാണിച്ചത്..
നീ എനിക്കായി കൊണ്ടുവന്ന ആ വിലപിടിപ്പുളള സോപ്പെടുത്തു കൊണ്ടോയി കൊളത്തിലിട്ടു വന്നേക്കുവാ..
മുടിപ്പിക്കാനായി വന്ന സന്തതി.."
"കണ്ടില്ലെ ചെക്കൻ കാണിച്ചത്..
നീ എനിക്കായി കൊണ്ടുവന്ന ആ വിലപിടിപ്പുളള സോപ്പെടുത്തു കൊണ്ടോയി കൊളത്തിലിട്ടു വന്നേക്കുവാ..
മുടിപ്പിക്കാനായി വന്ന സന്തതി.."
അമ്മാവനെന്നെ തുറിച്ചു നോക്കിയപ്പോൾ അതു താങ്ങാനാവാതെ ഞാൻ ഉമ്മാന്റെ പിറകിലേക്കു നീങ്ങി..
എന്നിട്ടു തല വെളിയിലേയ്ക്കിട്ടു
അമ്മാവനെ നോക്കിയൊന്നു ചിരിച്ചു.
അമ്മാവനെ നോക്കിയൊന്നു ചിരിച്ചു.
Rayan

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക