ജോലിക്കിടയിൽ പാര പണിയുന്നവരിൽ നിന്ന് തിക്താനുഭവം ഉണ്ടായിട്ടുണ്ടോ നിങ്ങളിൽ ആർക്കെങ്കിലും ????
എന്റെ ഒരനുഭവം ...ഇപ്പോൾ ഞാൻ അത് ഓർക്കാൻ ഇഷ്ടപെടാത്തതാണ് എങ്കിലും , ഇവിടെ കുറിക്കട്ടെ ...

ലാന്റ്സ്കേപ്പിംഗ് കമ്പനിയിലെ ജോലി കുറച്ചൊക്കെ ടെൻഷനും അതിലേറെ ഉത്തരവാദിത്തമുള്ളതാണെങ്കിലും അതിൽ ആനന്ദം കണ്ടെത്താൻ ശ്രമിക്കുന്നതിനിടയിലാണ് കൂടെ ജോലിചെയുന്നയാളുടെ പാര പണി ...അന്യ സംസ്ഥാനക്കാരനാണെങ്കിലും കൂടെ ജോലിചെയ്യുന്ന സുഹൃത്ത് എന്ന നിലയിൽ അത്യാവശ്യം സൗഹൃദത്തോടെ ആയിരുന്നു ഞാൻ പെരുമാറിയിരുന്നത് ............
പക്ഷെ ഈ സൗഹൃദത്തിനു അധികo ആയുസ്സു ഉണ്ടായിരുന്നില്ല ...പുള്ളി എല്ലാ കാര്യത്തിലും തർക്കിക്കുയും മീറ്റിങ്ങിനു വിളിച്ചാൽ താമസിച്ചു വരികയോ വരാതിരിക്കയോ ചെയുന്ന സ്വഭാവം ...എന്നാൽ മറ്റുള്ളവരുടെ മുൻപിൽ അങ്ങനെ അല്ല ...വളരെ വിനയ ഭാവം , സഹായമനസ്കൻ ...ഈ വിചിത്രമായ സ്വഭാവം ...പുള്ളിയുടെ അഭിനയം ആണെന്ന് കുറച്ചു ദിവസങ്ങൾ കൊണ്ട് എനിക്ക് മനസ്സിലായി ...
GM.(ജനറൽ മാനേജർ )എന്റെ ക്യാബിനിൽ വന്നു സംസാരിച്ചു പോയി കഴിഞ്ഞാൽ പുള്ളി വളരെ അസ്വസ്ഥനായിരിക്കും ...എന്നോട് എന്താണ് പറഞ്ഞതെന്ന് അറിയാനുള്ള ത്വര ...
- ഒരു ദിവസം GM ഒരു ജോലി എന്നെ ഏൽപ്പിച്ചു ..ഒരു നഴ്സറി യുടെ (പ്ലാന്റ് നഴ്സറി ) ബഡ്ജറ്റ് തയാറാക്കണം .....കുറച്ചധികം തയാറെടുപ്പൊക്കെ എനിക്ക് വേണ്ടി വന്നു ...അങ്ങനെ ഒരാഴ്ചത്തെ തയ്യാറെടുപ്പോടെ എല്ലാം റെഡി ആക്കി ...ജിഎം ന്റെ ക്യാബിനിൽ വച്ച് ഒരു മീറ്റിംഗ് ഫിക്സ് ചെയ്തു ...അതിനെ കുറിച്ച് സുഹൃത്തിനോട് ഞാൻ പറഞ്ഞു ....ബാക്കി ഒക്കെ മീറ്റിങ്ങിൽ വച്ച് വിശദമായി ചർച്ച ചെയാം എന്ന് പറഞ്ഞു ...
- ഞാൻ 4 സെറ്റ് കോപ്പി പ്രിന്റിങ്നു കൊടുത്തു ...കോമൺ പ്രിൻറർ ആണ് ...കോപ്പികൾ എടുക്കാൻ പ്രിന്ററിന്റെ അടുത്ത് ചെന്ന് നോക്കിയിട്ടു പ്രിന്റ് ഒന്നും കാണുന്നില്ല ....(ചുട്ട കോഴി പറന്നു പോയ പോലെ )...ഞാൻ വീണ്ടും പ്രിന്റ് കൊടുത്തു ...നാലു സെറ്റ് തയാറാക്കി ജിഎം ന്റെ ക്യാബിനിലേക്കു ചെന്നപ്പോൾ കാണുന്ന കാഴ്ച ...നമ്മുടെ പാര അവിടെയുണ്ട് ...കയ്യിൽ ഞാൻ പ്രിന്റ് കൊടുത്ത ഒരു കോപ്പി , ജിഎം ന്റെ കൈയിൽ മറ്റൊരു കോപ്പി , ബാക്കി ഉള്ളതു ടേബിളിലും
- എല്ലാം വായിച്ചു പഠിച്ചു തയാറായിട്ടാണ് പുള്ളിയുടെ ഇരിപ്പു ...മോഷ്ടിച്ച കോപ്പികളുമായി ......
- ഇങ്ങനെ ഒരു വ്യക്തിയോടോപ്പം എത്ര നാൾ ജോലി ചെയ്യാനാവും എന്ന് ചിന്തിക്കാവുന്നതല്ലേയുളളു ..
- എത്രയെത്ര വ്യക്തികളെ നാം പരിചയപ്പെടുന്നു ..ചിലരൊക്കെ നമുക്ക് സന്തോഷകരമായ നിമിഷങ്ങൾ സമ്മാനിക്കുന്നു ....ചിലർ സങ്കടങ്ങളും ...എല്ലാം ഓരോരോ ജീവിതാനുഭവങ്ങൾ അല്ലെ ????
-
ബീന

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക