ബംഗാളിയുടെ സ്വന്തം "മേരാ കേരൾ"
🌺
-------------------------------
അഞ്ചെട്ട് വർഷങ്ങൾക്ക് ശേഷമുള്ള വരവാണു ദുബായിയിൽ നിന്ന്...

എയർ പോർട്ട് ടാക്സിയിൽ ടൗണിൽ ഇറങ്ങി അവിടുന്ന് ബസ്സ് സ്റ്റാന്റിൽ...നാട്ടിലേക്കുള്ള ബസ്സ്, ബോർഡും പേരും ഒക്കെ മാറി... ബസ്സ് കാലിയായിരുന്നു.. കയറിയതേ ഉള്ളൂ ഒന്ന് മയങ്ങി പോയി...
""കിതർ ജാനാ ചാഹിയേ""
""കുച്ച് നഹീ സാർ"" അറിയാതെ പറഞ്ഞു പോയി ... വ്യാഴാഴ്ച മിക്ക ദിവസവും വരാറുള്ള "വയറു വേദന ആണു കുറച്ച് നേരത്തെ പോയ്ക്കോട്ടേ സാർ"എന്ന് ചോദിക്കുമ്പോ "കിദർ ജാനാ ചാഹിയേ?? ആജ് ക്യാ പ്രോഗ്രാം??""എന്ന പഞ്ചാബി മാനേജരുടെ ആക്കിയ ചോദ്യാണെന്നാ ആദ്യം കരുതിയേ...
പിന്നീട് അടുത്തിരിക്കുന്നവരുടെ ചിരി മാത്രമല്ല നോട്ടം കൂടി ആയപ്പോ ആകെ അങ്കലാപ്പായി.... ഞാൻ ബസ്സ് മാറിപോയോ?? ബസ്സിൽ ആരെയും മലയാളിയെ പോലെ തോന്നുന്നില്ലല്ലൊ ആകെ സംശയമായി....
കണ്ടക്ടർ തീരാത്ത ചിരിയുമായി വീണ്ടും ചോദിച്ചു ഇത്തവണ ഹിന്ദിയല്ല ഇംഗ്ലീഷിൽ..
എന്നെ ഇംഗ്ലീഷ് പഠിപ്പിക്കാൻ ശ്രമിച്ച സായിപ്പിനെ ഒടുവിൽ മലയാളം സൂപ്പറായി പഠിക്കുന്ന അവസ്ഥയിലാക്കിയ എന്നോടാണു അവന്റൊരു ഇംഗ്ലീഷ്...

എന്റെ അന്ധാളിപ്പ് കണ്ട് ദേഷ്യം പിടിച്ചെന്തോ പിറു പിറുത്ത് അയാൾ പിന്നിലെ സീറ്റിൽ ടിക്കറ്റ് കൊടുക്കാൻ പോയി..
ഞാൻ ചുറ്റും നോക്കി
ബസ്സിൽ മുഴുവൻ ഹിന്ദി മയം,
ആരുടേയും വേഷവും സംസാരവും ഒന്നും എന്റെ നാടുമായി ചേരാത്തത് പോലെ
ബസ്സിലാകെ പുകയിലയുടെ രൂക്ഷ ഗന്ധം,
"മാമാനത്തമ്മ ഈ ബസ്സിന്റെ ഐശ്വര്യം" എന്നെഴുതി വച്ചിരുന്നിടത്ത് ഹിന്ദിയിൽ എന്തോ എഴുതി പശുവിന്റെ തലയുള്ള ഒരു ദൈവത്തെ ഒട്ടിച്ചിരിക്കുന്നു...

പിന്നിൽ സ്റ്റോപ്പുകൾ വിളിച്ച് പറയുന്ന"ബംഗാളി കിളി"യുടെ പാതിമലയാളത്തിൽ കേൾക്കുന്ന സ്റ്റോപ്പുകൾ ബസ്സ് എന്റെ നാട്ടിലേക്ക് തന്നെ എന്ന് ഉറപ്പിച്ചു..
കണ്ടക്ടർ പിന്നെയും വന്നു ...
ഇത്തിരി അങ്കലാപ്പോടെ സ്റ്റോപ്പ് പറഞ്ഞു "പാക്കിസ്ഥാൻ പീടിക" ടിക്കറ്റ് കിട്ടി
ഭാഗ്യം പഹയന്മാർ സ്റ്റോപ്പിന്റെ പേരു മാറ്റിയില്ല
😜

ബസ്സ് ഇറങ്ങി ...വീട്ടിലേക്ക് നടക്കാനുള്ള ദൂരമേ ഉള്ളൂ... അമ്മയും അമ്മാവനും മാത്രേ ഉള്ളൂ രണ്ട് പേർക്കും വല്ല പലഹാരവും വാങ്ങാം ന്ന് കരുതി പഴയ "നാണുവാട്ടന്റെ ചായപീടിക"ഭാഗത്തേക്ക് നോക്കി അവിടെ വലിയൊരു ഹോട്ടൽ ആണു കണ്ടത്...
നാടിന്റെ പുരോഗതിയിൽ അഭിമാനം കൊണ്ടു..
"എല്ലാം ശരിയാവുന്നുണ്ട്"മനസ്സിൽ പറഞ്ഞു ഹോട്ടലിൽ കയറി..
ക്യാഷ്യർ എന്റെ ഡ്രസ്സും പത്രാസും കണ്ട് "സാർ" എന്ന് വിളിച്ച് എഴുന്നേറ്റു.. എനിക്കൊന്ന് സുഖിച്ചു....
സപ്ലയറും ക്ലീനിംഗും എല്ലാം ബംഗാളികൾ...പൊറോട്ടയടിക്കാരന്റെ "പെർഫോമസ്" കണ്ടപ്പോ അത് വാങ്ങണോ എന്ന എന്റെ സംശയം കണ്ട് സപ്ലയർ പറഞ്ഞു "ഉഴുന്ന് വട "ഉണ്ടെന്ന് ആദ്യം തരാൻ പറഞ്ഞെങ്കിലും പെട്ടെന്ന് തിരുത്തി...
അടുത്ത കാലത്ത് ഉഴുന്നു വട ഉണ്ടാക്കുന്ന വൈറലായ വീഡിയോ വാട്ട് സാപ്പിൽ കണ്ടതിനു ശേഷം പാവം ഉഴുന്ന് വടയെ പോലും വെറുത്ത് പോയി...

പെട്ടെന്ന് ഒരു നാലു പൊറോട്ടയും ചുരുട്ടി വാങ്ങി വേഗം സ്ഥലം കാലിയാക്കി..
വീട്ടിലെത്തി കുളി കഴിഞ്ഞെത്തുമ്പോ ഇടവഴിയിൽ മീൻ സൈക്കിളിന്റെ ഹോണടി കേട്ട് ഇറങ്ങി ചെന്നു കുഞ്ഞികാദർക്കായെ ചെറുപ്പം മുതലേ കാണുന്നയാ മൂപ്പരാ നമ്മുടെ സ്വന്തം മീൻ കാരൻ... മുന്നിൽ കണ്ട മീൻ കാരന്റെ പുകയില കറ പുരണ്ട ചിരി കണ്ടപ്പോ തന്നെ കാദർക്കായും പോയെന്ന് മനസ്സിലായി...
അമ്മയോടും വീട്ടിൽ വന്ന അയൽക്കാരോടും കുശലങ്ങളൊക്കെ കഴിഞ്ഞ് ഊണും കഴിഞ്ഞൊന്ന് കിടന്നാതാ... തൊഴുത്തിലെ കറുമ്പിയുടെ അമറൽ കേട്ടു.. കറവക്കാരൻ രാമാട്ടനാകും ജനൽ പാതി തുറന്ന് "രാമേട്ടോന്ന്"വിളിക്കാൻ വാ തുറന്നതും മുന്നിലൊരു പാന്റ് കാരൻ കറവക്കാരൻ..

വൈകീട്ട് അമ്പലത്തിൽ പോയപ്പോ അവിടെ ശാന്തിക്കാരൻ പോലും ബംഗാളി...
കലാശക്കൊട്ടിനു തെങ്ങു ചെത്താൻ വന്ന ബംഗാളിയെ കൂടി കണ്ടതോടെ അന്നത്തെ കാഴ്ചകൾ മതിയാക്കി ഉണ്ട് കൊണ്ടിരിക്കുമ്പോ അമ്മ പറഞ്ഞു "അമ്മാവനു ഇന്ന് വരാൻ പറ്റിയില്ല നാളെ കാലത്ത് വരുമെന്ന്"
പെട്ടെന്ന് ഞാൻ ഞെട്ടലോടെ മുഖമുയർത്തി
"ഇനി അഥവാ നാളെ വരുന്ന അമ്മാവനും ബംഗാളിയാകുമോ???

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക