ന്നെ കുറിച്ച് നിങ്ങള്‍ എല്ലാം എന്താ കരുതിയത്??എന്ത് പറഞ്ഞാലും അനുസരിക്കുമെന്നാണോ??ഞാന്‍ വെറും പാവമാണ് എന്നാണോ??ദിവസത്തില്‍ ഇരുപത്തി നാലു മണിക്കൂറും എന്നെ പോലെ വിശ്രമമില്ലാതെ പണിയെടുക്കുന്ന വേറെ ആരെയെങ്കിലും നിങ്ങള്‍ക്ക് കണി കാണാന്‍ കിട്ടുമോ??ജനിച്ചതു മുതല്‍ ഈ നിമിഷം വരെ വിശ്രമം എന്തെന്ന് ഞാന്‍ അറിഞ്ഞിട്ടില്ല.ആ എന്നെയാണ് നീയൊക്കെ എല്ലാം കൂടി ചേര്‍ന്ന് കഴിഞ്ഞ കുറെ ദിവസങ്ങളായി കൊല്ലാക്കൊല ചെയ്യുന്നത്.സംസാരം എല്ലാം കേട്ട് അത്രയും നേരം സഹിച്ചിരുന്ന അയല്‍ക്കാരനായ ആമാശയം ഹൃദയത്തോട് ചോദിച്ചു,എന്താ അളിയാ,എന്ത് പറ്റി,നീ ഇങ്ങനെ ഇമോഷണല്‍ ആകാതെ കാര്യം എന്താണെന്നു വച്ചാല്‍ തുറന്നു പറ??
ആമാശയത്തിന്റെ നിര്‍ബന്ധത്തിനു വഴങ്ങി ഹൃദയം തന്റെ കദന കഥ പറഞ്ഞു തുടങ്ങി..
എടാ ആമാശയമേ,രാവിലെ,ഉച്ചക്ക് അത് കഴിഞ്ഞാല്‍ രാത്രി,ഈ മൂന്നു നേരം ആഹാരം വല്ലതും എത്തി കഴിയുമ്പോള്‍ മാത്രമാണ് നിനക്ക് കാര്യമായി എന്തെങ്കിലും പണിയുള്ളത്.ബാക്കിയുള്ള മുഴുവന്‍ സമയവും നിനക്ക് വിശ്രമം കിട്ടുന്നുണ്ട്.ചുരുക്കി പറഞ്ഞാല്‍ സമയാ സമയം തിന്നുക ഉറങ്ങുക,തിന്നുക ഉറങ്ങുക,ഇത് തന്നെ.ഇനി തീരുമാനങ്ങള്‍ എടുക്കുന്ന കാര്യസ്ഥന്റെ കാര്യം നോക്കു,തീരുമാനങ്ങള്‍ എടുക്കുന്ന കാര്യസ്ഥനോ,അതാരാ?? ആമാശയം ഇടയ്ക്കു കയറി ചോദിച്ചു.ഹൃദയത്തിനു ദേഷ്യം വന്നു,എടാ പൊട്ടാ തലച്ചോറിന്റെ കാര്യമാ പറയുന്നത്.അവന്റെ വിചാരം അവന്‍ ആണ് ഓള്‍ ഇന്‍ ഓള്‍ എന്ന്‍.എന്നാല്‍ അവനും മനസിലാക്കുന്നില്ല അവനു വേണ്ട ഫുഡും കാര്യങ്ങളും ബ്ലഡ് അളിയന്‍ വഴി മുകളിലേക്ക് പമ്പ് ചെയ്തു വിടുന്നത് ഞാന്‍ ആണെന്ന്.ഇതൊക്കെ മറന്നുള്ള ഇടയ്ക്കിടയ്ക്കുള്ള അവന്റെ ഓര്‍ഡര്‍ ഇടീല്‍ കണ്ടാല്‍ ഒരു പൊട്ടീര് അങ്ങ് പൊട്ടിക്കാന്‍ തോന്നും.

നീ ചുറ്റിലുമുള്ള എല്ലാവരെയും ഒന്ന് നോക്കൂ ആമാശയമേ,ഒന്നുകില്‍ റെസ്റ്റ് കിട്ടുന്ന എന്തെങ്കിലും പണി,അല്ലെങ്കില്‍ നമ്മുടെ വൃക്ക അളിയനെ പോലെ പണി പങ്കിട്ടെടുക്കാന്‍ ഒരാള്‍ കൂടി കാണും.ആമാശയം ചുറ്റിലും നോക്കി.ഹൃദയം പറയുന്നത് വളരെ ശെരിയാണ്,രണ്ടു ശ്വാസകോശം,രണ്ടു കുടല്‍,രണ്ടു മൂക്ക്,രണ്ടു ചെവി,എന്തിനേറെ തലച്ചോറിനു വരെ രണ്ടു ഭാഗം.ഹൃദയത്തിന്റെ കാര്യം കഷ്ടം തന്നെ,പണിയെടുത്ത്, പണിയെടുത്ത് ലവന്റെ ഊപ്പാട് വരുന്നുണ്ടായിരിക്കും,ആമാശയം മനസ്സില്‍ കരുതി..
തെല്ല് വിഷമം അഭിനയിച്ചുകൊണ്ട് ആമാശയം ചോദിച്ചു,അല്ലളിയാ,ഇപ്പൊ ഇത്രയും വിഷമം തോന്നാന്‍ എന്താ കാരണം??ഇത്രയും കാലത്തിനിടക്ക് ഇപ്പോഴാണല്ലോ നീ ഇങ്ങനൊക്കെ പറയുന്നത്.എന്തേലും ഇപ്പൊ സംഭവിച്ചോ,നീ പറയു,ഞാന്‍ കേള്‍ക്കട്ടെ?മനസ്സില്ലാ മനസ്സോടെ ഹൃദയം വീണ്ടും തുടര്‍ന്നു,അളിയാ കഴിഞ്ഞ മൂന്നു മാസമായി ഞാന്‍ ഇപ്പൊ ചെയ്യുന്നതിന്റെ ഇരട്ടി ജോലിയാണ് ചെയ്തുകൊണ്ടിരിക്കുന്നത്.നല്ല ജോലി,നല്ല ശമ്പളം എന്നൊക്കെ പറഞ്ഞ് ആ കള്ള തലച്ചോറാണ് ഇവനെ പ്രവാസിയാക്കിയത്.സംഭവമൊക്കെ കൊള്ളാം,പോകെപ്പോകെയാണ് എനിക്കൊരു കാര്യം മനസ്സിലായത്,ആകാംഷ സഹിക്കാന്‍ വയ്യാതെ ആമാശയം ചോദിച്ചു എന്ത് കാര്യം??
ഹൃദയം പറഞ്ഞു വേറൊന്നുമല്ലടാ ഇവന്‍ നടക്കുമ്പോഴും,ഇരിക്കുമ്പോഴും എന്തിനേറെ പറയുന്നു,കഴിക്കുമ്പോഴും ഉറങ്ങുമ്പോഴും എല്ലാം ആ തലച്ചോറ് ഇവനെ നാട്ടിലെ കാര്യങ്ങള്‍ ഒരു സിനിമാ തീയറ്ററില്‍ ഇരുത്തിയെന്നപോലെ,മനസ്സിലെ സ്ക്രീനില്‍ കാണിച്ചു കൊടുത്തു കൊണ്ടേയിരിക്കുന്നു.ചുരുക്കി പറഞ്ഞാല്‍ ഇരുപത്തി നാല് മണിക്കൂറും സിനിമയോട് സിനിമ.
ഇവന്‍ മനസ്സില്‍ എപ്പോഴൊക്കെ അച്ഛനമ്മ മാരെയും,ബന്ധു ജനങ്ങളെയും,കൂട്ടുകാരെയുമൊക്കെ കാണുമോ,അപ്പോഴൊക്കെ ഒരു പ്രാവശ്യം പണിയെടുക്കേണ്ട ഞാന്‍ ചുരുങ്ങിയത് മൂന്നു തവണ എങ്കിലും കൂടുതല്‍ കിടന്നു ഇടിക്കേണ്ടി വരും.അല്ലെങ്കില്‍ അപ്പൊ വിളി വരും,പല ഭാഗത്ത് നിന്നും,എനിക്ക് ഓക്സിജന്‍ കിട്ടീലാ,എന്നെ ആരും നോക്കുന്നില്ല എന്നൊക്കെ പറഞ്ഞ്.അവനൊക്കെ അവിടെയിരുന്നു ഓര്‍ഡര്‍ ഇട്ടാല്‍ മതി,ഞാനാ ഇവിടെ കിടന്ന് കഷ്ടപ്പെട്ട് പമ്പ് ചെയ്തു എല്ലാവനും എത്തിച്ചുകൊടുക്കാന്‍.

എന്റെത് ഒരു വല്ലാത്ത ഗതി കേട്ട ജന്മം ആയിപ്പോയളിയാ,പറഞ്ഞിട്ട് കാര്യമില്ല.ഇപ്പൊ തന്നെ നോക്ക്,സമയം വെളുപ്പാന്‍ കാലം രണ്ടേ മുക്കാല്‍.ഇവനെപ്പോലൊരു പ്രവാസി അല്ലാതെ മറ്റാരെങ്കിലും ഈ സമയത്ത് പേനയും പിടിച്ച് പേപ്പറില്‍ കുത്തി കുറിചിരിക്കുമോ??എഴുതാന്‍ ഒന്നും കിട്ടിയില്ലെങ്കില്‍ ടെന്‍ഷന്‍ പിടിക്കും,അപ്പോഴും പണി എനിക്ക് തന്നെ,രണ്ടിടി ഞാന്‍ കൂടുതല്‍ ഇടിക്കേണ്ടി വരും.ആ ഇനി പറഞ്ഞിട്ട് കാര്യമില്ല,വരുന്നിടത്ത് വച്ച് കാണാം,നീ പോയി ഉറങ്ങിക്കോ ആമാശയമേ,രാവിലെ പണിയെടുക്കേണ്ടത് അല്ലെ,നമുക്ക് ഇതുപോലെ ഇടയ്ക്കു ഇടയ്ക്കു കാണാം,ഗുഡ് നൈറ്റ്...
Vivek

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക