എന്‍റെ ചങ്ക്
ഉയരം കൂടിയ ലാഡറിന് മുകളിൽ നിൽക്കുന്ന ദിനേശൻ വീഴരുതെന്ന നല്ലഉദ്ദേശത്തോടെ പിടിച്ചിരുന്ന കൈകൾ വിട്ടു വായൽപ്പം തുറന്ന പടി
ഞാനവനെ നോക്കി നിന്നു....
മിന്നി കൊണ്ടിരുന്ന സ്പോട്ടു ലൈറ്റ് തിരിച്ചെടുക്കുന്നതിനിടയിൽ ആരെയോ കേൾപ്പിക്കുകയെന്നുറച്ചു തന്നെ അല്പമുറക്കെ ആയിരുന്നു അവന്‍റെ ആത്മഗതം.ജീവിതത്തിൽ ഒരു പ്രാവിശ്യമേ ഞാനൊരു ലൈനിൽ തൊട്ടിട്ടുള്ളു ,അത് പക്ഷെ പവർ ഉള്ള ലൈനായിരുന്നു.....

എന്താടാ ???ഇലക്ട്രീഷൻമാര്(അല്ലാത്തവരും ) ഏതായാലും പവറുള്ള ലൈനിൽ തൊടില്ലല്ലോ ?
നിറഞ്ഞു തുടങ്ങിയ മിഴികൾ ദിനേശൻ പുറം കൈ കൊണ്ട് തുടച്ചു.എന്നിട്ടു താഴെ ടേബിളുകളിൽ ഫയലുകൾ മറിച്ചും ,കുത്തിക്കുറിച്ചും നിരന്നിരിക്കുന്ന ഉദ്യോഗസ്ഥരിൽ ഒരു തരുണീമണിയെ കണ്ണ് കൊണ്ടൊരു ആംഗ്യത്തിലൂടെ എന്നെ കാണിച്ചു തന്നു.
പല വകുപ്പുകളിലായി ജോലി ചെയ്യുന്ന സുന്ദരികളിൽ ഒരാളെ പ്രയാസപ്പെട്ടു വളച്ചെടുത്ത സന്തോഷത്തിൽ നടന്ന എന്‍റെ ഹംസം ദിനേശനായിരുന്നു.
പ്രത്യുപകാരമായി അവന്‍റെ ഹംസമാകാമെന്നു വച്ചാലും ദിനേശനീ കാണിച്ചു തന്ന തരുണീമണി കഴിഞ്ഞയാഴ്ചയാണ് വിവാഹക്ഷണക്കത്തുമായി ഡിപ്പാർട്ടുമെന്റുകളിലെല്ലാം കയറി ഇ റങ്ങിയത്.
ലാഡറിൽ നിന്നുമവനെ താഴെയിറക്കി പിടിച്ചു വലിച്ചു ഇലക്ട്രീഷൻ റൂമിലേക്ക് നടക്കുന്നതിനിടയിൽ ഞാനാ ടേബിളിലേക്കൊന്നു നോക്കി.
കഥയിലെ നായികയായ ഹിമയുടെ മുഖത്തെ ഭാവം എന്തായിരുന്നു എന്നെനിക്കു മനസിലായില്ല.(അല്ലെങ്കിലും പെണ്ണിന്റെ മനസ്സിൽ എന്താണെന്നു ആർക്കും മനസ്സിലാക്കുവാൻ കഴിയാറില്ലല്ലോ ?)
ഈ ലോകത്തിലല്ലാത്ത പോലെ നടന്ന ദിനേശനെ ഞാൻ പിടിച്ചു നിർത്തി.നിനക്കങ്ങനൊരു ആഗ്രഹം ഉണ്ടായിരുന്നേൽ ആദ്യമേ പറയേണ്ടിയിരുന്നതെന്നോടല്ലേ ?ഒന്നൂല്ലേലും നീയെന്റെ ചങ്കല്ലേടാ !!!പറ ,എങ്ങിനായിരുന്നു, എപ്പോഴായിരുന്നു ,എവിടെ വച്ചായിരുന്നു???
ചാനൽ ചർച്ചയിലെന്നപോലെ ഒരു ന്യൂസ് റീഡറെ വെല്ലുന്ന കൗതുകത്തോടെ ഒറ്റ ശ്വാസത്തിൽ ഞാൻ ചോദിച്ചു.
പോടാ....ഒരു തുറന്നു പറച്ചിലിനിഷ്ടമില്ലാതെ ദിനേശൻ എ ന്നെ മറികടന്നു വാഷ്റൂമിനുള്ളിലേക്കു നടന്നു.കരയാനാണേൽ ഞാനൂടെ വരാടാ......
തമാശ പോലെയാണ് പറഞ്ഞെതെങ്കിലും അവനെയോർത്തു എനിക്ക് സങ്കട മായിയുന്നു.എല്ലാ പെൺകുട്ടികളും എന്‍റെ സഹോദരിമാരാണെന്ന ഭാവത്തിൽ നടന്നിരുന്ന ദിനേശനെപ്പോഴാവും മാറി ചിന്തിച്ചിട്ടുണ്ടാവുക ???അല്ലെങ്കിലും സ്വകാര്യസന്തോഷത്തിനിടയിൽ ഹംസമായ ചങ്ക് എന്നതിനുമപ്പുറം അവനെ ശ്രദ്ധിച്ചിരുന്നുമില്ലല്ലോ ??
കൂട്ടുകാരനായി കൂടെ നടന്നിട്ടും എനിക്കവനെ മനസിലാക്കുവാനായില്ലല്ലോ എന്ന
സങ്കടം മനസ്സിനെ അലട്ടിയപ്പോൾ ഇ നിയവൻ പറയുന്നത് വരെ അതിനെക്കുറിച്ചു ചോദിക്കണ്ട എന്ന് ഞാൻ തീരുമാനിച്ചു.

നമുക്ക് ബിയർ പാർലറിലൊന്നു പോയാലോടാ....വൈകുന്നേരം ലോഡ്ജിലേക്ക് നടക്കുമ്പോൾ അവൻ പാരവശ്യത്തോടെ ചോദിച്ചു.
സങ്കടം വന്നാലും ,സന്തോഷം വന്നാലും ലഹരിയാവാമെന്ന പോളിസിയിൽ വിശ്വസിക്കുന്നത്കൊണ്ട് അവനെ തിരുത്താൻ നിൽക്കാതെ കൂടെപോയി.
അഞ്ചാമത്തെ ബോട്ടിലെ ബിയറും അവനകത്താക്കിയപ്പോൾ ഞെട്ടിയത് ഞാനായിരുന്നു.തുടക്കക്കാരനായി തോന്നിപ്പിക്കാതെ അടുത്ത ബോട്ടിലും എടുത്തപ്പോൾ അവനെ തടയാതിരിക്കാനായില്ല.
കരച്ചിലും ചിരിയും കൂട്ടി കലർത്തി നഷ്ടപ്രണയം ദിനേശൻ പറഞ്ഞു.എപ്പോഴോ തോന്നിയതാടാ ,നോട്ടത്തിന്നു നിക്കും തോന്നീരുന്നു അവൾക്കും അങ്ങിനെയുണ്ടെന്നും....
എന്നിട്ടു നീയത് പറഞ്ഞില്ലേ ???അറിയാനുള്ള വെമ്പലിൽ ദിനേശനോട് ചോദിച്ചു.
കുറച്ചു ദിവസം മുൻപ് ഞാനതവളോട് പറഞ്ഞെടാ.....വൈകിപ്പോയില്ലേന്നു ചോദിച്ചു അവളെന്നെ വിരലിൽ കിടന്ന പേരെഴുതിയ റിങ് കാണിച്ചൂടാ......ആൺകുട്ടിയാണെന്ന അഹങ്കാരമില്ലാതെ ദിനേശൻ വീണ്ടും കരഞ്ഞു തുടങ്ങി.
ബാ, ഇപ്പൊ പോയി പിടിച്ചിറക്കി നമുക്കവളെ കൊണ്ടോരാടാ.....ലഹരി തന്ന ധൈര്യത്തിൽ ധീരനായി പറഞ്ഞു കഴിഞ്ഞാണ് വേണ്ടിയിരുന്നില്ലെന്നു തോന്നിയത്....താലിമാല ഭർത്താവിന് തിരിച്ചു കൊടുത്തു സ്നേഹിതനൊപ്പം പോയ ഒരു തേപ്പുകാരിയെ പൊങ്കാലയിടാൻ ഫേസ്ബുക്കിൽ മത്സരിച്ചതാണ്.
നാളെ മറ്റുള്ളവർക്ക് പൊങ്കാലയിടാൻ നിന്നു കൊടുക്കണോ ???തിരിച്ചറിവുണ്ടായപ്പോൾ ദിനേശനെ പരുങ്ങലോടെയൊന്നു നോക്കി.....
നീ ,ന്‍റെ ഒപ്പോണ്ടാവ്വോ ?അവൻ ഹണിബിയിലെ ആസിഫലിയായി.....പ്പോ ,ന്തായാലും വേണ്ടാടാ ,നുമ്മ രണ്ടാളും ഫിറ്റാ....ദിനേശനെ നയിസായി പറഞ്ഞിരുത്തി....
അടുത്തദിവസം രണ്ടുപേരും തലേദിവസം ധൈര്യത്തിൽ എടുത്ത തീരുമാനം മറന്ന മട്ടായിരുന്നു.
ഹിമ പക്ഷെ ഇതൊന്നും അറിയാതെ കൂട്ടി കൊണ്ടുപോകാൻ അച്ഛൻ വന്ന സന്തോഷത്തിൽ എല്ലാവരോടും യാത്ര പറയുകയായിരുന്നു.....
ഇടയ്ക്കു തേടി നടന്നു ഞങ്ങളുടെ അരികിലും എത്തി,രണ്ടു പേരും മാര്യേജിനു വരണം.....ഒരിക്കൽ കൂടിയത് ആവർത്തിച്ചു ,നീണ്ട മുടിയൊന്നു ഒതുക്കി വച്ചവൾ തിരിഞ്ഞു നടന്നപ്പോൾ ഹിമയുടെ മിഴികൾ നിറഞ്ഞിട്ടുണ്ടെന്നു ഞാൻ കണ്ടുപിടിച്ചു..
ഒരു പക്ഷെ ദിനേശൻ തുറന്നു പറഞ്ഞിരുന്നു എങ്കിൽ അവർക്കൊരുമിക്കാമായിരുന്നിരിക്കാം.....സാരമില്ലെടാ ,ഇതിലും നല്ലൊരാളെ നമുക്ക് കണ്ടു പിടിക്കാം.ദിനേശന്റെ ചുമലിൽ പതുക്കെ തട്ടിയാശ്വസിപ്പിച്ചപ്പോൾ എനിക്കുംസങ്കടം വരികയായിരുന്നു.
എന്‍റെ ചങ്കിനെ സന്തോഷിപ്പിക്കാൻ എനിക്കായില്ലല്ലോ..........

Sunitha Deepu

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക