Slider

വാരാന്ത്യം വിനോദ ദിനം

0
വാരാന്ത്യം വിനോദ ദിനം
^^^^^^^^^^^^^^^^^^^^^^^^^^^^
അഞ്ച്മണി 
ടി.വി. 
ഫ്ളാഷ് ന്യൂസ്
ആ നാടിനെ ഞെട്ടിച്ചു 
സർക്കാരിന്റ്റെ മദ്യ വിൽപ്പന ശാലകൾ സ്ത്രീകളാൽ നിറഞ്ഞിരിക്കുന്നു .
അതിവേഗമാണ് ആ വാർത്ത പ്രചരിച്ചത്
ഒരു സംസ്ഥാനത്തെ മദ്യ വിൽപ്പന ശാലകൾ നിറയെ സ്ത്രീകളുടെ
നീണ്ട ക്യൂ ...
കുടിയന്മാർ മദ്യം കിട്ടാനില്ലാതെ വലഞ്ഞു
സ്ത്രീകൾ വാങ്ങിയ മദ്യം
ഓരോ ലാർജ് കഴിച്ചതിന് ശേഷം
ഉറക്കെ മുദ്രാവാക്യം മുഴക്കി .
എല്ലാ ദിനവും മദ്യം വേണ്ട
ആഴ്ചയിലൊന്നോ രണ്ടോ ദിനങ്ങൾ .
അതേ സംസ്ഥാനം മുഴുവൻ ആ മുദ്രാവാക്യം അലയടിച്ചു
മദ്യ വിൽപന
ശനിയും,ഞായറും മാത്രമാക്കുക
രാത്രി ഒരു നാടു മുഴുവൻ മദ്യം 
ഒഴുക്കികളഞ്ഞ്
അവർ വീടുകളിലേക്കു പോയി
ഒരു സംസ്ഥാനത്തെ പെണ്ണുങ്ങളെല്ലാം
മദ്യം കഴിച്ച ദിനമായി ലോക മാധ്യമങ്ങൾ ഈ വാർത്ത ഹൈലൈറ്റ്
ചെയ്തു .
പക്ഷേ ഭരണകക്ഷികളും
രാഷ്ട്രീയ പാർട്ടികളും
പെൺബുദ്ധി പിൻബുദ്ധിയായി
പച്ഛിച്ചു തള്ളി .
അങ്ങനെ ചായക്കോപ്പയിലെ
കൊടുങ്കാറ്റുപോലെ
സമരം ഇല്ലാതായി
സമരം നയിച്ച
വനിതാ വക്കീൽമാരും
വനിതാ പഞ്ചായത്ത് മെമ്പർമാരും
സോഷ്യൽ മീഡിയയിലെ
ട്രോളുകളാൽ ചതഞ്ഞരഞ്ഞു
ഒരു മാസം കടന്നു പോയി
നാളെ നാടിന്റ്റെ ദേശീയോത്സവമാണ്
ഇന്ന് ഒരുക്ക ദിവസം
ഒരു വർഷത്തെ ഏറ്റവും വലിയ വ്യാപാര ദിനം
പക്ഷേ രാവിലെ
പതിനൊന്ന് മണിയായിട്ടും
മാർക്കറ്റിൽ ഒരു സ്ത്രീ പോലും
എത്തിയില്ല
ആ വിചിത്ര വാർത്ത വന്നു
ലോകം ശ്രദ്ധിക്കുന്ന
നമ്മുടെ വ്യാപാര ദിനത്തിൽ
സ്ത്രീകൾ
ഹർത്താൽ നടത്തുന്നു
ഒരു വ്യാപാരവും നടക്കുന്നില്ല
റോഡുകളിൽ പുരുഷന്മാർ മാത്രം
ഇൻറ്റലിജൻസ് റിപ്പോർട്ട് കണ്ട്
മന്ത്രി സഭ ഞടുങ്ങി 
ഇന്ന് മദ്യ സമരം
പോലീസിന് സജ്ജരാകാൻ സമയം കിട്ടിയില്ല .
സമയം ഒരുമണി
പെട്ടെന്ന് സംസ്ഥാനത്തെ 
എല്ലാ സർക്കാർ മദ്യ വിൽപന ശാലയ്ക്കു മുമ്പിലും
നിറഞ്ഞു കവിഞ്ഞ വനിതാ വാഹനങ്ങൾ
വന്നു നിന്നു
പെട്ടന്ന് സ്ത്രീകളാൽ മദ്യ വിൽപന ശാലകൾ നിറഞ്ഞു
ഇത്തവണ അവർ മദ്യം വാങ്ങിയില്ല
പകരം
മുദ്രാവാക്യം വിളികളോടെ
കട ആക്രമിച്ചു കീഴടക്കി
മദ്യക്കുപ്പികൾ എറിഞ്ഞുടച്ചു
കുടിയന്മാരും സ്ത്രീകളുമായി വലിയ സംഘർഷമാണുണ്ടാകുന്നത്
പോലീസിനിടപെടാൻ പറ്റാത്ത വിധം
കാര്യങ്ങൾ കൈവിട്ടു പോയി
മദ്യക്കടകൾ മദ്യക്കുളങ്ങളായി
ചാനലുകൾ തത്സമയ റിപ്പോർട്ടുകൾ
നൽകിക്കൊണ്ടിരുന്നു .
പെട്ടന്നാണ്
തീപിടുത്തം റിപ്പോർട്ട് ചെയ്തത്
ഒരു മദ്യക്കട
അഗ്നി ഗോളമായി മാറി
ഏതോ മദ്യപൻ തീപ്പെട്ടി ഉരച്ചതാണ്
ദുരന്തത്തിലേക്കു നയിച്ചത്
പോലീസ് ഉണർന്നു പ്രവർത്തിച്ചു
അനൗൺസ്മെന്റ്റ് വന്നു
എല്ലാവരും പിരിഞ്ഞു പോവുക
മദ്യക്കടകൾക്ക് ഏതു നിമിഷവും
തീ പിടിക്കാം
സംസ്ഥാനത്തെ മദ്യക്കടകൾ വിജനമായി
ദരന്തമറിഞ്ഞ വനിതാ സമൂഹം
പൊട്ടിക്കരച്ചിലിലേക്ക് വഴിമാറി .
സർക്കാർ സംവിധാനങ്ങളും
ജനങ്ങളും ചലനമില്ലാതെ വിറങ്ങലിച്ചു നിന്നു 
പിറ്റേന്ന് ഉത്സവദിനം
കണ്ണീർ ദിനമായി 
സ്ത്രീ കൂട്ടായ്മകളെ വിമർശിച്ചും ശരിവച്ചും മാധ്യമങ്ങൾ റിപ്പോർട്ട് നൽകി
ആയിരത്തിലധികം സ്ത്രീകളും
അറുപതു പുരുഷന്മാരും വെന്തുമരിച്ച അഗ്നിബാധ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചു .
രണ്ടു ദിവസം മൗനം പാലിച്ച മുഖ്യമന്ത്രി
സമൂഹ മധ്യത്തിൽ വില്ലനായി
പിറ്റേന്ന് 
മന്ത്രിസഭയുടെ ഉത്തരവ്
മുഖ്യമന്ത്രി ചാനൽ മധ്യേ
വായിച്ചു
നാളുകളായി സ്ത്രീ സമൂഹം
ആവശ്യപ്പെട്ടു കൊണ്ടിരുന്ന
മദ്യ വിൽപന
ആഴ്ചയിൽ
ശനി ഞായർ 
എന്നയാവശ്യം സർക്കാർ
ഈ നിമിഷം മുതൽ നടപ്പാക്കുന്നു
പരിഷ്കൃത രാജ്യങ്ങളായി വളരാൻ
മദ്യപാനം ആഴ്ചയിലൊരു ദിവസമാക്കാൻ ജനങ്ങൾക്കു സാധിക്കട്ടെ
ജനങ്ങളുടെ ജീവൻ സംരക്ഷിക്കും വിധം
ഈ പ്രശ്നത്തിനു പരിഹാരം കാണാൻ
പ്രാപ്തി ഇല്ലാതെ പോയ
മദ്യം വിറ്റു കിട്ടുന്ന ധനം ശമ്പളത്തിന് എന്നു മാത്രം ഇടുങ്ങിയ ചിന്തയിൽ പെട്ടുപോയ
ഞാനും എന്റ്റെ മന്ത്രിസഭയും
ഈ നിമിഷം രാജിവച്ചു
തലകുനിച്ച് ഇറങ്ങുന്നു
മാപ്പ്.....മാപ്പ്
VG .വാസ്സൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo