നീർ കുമിള.
ഒരു മാത്ര മെല്ലെ തലോടിയെന്നാൽ
ഒരു തൂവൽ സ്പർശത്തിലസ്തമിക്കും
ക്ഷണികങ്ങളാമീ നവ മാധ്യമ സൗഹൃദം.
ഒരു മാത്ര മെല്ലെ തലോടിയെന്നാൽ
ഒരു തൂവൽ സ്പർശത്തിലസ്തമിക്കും
ക്ഷണികങ്ങളാമീ നവ മാധ്യമ സൗഹൃദം.
ആയുസൊട്ടുമധികമില്ലാതെ
നിമിഷങ്ങളിൽ തന്നെ ഉടലെടുക്കും
കൺമുന്നിൽ തന്നെ തകർന്നു പോവും.
നിമിഷങ്ങളിൽ തന്നെ ഉടലെടുക്കും
കൺമുന്നിൽ തന്നെ തകർന്നു പോവും.
ജീവിത ഭാഷതൻ അർത്ഥം തിരയുമ്പോൾ
ഞാൻ ഞാനെന്നു കരുതുമഹംബോധം
സ്വൽപ്പം നിയന്ത്രിച്ചു നിർത്താനുമാകയാൽ
നിത്യ സന്തോഷം ലഭിക്കും മനസ്സിന്.
ഞാൻ ഞാനെന്നു കരുതുമഹംബോധം
സ്വൽപ്പം നിയന്ത്രിച്ചു നിർത്താനുമാകയാൽ
നിത്യ സന്തോഷം ലഭിക്കും മനസ്സിന്.
ബാബു.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക