മടിയൻ (ചെറുകഥ)
ഒരിക്കൽ ഒരിടത്തു ഒരു മടിയൻ ഉണ്ടായിരുന്നു, ഒരു പണിക്കും പോകാതെ വെറുതെയിരുന്നു ഭക്ഷണം കഴിക്കാൻ ആയിരുന്നു മൂപ്പിലാന്റെ ആഗ്രഹം. അതുകൊണ്ടു തന്നെ നാട്ടുകാരും, വീട്ടുകാരും നാട്ടിൽ നിന്നും ഓടിച്ചു വിട്ടു, അല്ലെങ്കിലും പണിക്ക് പോകാതെ ആയാൽ സ്വന്തം വീടുപോലും വലിയ പ്രശ്നം തന്നെ.
അങ്ങിനെ നാടായ നാട് മുഴവൻ തെണ്ടി പെറുക്കി നടന്ന മടിയൻ ഒരു ദിവസം വിശന്നപ്പോൾ ഒരുപാടു മാമ്പഴം ഉള്ള ഒരു മാവിൻ തോട്ടത്തിലേക്കു ആരും കാണാതെ കയറിപറ്റി, അങിനെ ഒരുകണക്കിന് മാവിന്റെ മുകളിൽ വലിഞ്ഞു കേറി, മാമ്പഴം പൊട്ടിച്ചു കഴിക്കാൻ തുടങ്ങി, അധികം വൈകാതെ മടിയൻ തോട്ടക്കാരന്റെ കണ്ണിൽപെടുകയും, തല്ലാൻ ആയി വലിയ ഒരു വടിയുമായി ഓടിവരുന്നതും കണ്ട മടിയൻ, മാവിന്റെ മുകളിൽ നിന്നും ചാടിയിറങ്ങി ഓടി,
തോട്ടക്കാരന്റെ കള്ളൻ എന്ന നിലവിളി കേട്ടിട്ടാകണം അടുത്തുള്ള തോട്ടങ്ങളിൽ നിന്നും ആളുകൾ വടികൾ ആയി മടിയന്റെ പിന്നാലെ ഓടി, മടിയൻ ഓടി ഓടി അടുത്തുള്ള ഒരു കാട്ടിൽ അഭയം പ്രാപിച്ചു, പെട്ടന്ന് ആരും കാണാതെരിക്കാൻ വേണ്ടി ഒരു മരത്തിന്റെ മുകളിൽ അഭയം പ്രാപിച്ചു.
അല്പസമയം കഴിഞ്ഞപ്പോൾ മടിയൻ ഒരു കാഴ്ച കണ്ടു, രണ്ടു കാലുകൾ കൊണ്ട് ജീവിക്കുന്ന ഒരു കുറുക്കൻ, നടക്കാൻ പോലും വയ്യാതെ വളരെ കഷ്ടപ്പെട്ടാണ് ഓരോ നിമിഷവും കുറുക്കൻ ജീവിക്കുന്നത് എന്ന് മടിയനു മനസ്സിൽ ആയി,
മടിയൻ അവിടെയിരുന്നു കുറുക്കനെ വീക്ഷിച്ചുകൊണ്ടേയിരുന്നു, കുറച്ചു കഴിഞ്ഞപ്പോൾ ഓരോ മൃഗങൾ കുറുക്കന് ഭക്ഷണം കൊണ്ട് കൊടുക്കുന്നു, കുറുക്കൻ സന്തോഷത്തോടെ കഴിക്കുന്നു, അല്പസമയം കഴിഞ്ഞപ്പോൾ പെട്ടന്നു മൃഗങ്ങൾ എല്ലാം പെട്ടന്നു ഓടിയൊളിച്ചു, സംഭവം പിടികിട്ടാതെ മടിയൻ നോക്കിയപ്പോൾ ഒരു പുലി അല്പം ഇറച്ചിയും കടിച്ചുകൊണ്ട് വരുന്നു, മടിയനും കുറച്ചു പേടിച്ചു, ശബ്ദം ഉണ്ടാകാതെ മരത്തിൽ അള്ളിപ്പിടിച്ചു ഇരുന്നു, പക്ഷേ പുലി കുറുക്കന്റെ അടുത്തേക്ക് വന്ന്, ആ ഇറച്ചി കഷ്ണം കുറുക്കന് കൊടുത്തു തിരിച്ചുപോയി.
ഇതൊക്കെക്കണ്ട് എന്തൊക്കെയൊ മനസ്സിൽ ഉറപ്പിച്ച മടിയൻ, കാട്ടിൽ നിന്നും നാട്ടിലേക്കു തിരിച്ചുപോയി ഒരു ഭിക്ഷക്കാരന്റെ വേഷം ധരിച്ചു, ഭിക്ഷയാചിക്കാൻ തുടങ്ങി, പക്ഷേ ആരും ഒന്നും ഭിക്ഷ കൊടുത്തില്ല എന്ന് മാത്രം അല്ല, പണിയെടുത്തു കഴിച്ചൂടെ എന്ന ചോദ്യം ആയി അടിച്ചോടിപികുകയും ചെയ്തു.
മടിയൻ വളരെ വിഷമത്തോടെ ഇരിക്കുമ്പോൾ ആണ് ഒരു സന്യാസി ആ വഴി വന്നത്, മടിയൻ എല്ലാ കാര്യങ്ങളും സന്യാസിയുടെ അടുത്ത് പറഞ്ഞു, സന്യാസി ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു " എല്ലാ മനുഷ്യനെയും ദൈവം സൃഷ്ട്ടിച്ചിട്ടുള്ളത് ഓരോ ലക്ഷ്യത്തോടെ ആണ്" പക്ഷേ നിങൾ തിരഞ്ഞെടുത്തത് കാലിനു വയ്യാത്ത കുറുക്കന്റെ വഴി ആണ്, നിങൾ പുലി ആകാൻ ആണ് നോക്കേണ്ടത്, പണിയെടുത്തു ജീവിക്കുക, അദ്വാനിച്ചു ഭക്ഷണം കഴിക്കുക.
================================
================================
ദൈവം ഒരു മനുഷ്യനെയും സൃഷ്ടിച്ചു ഭൂമിയിലേക്കു അയക്കുന്നത് ഓരോ ലക്ഷ്യത്തോടെ ആണ്, നമ്മളിൽ എല്ലാവരിലും ഓരോ കഴിവുകൾ ഒളിഞ്ഞു കിടക്കുന്നു, അത് കണ്ടെത്തി പുറത്തു കൊണ്ടുവരാൻ നമ്മൾ ശ്രെമിക്കണം, സ്വന്തം ആയി ജീവിക്കണം, മറ്റുള്ളവരെ ആശ്രയിച്ചു ജീവിക്കുന്നവൻ എന്നും മടിയൻ ആയിരിക്കും.
സ്നേഹത്തോടെ
ലിജോ ആന്റണി
ലിജോ ആന്റണി

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക