Slider

പ്രിയ സഖി

0


അത്തറുതൂവിയ നറുമണം വീശി എന്നെന്നും നെഞ്ചിൽ നിന്നോർമകളുണരുന്നു നനുത്ത വിരലുകൾ തഴുകുന്ന കുളിർമയിൽ മനമാകെ നിന്നോർമ്മകൾ നിറയുന്നു നീ ചിരിച്ചു പൊഴിച്ച നീർമുത്തുകൾ ഇന്നുമിതാ ചിതറിത്തുടിക്കുന്നു വിശ്വാസവാക്കുകളോരോന്നും പകർന്ന് വീണ്ടും കാണാമെന്ന ആശ്വാസത്താലേയീ - പടികളിറങ്ങുമ്പോൾ ഓർമിക്കുവാനായ് നീ കുറിച്ച വാക്കുകൾ ഇന്നുമിതാവെട്ടിത്തിളങ്ങുന്നു നിർവൃതിയോടവ മനസ്സിൽ കുറിക്കവേ വർഷങ്ങൾക്കിപ്പുറം നിന്നോർമ്മകളെന്നെ തഴുകുന്നു എൻ ഹൃദയം വിതുമ്പുന്നെൻ പ്രിയ സഖി നിനക്കായ്.... അഞ്ജു രാഘവൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo