(അനുരാധയെന്ന എഴുത്തുകാരി ഇനിയില്ല.ഇന്ദു മാത്രമേ ഉള്ളൂ. അവൾക്ക് എഴുതാൻ അറിയില്ല,വായിക്കാനേ അറിയൂ)
***തൂലിക***
എഴുതിയ പേപ്പറുകൾ എല്ലാം വലിച്ചു കീറി എറിഞ്ഞു.മനസാകെ അലങ്കോലമായ അവസ്ഥ.വലിച്ചെറിഞ്ഞ പേപ്പർ കഷ്ണങ്ങൾ ഫാനിന്റെ കാറ്റിൽ മുറിയാകെ പറന്നു നടന്നു.കൈകൾ തലയിൽ വച്ച് ഒരു ഭ്രാന്തിയെ പോലെ പിറുപിറുത്തു.
മനസ്സിൽ ഉത്തരം കിട്ടാത്ത നൂറായിരം ചോദ്യങ്ങൾ...

എന്താണ് ഞാൻ ചെയ്ത തെറ്റ്?എന്തിനാണ് എല്ലാവരും എന്നെ കുറ്റപ്പെടുത്തുന്നത്?
********
അക്ഷരങ്ങളെ സ്നേഹിച്ചു തുടങ്ങിയപ്പോൾ വായന ഒരു വിനോദമായി.പിന്നീട് അങ്ങോട്ട് വായനായിരുന്നു ലോകം.പ്രണയം മൊട്ടിട്ട യൗവനത്തിൽ ആ ഭാഷയിൽ സംസാരിച്ചു തുടങ്ങിയപ്പോൾ ,അതിന്റെ ശ്രോതാവ് ആകാൻ എന്റെ മനസ്സ് ആഗ്രഹിച്ച വ്യക്തി അത് കേൾക്കാൻ കൂട്ടാക്കിയില്ല.നിരാശകാമുകിയായി മാറിയ ആദ്യ നാളിൽ വെറുതെ കുറിച്ചിട്ട വിരഹവരികൾ സുഹൃത്തുക്കൾ നന്നായി എന്നു പറഞ്ഞപ്പോൾ വീണ്ടും എഴുതി.
അങ്ങനെ "അനുരാധ"എന്ന ഫെക്ക് ഫേസ്ബുക്ക് ഐഡിയിൽ ഒരു എഴുത്തുകാരി പിറവിയെടുത്തു.

എഴുത്ത് ഒരു ഹരമായി മാറിയത്,അത് വായിക്കാനും അഭിപ്രായം പറയുവാനും ആളുണ്ടായി തുടങ്ങിയപ്പോഴായിരുന്നു.അക്ഷരങ്ങളാൽ തീർത്ത മനോഹര ഹാരങ്ങൾ പോലെ കോർത്തെടുത്തു ഓരോ രചനയും.പെറ്റു വളർത്തിയ മക്കളെ കുറിച്ച് നല്ലതു കേട്ട് ആത്മനിർവൃതിയടയുന്ന ഒരു അമ്മയുടെ മാനസികാവസ്ഥയായിരുന്നു.എന്റെ രചനകളെ കുറിച്ചു മറ്റുള്ളവർ നല്ലതു പറയുമ്പോൾ ലഭിച്ചിരുന്നത്.
കണ്മുന്നിൽ കണ്ട ജീവിതങ്ങൾ അക്ഷരങ്ങളാക്കുന്നതിനിടയിൽ അവ പലതും കണ്ടില്ലെന്നു നടിക്കേണ്ടി വന്നു.
ആദ്യമായി എന്നിൽ നിന്ന് ജനിച്ച പ്രണയാകാവ്യം..
"ദി ലവ്"..
പ്രണയതീവ്രതയിൽ പരസ്പരം എല്ലാ അർത്ഥത്തിലും ഒന്നു ചേർന്ന ആനിന്റെയും ഹാരിയുടെയും കഥ.അവരുടെ പ്രണയ മുഹൂർത്തങ്ങൾ എന്നിലെ എഴുത്തുക്കാരി വിവരിച്ചപ്പോൾ നിരൂപകർ അതെറ്റെടുത്തു.

അവിവാഹിതയായ ഒരു പെൺകുട്ടിയ്ക്ക് എങ്ങനെ കഴിഞ്ഞു ഇത്രത്തോളം എഴുതാൻ??
നീ ശരിക്കും പെൺകുട്ടി തന്നെയല്ലേ??
ഒരു ആണായ ഞങ്ങൾക്ക് പോലും കഴിയാത്തത് എങ്ങനെ പെണ്ണായ നിനക്ക് കഴിഞ്ഞു??
ഇത്തരത്തിലുള്ള ചോദ്യങ്ങളാൽ കമെന്റ് ബോക്സ്സും .
അശ്ലീല ചുവയുള്ള വാക്കുകളാൽ ഇൻ ബോക്സ്സും നിറഞ്ഞു.

ഒരേ ഒരു രചനയിൽ എന്നിലെ എഴുത്തുകാരി മരിച്ചിരിക്കുന്നു.വേണ്ട ഞാൻ ഇനി എഴുതില്ല.
ഹരിയുടെ കത്ത്.. അതുകൂടി ഇനി വായിക്കാൻ വയ്യ.എന്നിലെ എഴുത്തുകാരിയുടെ നല്ലൊരു വായനക്കാരൻ.ആത്മാർത്ഥമായ മനസ്സിൻ ഉടമ എന്നു മനസിലാക്കിയതു കൊണ്ടാണ് ആരോടും പറയാത്ത ആ രഹസ്യം അയാളോട് മാത്രം പറഞ്ഞത്.
"അനുരാധ എന്ന എഴുത്തുകാരിയിൽ മറഞ്ഞിരിക്കുന്നത് ഇന്ദുവെന്ന ഗ്രാമീണ പെൺകുട്ടിയാണെന്ന്.ഒരുപാട് തവണ നമ്പർ ചോദിച്ചപ്പോൾ മേൽവിലാസം നൽകി പകരം..ഒരിക്കലും തേടി വരില്ലെന്ന വിശ്വാസത്തിൽ.

എന്നാൽ ഇതാ ഒരു കത്തിന്റെ രൂപത്തിൽ എന്നെ തേടിയെത്തിയിരിക്കുന്നു.ആ കത്തിലും തെറ്റുകാരി ഞാൻ തന്നെയാകും .
"അല്ല, ഇനിയെന്തിന് ഹരിയുടെ വാക്കു മാത്രം കേൾക്കാതിരിക്കണം.കട്ടിലിൽ നിന്ന് പതുക്കെ എഴുന്നേറ്റ് മേശയുടെ അടുത്തേയ്ക്ക് നടന്നു.അപ്പോഴും എണ്ണ കാണാത്ത മുടി കാറ്റിൽ പറന്നു.ഒരുപാട് സഞ്ചരിച്ച മനസിന്റെ കിതപ്പ് ശ്വാസത്തിലും പ്രതിഫലിച്ചു.ശ്വാസത്തിന്റെ വേഗതയിൽ ഹൃദയ താളവും കൂടിയ പോലെ.പതിയെ നടന്ന് ചെന്ന് മേശ തുറന്നു.ചേതനയറ്റ ഭാവത്തിൽ കത്തെടുത്തു.
എഴുത്തുകളിലൂടെ എന്നെയറിഞ്ഞ എന്റെ സുഹൃത്ത് ,ഇതാ മറ്റൊരു എഴുത്തിലൂടെ സ്വയം പരിചയപ്പെടുത്തുകയാണോ? അതേ എന്നിലെ എഴുത്തുക്കാ രിയെ പ്രശംസിക്കുകയോ അതോ വിമർശിക്കുകയോ??.വിറയർന്ന കൈകളാൽ പതുക്കെ കവർ പൊട്ടിച്ചു.വടിവൊത്ത അക്ഷരങ്ങളിലൂടെ എന്റെ കണ്ണുകൾ സഞ്ചാരം ആരംഭിച്ചു.

*****
പ്രിയപ്പെട്ട അനുരാധയ്ക്ക്,
ഇപ്പോൾ ചിന്തിക്കുന്നുണ്ടാകും.കവറിനു പുറമേ ഇന്ദുയെന്ന് എഴുതിയിട്ട് എന്തേ അനുരാധയെന്ന് അഭിസംബോധന ചെയ്തുവെന്ന്.
ഞാൻ വരികളിലൂടെ അറിഞ്ഞ എഴുത്തുകാരി അനുരാധയല്ലേ അതാ.
ഇപ്പോ എന്തേ അനുരാധ എഴുതാത്തെ?ആ രചനകൾക്കായി വേണ്ടിയായിരുന്നു ഞാൻ ഓൺലൈനിൽ വരുന്നത് പോലും.ഞാൻ മാത്രമല്ല എന്നെപോലെ ഒരുപാട് വായനക്കാർ.
അനുരാധ അവസാനമായി എഴുതിയ ആ ചെറുകഥ പ്രണയത്തിന്റെ മറ്റൊരു ഭാവതലമായിരുന്നു.

ശരിക്കും പറഞ്ഞാൽ തന്റെ അക്ഷരങ്ങളിൽ ഏറ്റവും ശക്തിയേറിയത്.പ്രണയത്തിന്റെ അർത്ഥം നഷ്ടമായ ഈ കാലത്ത് ശരീരം പങ്കിടുമ്പോൾ അവസാനിക്കുന്ന ഒന്നായി മാറിയിരിക്കുന്നു പ്രണയം.അല്ലെങ്കിൽ ശരീരത്തോട് മാത്രമായി മാറിയിരിക്കുന്നു.ആ അർത്ഥത്തിൽ തന്റെ വീക്ഷണം ശരിയാണ്.
വിമർശങ്ങൾ നമ്മേ ഒരു പടിയുയർത്തുക മാത്രമേ ചെയ്യൂ. ഒരിക്കലും പിൻ തിരിഞ്ഞു നിൽക്കരുത് അവയ്ക്കു മുന്നിൽ.പുഞ്ചിരിയോടെ മുന്നേറണം ആ അവസ്ഥയിൽ.തന്റെ രചനയ്ക്കായി ആകാംഷയോടെ കാത്തിരിക്കുന്നു.
എന്ന് കാണാമറയ്ത്തു നിന്ന് ഒരു സുഹൃത്ത്
ഹരി
ഹരി
******
കത്ത് പൂർണമായി കഴിഞ്ഞപ്പോൾ മനസ്സിൽ നിന്ന് ഒരു ഭാരം ഒഴിഞ്ഞ പോലെ.ഒരു പേപ്പറും പേനയുമെടുത്ത് അതിന് മറുപടി എഴുതുവാൻ തുടങ്ങി...
*****
പ്രിയപ്പെട്ട ഹരിയ്ക്ക്,
പ്രോത്സാഹനവും പ്രചോദനവും നൽകുന്ന ഹരിയുടെ വാക്കുകൾക്ക് ഒരായിരം നന്ദി.
ഇനി എഴുതുവാൻ വയ്യ.മനസ്സാകെ മരവിച്ചു പോയി.ഇനി അനുരാധയെന്ന എഴുത്തുകാരി ഇല്ല.ഇന്ദു മാത്രമേ ഉള്ളൂ. അവൾക്ക് എഴുതാൻ അറിയില്ല വായിക്കാനേ അറിയൂ.ഹരിയിലെ "ദാസ്" എന്ന എഴുത്തുകാരന്റെ ആരാധികയാണ വൾ.ദാസിന്റെ രചനകൾ എന്നിലെ അനുരാധയെന്ന എഴുത്തുകാരിയെ പലതും പഠിപ്പിച്ചു.ഇന്ദുവെന്ന വായനക്കാരിയെ വായനായുടെ മാസ്മരികലോകത്തിലേയ്ക്ക് കൈ പിടിച്ചുയർത്തി.പലപ്പോഴും ദാസിന്റെ നായികയായി ഞാൻ സ്വയം പരിവേഷം നൽകിയിട്ടുണ്ട് എനിക്ക്.ആ ഇന്ദുവായി മാത്രമേ ഞാൻ ഇനി ഉണ്ടാകു.

എന്ന് ആരാധിക
ഇന്ദു
ഇന്ദു
*******
ഇത്രയും എഴുതി പേപ്പർ മടക്കി കവറിൽ ഇട്ടു.ഒന്ന് നെടുവീർപ്പിട്ടു.

(സാര്യ വിജയൻ)
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക