സെമിത്തേരിയിലെ സ്നേഹപ്പഴം!!!!
---------–--------–----------
ആവി പിടിച്ച വിൻഡ്സ്ക്രീനിലൂടെ ഒരുപാട് ഒന്നും കാണാനില്ലെങ്കിലും മഞ്ജു പുറത്തേക്ക് തന്നെ നോക്കിയിരുന്നു...ഓരോ വളവിലും ജീപ്പിന്റെ വേഗത ഏറ്റവും കുറച്ചോടിക്കുന്ന പപ്പയെ കളിയാക്കിക്കൊണ്ടിരിക്കുന്ന,ആദ്യമായി ഈ യാത്രയിലിടം പിടിച്ച ജോനായെയും ജോസേഫ്നെയും,കഴിഞ്ഞ യാത്രയുടെ അനുഭവം മനസിൽ കിടന്നലട്ടുന്നത് കൊണ്ടാകാം, ജോമിറ്റ ശകാരിക്കുന്നുണ്ട്..!!!കെട്ടിടക്കൂട്ടങ്ങൾ താണ്ടി,വണ്ടി മിസൻഹെഡ്ന്റെ കുഞ്ഞു റോഡുകളിലേക്ക് ഇറങ്ങി നീങ്ങി....മഞ്ജുവിന്റെ കൈകൾ തണുത്തു പോകുന്നത് അറിഞ്ഞിട്ടെന്നവണ്ണം ഇച്ചായൻ ഹീറ്റർ ഒന്നുകൂടെ കൂട്ടിയിട്ടതും, "ഇറ്റ്സ് നോട്ട് ഫെയർ പപ്പ, യൂ ..." എന്നും പറഞ്ഞു പരാതി പറയാൻ വന്ന ജോനയെ,ചുണ്ടിനു മുകളിൽ ചൂണ്ടുവിരലമർത്തി ഇച്ചായൻ പേടിപ്പിച്ചോതുക്കിയതും എല്ലാം പുകഞ്ഞ ചിന്തകൾക്കിടയിലും മഞ്ജു കാണുന്നുണ്ടായയിരുന്നു!!!

അങ്ങോട്ടേക്ക് എത്തുന്തോറും തണുപ്പ് കൂടി വരുന്ന പോലെ തോന്നി മഞ്ജുവിന്, കാലുകൾ ഒക്കെ മരവിച്ച പോലെ...വണ്ടിയൊന്നു നിർത്താൻ ഇച്ചാനോട് പറയാൻ ശ്രമിച്ചപ്പോ നാക്കും മരവിച്ച പോലെ...
സീറ്റിലേക്ക് അമർന്നിരുന്നു, തിരതള്ളുന്ന മനസൊതുക്കാൻ ശ്രമിച്ചു, പുറത്തേക്കൊന്നു നോക്കിയവൾ... മഞ്ഞപ്പൂക്കൾ വരയിട്ടു നിക്കുന്ന റോഡിന്നരികും, കണ്ണെത്താ ദൂരത്തോളം മഞ്ഞു മൂടിയ മലകളും താഴ് വാരങ്ങളും കണ്ട് കടന്നു പോകുന്ന വാഹങ്ങളെല്ലാം, ഒരു കുന്നു സന്തോഷം കൂടെ കൊണ്ടു പോകുന്ന പോലെ തോന്നി മഞ്ജുവിന്....
പെട്ടന്ന് "ഇൻ 100 മീറ്റേഴ്‌സ്, റ്റേൻ ലെഫ്റ്റ് ആൻഡ് യൂർ ഡെസ്റ്റിനേഷൻ ഈസ് ഓണ് യൂർ റൈറ്" എന്നു ഗൂഗിൾ നാവിഗേഷൻ പറഞ്ഞു നിർത്തിയതും മഞ്ജുവിന്റെ മനസിൽ ഒരു കൂട്ടം പള്ളിമണികൾ ഒരുമിച്ചലച്ചു!!!!!

മീസൻഹെഡ് സെന്റ്.മേരീസ് കത്തീഡ്രൽ സെമിത്തേരിയുടെ മുൻപിൽ വണ്ടി പാർക് ചെയ്തത് കണ്ടും,വണ്ടിയിൽ നിന്നും കാലുകൾ നിലത്തുറക്കാതെയിറങ്ങുന്ന അമ്മയെക്കണ്ടും, ജോനയുടെയും,ജോസേഫിന്റെയും കണ്ണിൽ വിരിഞ്ഞ ഒരായിരം ചോദ്യങ്ങൾ,ഇച്ചായന്റെ മുഖഭാവം കണ്ടയുടനെ അലിഞ്ഞില്ലാതാകുന്നതും,വേച്ചു,വേച്ചു, നടന്നു നീങ്ങുന്ന തന്റെ കൂടെ ,ഒരു വരി പോലെ,ഇച്ചായനും കുഞ്ഞുങ്ങളും നടന്നു വരുന്നതും, കണ്ണീരിനിടയിലും മഞ്ജു കണ്ടു...!!എല്ലാ ശക്തിയും ആവാഹിച്ചു നടന്നിട്ടും,നാലാമത്തെ വരിയിലെ, ലൂക്ക് നോർട്ടൻ (2010- 2013), എന്നെഴുതിയ ഒന്നാം കല്ലറക്കു മുന്നിൽ,മുട്ടുകുത്തിപ്പോയ മഞ്ജു.... ഒരിക്കലും ജീവനോടെ കണ്ടിട്ടില്ലാത്ത, ലൂക്കിന്റെ അവസാന കരച്ചിൽ ഒന്നോർത്തതും,സകല നിയന്ത്രണവും വിട്ട് കല്ലറക്കു മുകളിക്കു വീണു നിലവിളിച്ചുപോയി!!!
പിടിച്ചെഴുന്നിപ്പിക്കാൻ ശ്രമിക്കുന്ന കൈകൾ ഇച്ചായന്റേതായിരിക്കും എന്നോർത്തു തിരിഞ്ഞു നിവർന്നു നിന്നപ്പോ കണ്ടത് ലൂക്കിന്റെ പപ്പ മിഖായേലിനെ....!!പുറകിൽ അവന്റെ മമ്മ അന്നയും..!!
നാലു വർഷങ്ങൾക്കു മുൻപിതേ ദിവസം, നാലു വയസുകാർ ജോനയെയും,ജോസേഫ്നെയും,എട്ടു വയസുകാരി ജോമിറ്റയെയും, പുറകിലിരുത്തി,ഇച്ചായനെയും കൂട്ടി,ഫുൾ ലൈസൻസിന്റെ ധൈര്യത്തിൽ, മിസൻഹെഡിലെ കൊടും വളവുകളിൽ ഒന്നിൽ അശ്രദ്ധമായി ഡ്രൈവ് ചെയ്തതും, വണ്ടി കൈയിൽ നിന്നും പാളിപ്പോയ ഒരു നിമിഷത്തിൽ കുഞ്ഞു ലൂക്കിന്റെ ബഗ്ഗിയോടെ ഇടിച്ച് തെറിപ്പിച്ചതും, സിനിമ കാണും പോലെ മഞ്ജുവിന്റെ മനസ്സിൽ തെളിഞ്ഞു, മാഞ്ഞു പോയി...!!!

ഒന്നും പറയാനും,ചെയ്യാനുമാവതേ, ഇച്ചായന്റെ നെഞ്ചിൽ ചേർന്നു നിന്നുകൊണ്ട്...ജോസേഫ്നെ മടിയിലിരുത്തി, ജോനയോട് വിശേഷങ്ങൾ തിരക്കുന്ന അന്നയെ നിറകണ്ണുകളോടെ നോക്കി നിക്കുമ്പോൾ, ആദ്യമായി കുഞ്ഞു ലൂക്കിന്റെ ഒരു ചിരിയവൾ കേട്ടു....ആ സിമിത്തേരിയിൽ ഒരു സ്നേഹപ്പഴം പൂക്കുന്നതവളറിഞ്ഞു!!!
കുറിപ്പ്:
മിസൻഹെഡ്: അയർലണ്ടിലെ കുന്നുകളും താഴ് വാരങ്ങളും,കൊടിയ വളവുകളുള്ള റോഡുകളും ഉള്ള ഒരു ടൂറിസ്റ് കേന്ദ്രം!!!

ബഗ്ഗി: യൂറോപ്പിൽ കുഞ്ഞുങ്ങളെ വച്ചു തള്ളിക്കൊണ്ട് പോകുന്ന നാൽചക്ര വണ്ടി!!
Anil

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക