ഞാന്‍ പത്താം തരത്തില്‍ പഠിയ്ക്കുന്ന കാലം..
ഹിന്ദിയിലെ ABCD പോലും അറിയാന്‍ വയ്യാത്ത ഞാന്‍ .... Ohh.. Sorry ഹിന്ദിയില്‍ ABCD ഇല്ലല്ലോ...! അതെന്തെങ്കിലുമായിക്കോട്ടെ, അതറിയാന്‍ വയ്യാത്ത ഞാന്‍ , സ്കൂള്‍ യുവജനോത്സവത്തില്‍ ഹിന്ദി പദ്യവും പാട്ടുമൊക്കെ പാടി Famous ആയി നില്‍ക്കുന്ന കാലം... പണ്ടേ പാവം പയ്യന്‍ ഇമേജ് ഉള്ളതിനാല്‍ പെണ്‍കുളന്തൈകള്‍ക്ക് നമ്മളോട് വലിയ കാര്യമായിരുന്നൂ...
ശാര്‍ങ്ങാധരന്‍ സാറിന്റെ ക്ലാസിലിരുന്ന് 60° ചരിഞ്ഞ് നോക്കിയാല്‍ 8 B യിലെ തരുണീമണികളുടെ ഇരിപ്പിടങ്ങളിലേക്കാവും നോട്ടം പോവുക... ശര്‍മ്മ സാര്‍ Mathematics ന്റെ രസതന്ത്രം പഠിപ്പിയ്ക്കുകയാണ്.... Mathematics ന്റെ രസതന്ത്രമോ ? ഹാ..അങ്ങിനെയൊന്നുണ്ട്...
ഇടയ്ക്കെപ്പോഴോ എന്റെ നോട്ടം 60° ചരിഞ്ഞുപോയി....സത്യം അറിയാതെ ചരിഞ്ഞുപോയി....
8B യില്‍ രണ്ട് നക്ഷത്രക്കണ്ണുകള്‍ എന്നെത്തന്നെ നോക്കുന്നൂ....എന്നെ തന്നെയാണോ ? സംശയം തീര്‍ക്കുവാനായി ഇടത്തും വലത്തും പിന്നിലും ഇരിയ്ക്കുന്നവന്മാരെ തല കറക്കി ഒന്ന് നോക്കി.... ഹേയ് അവന്മാരെയല്ല...
പിന്നെയും എന്റെ നോട്ടം 8B യിലേക്കായി... അവള്‍ എന്നെ തന്നെ നോക്കുകയാണ്.... ഞാന്‍ അതൊന്നു ഉറപ്പാക്കുവാന്‍ വേണ്ടി ഒന്നു പുഞ്ചിരിച്ചു കാട്ടി... അവളും എന്നെ നോക്കി ഒന്നു മന്ദഹസിച്ചൂ.... മോനേ...യ് മനസ്സില്‍ ലഡ്ഡു പത്ത് പതിനഞ്ചെണ്ണം ഒരുമിച്ച് പൊട്ടി....

പിന്നെപ്പിന്നെ ഈ നോട്ടവും ചിരിയും സ്ഥിരമായി.... പക്ഷെ പ്രണയാഭ്യര്‍ത്ഥന നടത്താനുള്ള ചങ്കുറപ്പ് ഇല്ലാത്തതിനാല്‍ അതിന് മാത്രം മുതിര്‍ന്നില്ല....
ആയിടയ്ക്കാണ് കൂട്ടുകാരന്‍ അജിയ്ക്ക് ഒരുവളോട് അസ്ഥിയ്ക്ക് പിടിച്ച പ്രേമം തോന്നിയത്... അത് ഞാന്‍ അവളോട് അവതരിപ്പിയ്ക്കണമെന്ന് പറഞ്ഞ് അവന്‍ നിര്‍ബന്ധിച്ച് പിടിച്ച് കൊണ്ടുപോയി... അല്ലേലും അത് അങ്ങിനെയാണല്ലോ..? സ്വന്തം പ്രേമം അവതരിപ്പിയ്ക്കാന്‍ പേടിയും മറ്റുള്ളവരുടെ പ്രേമം അവതരിപ്പിയ്ക്കാന്‍ വലിയ ധൈര്യവുമാണല്ലോ..!
അങ്ങിനെ അവന്റെ പ്രേമം പ്രണയിനിയോട് അവതരിപ്പിയ്ക്കാന്‍ ആനക്കൊട്ടിലിനും ( മംഗലം ഹൈസ്കൂളിന്റെ പഴയ കെട്ടിടം അങ്ങിനെ അറിയപ്പെട്ടിരുന്നൂ ) പുതിയ കെട്ടിടത്തിനും ഇടയില്‍ നില്‍ക്കുമ്പോള്‍ അതാ വരുന്നൂ.... മ്മടെ നക്ഷത്ര കണ്ണുള്ള പ്രിയങ്കരി....
അവളെ കണ്ടയുടന്‍ തന്നെ ഞാന്‍ അജിയോട് ഒരു കണ്ടീഷന്‍ വെച്ചൂ... '' അളിയാ ...ആ വരുന്ന പെണ്ണിനെ എനിയ്ക്ക് ഇഷ്ടമാണ് നീ അവളോട് അതൊന്നു പറഞ്ഞാല്‍ നിന്റെ കാര്യം ഞാനേറ്റു '' അത്രേയുള്ളോ... അത് ഞാനേറ്റൂ... അവന്‍ പറഞ്ഞൂ... പറഞ്ഞത് പോലെ അവളോട് അവതരിപ്പിയ്ക്കുകയും ചെയ്തു...
ചിരികള്‍ പരസ്പരം നല്‍കി , ഞാന്‍ അജിയോടൊപ്പം നടന്നു നീങ്ങി....
ഒരിയ്ക്കലും ഞാനവള്‍ക്ക് പ്രണയലേഖനം നല്‍കിയില്ല... കാരണം പല കാമുകന്മാരുടേയും പ്രണയലേഖനങ്ങളുടെ എഴുത്തച്ഛന്‍ ഞാനായിരുന്നൂ , അതിനാല്‍ ഞാനെഴുതിയ പ്രണയലേഖനം അവള്‍ കണ്ടിട്ടുണ്ടെങ്കില്‍ .... പണി പാളിയേക്കാം...
ഒരിയ്ക്കലും ഞാനവള്‍ക്ക് പ്രണയലേഖനം നല്‍കിയില്ല... കാരണം പല കാമുകന്മാരുടേയും പ്രണയലേഖനങ്ങളുടെ എഴുത്തച്ഛന്‍ ഞാനായിരുന്നൂ , അതിനാല്‍ ഞാനെഴുതിയ പ്രണയലേഖനം അവള്‍ കണ്ടിട്ടുണ്ടെങ്കില്‍ .... പണി പാളിയേക്കാം...
അങ്ങനെയിരിയ്ക്കേ....വീട്ടുകാരെന്റെ താമസം അമ്മവീട്ടിലാക്കി...കാരണം അമ്മാവന്‍ യൂണിവേഴ്സിറ്റിയിൽ പ്രൊഫസര്‍ ആയതിനാല്‍ പഠിത്തത്തില്‍ എന്നെ സഹായിക്കും... അത് എനിയ്ക്ക് വലിയ ഉപകാരമായി... കാരണം എന്റെ കാമുകിയുടെ വീടും തൃക്കുന്നപ്പുഴയ്ക്ക് അടുത്താണല്ലോ...?..
നാലു മണിയ്ക്ക് സ്കൂള്‍ വിട്ട് കഴിഞ്ഞാല്‍ അവളോടും കൂട്ടുകാരികളോടും സംസാരിച്ച് ഞാന്‍ തൃക്കുന്നപ്പുഴയിലേക്ക് പോകും .. അതിലുമുണ്ട് രണ്ട് ഗുണങ്ങള്‍ ...1. അവളോടൊപ്പം സംസാരിച്ച് നടക്കാം 2. ബസ് കൂലി ലാഭം .. ആ കാശ് കൊണ്ട് ഇന്റര്‍വെല്ലിന് ഉള്ളിവട കഴിയ്ക്കാം
ഒരു ദിവസം അവളോടൊപ്പം നടന്നുപോകവേ അവളെന്റെ ഒരു ഫോട്ടോ ചോദിച്ചൂ... പിറ്റേന്ന് ഞാനത് മറക്കാതെ കൊടുത്തൂ...
രണ്ട് മൂന്ന് ആഴ്ചകള്‍ കടന്നുപോയി... അമ്മ അപ്പച്ചിയുടെ വീട്ടില്‍ എന്തോ ആവശ്യത്തിന് പോയി.......
തിരിച്ചു വന്നിട്ട് എന്നെ ക്വസ്റ്റ്യന്‍ ചെയ്യാൻ തുടങ്ങി.... എന്റെ പ്രേമമാണ് കഥാതന്തു...
തിരിച്ചു വന്നിട്ട് എന്നെ ക്വസ്റ്റ്യന്‍ ചെയ്യാൻ തുടങ്ങി.... എന്റെ പ്രേമമാണ് കഥാതന്തു...
ഈശ്വരാ ഞാനിത്ര രഹസ്യമായികൊണ്ട് നടന്ന ഇത് ഇവരെങ്ങനെ അറിഞ്ഞൂ....
എന്തായാലും ഇനി ഈ പരിപാടിയ്ക്ക് പോവില്ലാന്ന് സത്യം ചെയ്ത് വാങ്ങി....അങ്ങിനെ അതും ഗുവാ ഹതാ...
Twist :- അപ്പച്ചിയുടെ വീടിന് അടുത്തായിരുന്നൂ അവളുടെ വീട്, അപ്പച്ചി എന്തോ കാര്യത്തിന് അവളുടെ വീട്ടില്‍ ചെന്നപ്പോള്‍ , അവള്‍ കാര്യമായി പഠിച്ചുകൊണ്ടിരിയ്ക്കുന്നു... അവള്‍ കൈയ്യില്‍ പിടിച്ചിരിയ്ക്കുന്ന ബുക്കില്‍ ചുമ്മാതെ അപ്പച്ചി ഒന്ന് പാളി നോക്കി ....അതില്‍ അപ്പച്ചിയുടെ മുഖം കണ്ട എന്റെ പോട്ടം വിളറി വെളുത്തിരിയ്ക്കുന്നൂ.... അപ്പച്ചി നേരെ മാതാശ്രീയെ വിളിച്ച് പൊടിപ്പും തൊങ്ങലും വെച്ചങ്ങ് അവതരിപ്പിച്ചു.........
ഇവള്‍ക്കൊന്നും ഒരു പോട്ടം സൂക്ഷിക്കാനറിയില്ലേ.....?കഷ്ടം !
ഫഹദ് ലവ്ഷോർ.........

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക