Slider

ആത്മഹത്യ

0
ആത്മഹത്യ
------------------
അയാൾ ജനാലയുടെ കർട്ടൻ വകഞ്ഞു മാറ്റി. ആകാശത്ത് പൂർണ്ണ ചന്ദ്രൻ ഉദിച്ചു നിൽക്കുന്നു. ചന്ദ്രന് ചുറ്റുമുള്ള ഇളം നീല ആകാശം.
നിലാവുള്ള രാത്രിയിൽ, എല്ലാവരും ഉറങ്ങിക്കിടക്കുന്ന നിശ്ശബ്ദമായ പാതിരാവിൽ നമുക്ക് കൈകോർത്ത് നീലവിലൂടെ പ്രണയം നുകർന്ന് പ്രാവുകളെ പോലെ കൊക്കുരുമ്മി നടക്കാം. ഏതോ പ്രണയ നോവലിന്റെ വാക്കുകൾ കടമെടുത്തു കുറച്ചു വർഷങ്ങൾക്കു മുൻപ് പറഞ്ഞ കാമുകിയായ തന്റെ ഭാര്യ മലർന്നു കിടന്നു കൂർക്കം വലിച്ചുറങ്ങുന്നതു നോക്കിയിരുന്നപ്പോൾ അയാളുടെ ഉള്ളിൽ ചിരിപടർന്നു.
ഭാവിയെ കുറിച്ച് മുൻകൂട്ടി കാണുവാൻ കഴിയാത്ത എല്ലാ കാമുകിമാരും ഇങ്ങനെയുള്ള പൊള്ളയായ വാക്കുകൾ കാമുകന്മാരോട് പറയുന്നുണ്ടാവും എന്നാൽ പ്രാരാബ്ധമായ ജീവിതത്തിൽ എത്ര പേർ പ്രണയത്തോടെ ജീവിക്കുണ്ടാവും അയാൾ വിചാരിച്ചു.
പ്രണയം വറ്റിവരണ്ട ഏമ്പക്കമുള്ള കൂർക്കം വലിയെ ഒരാവർത്തി ശ്രവിക്കുമ്പോൾ അയാളിൽ വീർപ്പുമുട്ടലും ദേഷ്യവും തോന്നി.
പതിയെ കിടക്കയിൽ നിന്നെഴുന്നേറ്റു. ശബ്ദമുണ്ടാക്കാതെ ടേബിളിന്റെ വലിപ്പു തുറന്നു, മഞ്ഞ കളറിലുള്ള ഫയൽ എടുത്ത് മറിച്ചു നോക്കി. ഭാര്യയുടെ കൂർക്കം വലിയിൽ ഇടക്കുള്ള നിൽപ്പ് അയാൾ ശ്വാസം അനങ്ങാതെ കണ്ണുകളാൽ എത്തി നോക്കി എഴുന്നേൽക്കില്ലന്നു ഉറപ്പു വരുത്തി. ഫയലിലുള്ള പേപ്പറുകളെല്ലാം കൃത്യമെന്നു ഉറപ്പു വരുത്തി തിരികെ വെച്ചു. ഒരു വെള്ള പേപ്പറെടുത്ത് മേശപ്പുറത്തു വെച്ചു. മരക്കസേര എടുത്തുയർത്തി മേശക്കു അടുത്തതായി ഇരിക്കാൻ പാകത്തിൽ വെച്ചു. കസേരയുടെ കൈപിടികളിൽ കൈകൾ അമർത്തി ശബ്ദമുണ്ടാവില്ലെന്ന ഉറപ്പോടെ ഇരുന്നു.
ജനാലയിലൂടെ പുറത്തേക്കു നോക്കുമ്പോൾ ചന്ദ്രൻ മുഖ മണ്ഡലത്തിലൂടെ കറുത്ത മേഘങ്ങളാൽ ഒഴുകുമ്പോൾ ചിലനിമിഷങ്ങൾ ചന്ദ്രൻ ഇരുളിലേക്ക് പോകുന്നു. ദീർഘനിശ്വാസം വിട്ടയാൾ തനിക്കു മുന്നിലിരിക്കുന്ന വെള്ള പേപ്പറിലേക്കു നോക്കി. പേനയെ കൈക്കുള്ളിൽ ശെരിയായി പിടിച്ചു അയാൾ എഴുതി തുടങ്ങി.
"പ്രിയപ്പെട്ട ശാരി...
ഇന്നും ഞാൻ ഓർക്കുന്നു. ചിലപ്പോൾ നീ മറന്നിട്ടുണ്ടാകും. നീതന്നെ പലപ്പോഴായി പറയാറുള്ളതല്ലേ പ്രാരാബ്ധങ്ങൾ നിറഞ്ഞ ജീവിതത്തിൽ എന്റെയും മക്കളുടെയും കാര്യങ്ങൾ നോക്കുന്ന സമയങ്ങളിൽ എവിടെയാണ് പഴയ ഓർമകൾക്ക് സ്ഥാനം അല്ലെ. എന്നാൽ ഞാൻ ഓർക്കാറുണ്ട് നമ്മുടെ പ്രണയ നിമിഷങ്ങൾ.
ഒരു ഭർത്താവ് ആഗ്രഹിക്കുന്നത് തന്റെ എല്ലാ വേദനകളിലും ബുദ്ധിമുട്ടുകളിലും കൂടെ കൈപിടിച്ച് ആശ്വസിപ്പിക്കുന്ന ഭാര്യയെയാണ്. എന്നാൽ നമുക്ക് ചുറ്റുമുള്ളവരുടെ സുഖ സൗകര്യങ്ങളിൽ കണ്ണുമിഴിച്ചും, അത് തങ്ങൾക്കു കിട്ടാത്തതിൽ എന്നെ കുറ്റപെടുത്തിയും തരം താഴ്ത്തിയും സംസാരിക്കുന്നു. വായിച്ചു കൂട്ടിയ ആരോഗ്യമാസികകളിലെ സംശയിക്കുന്ന ഭാര്യമാരുടെ റോളും നീ നന്നായി അഭിനയിക്കുന്നു.
ഒരു സമയത്തു, വാടകക്കാണങ്കിലും നമ്മുടെ വീട്ടിൽ സന്തോഷം ഉണ്ടായിരുന്നു എന്നാൽ ഇന്ന് മരണവീട് ആയിരിക്കുന്നു. മക്കളും നീയും എന്നെ കണ്ടാൽ എവിടെയോ പരിചയമില്ലാത്തവരെ പോലെ മുഖം തിരിക്കുന്നു.
മക്കൾ, അവർ നിന്റെ സ്വഭാവത്തോടെ അവർ വളർന്നിരിക്കുന്നു. ഇന്നലെ രാത്രി ഭക്ഷണം കഴിക്കുമ്പോൾ, നീന എത്ര സ്നേഹത്തോടെയാണ് അവളെ ഞാൻ വളർത്തിയത്. എല്ലാ സ്വതന്ത്രവും കൊടുത്തു. എന്നാൽ ഇന്നലെ അവൾ എന്റെ മുഖത്ത് നോക്കി ഉച്ചത്തിൽ കയർത്തു സംസാരിക്കുന്നു. സ്മാർട്ട് ഫോണില്ലന്നും, ദിവസവും മാറി ഉടുക്കാൻ പുതുപുത്തൻ വസ്ത്രങ്ങൾ ഇല്ലന്നും അവളുടെ ഫ്രണ്ട്സിന്റെ മുന്നിൽ കുറച്ചിലാണത്രെ പരാതി.
അതെ പോലെ തന്നെയല്ലേ നമ്മുടെ മകൻ മനു. രണ്ടു പേരെയും ഒരേ തട്ടിൽ ആണ് ഞാൻ നോക്കി കണ്ടതും വളർത്തിയതും. പെങ്ങളുടെ പരാതിയുടെ അവന്റെ കോളേജിൽ പോകാൻ ബൈക്കിലെന്ന പരാതിയും ബോധിപ്പിക്കുന്നു. മകൻ കയർത്തു സംസാരിച്ചു അടിക്കുവാൻ കൈ ഉയർത്തുന്നു. നീ പരിഹാസ ചിരിയോടെ നോക്കിയിരുന്നു.
എന്റെ അവസ്ഥയെ അവർക്കു മനസ്സിലാക്കി കൊടുക്കുന്നതിനു പകരം നീയും അവർക്കു കൂട്ടായി എന്നെ കുത്തിനോവിക്കുന്നു....
നിനക്കെന്റെ മാസവേദനം അറിയുന്നതല്ലേ. മാസം തോറുമുള്ള വരവ് ചെലവുകൾ അറിയുന്നതല്ലെ. പ്രമോഷൻ കിട്ടാത്തതും, ശമ്പളം കൂടാത്തതും എന്റെ കഴിവ് കേടാണോ...? ഞാൻ എന്റെ കഴിവിനൊത്തു പരിശ്രമിക്കുന്നുണ്ട് എന്നാൽ നീയത് എന്ത് കൊണ്ട് മനസ്സിലാകുന്നില്ല...
മക്കൾ നിന്നോളവും എന്നോളവും വലുതായി. ഞാൻ ഇല്ലാതാകുന്ന കുറച്ചു വർഷങ്ങൾ നിനക്ക് ബുദ്ധിമുണ്ടാവുമെങ്കിലും പിന്നീട് അവർ ബുദ്ധിമുട്ടില്ലാതെ നിന്നെ നോക്കും.
ആറു മാസങ്ങൾക്കു മുൻപ് ഞാൻ ഒരു എൽ. ഐ. സി. പോളിസി എടുത്തിട്ടുണ്ട്. അതിന്റെ പേപ്പറുകൾ എല്ലാം ഒരു ഫയലിലാക്കി മേശവലിപ്പിൽ വച്ചിട്ടുണ്ട്. സ്വാഭാവിക മരണം, സംഭവിച്ചാൽ ഇരുപതു ലക്ഷം ലഭിക്കും. നിന്റെയും മക്കളുടെയും എല്ലാ ആഗ്രഹങ്ങളും നടത്താൻ കഴിയും. ബാക്കിയുള്ള എന്റെ ജീവിതം കൊണ്ട് ഇത്രയും പണം സമ്പാദിക്കാൻ കഴിയില്ല. എനിക്ക് ആസ്മയുടെ അസുഖം ഉള്ളത് എളുപ്പമാണല്ലോ. എപ്പോൾ വേണമെങ്കിലും മരിക്കാം.....
ഇത് എന്റെ ഭീരുത്വം ആണെന്ന് നീ കരുതുന്നുണ്ടാകും. എന്നാൽ ഞാനില്ലാതെയും നിങ്ങൾക്ക് ജീവിക്കാനാകും.
മക്കൾ അച്ഛന് നേരെ ഇപ്പോൾ തന്നെ എതിരാവുമ്പോൾ എന്റെ ഭാവി എന്താവും...... ആലോചിക്കുമ്പോൾ ഭയാനകമാവും..!
കൂടുതൽ പറഞ്ഞു നിന്നെ ഓർമ്മിപ്പിക്കാനും മുഷിപ്പിക്കാനും ഞാൻ തുനിയുന്നില്ല. നിർത്തുന്നു''
സ്നേഹപൂർവ്വം
നിന്റെ വിജയേട്ടൻ''
അയാൾ കത്ത് മടക്കി കവറിലിട്ട് ഭാര്യയുടെ പേരെഴുതി ഫയലിനു മുകളിൽ വെച്ചു മേശവലിപ്പു അടച്ചു.
ഇൻഹൈലർ ഉള്ളം കൈകളിൽ മുറുകെ പിടിച്ചു. മക്കളുടെ മുറികളിലെ വാതിലിൽ തള്ളി നോക്കാൻ ശ്രമിക്കുമ്പോൾ ഉള്ളിൽ നിന്ന് കുറ്റിയിട്ടിരുന്നു.
അയാൾ മട്ടുപ്പാവിലേക്കുള്ള ഏണിപ്പടി കയറുമ്പോൾ ഉള്ളം ശൂന്യമായിരുന്നു.
മട്ടുപ്പാവിൽ നിൽക്കുമ്പോൾ മഴയ്ക്ക് മുൻപുള്ള തണുത്ത കാറ്റിനെ അയാൾ മൂക്ക് കൊണ്ട് ശക്തമായി വലിച്ചുകയറ്റി. ഇൻഹൈലർ എടുത്ത് വയലിലേക്ക് ചേർത്ത് വെച്ച് ശകതമായി അമർത്തി.
ശ്വാസം കിട്ടാതെ അയാൾ ചുമച്ചു. വായയുടെ ഇരു വശത്തുകൂടെയും രക്തം ഒഴുകി. അയാൾ മലർന്നു വീണു. വായ തുറന്നു പിടിച്ച്.
ഇടിയും മിന്നലോടു കൂടിയ ശകതമായ മഴപെയ്തു. മഴവെള്ളം അയാളുടെ വായിൽ നിറഞ്ഞു കവിഞ്ഞു. രക്തത്തോടപ്പം മഴവെള്ളം അയാളുടെ വായിൽ നിന്ന് പുറത്തേക്കു ഒഴുകി.
------------------------------------------
നിഷാദ് മുഹമ്മദ്.....'
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo