മരണം
മഞ്ഞിന്റെ തണുപ്പുള്ള വയലറ്റ് നിറമുള്ള
കോളാമ്പിപൂക്കളൊന്നെൻ നിറുകയിൽ തൊടവേ
പതികണ്ണൊന്നു തുറന്നു നോക്കി ഞാൻ
കോളാമ്പി പൂക്കളുടെ വാസനയൊന്നുമില്ലതിനു
പകരം ശവം നാറിപ്പൂക്കളുടെ നരച്ച മണം
മഞ്ഞിന്റെ തണുപ്പുള്ള പൂക്കളല്ല പകരം
മരണത്തിന്റെ തണുത്ത സുഗന്ധമാണത്
എന്നറിയാൻ ഒരു നിമിഷാർദ്ധമേ വേണ്ടിയുള്ളു
മരണം കൂടെപ്പിറപ്പിനെ പോൽ ഉറ്റ സഹയാത്രികനെ പോൽ
കൊഞ്ചി ചിരിച്ചും കൂടെ കളിച്ചും വഴുതി മാറിയും
..ഇടയ്ക്കെങ്കിലും പിടി അയച്ചും ..എന്നെ പലപ്പോളും വിട്ടുകളഞ്ഞു
ദയ കാട്ടിയ ..ജീവിതം ഭിക്ഷയായി തന്ന തോഴനെ പോലെ...
മരണത്തിന്റെ നിറം മഞ്ഞയാണ് ..ഇളം വെയിലിന്റെ മഞ്ഞ നിറം
ആശുപത്രികിടക്കക്കരുകിൽ നിക്കുമ്പോളവനു കറുപ്പ് നിറമായിരുന്നു
അവന്റെ കണ്ണിൽ ദുഖമുണ്ടായിരുന്നു ..കണ്ണീർ തിളക്കമുണ്ടായിരുന്നു
ഒരു വേള ഞാൻ പുഞ്ചിരിക്കവേ ..എന്റെ വിരൽ തുമ്പിലൊന്നു
തൊട്ടിട്ടു അവൻ നടന്നു മറയുന്നതു ഞാൻ കണ്ടിരുന്നു ...
എന്റെ വഴികൾഞാൻ നടന്നു തീർന്നിട്ടില്ല എന്നവൻ അറിയുന്നു
കാലമെത്രയോ ബാക്കി ..കാതമെത്രയോ താണ്ടാൻ ...
ഒരു വിളിപ്പാടകലെ അവന്റെ ഗന്ധവും സ്നേഹവും ..
മരണമേ ...എന്റെ സുഹൃത്തേ.വഴി നടന്നു തീർന്നില്ല...
പാതയോരത്തെ കാത്തു നിൽക്കാതെ ..പാതയറ്റം വരെ നടന്നോട്ടെ
......................അമ്മു .....................

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക