Slider

ഒരു ട്രെയിനിംഗ് ദിന ഓർമ്മ കുറിപ്പ്....

0

ഒരു ട്രെയിനിംഗ് ദിന ഓർമ്മ കുറിപ്പ്....
August 7
ഇന്ന് വളരെയധികം വിശേഷപ്പെട്ട ദിനം...
9 മാസത്തെ കഠിന ട്രെയിനിംഗ് ജീവിതം നീണ്ട് 11 മാസം വരെയായി... ഒടുവിൽ കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് ഞങ്ങളുടെ പാസ്സിംഗ് ഔട്ട് പരേഡ് ബഹുമാനപ്പെട്ട കേരളാ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ സാറിന് സല്യൂട്ട് സമർപ്പിച്ച് കൊണ്ട് ഞങ്ങൾ കർമ്മമണ്ഡലത്തിലേക്ക് ഇറങ്ങിയതിന്റെ ഒന്നാം വാർഷികം...
‌ഈ അവസരത്തിൽ മനസ്സിലും ശരീരത്തിലും ഞങ്ങളെ കാക്കിയണിയാൻ പ്രാപ്തരാക്കിയ ഞങ്ങൾ നെഞ്ചേറ്റിയ ഞങ്ങളുടെ പ്രിയ ഗുരുനാഥരെ നിങ്ങളോടുള്ള നന്ദിയും കടപ്പാടും ഈ വാക്കുകളിൽ ഒതുക്കേണ്ടതല്ല എന്നറിയാം എങ്കിലും ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും മനസ്സറിഞ്ഞ് നിങ്ങൾക്ക് ഞങ്ങളുടെ ഒരായിരം സല്യൂട്ട്...
‌ കാഠിന്യമേറിയ ട്രെയിനിംഗിൽ ഞങ്ങളുടെ കൂടെ ഞങ്ങളുടെ ഏറ്റവും മോശമായ അവസ്ഥയിലും താങ്ങായി നിങ്ങൾ ഉണ്ടായിരുന്നു എന്നും...
പിന്നെ പ്രത്യേക പേരടുത്ത് നന്ദി പറയുകയാണങ്കിൽ എന്റെ MTC കമ്പനിയിലെ 150 പേരു പിന്നെ എന്റെ ഓരോ ഗുരുനാഥരുടെ പേരുകളും ഞാൻ ഇവിടെ കുറിക്കേണ്ടതുണ്ട് ... അവർ എല്ലാം ഒരു തരത്തിൽ അല്ലങ്കിൽ മറ്റൊരു തരത്തിൽ എന്നെ സഹായിച്ചവരാണ്.......
****************************
‌ 2015 സെപ്റ്റംബർ ഒന്നിന് ഞങ്ങൾ ട്രെയിനിംഗ് MSP HQ യിൽ വച്ച് തുടങ്ങി.. തുടക്കം ഭയങ്കരം ബോറിംഗ് ആയിരുന്നു കാരണം കഴിഞ്ഞ അഞ്ച് വർഷങ്ങളായി ഞാൻ ഒരു Guest അദ്ധ്യാപകനായി ജോലി ചെയ്തതിനു ശേഷമായിരുന്നു ഈ പുതിയ ജോലിയിലേക്ക് പ്രവേശിച്ചത് ടീച്ചിംഗും പോലീസും വലിയ അന്തരം തന്നെയുണ്ടായിരുന്നു...
ഇതിലെ Strict descipline മറ്റു ചിട്ടവട്ടങ്ങൾ എല്ലാം ടീച്ചിംഗിൽ നിന്നും തികച്ചും വിത്യസ്തമായിരുന്നു...
തുടക്കത്തിലെ പല നിബന്ധനകളും നിയമങ്ങളോടും വല്ലാത്ത അനിഷ്ടം തോന്നിയിരുന്നു .പിന്നീട് അതിനോടെല്ലാം താതാത്മ്യം പ്രാപിച്ചു അല്ലങ്കിൽ സാഹചര്യത്തിനനുസരിച്ച് നമ്മുടെ മനസ്സും പ്രവർത്തിയും പാകപ്പെട്ടു വന്നു എന്നു പറയുന്നതാകും കൂടുതൽ ശരി..
രാവിലെ നേരത്തെ എണീറ്റ് നമ്മുടെ പ്രാഥമിക കാര്യങ്ങൾ കൂടെ Daily Shaving... പിന്നെ PT, Parade ഓട്ടം Punishments അതിന് ശേഷം Rifle മടക്കൽ പിന്നീടു ഭക്ഷണത്തിനുള്ള ഓട്ടം.. ചൂടുള്ള കഞ്ഞിയും പയറും വാരി കുടിക്കലും പിന്നീടുള്ള Lecture ക്ലാസ്..
ഇനി ഒരു കാര്യം പറയട്ടെ ട്രെയിനിംഗിനിടയിൽ അൽപം ആശ്വാസം ഈ ലെക്്ച്ചർ ക്ലാസ് ആണുട്ടോ കാരണം നമ്മൾ ഇത്തിരി Relaxed ആണ് "ദൈവമേ ഈ ലെക്ച്ചർ ക്ലാസ് ഒന്ന് കഴിയാതെ ഇരുന്നെങ്കിൽ " എന്ന് ആത്മാർത്ഥമായി പ്രാർത്ഥിച്ച ദിവസങ്ങൾ ഒത്തിരിയുണ്ടായിട്ടുണ്ട് .. ഓടിപ്പോയി ലെക്ച്ചർ ക്ലാസിൽ നടുവിൽ പോയി സ്ഥലം പിടിക്കലും... പിന്നീട് ക്ലാസ് കഴിഞ്ഞാൽ സന്തോഷത്തിന്റെ സമയം ...
ഉച്ചഭക്ഷണം..
അതിക ദിവസവും നോൺ വെജ്ജ് ആയിക്കും വ്യാഴായ്ച ഒഴികെ അന്നാണങ്കിൽ നല്ല ഒന്നാം തരം സദ്യയും... മെസ്സിൽ ഞങ്ങൾക്ക് വച്ച് വിളമ്പിയ ചേട്ടൻമാരെ നന്ദിപൂർവ്വം ഓർക്കുന്നു... പിന്നെ ഞങ്ങൾ ഭയങ്കരം തിരക്കാണ് ഭക്ഷണം കഴിഞ്ഞതിനു ശേഷം Boot പോളിഷ് ചെയ്യണം അതും കണ്ണാടി പോലെ തിളങ്ങണം എന്നാണ് ഞങ്ങളുടെ സാറ്മാർ പറയുക... ഈ കണ്ണാടി പോലെ തിളങ്ങാൻ ഞങ്ങൾ ചില കുറുക്കുവഴികൾ എല്ലാം ചെയ്യും പക്ഷേ അതും പിടിക്കപ്പെടും കാരണം അവരും ഇതെല്ലാം കഴിഞ്ഞ് വന്നവരാണല്ലോ....
പിന്നീട് വീണ്ടും 3 മണിക്ക് Rifle എടുക്കണം
റൈഫിൾ സ്വന്തം ഭാര്യയെപ്പോലെ കാണണമെന്നാണ് സാറുമാര് ഞങ്ങളോട് പറയാറ് അതിന് ഒരു പാട് അർത്ഥങ്ങൾ ഉണ്ട് എന്ന് പിന്നീട് മനസ്സിലായി.... കാരണം ഇതിലെ ഒരു ചെറിയ അശ്രദ്ധ ഒരു പാട് പേരുടെ ജീവൻ എടുക്കും.. ട്രെയിനിഗിൽ റൈഫിളിന്റെ കാര്യത്തിൽ ഒരു compromise ഉം ഇല്ലാ എന്ന് സാറ്മാര് ഞങ്ങളെ ഇടയ്ക്കിടയ്ക്ക് ഞങ്ങളിൽ വന്നു ചേരുന്ന തെറ്റിലൂടെ ഞങ്ങളെ ഓർമ്മിപ്പിച്ചുകൊണ്ടേയിരുന്നു...
റൈഫിൾ എടുത്ത് ഞങ്ങൾ 3.30 യുടെ ലെക്ച്ചർ ക്ലാസിന് റെഡിയാകും ആദ്യം റൈഫിൾ ക്ലാസ് ഉണ്ടാകും പിന്നീട് പരേഡ് അതു കഴിഞ്ഞുള്ള
PT .........
എന്താ പറയുക..!! എന്നെന്നും ഓർമ്മിക്കാൻ ഉള്ളത് ഉണ്ട്...
6 മണിയോടെ കഴിയും... പിന്നെ ഞങ്ങൾ ബാരക്കിലേക്ക് പോകും ബാരക്ക് ലൈഫ് എല്ലാം ഭയങ്കരം രസമായിരുന്നു... നീണ്ട ഒരു റൂം അവിടെ ഞങ്ങൾ എല്ലാരും ഞങ്ങളുടെ റൂമിൽ ഏകദേശം അറുപതോളം ആളുകൾ ഉണ്ടായിരുന്നു..
6 മണിയോടെ parade PT കഴിഞ്ഞ് ഞങ്ങൾ റൈഫിൾ Bell of arms ൽ കൊണ്ട് വയ്ക്കും.. പിന്നീട് ഒരു കുളിയാണ് ഒരു ഒന്ന് ഒന്നര കുളി ആ കുളിയുടെ സുഖം ജീവിതത്തിൽ മുൻപും കിട്ടിയിട്ടില്ല കഴിഞ്ഞിട്ടും കിട്ടിയിട്ടില്ല... അത്രയ്ക്കും സുഖായിരുന്നു ആ വെള്ളത്തിന്റെ തണുപ്പിന്.. ദിവസം ഒരു കുളിയേ അനുവദിക്കപ്പെട്ടിട്ടൊള്ളൂ.. പരേഡ് ഡ്രസ്സിൽ ഒരു അഴുക്കോ കറയോ ഇല്ലാത്ത രീതിയിലുളള അലക്കൽ ഇനി ഇത്തിരി കറയുണ്ടങ്കിൽ കുറച്ച് അധികം ഉജാല മുക്കി അത് കാണാത്ത രീതിയിലാക്കി വയ്ക്കലും...
കുളിക്കുന്ന സമയത്താണ് ഞങ്ങൾ പലർക്കുo അൽപമെങ്കിലും തമാശ കടന്നു വരുകയൊള്ളൂ മുഖത്ത് അൽപമെങ്കിലും പുഞ്ചിരി വിടാരാറൊള്ളു... കാരണം ഒരു ദിവസം കൂടി അങ്ങനെ ഞങ്ങൾ തള്ളി നീക്കിയ ആശ്വാസം ഞങ്ങളിൽ ഉള്ളത് കൊണ്ടാവാം...
പിന്നീട് അത് കഴിഞ്ഞ് ഞങ്ങൾ 7 .30 യോടെ Fall in ആവും റോൾ കോൾ പരേഡിന്.. റോൾകോൾ ഒരു പരേഡ് ആണ് അതുകൊണ്ട് ഞങ്ങൾ Civil Shoe നല്ല രീതിയിൽ പോളിഷ് ചെയ്ത് സിവിൽ ഡ്രസ്സ് inside ചെയ്ത് നല്ല സ്മാർട്ട് ആയി തല ഉയർത്തി ഞങ്ങളുടെ റോൾ കോൾ ഗ്രൗണ്ടിലേക്ക് മാർച്ച് ചെയ്ത് നീങ്ങും...
ഈ സമയത്ത് ഞങ്ങൾക്ക് ഭയങ്കരം സന്തോഷമാണ് റോൾ കോൾ കൂടി കഴിഞ്ഞാൽ രാത്രി ഭക്ഷണം പിന്നെ നീണ്ട് നിവർന്ന് ഒരു ഉറക്കം പകൽ സമയത്തെ കഠിന പരിശീലനത്തിനു ശേഷമുള്ള ഗാഢ നിദ്ര.... അതിന്റെ ഒരു സുഖം.... ഓ......
കിടക്കുന്നതെ പല ദിവസങ്ങളിലും ഞങ്ങൾക്ക് ഓർമ്മയുണ്ടാവാറൊള്ളൂ...
"പകലിന് ദൈർഘ്യം കൂടുതലും രാത്രി ദൈർഘ്യം കുറവും തോന്നിയ ഒരു പാട് ദിവസങ്ങൾ "
പിറ്റെ ദിവസവും ഇതേ പ്രവർത്തികൾ....
*******************************
ഇതിനിടയിൽ ആകെ ഒരു ആശ്വാസം ചുവന്ന അക്കങ്ങളാണ് അതിലും ഞാറാഴ്ചകൾ ഏറെ ഇഷ്ടപ്പെടുന്നു.. അന്ന് ഞങ്ങളുടെ വീട്ടിൽ നിന്ന് വിസിറ്റേയ്സ് ഉണ്ടാകും ഞാനും ആകാംശയോടെ ന്റെ ഭാര്യയെയും കുഞ്ഞാറ്റയെയും കാത്തിരിക്കാറുണ്ട്...
അവർ എത്തിയാൽ പിന്നെ വൈകുന്നേരം ആവുന്നത് അറിയാറില്ല... വരുമ്പോൾ ഉണ്ടാക്കുന്ന സന്തോഷം പോകുമ്പോൾ ഉണ്ടാവില്ലല്ലോ...
ആഴ്ചയിൽ ഒറ്റ ദിവസം മാത്രം "പകലിന് ദൈർഘ്യം കുറയുന്നു " അത് ഞാറാഴ്ചയാണ്
കുഞ്ഞ് ഓരോ ആഴ്ചയും വരുമ്പോൾ അച്ഛന്റെ മുടി വളർന്നോ എന്ന് സ്നേഹത്തോടെ തൊട്ടു നോക്കുന്നതും ഭാര്യയുടെ സ്നേഹത്തോടെയുള്ള സമീപനവും... ഇന്നും കണ്ണിൻ മുന്നിലൂടെ കാണാൻ കഴിയുന്നു എനിക്ക്... ഓരോ ആഴ്ച വരുമ്പോഴും ഭാര്യ കലണ്ടറിൽ ഇനി 210 ദിവസം തികയ്ക്കാൻ ബാക്കി എത്ര ദിവസം ഉണ്ട് എന്ന് ഓർമ്മ പ്പെടുത്തും... ഒരു ഞാറാഴ്ച അവൾ പറഞ്ഞു കുട്ടേട്ടാ ഇനിയും 30 പ്രവർത്തി ദിനങ്ങൾ ഉണ്ട് ട്രെയിനിംഗ് കഴിയാൻ ... ഞാൻ ചിരിച്ചു കൊണ്ട് അവളോട് പറഞ്ഞു "മുത്തേ 180 ദിവസം ചവുട്ടി തീർത്ത നമുക്ക് ഇനി മുപ്പത് ദിവസമല്ലേ ഒള്ളൂ...."
ഇടയ്ക്ക് കാല് പൊട്ടി മെഡിക്കൽ അടിച്ചു 80മത്തെ പ്രവർത്തി ദിനം കൃത്യമായി പറഞ്ഞാൽ December 29ന് പോകുമ്പോൾ എന്റെ പ്രിയ ഗുരുനാഥൻമാരുടെയുടെയും സഹപ്രവർത്തകരുടെയും വാക്കുകൾ ഊർജ്ജം നൽകി നീ പോയി കാല് സുഖമായിട്ട് വാടാ ഇവിടെ വരെ എത്തിയ നമുക്ക് ഇത് പൂർത്തിയാക്കണം... എന്റെ ഉള്ളിൽ ഉറങ്ങിയ കാക്കി നിറം ഉണർന്നു.. വേഗം സുഖപ്പെടണം എന്ന് എന്നോടപ്പം എന്റെ സഹപ്രവർത്തകരും കുടുംബവും പ്രാർത്ഥിച്ചു .... മെഡിക്കൽ ദിനങ്ങളിൽ ഭാര്യയുടെ സമീപനം എത്ര എടുത്ത് പറഞ്ഞാലും തീരില്ല... നടക്കാൻ കഴിയാത്ത എന്നെ എന്റെ പാതി മാത്രം weight ഉള്ള എന്റെ നല്ല പാതി താങ്ങി ബാത്റൂമിൽ കൊണ്ടുപോവുമ്പോൾ എന്റെ മറുവശം 2 വയസ്സായ എന്റെ കുഞ്ഞ് അവളെ കൊണ്ട് താങ്ങുന്നത് എല്ലാം കൺമുന്നിലൂടെ ഇപ്പോഴും ഞാൻ കാണുന്നു...
***********************************
അങ്ങനെ ട്രെയിനിംഗ് 210 കഴിഞ്ഞു.... പിന്നീട് ഭാര്യ കലണ്ടറിൽ വെട്ടാൻ നിന്നില്ല കാരണം ഇനിയെത്ര വരെ വെട്ടണമെന്ന് ഒരു പിടിയും ഇല്ല..
പിന്നെ കലണ്ടർ നോക്കുമ്പോൾ കലണ്ടർ അവളെ നോക്കി പരിഹസിക്കുന്നത് പോലെ തോന്നിയുണ്ട് എന്ന് അവൾ ഇടയ്ക്ക് എന്നോ്ട് പറഞ്ഞിരുന്നു...
പിന്നീട് Jungle Training, Firing, Kerala Police Acadamy (KEPA Thrissur) ലെ Capsule course Swimming, Driving, Computer,quarterly test , half yearly test Annual test അങ്ങനെ അങ്ങനെ നീണ്ട് കിടന്ന പരിശീലനം.....
പിന്നെയും ഞങ്ങൾ കാത്തു നിന്നു 49 ദിവസം അതായത് 210 പ്രവർത്തി ദിനത്തിനുള്ളിൽ കഴിയേണ്ടിയിരുന്ന ഞങ്ങളുടെ passing out പരേഡ് 259 പ്രവർത്തി ദിനം അതായത് കഴിഞ്ഞ വർഷം ഇതേ ദിവസം August 07 2016 ന് കണ്ണൂരിലെ KAP 4th ബറ്റാലിയനിൽ വച്ച് ബഹുമാനപ്പെട്ട കേരളാ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ സാറിന് സലൂട്ട് നൽകി കൊണ്ട് ഞങ്ങൾ 151 പോലീസ് സേനാംഗങ്ങൾ കർമ്മമണ്ഡലത്തിൽ പ്രവേശിച്ചു...
ഓർക്കാൻ ആഗ്രഹിക്കുന്നില്ലങ്കിലും
വെറുക്കുന്നില്ല ഈ ട്രെയിനിംഗ് ദിനങ്ങളെ .... ഈ കഠിനമായ ദിനങ്ങളിലെ കാഠ്യന്യങ്ങൾ അതിജീവിച്ചത് കൊണ്ടാണ് ഇന്ന് എനിക്ക് കോട്ടങ്ങളേക്കാളാറേ നേട്ടങ്ങൾ ഇഷ്ടത്തോടെ ഇഷ്ടപ്പെട്ടവരുടെ കൂടെ കൂട്ടി ചേർത്തു വയ്ക്കാൻ കഴിയുന്നത്... ഞങ്ങൾ 151 പേർക്ക് ഒരറ്റ മനസ്സായി ചിന്തിക്കാൻ കഴിയുന്നത്...
അതെ ഓഗസ്റ്റ് 7 ......
ജീവിതത്തിന്റെ ഒരു പുതിയ നിയോഗം തുടങ്ങിയ നാൾ...11 മാസത്തെ ട്രെയിനിങ് നു ശേഷം കണ്ണൂരിന്റെ മണ്ണിൽ നിന്നും ഗുരുജനങ്ങളെയും മാതാപിതാക്കളെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും സാക്ഷി നിർത്തി പ്രതിജ്ഞ ചൊല്ലി ഔദ്യോഗിക ജീവിതം ആരംഭിച്ചിട്ട് ഇന്നേക്ക് 1 വർഷം.....
എല്ലാ ഗുരുക്കന്മാർക്കും പ്രിയ സുഹൃത്തുക്കൾക്കും ഒരായിരം നന്ദി.....
ഈ അവസരത്തിൽ നെഞ്ചേറ്റിയ പ്രതിജ്ഞ ഒരിക്കൽ കൂടി ഉരുവിടുന്നു.....
*ഞാൻ ഗോവിന്ദ് രാജ് .പി ഇന്ത്യാ രാജ്യത്തോടും വ്യവസ്ഥാപിതമായ ഇന്ത്യൻ ഭരണഘടനയോടും വിശ്വസ്തയും കൂറും പുലർത്തുമെന്നും കേരള സംസ്ഥാന പോലീസ് സേനയിലെ ഒരംഗം എന്ന നിലയിൽ സത്യസന്ധമായും നിഷ്പക്ഷമായും ആത്മാർത്ഥമായും ജനസേവനം നടത്തുമെന്നും പക്ഷഭേദം സ്വജനപ്രീതി വിദ്വേഷം പ്രതികാരബുദ്ധി എന്നിവക്കതീതമായി എന്റെ പരമാവധി അറിവും കഴിവും കാര്യക്ഷമതയും ഉപയോഗിച്ച് ഭരണഘടനയിൽ ഉദ്ഘോഷിച്ചിട്ടുള്ളതുപോലെ വ്യക്തികളുടെ അന്തസ്സും അവകാശങ്ങളും സംരക്ഷിച്ചുകൊണ്ട് പോലീസിന്റ അന്തസ്സിനു ചേർന്ന രീതിയിൽ ഒരു പോലീസുദ്യോസ്ഥനെന്ന നിലയിൽ എന്നിൽ അർപ്പിതമായ കർത്തവ്യങ്ങളും ചുമതലകളും നിർവഹിക്കുമെന്നും സർവ്വാത്മനാ പ്രതിജ്ഞ ചെയ്യുന്നു...*

Govind Raj
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo