Slider

ടീ എനിയ്ക്ക് കുറഞ്ഞത് നാലുപേരെ പ്രേമിയ്ക്കണം...

0

ടീ എനിയ്ക്ക് കുറഞ്ഞത് നാലുപേരെ പ്രേമിയ്ക്കണം...
ഞാൻ ഒരുപാടു ചിരിച്ചു നിനക്കെന്താ വട്ടാണോ ? എന്നിട്ട് ? എല്ലാത്തിനെയും കളഞ്ഞിട്ട് ആലോചിച്ചൊരു കല്യാണം. അപ്പോഴും ഞാൻ ചിരിച്ചുകൊണ്ടിരുന്നു. അവൻ പണ്ടേ ഒരു സംഭവാട്ടോ.
എന്റെ ചങ്ക്... അവനും എനിക്കും പിരിയാൻ പോലും കഴിഞ്ഞിരുന്നില്ല.ആരും അസൂയപ്പെട്ടു പോകുന്ന കൂട്ടുകാർ....
ഒരു തിരുവോണ നാളിൽ സദ്യ ഉണ്ണുമ്പോൾ അവന്റെ കോൾ വന്നു ടീ നീ കഴിച്ചോ ഞാനും കഴിയ്ക്കുവാ. ടീ ഞാനൊരു കാര്യം ചോദിയ്ക്കട്ടെ എന്താടാ നീ പറയ് ഞാൻ പറഞ്ഞു
മായാ.... എനിയ്ക്ക് നിന്നെ ആഗ്രഹം പോലെ കെട്ടുന്നവന്റെ അഞ്ചുവയസ് കുടുതലൊന്നുമില്ലാ എന്നാലും നമുക്ക് കെട്ടിയാലോ? ആഹാ നന്നായിരിയ്ക്കും വീണ്ടും ഞാൻ ചിരിയ്ച്ചു.
മാസങ്ങൾ കഴിഞ്ഞു
ഒാരോ കണ്ടുമുട്ടലിലും അവന്റെ കണ്ണുകളിലെ തിളക്കം കൂടി വന്നു. ഞാനത് അറിയുന്നുണ്ടായിരുന്നു.
വീണ്ടും ഒരിയ്ക്കൽ പ്രണയം തുറന്നു പറഞ്ഞു ഒഴിവാക്കാൻ കഴിഞ്ഞില്ലാ. ബസ്റ്റ് ഫ്രണ്ടായതു കൊണ്ടുതന്നെയും ജീവിത കാലം മുഴുവൻ കൂടെ വേണമെന്ന് ആഗ്രഹിച്ചതിനാലും സമ്മതം അറിയിച്ചു
പിന്നെ പ്രണയത്തിന്റെ പൂക്കാലമായിരുന്നു.
പരസ്പരം ഭ്രാന്തമായ് ....
ചെന്നെ കോളേജിൽ നിന്ന് എല്ലാമാസവും
ഒാടിയെത്തും കാരണം കണ്ടെത്തി ഒന്നു കാണാൻ .തിരിച്ചു പോകാൻ മടിയായിരുന്നു.
ഒരൂ രൂപപോവും മറ്റാരെരും വിളിയ്ക്കാതെ അവനെ വിളിയ്ക്കാൻ ബാലൻസ് മാറ്റിയിട്ട കാലം..അങ്ങനെ പ്രണയം തുളുമ്പി നിന്നിരുന്ന കാലം ....
എന്തു കള്ളത്തരവും എന്നോടു പങ്കുവയ്ക്കുവായിരുന്നു,ഞാൻ കണ്ടു പിടിയ്ക്കുമായിരുന്നു.പലപ്പോളും ചോദിച്ചിരുന്നു ടീ നി സിസി ടിവി വെയ്ച്ചിട്ടുണ്ടോ എന്നു.അപ്പോൾ ഞാൻ പറയും ഞാനിവിടെയാണെങ്കിലും നിനക്കൊപ്പമാ എന്റെ മനസെന്ന്.
എനിയ്ക്ക് വഴക്കിടാൻ ഇഷ്ടായിരിരുന്നു അവനോട് എന്റെ എല്ലാം അവനായിരുന്നു,ഒരുവർഷം കഴിഞ്ഞു പോയി
എനിയ്ക്ക് അവനോടുള്ള ഭ്രാന്ത് കൂടിവന്നു.
ആരും അവനുമായ് കൂടുതൽ അടുക്കുന്നത് ഇഷ്ടമല്ലായിരുന്നത് അവനറിയാം അതിനാൽ എന്നെ പിരി കയറ്റാൻപലതും പറഞ്ഞു എന്റെ പിണക്കങ്ങളെ അവനും ആസ്വദിച്ചു.പിണക്കം മാറ്റാൻ അവനൊരുകഴിവാ സമ്മതിയ്ക്കണം..
ഒരിയ്ക്കൽ ട്രൈയിൻ യാത്രയിൽ കുറച്ചു പെൺ കുട്ടികളെ പരിചയപ്പെട്ടു മായാ ഒരുത്തീയ്‌ക്ക് എന്നെ ഒരു നോട്ടം ഞാൻ നംമ്പർ ഒപ്പിച്ചെന്നും പറഞ്ഞു. അങ്ങനെ അവന്റെ ചില കുരുത്തകേടുകളിൽ കുരുത്തകേടായ് ഞാനത് മറന്നു. അവൻ ജേലിനേടി തിരക്കായ് ഞാനെന്ന ലോകത്തിൽ നിന്നു മാറ്റം വന്നു തുടങ്ങി ഇണങ്ങിയും പിണങ്ങിയും കാലം പോയ്...
അവനു പലകാര്യങ്ങളിലും ഞാൻ കൂടിയേ തീരു.അതുകൊണ്ടു തന്നെ ഞാൻ അവനെഅന്ധമായ് വിശ്വസിച്ചിരുന്നു .ഒരിയ്ക്കൽ യാഥർച്ഛികമെന്നോണം അവന്റ മൊബൈൽ എനിയ്ക്ക് തന്നു എന്റെ അവനും എടുത്തു
എതൊരാളും ചെയ്തു പോകുന്നത് ഞാനും ചെയ്തു അവൻ മെസേജ് ഒന്നും ഡിലീറ്റ് ചെയാത്തതിനാൽഅവയെല്ലാം ഞാൻ വായിച്ചു.
തകർന്നു തരിപ്പണം ആയിപ്പോയി .
ഒരാൾക്കു മാത്രമായ് അല്ല ഒന്നിലധികം പെൺകുട്ടികളുമായുള്ള ചില മെസേജുകൾ പകച്ചു പോയ് ഞാൻ
വീണ്ടും നമ്മൾ തമ്മിൽ പ്രശ്നം അണപൊട്ടിക്കൊണ്ടിരുന്നു.ഒരു വിള്ളൽ വീണെങ്കിലും എങ്കിലും അവൻ വീണ്ടും ചേർത്തുനിർത്തി.,
ഇനി ഉണ്ടാകില്ലാ ഇതൊക്കെ പറഞ്ഞു വീണ്ടും തട്ടീം മുട്ടീം പോയി ഒരു വർഷം കൂടി,...
ഇന്ന് അവന്റെ ലൈഫിലെ ഒരു ഘട്ടം ഉണ്ടായിരുന്ന എന്നെ തള്ളി കളഞ്ഞു.ഒാവർ കെയർ സംശയ രോഗി എന്നൊക്കെ ആണ് ആരോപണമുന്നയിച്ച്. അവനു വണ്ടി,അന്നു ട്രൈയ്നിൽ കണ്ട കുട്ടിയടക്കം നാലുപേരോടായ് അവൻ റിലേഷൻ ഉണ്ടെന്ന് അവൻ തന്നെ പറയുന്നു.
നിനക്ക് ഞാനെന്നാൽ ഭ്രാന്തതാണ് ,അതല്ലാ വേണ്ടത് .നിന്നെ ഇഷ്ടാ പക്ഷേ പറ്റില്ല നമ്മൾ ഒരുമിച്ചൊരു ഒരുലൈഫ്, നീ കഴിഞ്ഞതെല്ലാം മറക്ക് എന്റെ പിന്നാലെയുള്ള ഒട്ടം നിർത്തെന്ന് പറഞ്ഞപ്പോൾ അഞ്ചു വർഷം പിന്നോട്ട് പോയ്. ''ടീ എനിയ്ക്ക് കുറഞ്ഞത് നാലുപേരെ പ്രണയിക്കണം '' എന്ന വാക്ക് ഇടിപൊലെ മുഴങ്ങി.
കൂടെ ഫ്രീയായ് ഗീതോപദേശവും.
മനസ് കൈ വിടുമ്പോൾ ദീർഘ ശ്വാസ മെടുത്ത് പ്രാർത്ഥിയ്ക്കണം ,മനസ് കൂളാകും ,എന്നെ എപ്പോൾ വേണമെങ്കിലും നിനക്ക് വിളിയ്ക്കാം എന്ന വലിയൊരു ഒാഫറും.എന്ത് വേണം ഇതിൽ കുടുതൽ പകച്ചു പോയ് കാലം പോയ പോക്കെ ....
എന്നാലും ഞാനൊരു റ്റാലി കൗൺടർ വാങ്ങി മനസു കൈ വിടുമെന്ന് തോന്നുമ്പോൾ ഹരിനാമം നൂറുതവണ ചൊല്ലാൻ. അതിലെ അക്കങ്ങൾ കുടികെണ്ടെയിരുന്നു...........

Maya
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo