Slider

കോർപ്പ റേറ്റ് ഇര......

0
കോർപ്പ റേറ്റ് ഇര......

വീട്ടിൽ തിരിച്ചെത്തുമ്പോഴേക്കും ഇരുട്ടിയിരുന്നു.എന്താ ഉണ്ണിയെ ഇത്രേം വൈകിയേ..അമ്മയുടെ ഒരുക്കം ഇതുവരെ കഴിഞ്ഞിട്ടില്ല.അച്ചാറും ഉപ്പേരിയും ചക്കവരട്ടിയതുംഒക്കെ റെഡി ആയിരിക്കുന്നു. .ഒരുകൂട്ടം പേപ്പർ ശരിയാക്കാനുണ്ടായിരുന്നു.ഒക്കെ അവർ ആവശ്യപ്പെട്ടത് തന്നെ.സര്ടിഫിക്കറ്റുകൾ ഒതുക്കി വെക്കുന്നതിനിടയിൽ പറഞ്ഞു..
ഓഫർ ലെറ്റർ കിട്ടുമ്പോഴേ ലേറ്റ്..ചെന്നൈയിലാ ട്രെയിനിങ്.പോസ്റ്റിങ്ങ് കോച്ചിയിലെവിടെ എങ്കിലും ആയാൽ മതിയായിരുന്നു..ആദ്യമായി വീട് വിട്ടുനിൽക്കുന്നതിന്റെ ആധി മനസ്സിനെ വല്ലാതെ അലട്ടുന്നുണ്ട്.. അച്ഛൻ പോയെ പിന്നെ അമ്മയേം അനിയത്തി യെം തനിയെ വിട്ടിട്ടില്ല. മട്ടുപ്പാവിൽ കയറി ആകാശം നോക്കി കിടന്നു..മനസ്സിന് ആധി കൂടുമ്പൊഴൊക്കെ ഇത് പതിവുള്ളതാ..പറഞ്ഞറിയിക്കാനാവാത്ത അനുഭൂതിയാ അപ്പൊ.മനസ്സ്‌പോലെ ആകാശവും മേഘാവൃതമായിരിക്കുന്നു..അരുവിയും കുന്നും ഒക്കെ കാണാൻ കഴിയുന്നുണ്ട്. കാര്മേഘങ്ങൾക്കൊപ്പം മനസ്സിലെ മേഘങ്ങളും ഒഴുകി നീന്തികൊണ്ടിരിക്കുകയാണ്. അമ്മ വിളിച്ചുണർത്തിയപ്പോഴാ മയങ്ങി പോയി എന്ന് മനസ്സിലായെ.
കുഞ്ഞു മോൾ ക്ലാസ് കഴിഞ്ഞു എത്തിയെ ഉള്ളൂ..അവളുടെ മുഖവും വാടികിടക്കുന്നു.അത്താഴം കഴിച്ചു വേഗം കിടന്നു.രാവിലെ എഴുന്നേൽക്കാനുള്ളതാ..
അമ്മാവൻ രാവിലെ എത്തിയിട്ടുണ്ട്.യാത്ര പറയുമ്പോ അമ്മയുടെ കണ്ണുനീർ കണ്ടില്ലെന്ന് നടിച്ചു..തന്റെ മനസ്സിലെ കൊടുങ്കാറ്റിന്റെ ഇരമ്പൽ അമ്മ കേൾക്കരുത് എന്ന് അവനു നിർബ ന്ധ മുണ്ടായിരുന്നു. അമ്മാവൻ രാത്രി വന്ന് കൂട്ടുകിടന്നോളം എന്ന് ഉറപ്പു പറഞ്ഞു.കുഞ്ഞുമോൾ ക്ലാസ്സിലായതിനാൽ അവളുടെ സങ്കടം കാണേണ്ടി വന്നില്ല.
ആദ്യത്തെ ട്രെയിൻ യാത്ര.വീട് മാറി നിൽകാത്തിന്റെ അങ്കലാപ്പ് ഉണ്ട്. പാലക്കാട് കഴിഞ്ഞാൽ മയങ്ങിക്കോളൂ..ബാഗ് കൈമാറുന്നതിനിടയിൽ അമ്മാവൻ പറഞ്ഞു.
അമ്മയുടെ സ്നേഹത്തിന് നല്ല ഭാരം ഉണ്ട്. ഒരു ഇരിപ്പിടത്തിനു വേണ്ടി ചുറ്റും നോക്കി.സമീപത്തു ഒരു അമ്മയും കുട്ടിയും ഉണ്ട് പാതി ഇടം കാലി.. ബാഗ് അതിൽ കയറ്റി വെച്ചു.തിരക്ക് പിടിച്ച ഒരുകൂട്ടം മനുഷ്യർ.പലതരത്തിലുള്ള ഭാവങ്ങൾ.മിക്കവരുടെ മുഖത്തും ഒരേ ഭാവം.ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള നെട്ടോട്ടത്തിൽ നിർവ്വികാരരായവർ..
വണ്ടി കുറച്ചു ലേറ്റാ അമ്മാവൻ വെള്ളത്തി ന്റെ ബോട്ടിലും ഒരു മാതൃഭൂമി ആഴ് ചപതിപ്പും എനിക്ക് നീട്ടി കൊണ്ട് പറഞ്ഞു.ഒരു മധ്യവയസ്കനും മോളും അമ്മാവനോട് കുശാലന്വേഷണത്തിലാണ്.. മോളെ എന്റെ സംരക്ഷണത്തിലാക്കാനാണെന്ന് മനസ്സിലായി.ഏതോ വല്യ ബിസിനസ്സ് കാരനാണ്..എ.സി ടിക്കറ്റ് മിസ്സ് ആയതിന്റെ പരിഭവം അയാൾ പറഞ്ഞു കൊണ്ടേ ഇരുന്നു.അവളുടെ ആദ്യ യാത്ര അല്ലെന്ന് മനസ്സിലായി.ട്രെയിൻ വന്നു.യാത്ര പറഞ്ഞു സീറ്റ് കണ്ടു പിടിച്ചു.ബാഗ് ഒതുക്കി ഇരുന്നു.
എനിക്ക് അഭിമുഖമായാ അവളുടെ സീറ്റ്.അവൾ പരിചയ ഭാവമൊന്നും കാണിച്ചില്ല.
അവളുടെ വിലകൂടിയ വസ്ത്രത്തിൽ സീറ്റിലെ അഴുക്ക് പിടിക്കാതിരിക്കാൻ ന്യൂസ് പേപ്പർ വിരിചാണ് ഇരിപ്പ്.ബോഗിക്കുള്ളിലെ കാറ്റിന് ചൂടുണ്ടായിരുന്നില്ലെങ്കിലും അവൾ വീശികൊണ്ടേ ഇരുന്നു.അടുത്തിരിക്കുന്ന കൊച്ചു കുട്ടി കൗതുകത്തോടെ അവളെ സ്പർശിച്ചെങ്കിലും നീരസത്തോടെ പുറത്തേക്ക് നോക്കി അവൾ ഇരിപ്പുറപ്പിച്ചു. ഏതോ.ഇംഗ്ലീഷ് നോവൽ എടുത്ത് വായിക്കാനുള്ള ശ്രമം നടത്തുന്നുണ്ടെങ്കിലും ആ സാഹചര്യം അവളിൽ അസ്വസ്ഥത ഉണ്ടാക്കിക്കൊണ്ടിരുന്നു.എനിക്കവളോട് സഹതാപം തോന്നി.ഏതോ വലിയ ഇംഗ്ലീഷ് സ്കൂളിന്റെ ഉപോത്പന്നം ..മനുഷ്യന് അത്യാവശ്യം വേണ്ട മനുഷ്യത്വം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഉത്തരാധുനികതയുടെ പ്രതീകം.
പുറത്തെ കാഴ്ച നോക്കി ഇരുന്നു.ജന്മ നാട് അകന്നു കൊണ്ടിരിക്കുകയാ.വണ്ടി ഷൊർണൂർ എത്തി .കുറച്ചധികം സമയം അവിടെ നിർത്തി യിടും അടുത്തിരിക്കുന്ന ആൾ പറഞ്ഞു.പുറത്തു ഒരു ചെറിയ തട്ടുകട.നിരവധി ആളുകൾ അപ്പവും മുട്ടക്കറിയും കഴിക്കുന്നുണ്ട്.അമ്മ എനിക്ക് വേണ്ടത് പൊതിഞ്ഞു വെച്ചിട്ടുണ്ട്.വണ്ടി നീങ്ങി കഴിക്കാം.ഒരു മെലിഞ്ഞുണങ്ങിയ രൂപം തട്ടുകടയുടെ മുന്നിലായി ഉണ്ട്.കഴിക്കുന്നവരുടെ പ്ലേറ്റിലേക്കാണ് നോട്ടം.കവിളോട്ടി എല്ലും തോലുമായ രൂപം.
ഒരാൾ പകുതി കഴിച്ചു വെസ്റ്റിലേക്കിട്ടതും അയാൾ എടുത്ത് കഴിക്കാൻ തുടങ്ങി. ഒന്നും ആലോചിച്ചില്ല അമ്മ പൊതിഞ്ഞ പൊതിയുമായി പുറത്തിറങ്ങി.അയാളുടെ കയ്യിലെ പ്ലേറ്റ് പിടിച്ചു വാങ്ങി വേസ്റ്റ് കോട്ടയിൽ ഇട്ടു അത് അയാൾക്ക് നൽകി തിരികെ കയറി.അയാൾ അത് കഴിച്ചു കൊണ്ടിരിക്കുകയാ.അമ്മയുടെ പയര് തൊരാൻറേം മാമ്പഴ പുളിശ്ശേരിയുടെയുംഗന്ധം അനുഭവിക്കാൻ കഴിയുന്നുണ്ട്.അയാൾ ആർത്തിയോടെ കഴിച്ചു ഇല ചുരുട്ടി കളഞ്ഞു.കൈ കഴുകി എന്റെ അടുത്തേക്ക് വന്നു. തൊഴുതു.എങ്ങോട്ടോ അപ്രത്യക്ഷനായി.ട്രെയിൻ നീങ്ങി കൊണ്ടിരിക്കുകയാ.
രാത്രി ഭക്ഷണത്തിന്റെ പൊതി ബാഗിന്റെ ഇടത്തെ കള്ളി യിൽ വെച്ചിട്ടുണ്ട് ഉണ്ണിയെ.അമ്മ പറഞ്ഞത് ഓർത്തു.അമ്മ എന്നോട് ക്ഷമിക്കുക .അമ്മയുടെ സ്നേഹം കൊരു ത്ത അന്നം ആർത്തിയോടെ കഴിക്കണം എന്ന് കരുതിയതാ..ഒരു വിശക്കുന്ന വയറിനു ഒരു നേരത്തെ അന്നം കൊടുക്കാൻ എനിക്ക് പറ്റി. മനസ്സിൽ ആശ്വസിപ്പിച്ചു രാത്രി ഭക്ഷണപൊതി എടുത്തു. ചപ്പാത്തി യും കറി യുമാണ് .ചോറ് കഴിക്കാനുള്ള കൊതി ഉണ്ടായിരുന്നെങ്കിലും ഒരു വിധത്തിൽ കഴിച്ചെന്നു വരുത്തി എഴുനേറ്റ് കൈ കഴുകി തിരികെ വന്നിരുന്നു.
ഇത്തവണ അവൾ എന്നെ ശ്രദ്ധിക്കാൻ തുടങ്ങിരിക്കുന്നു.ഏത് കമ്പനിയിൽ ആണ് ജോയിൻ ചെയ്യേണ്ടേ...അവൾ ചോദിച്ചു'സി ടി എസ്.' ഞാനും അവിടെയാ അവൾ പറഞ്ഞു.
മാതൃഭൂമി തുറന്ന് വെറുതെ പേജ് മറിച്ചു കൊണ്ടിരുന്നു.മനസ്സ് അതിലേക്ക് വരുന്നുണ്ടായിരുന്നില്ല
.വണ്ടി പാലക്കാട് കഴിഞ്ഞിരിക്കുന്നു.അമ്മാവൻ പറഞ്ഞത് ശരിയാണ്.അറ്റം കാണാതെ തരിശായി കിടക്കുന്ന ഭൂമി..കാണാൻ പ്രത്യേകിച്ചൊന്നും തന്നെയില്ല.അവിടവിടെ കൃഷി ഇറക്കിയിരുന്നു.ഈ നാട്ടിൽ ജനവാസം ഇല്ലേ എന്ന് തോന്നുന്ന തരത്തിൽ അനന്തതയിലേക്ക് നീണ്ടു കിടക്കുന്ന തരിശു ഭൂമി..ചിലയിടത് പൊട്ടുപോലെ അടുപ്പിചാടുപ്പിച്ചു കൊച്ചു വീടുകൾ.
അപ്പർ ബർത്തിൽ കയറി കിടന്നു.ഉണരുമ്പോ താഴെ എല്ലാരും റെഡി ആയി കൊണ്ടിരിക്കുന്നു.സ്റ്റേഷൻ എത്താറായി എന്ന് മനസ്സിലായി.ബേഗ് രണ്ടും പുറത്തെടുത്തു..വണ്ടി സ്റ്റേഷനിൽ എത്തി അവളെ നോക്കി യാത്ര പറഞ്ഞു.അവളുടെ കൂടെ കൂട്ടുകാർ ഉണ്ട് എന്ന് പറഞ്ഞു അവൾ ഇറങ്ങി.അധികം അന്യോഷിക്കേണ്ടി വന്നില്ല അമ്മാവന്റെ മകൻ പുറത്തു കാത്തു നിൽപ്പുണ്ട്..
മഹാ നഗരമേ ഞാനും ഇനി നിന്റെ അന്തേവാസി .വലുതും ചെറുതുമായ കെട്ടിട സമുച്ഛയങ്ങൾ താണ്ടി ഒരു മണിക്കൂറെടുത്തു റൂമിലേക്ക്.
ഒരു തെലുങ്കാന സ്വദേശിയാണ് വാതിൽ തുറന്നത്.രണ്ടു തമിഴർ രണ്ടു തെലുങ്കർ ഇപ്പൊ ഞങ്ങൾ രണ്ടു മലയാളികളും ഏട്ടൻ പറഞ്ഞു.മൊത്തം ആറുപേർ ആ ചെറിയ വീട്ടിൽ ..രാവിലെ എഴുന്നേൽക്കണ്ടതിനാൽ കിടന്നു.
ഏട്ടന്റെ ബൈക്കിലാ ഓഫീസിൽ എത്തിയെ. ഗേറ്റിൽ ഡ്രോപ്പ് ചെയ്തു ഏട്ടൻ പോയി.വിചാരിച്ചതിലും വലിയ കെട്ടിടം.സെക്യൂരിറ്റി ചെക്കിങ്ങിന് ശേഷംഅകത്തു കടന്നു.ഹൃദയ മിടിപ്പ് കേൾക്കാൻ കഴിയുന്നുണ്ട്.ഓഫർ ലെറ്റർ കാണിച്ച ഉടനെ സെക്കന്റ് ഫ്ലോർ തേർഡ് റൂമിലേക്ക് പോവാൻ സെക്യൂരിറ്റി പറഞ്ഞു.ആണും പെണ്ണുമായി ഒരു പതിരുന്നൂര് പേരെങ്കിലും കാണും അവിടെ.ഓഫർ ലെറ്റർ വാങ്ങി സീൽ അടിച്ചു കഴുത്തിൽ തൂക്കാനു ള്ള ഐ ഡി കാർഡ് അവർ തരുന്നുണ്ട്.കിട്ടിയവരോടൊക്കെ വേറെ ലൈനിൽ നില്ക്കാൻ പറഞ്ഞു.കുളമ്പടിച്ച കുതിരയെ മാറ്റി നിർത്തുന്നത് പോലെ തോന്നി.എനിക്ക്..എല്ലാവരുടെ ചെക്കിങ്ങും കഴിഞ്ഞപ്പോ ട്രെയിനിങ് റൂമിലേക്ക് കയറ്റി വിട്ടു.അവളെ അവിടെ വെച്ച് കണ്ടെങ്കിലും വല്യ പരിചയ ഭാ വമൊന്നും അവൾ കാട്ടിയില്ല.
ഒന്ന് രണ്ടു സീനിയർ ഓഫീസർസ് വന്നു ക്ലാസ് എടുത്തു.ഇത് അന്തിമ സെലക്ഷൻ അല്ലെന്നും ട്രെയിനിങ്ങിന് വിജയകരമായി കമ്പ്ലീറ്റ് ചെയ്താലേ അപ്പോയിന്റ് മെന്റ് ലെറ്റർ കിട്ടൂ എന്നും അവർ ഓർമിപ്പിച്ചു.
മൂന്നുമാസത്തെ ട്രെയിനിങ് ഒരു പട്ടാള ക്യാംപി നേക്കാൾ കഷ്ടം പിടിച്ചതായിരുന്നു.
അമ്മയെ വിളിക്കാൻ ടൈം കിട്ടാത്ത ദിവസങ്ങൾ.കുഞ്ഞുമോളുടെ പരിഭവം എല്ലാം ശീലമായി.കിച്ചൻ ഡ്യൂട്ടി ആഴ്ചയിൽ ഒരിക്കൽ എനിക്കായിരുന്നു.തക്കാളി വരട്ടിയതും ചോറും തൈരും തന്നെ മിക്ക ദിവസങ്ങളിലും..
ട്രൈനിംഗിൽ മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ചെങ്കിലും പോസ്റ്റിംഗും ഇവിടെ തന്നെ..റേറ്റിംഗ് കുറഞ്ഞവർക്കും അവർ അപേക്ഷിച്ച ഇടത്ത്‌ കിട്ടിയിട്ടുണ്ട്.ഇവിടെ സാധാരണ കാരന് ആഗ്രഹിക്കാൻ അവകാശമില്ല.അനുസരിക്കാൻ മാത്രമേ പറ്റൂ..
അവൾ പഠിച്ച പാഠങ്ങൾ ആണ് ശരി എന്ന് തോന്നുന്നതായിരുന്നു ഇവിടുത്തെ ഓരോ ആളുടെയും പെരുമാറ്റം.മറ്റുള്ളവരെ ഒരു മടിയുമില്ലാതെ വഞ്ചിച്ചു കൊണ്ടിരിക്കുന്നു.താൻ കഷ്ടപ്പെട്ട് ചെയ്തത് യാതൊരു മടിയുമില്ലാതെ അവൻ ചെയ്തതായി പറഞ്ഞു അവാർഡ് വാങ്ങി വരുന്ന സീനിയർ.ആത്മാവിന്റെ ഓട്ട അടക്കാനുള്ള പാഠം എനിക്ക് കിട്ടിയിട്ടില്ല എന്ന തിരിച്ചറിവ് മനസ്സിനെ മരവിപ്പിച്ചു കൊണ്ടിരുന്നു..ക്രമേണ എന്റെ നാവിനും ശബ്ദമുണ്ടായി..ഞാനും അവരിലൊരാളായി ഒരു കോർപ്പറേറ്റ് ഇര...
കവിത സഫൽ....
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo