Slider

ഇവിടെ ആതുരാലയത്തിലൊരുങ്ങുന്നു

0
ഇവിടെ ആതുരാലയത്തിലൊരുങ്ങുന്നു
ശവക്കച്ചകൾ ശവകുടീരങ്ങൾ 
ഒന്നല്ല ഒമ്പതല്ല എണ്ണമറ്റവ
കിനാവു പോലെ ജീവന്റെ ജ്വാലകൾ വായുവിൽഅണഞ്ഞു തീരുന്നു
മരണ മരങ്ങൾ പൂത്തുലയുന്നു
ബലി കൊടുത്തത് എത്ര പിഞ്ചു ജീവനോ!
ദൈവമെ ! കണ്ണച്ചിരിക്കാതെ
പിഞ്ചിളം ചുണ്ടിലെ വിറയ്ക്കുന്ന
ജീവനെ കോരിയെടുത്തു തിരികെ തരൂ
കൂരിരുൾ കയമാണ്ട മാതൃഹൃദയങ്ങളിൽ
അനാഥത്വത്തിന്റെ ദീനതയുടെ
മണി മുഴങ്ങുമ്പോൾ മാറിൽ മുലപ്പാൽ
കെട്ടി നെഞ്ച് പിടയുമ്പോൾ
ഒരു പൊന്മണിയെ എങ്കിലും തിരികെ തരിക
ലജ്ജിക്കുക രാജ്യമേ ത്രിവർണ പതാകകൾ
പറത്താതെ മിണ്ടാതെ കുനിഞ്ഞിരുന്നോളുക
ഗാന്ധാരിമാരുടെശാപം പേറാൻ തയ്യാറാവുക
ദേശം ഒരു ചുടല പറമ്പാകുന്ന കാലത്തിലേക്ക് കാൽവെയ്ക്കാൻ
ഇനിയൊരു പാട് കാതമില്ല, നിമിഷം മാത്രം


Ammu 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo