Slider

**** സ്വാതന്ത്യം *****

0
***** സ്വാതന്ത്യം *****
ഭാരതാംബേ നീ പറഞ്ഞീടുക
നിന്നിൽ നിനക്കിന്നും സ്വാതന്ത്ര്യമുണ്ടോ...?
നിൻ മക്കൾക്കിന്നിവിടെ സ്വാതന്ത്രമുണ്ടോ..?
ഇഷ്ടഭോജ്യം ഭുജിക്കുവാനും
ഇഷ്ടധർമ്മം ചരിക്കുവാനിന്നിവിടെ സ്വാതന്ത്രമുണ്ടോ...?
അദൃശ്യ പാശത്താൽ ബന്ധിച്ചു നിന്നെ
നാല്ക്കാലികൾക്കൊപ്പം പൂട്ടിയിട്ടുയിവിടെ
പ്രാണനിരക്കും മക്കൾക്കു മുന്നിലായ്
നിൻ മൂർത്തിയിൽ ക്ഷീരാർപ്പണം നടത്തി
ഒരു തുള്ളി നീരിനായ് ദാഹിച്ച കണ്ഠത്തിൽ
വിരലുകൾ പത്തും കുത്തിയാഴ്ത്തി
ഇരുനൂറു വർഷങ്ങളടിമയാക്കിച്ചയാ
കോമരം പിന്നെയുമുറഞ്ഞു തുള്ളുന്നു
മനുവാദ നിഷ്ഠയാം ധർമ്മംചരിച്ചാലേ
നിങ്ങൾക്കു യീമണ്ണിലുള്ളുജീവൻ....
വെള്ള പരീഷകൾക്കോശാനപാടിയ
ധൂർത്ത പുത്രരാക്രോശിച്ചു നാലുദിക്കും
നാരായമല്ലോ പിടിക്കേണ്ട പ്രായത്തിൽ
കൈയ്കളില് നല്കിയോ ക്രൂരഖഡ്ഗം
അറുത്തേടുത്തീടുക നാനാത്വശിരസ്സുകൾ
ചൊല്ലിയല്ലോ മഹായോഗിവര്യൻ
ഭാരതാംബേയിപ്പോൾ ചൊല്ലുക
നിന്മക്കൾക്കിന്നിവിടെ സ്വാതന്ത്രമുണ്ടോ...?
ദേവന്റെ ജന്മാഷ്ടമിക്കായി നേദിക്കും
പൂക്കളിൽ പിടയുന്നു പിഞ്ചു പ്രാണൻ
ഊർദ്ധം വലിക്കും കുരുന്നു ജീവന്റെ
അന്ത്യശ്വാസത്തിലും തിരയുന്നുവോയിവിടെ
കപട ദേശപ്രേമത്തിൻ വന്ദേ മാതരം
കാവി ബോധത്തിന്റെ അന്ധമാം കണ്ണുകൾ
തുറന്നിരിക്കുന്നതോ നാല്ക്കാലികൾക്കായ്
പ്രാണനു വേണ്ടിയിരക്കുന്ന മക്കളുടെ
നിലവിളികൾക്കിടയിലും കേൾപ്പു ഞാനിന്ന്
ഭാരതമാതവിൻ വ്യാകുല ഹൃദയക്കരച്ചിൽ
ഇരുനൂറാണ്ടുകൾ ചുറ്റിവരിഞ്ഞയാ
അടിമത്ത പാശത്തിൻ കരളമാം ഹസ്തങ്ങൾ
പുനർജ്ജനിക്കുന്നു നിൻ മക്കൾക്കിടയിലും
ഭാരതാബേ നീ മൊഴിഞ്ഞീടുക നിൻ മക്കൾ ഞങ്ങൾക്ക് '
നിൻ മണ്ണിലിന്നവകാശമില്ലേ..?
അതിനായിന്നിവിടെ സ്വാതന്ത്ര്യമുണ്ടോ....?
സ്വാതന്ത്ര്യമുണ്ടോ....?
ബെന്നി ടി ജെ
15/08/2017
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo