സ്വാതന്ത്ര്യം കണ്ട
14 കാരനും 12 കാരനും
^^^^^^^^^^^^^^^^^^^^^^^^^
ഏഴിൽ പഠിക്കുമ്പോൾ
ഏഴുടുപ്പുകൾ
അതിലേറ്റവും ഇഷ്ടം
പതുപതുത്ത പൂക്കളുള്ള ഉടുപ്പ്
സ്പൺ ആണത്രേ
അത് തന്നെ ഇട്ടു ഗമയിൽ ഇറങ്ങി
വായനശാലയിൽ ദേശീയ പതാക ഉയർത്തലും പായസവിതരണവും
ഞങ്ങൾ കുട്ടികൾ ആവേശത്തിലാണ് ഉച്ചവരെ
കളി തന്നെ
ഞങ്ങളെല്ലാം മുന്നിൽ നിരന്നു നിന്നു
പഞ്ചായത്തു പ്രസിഡന്റ്റ് പ്രസംഗം തുടങ്ങി ഞങ്ങൾ പായസത്തിന്റ്റെ മണം പിടിക്കാനും
ഞാൻ വഴിയിലേക്കു നോക്കി
ആ വയസ്സൻ കൂനിക്കൂനി വരുന്നു
കറുപ്പുനിറമായ വെള്ളമുണ്ടും
ആ നിറത്തിലൊരു തോൾ മുണ്ടും
പക്ഷേ മുഖം എന്നും ഷേവ് ചെയ്തപോലെ
ദേശീയ ഗാനം കഴിഞ്ഞതും
വലിഞ്ഞു നിവർന്ന് ആ മനുഷ്യൻ
വലിഞ്ഞു നിവർന്ന് പതാകയെ
സല്യൂട്ട് ചെയ്തു
പുറകിൽ നിന്ന് ആരോ പറഞ്ഞു
പഴേ സ്വാതന്ത്ര്യസമര സേനാനിയാ
സമരം കഴിഞ്ഞ് നാട്ടിലെത്തിയപ്പോൾ
കുടുംബക്കാരു സ്ഥലം വിറ്റ്
മലബാറിനു പോയി
ഇപ്പോൾ വഴി തന്നെ ശരണം
ഞാൻ അത്ഭുതത്തോടെ നോക്കി
ഗാന്ധിജിയെപ്പോലെ
ബേപ്പൂർ സുൽത്താനെപ്പോലെ
ദേവസ്യാ സാറിനെ പോലെ
ദേവസ്യാ സാറ് അച്ചന്റ്റെ ഗുരുനാഥനാണ്
ക്ളാസിലും നാടകത്തിലും
സാറൊക്കെ ജാഥ നടത്തുമ്പോൾ
അച്ഛനും കൂട്ടുകാരനും കാണാൻ പോയി നിൽക്കും
ഞാനൊരിക്കൽ ചോദിച്ചു അച്ഛൻ
സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തോ
ഇല്ല മോനെ ഞങ്ങൾ കാണാൻ പോകും ഇതായിരുന്നു മറുപടി
അച്ഛനേലും ഇളയവർ
പെൻഷനപേക്ഷിച്ചപ്പോഴാണ്
ഞാൻ ചോദിച്ചത്
മറുപടി
എനിക്ക് 47 ൽ പതിനാലു വയസ്സ് മാത്രം
അവരൊക്കെ ജൂബ്ബ ഇട്ടവർ
ഇത് ഭിക്ഷക്കാരൻ
പക്ഷേ ആരോടും ചോദിക്കില്ല
ആരെങ്കിലും ഭക്ഷണം കൊണ്ടെ
കൊടുക്കും
ഞാൻ പതിയെ അടുത്തു ചെന്നു
മോനറിയാമോ
ഗാന്ധി ഇതേ വേഷമായിരുന്നു
അത് പക്ഷേ
നല്ല വെള്ള വസ്ത്രമായിരുന്നു
പിന്നേ...
സ്വാതന്ത്ര്യം കിട്ടിയപ്പോൾ
ആളുകളെല്ലാം
ബസിലും ട്രെയിനിലും
ടിക്കറ്റില്ലാതെ കയറി
സ്വാതന്ത്ര്യം കിട്ടിയാൽ
പിന്നെ ഒന്നിനും പൈസ കൊടുക്കേണ്ടന്നാണ് ജനം വിചാരിച്ചത്
ആ വിചാരം മാറ്റാനും
ഗാന്ധി വേണ്ടി വന്നു
ആ ഗാന്ധിയെ ഇപ്പോൾ
ആർക്കും വേണ്ട
ഞാൻ ഇന്ത്യയിലെവിടെയൊക്കെയോ
മനസ്സുകൊണ്ടു യാത്ര പോയി
എന്റ്റെ സ്വാതന്ത്ര്യ ദിനം
ഇന്നു മുതൽ
മുൻപും ശേഷവുമായി
മുറിച്ചു മാറ്റപ്പെട്ടു
ഉടുപ്പുകളോടുള്ള കമ്പം
എന്നേക്കുമായി ഇല്ലാതായി
സ്വാതന്ത്ര്യം
അതൊരു തിളക്കമല്ല
മേലാകെ വരഞ്ഞു കീറുന്ന
വേദന
അതിലെ അഭിമാനം
ജയ് ഭാരതം
VG .വാസ്സൻ
14 കാരനും 12 കാരനും
^^^^^^^^^^^^^^^^^^^^^^^^^
ഏഴിൽ പഠിക്കുമ്പോൾ
ഏഴുടുപ്പുകൾ
അതിലേറ്റവും ഇഷ്ടം
പതുപതുത്ത പൂക്കളുള്ള ഉടുപ്പ്
സ്പൺ ആണത്രേ
അത് തന്നെ ഇട്ടു ഗമയിൽ ഇറങ്ങി
വായനശാലയിൽ ദേശീയ പതാക ഉയർത്തലും പായസവിതരണവും
ഞങ്ങൾ കുട്ടികൾ ആവേശത്തിലാണ് ഉച്ചവരെ
കളി തന്നെ
ഞങ്ങളെല്ലാം മുന്നിൽ നിരന്നു നിന്നു
പഞ്ചായത്തു പ്രസിഡന്റ്റ് പ്രസംഗം തുടങ്ങി ഞങ്ങൾ പായസത്തിന്റ്റെ മണം പിടിക്കാനും
ഞാൻ വഴിയിലേക്കു നോക്കി
ആ വയസ്സൻ കൂനിക്കൂനി വരുന്നു
കറുപ്പുനിറമായ വെള്ളമുണ്ടും
ആ നിറത്തിലൊരു തോൾ മുണ്ടും
പക്ഷേ മുഖം എന്നും ഷേവ് ചെയ്തപോലെ
ദേശീയ ഗാനം കഴിഞ്ഞതും
വലിഞ്ഞു നിവർന്ന് ആ മനുഷ്യൻ
വലിഞ്ഞു നിവർന്ന് പതാകയെ
സല്യൂട്ട് ചെയ്തു
പുറകിൽ നിന്ന് ആരോ പറഞ്ഞു
പഴേ സ്വാതന്ത്ര്യസമര സേനാനിയാ
സമരം കഴിഞ്ഞ് നാട്ടിലെത്തിയപ്പോൾ
കുടുംബക്കാരു സ്ഥലം വിറ്റ്
മലബാറിനു പോയി
ഇപ്പോൾ വഴി തന്നെ ശരണം
ഞാൻ അത്ഭുതത്തോടെ നോക്കി
ഗാന്ധിജിയെപ്പോലെ
ബേപ്പൂർ സുൽത്താനെപ്പോലെ
ദേവസ്യാ സാറിനെ പോലെ
ദേവസ്യാ സാറ് അച്ചന്റ്റെ ഗുരുനാഥനാണ്
ക്ളാസിലും നാടകത്തിലും
സാറൊക്കെ ജാഥ നടത്തുമ്പോൾ
അച്ഛനും കൂട്ടുകാരനും കാണാൻ പോയി നിൽക്കും
ഞാനൊരിക്കൽ ചോദിച്ചു അച്ഛൻ
സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തോ
ഇല്ല മോനെ ഞങ്ങൾ കാണാൻ പോകും ഇതായിരുന്നു മറുപടി
അച്ഛനേലും ഇളയവർ
പെൻഷനപേക്ഷിച്ചപ്പോഴാണ്
ഞാൻ ചോദിച്ചത്
മറുപടി
എനിക്ക് 47 ൽ പതിനാലു വയസ്സ് മാത്രം
അവരൊക്കെ ജൂബ്ബ ഇട്ടവർ
ഇത് ഭിക്ഷക്കാരൻ
പക്ഷേ ആരോടും ചോദിക്കില്ല
ആരെങ്കിലും ഭക്ഷണം കൊണ്ടെ
കൊടുക്കും
ഞാൻ പതിയെ അടുത്തു ചെന്നു
മോനറിയാമോ
ഗാന്ധി ഇതേ വേഷമായിരുന്നു
അത് പക്ഷേ
നല്ല വെള്ള വസ്ത്രമായിരുന്നു
പിന്നേ...
സ്വാതന്ത്ര്യം കിട്ടിയപ്പോൾ
ആളുകളെല്ലാം
ബസിലും ട്രെയിനിലും
ടിക്കറ്റില്ലാതെ കയറി
സ്വാതന്ത്ര്യം കിട്ടിയാൽ
പിന്നെ ഒന്നിനും പൈസ കൊടുക്കേണ്ടന്നാണ് ജനം വിചാരിച്ചത്
ആ വിചാരം മാറ്റാനും
ഗാന്ധി വേണ്ടി വന്നു
ആ ഗാന്ധിയെ ഇപ്പോൾ
ആർക്കും വേണ്ട
ഞാൻ ഇന്ത്യയിലെവിടെയൊക്കെയോ
മനസ്സുകൊണ്ടു യാത്ര പോയി
എന്റ്റെ സ്വാതന്ത്ര്യ ദിനം
ഇന്നു മുതൽ
മുൻപും ശേഷവുമായി
മുറിച്ചു മാറ്റപ്പെട്ടു
ഉടുപ്പുകളോടുള്ള കമ്പം
എന്നേക്കുമായി ഇല്ലാതായി
സ്വാതന്ത്ര്യം
അതൊരു തിളക്കമല്ല
മേലാകെ വരഞ്ഞു കീറുന്ന
വേദന
അതിലെ അഭിമാനം
ജയ് ഭാരതം
VG .വാസ്സൻ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക