സ്വാതന്ത്ര്യം.
×××××××××
ഇന്നലെ കേൾക്കാനിടയായി ഞാൻ,
ഒരർദ്ധനഗ്ന ഫക്കീറിനാൽ
നമ്മളിന്ത്യാക്കാർക്ക-
ർദ്ധരാത്രിയിൽ കിട്ടിയ സ്വാതന്ത്ര്യം
നഷ്ടമാവുന്നോയെന്നുൽകണ്ഠപ്പെടുന്ന പ്രസംഗം.
×××××××××
ഇന്നലെ കേൾക്കാനിടയായി ഞാൻ,
ഒരർദ്ധനഗ്ന ഫക്കീറിനാൽ
നമ്മളിന്ത്യാക്കാർക്ക-
ർദ്ധരാത്രിയിൽ കിട്ടിയ സ്വാതന്ത്ര്യം
നഷ്ടമാവുന്നോയെന്നുൽകണ്ഠപ്പെടുന്ന പ്രസംഗം.
പക്ഷേ...,
എനിക്കു തോന്നിയില്ല
ഒരൽപവുമുൽക്കണ്ഠ
സ്വാതന്ത്രത്തിൻ ഭാവിയെക്കുറിച്ചെന്തിനു നാം ഭയപ്പെടണം.
എനിക്കു തോന്നിയില്ല
ഒരൽപവുമുൽക്കണ്ഠ
സ്വാതന്ത്രത്തിൻ ഭാവിയെക്കുറിച്ചെന്തിനു നാം ഭയപ്പെടണം.
നമ്മുടെയീ മഹാരാജ്യത്ത്
മതത്തിന്റെയും ജാതിയുടെയും
കൊടിയുടെയും പേരുപറഞ്ഞ്
കലാപങ്ങളുണ്ടാക്കുവാൻ സ്വാതന്ത്ര്യമുണ്ട്.
അധീശവർഗ്ഗം പറയുന്നതേറ്റു പാടുവാൻ
അവരെ യാനപ്പുറത്തേറ്റിയെയുന്നള്ളിക്കുവാൻ
സ്വാതന്ത്രമുണ്ട്.
അമ്മയെയും പെങ്ങമ്മാരെയും
തിരിച്ചറിയാതിരിക്കാനുമുണ്ട് സ്വാതന്ത്ര്യം.
മതത്തിന്റെയും ജാതിയുടെയും
കൊടിയുടെയും പേരുപറഞ്ഞ്
കലാപങ്ങളുണ്ടാക്കുവാൻ സ്വാതന്ത്ര്യമുണ്ട്.
അധീശവർഗ്ഗം പറയുന്നതേറ്റു പാടുവാൻ
അവരെ യാനപ്പുറത്തേറ്റിയെയുന്നള്ളിക്കുവാൻ
സ്വാതന്ത്രമുണ്ട്.
അമ്മയെയും പെങ്ങമ്മാരെയും
തിരിച്ചറിയാതിരിക്കാനുമുണ്ട് സ്വാതന്ത്ര്യം.
സ്വാതന്ത്ര്യമുണ്ട്
ലഹരിയിൽ മുങ്ങി
സ്വർഗ്ഗലോകം കണ്ട്
ആത്മനിർവൃതിനുകരുവാൻ
കെട്ടിയ പെണ്ണിനും മക്കൾക്കും
വിഷംനൽകിയാത്മഹത്യ ചെയ്യുവാൻ.
കയ്യൂക്കു കാണിച്ചന്യന്റെ മുതൽ
സ്വന്തമാക്കുവാൻ
സ്നേഹിച്ച പെണ്ണിന്
ഗർഭമുണ്ടാക്കി മുങ്ങുവാൻ.
ലഹരിയിൽ മുങ്ങി
സ്വർഗ്ഗലോകം കണ്ട്
ആത്മനിർവൃതിനുകരുവാൻ
കെട്ടിയ പെണ്ണിനും മക്കൾക്കും
വിഷംനൽകിയാത്മഹത്യ ചെയ്യുവാൻ.
കയ്യൂക്കു കാണിച്ചന്യന്റെ മുതൽ
സ്വന്തമാക്കുവാൻ
സ്നേഹിച്ച പെണ്ണിന്
ഗർഭമുണ്ടാക്കി മുങ്ങുവാൻ.
ഇതാ സ്വാതന്ത്ര്യം
റോഡിൽ തോന്നുംവിതം വാഹനമോടിക്കുവാൻ,
ടയറുകൾ കയറി പിടയുന്ന ജീവനെ
തിരിഞ്ഞു നോക്കാതെ നടന്നകലുവാൻ,
ആശുപത്രിയിലെത്തുന്ന മുരുകൻമാരെ
ചികിൽസ നിഷേധിച്ച് മരണത്തിലേക്കോടിച്ചു വിടുവാൻ,
സ്വാതന്ത്ര്യത്തിന്റെ എഴുപതാം പിറന്നാളിൽ
എഴുപതിൽപരം കുഞ്ഞു ഹൃദയങ്ങളെ
ജീവവായു നൽകാതെ നിശ്ചലമാക്കുവാൻ,
രാഷ്ട്രീയത്തിന്റെ പേരുപറഞ്ഞ്
പരസ്പരം ചളി വാരിയെറിഞ്ഞ്
ഒരു മിച്ചൊരു നെറികേടിനെതിരെയും
പ്രതികരിക്കാതിരിക്കാം.
നമ്മുടെയീ സ്വാതന്ത്ര്യമൊന്നുമൊരിക്കലും
നഷ്ടമാവില്ലെന്നു വിശ്വസിച്ചൽ- പവുമുൽക്കണ്ഠപ്പെടാതെ
നമുക്കാഘോഷിക്കാം
വർഷവർഷാന്തരം ഈ സ്വാതന്ത്ര്യത്തെ.
××××××××××××××××××××××××××
ഷാനവാസ്.എൻ, കൊളത്തൂർ.
റോഡിൽ തോന്നുംവിതം വാഹനമോടിക്കുവാൻ,
ടയറുകൾ കയറി പിടയുന്ന ജീവനെ
തിരിഞ്ഞു നോക്കാതെ നടന്നകലുവാൻ,
ആശുപത്രിയിലെത്തുന്ന മുരുകൻമാരെ
ചികിൽസ നിഷേധിച്ച് മരണത്തിലേക്കോടിച്ചു വിടുവാൻ,
സ്വാതന്ത്ര്യത്തിന്റെ എഴുപതാം പിറന്നാളിൽ
എഴുപതിൽപരം കുഞ്ഞു ഹൃദയങ്ങളെ
ജീവവായു നൽകാതെ നിശ്ചലമാക്കുവാൻ,
രാഷ്ട്രീയത്തിന്റെ പേരുപറഞ്ഞ്
പരസ്പരം ചളി വാരിയെറിഞ്ഞ്
ഒരു മിച്ചൊരു നെറികേടിനെതിരെയും
പ്രതികരിക്കാതിരിക്കാം.
നമ്മുടെയീ സ്വാതന്ത്ര്യമൊന്നുമൊരിക്കലും
നഷ്ടമാവില്ലെന്നു വിശ്വസിച്ചൽ- പവുമുൽക്കണ്ഠപ്പെടാതെ
നമുക്കാഘോഷിക്കാം
വർഷവർഷാന്തരം ഈ സ്വാതന്ത്ര്യത്തെ.
××××××××××××××××××××××××××
ഷാനവാസ്.എൻ, കൊളത്തൂർ.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക