ടീച്ചർ ക്ലാസ്സിൽ പഠിപ്പിച്ചുക്കൊണ്ടിരിക്കുമ്പോഴാണ് ബാക്ക് ബെഞ്ചിൽ സനലും രോഹിത്തും ഡസ്കിൽ തലവെച്ചു താഴ്ന്നു കിടക്കുന്നത്‌ക്കണ്ടത് ...
തന്റെ പീരീഡിൽ എല്ലാവരും വളരെ ശ്രദ്ധാലുക്കളായിരിക്കണം എന്ന് ടീച്ചർക്ക് നിർബന്ധമുളളതിനാൽ അവരെ പേരെടുത്ത് വിളിച്ചു ...
"രോഹിത് , സനൽ Get up"
ആദ്യ വിളിയിൽ അവരിൽ നിന്നും യാതൊരു പ്രതികരണവും ഉണ്ടായില്ല ..
"രോഹിത് , സനൽ "
ഇത്തവണ കുറച്ചുറക്കെയും ദേഷ്യത്തോടെയും വിളിച്ചപ്പോൾ അവരെണീറ്റു നിന്നു...പക്ഷേ ആ മുഖങ്ങളിൽ ഒരു പതർച്ചയും വിളർച്ചയും തളം കെട്ടി നിന്നു....ടീച്ചർ അവരുടെ അടുത്തേക്കാണ് വരുന്നതെന്നറിഞ്ഞപ്പോ കയ്യിലുണ്ടായിരുന്നതെന്തോ ഒളിപ്പിക്കാനുള്ള വെപ്രാളത്തിലായിരുന്നു രണ്ടാളും ...
പക്ഷെ ടീച്ചർ അവരുടെ കയ്യിൽ നിന്നും അത് കയ്യോടെ പിടികൂടി .ഒരു മൊബൈൽ ഫോൺ.. അതുമായവർ സ്റ്റാഫ്റൂമിലേക്ക് നടന്നു ..നടന്നു പോകുമ്പോൾ അവരുടെ ചിന്ത ഇത്രയും വില പിടിപ്പുള്ള ഫോൺ ഇവരുടെ കൈകളിൽ എങ്ങനെ എത്തി എന്നായിരിന്നു ...കാരണം രണ്ടു പേരും അന്നാന്നത്തെ ചിലവിന് നെട്ടോട്ടമോടുന്നാ രണ്ടു കുടുംബങ്ങളിലെ മൂത്ത ആൺമക്കളായിരുന്നു ...പലപ്പോഴും അവരുടെ അമ്മമാർ തനിക്കു മുൻപിൽ വന്നു നിന്നു സങ്കടങ്ങൾ പറഞ്ഞിട്ടുണ്ട് ..അതുകൊണ്ട് തന്നെ സ്കൂൾ തുറക്കുമ്പോഴേക്കും രണ്ടു പേർക്കും വേണ്ട പഠന സാമഗ്രികൾ സ്വന്തം ചിലവിൽ അവർക്കെത്തിച്ചു കൊടുത്തിട്ടുണ്ട് ...
"മാധവേട്ടാ ...ആ 10 B യിലെ സനലിനോടും രോഹിത്തിനോടും എന്നെ വന്നു കാണാൻ പറയു"
പ്യൂണിനോട് അവരെ രണ്ടാളെയും വിളിച്ചുക്കൊണ്ടുവരാൻ പറഞ്ഞു ടീച്ചർ തന്റെ ടാബിളിൽ ഇരുന്നു ..ഫോൺ തുറക്കാൻ ശ്രമിചെങ്കിലും നടന്നില്ല ..രണ്ടും ലോക്ക് ചെയ്തിരിക്കുന്നു ...
"രോഹിത് , സനൽ ..നിങ്ങളെ ലത ടീച്ചർ വിളിക്കുന്നു ..സ്റ്റാഫ് റൂമിലുണ്ട് "
പ്യൂണിന്റെ ശബ്ദം ക്ലാസ്സിലാകെ മുഴങ്ങിയപ്പോൾ കുട്ടികളെല്ലാവരും അവരെ രണ്ടാളെയും നോക്കി ..ചില മുഖങ്ങളിൽ അവരോടുള്ള സഹതാപവും , ചിലരത് തമാശയായെടുത്ത് കൂക്കി വിളിക്കാനും തുടങ്ങി ..
പിടിക്കപ്പെട്ട കുറ്റവാളികളെ പോലെ രണ്ടാളും പ്യൂണിന് പിറകിലായി സ്റ്റാഫ് റൂം ലക്ഷ്യം വെച്ചു നടന്നു ...അവിടെ തങ്ങളെയും പ്രതീക്ഷിചിരിക്കുന്ന ലത ടീച്ചറുടെ മുഖം ശാന്തമായിരിക്കുന്നത്ക്കണ്ടപ്പോൾ രണ്ടാളുടെ മനസ്സും ഒന്ന് തണുത്തു..
"ആഹ്...വന്നോ ..രണ്ടാളും ഇവിടെ ഇരിക്ക് "
തനിക്ക് മുൻപിൽ രണ്ടും കസേര ഇട്ടുകൊടുത്ത് അതിലിരിക്കാനായി ടീച്ചർ അവരോട് സൗമ്യമായി പറഞ്ഞു ...
"രോഹിത് , സനൽ ...ഈ ഫോൺ നിങ്ങളെവിടുന്നു വാങ്ങിച്ചതാ "
"അത് ...മോഹ......"
സനലെന്തോ പറയാൻ ഒരുങ്ങിയതും അവനെ ഒന്നു കണ്ണുരുട്ടി കാണിച്ചു രോഹിത് ഇടയ്ക്കു കേറി ...
"അത് ..ഞങ്ങൾ രണ്ടാളും ഒഴിവു സമയത്ത് ജോലിക്ക് പോയി സ്വരുക്കൂട്ടിയ പൈസക്കൊണ്ട് വാങ്ങിച്ചതാ "
"അപ്പോ സനലെന്തോ പറഞ്ഞലോ മോഹ..എന്നെന്തോ ..അത് "?
"അതോ അത് ടൌണിൽ മൊബൈൽ ഷോപ്പ് നടത്തുന്ന മോഹനേട്ടന്റെ കടയിൽ നിന്ന് വാങ്ങിച്ചതെന്നു പറഞ്ഞതാവും ..അല്ലേടാ .."
"ആഹ്....അതെ "
രണ്ടു പേരും എന്തോ ഒരു സത്യം മറച്ചു വെക്കുന്നതിന്റെ പരിഭ്രമം ആ മുഖങ്ങളിൽ നിന്നും ടീച്ചർക്ക് കാണാമായിരുന്നു ..
"ആഹ്ഹ ...ഓക്കേ ...എനിക്കീ ഫോൺ ഒന്നു unlock ചെയ്തു തരണം ..എന്താ പറ്റില്ലെ ??
"അ ..അത് "
"എന്താ ..ഇതിൽ വല്ലതും ഒളിപ്പിച്ചു വെച്ചിട്ടുണ്ടോ ...നിങ്ങളു തുറന്ന് താരുന്നോ ..അതോ ഞാൻ വേറെ ആരെങ്കിലുംക്കണ്ട് തുറപ്പിക്കണോ ?"
ഇത്തവണ ടീച്ചർ ശബ്ദം ഒന്നു കനപ്പിച്ചു ..അതിലവർ വീഴുകേം ചെയ്തു ..സനൽ ഫോൺ പെട്ടെന്ന് തുറന്ന് കൊടുത്തു ..
അതിലോരോ ഫോൾഡറും ചെക്ക് ചെയ്യുന്നതിനിടയിലാണ് ..ആ വീഡിയോ ഫോൾഡർ കണ്ണിലുടക്കിയത് ...ഓപ്പൺ ചെയ്തതും ടീച്ചർ തരിച്ചു നിന്നു..
രണ്ടു പേരുടെയും അമ്മമാരുടെയും പെങ്ങന്മാരുടെയും കുളിക്കുന്ന വീഡിയോകളും , നഗ്ന വീഡിയോകളും ...
ടീച്ചർ സമനില വീണ്ടെടുത്തു അവരുടെ നേർക്ക് തിരിയാനൊരുങ്ങിയതും പെട്ടെന്ന് ആ ഫോൺ ശബ്ദിച്ചു ...മോഹനേട്ടൻ എന്ന് സേവ് ചെയ്ത നമ്പർ ഡിസ്പ്ലേയിൽ തെളിഞ്ഞു ..ഫോൺ ചെവിയോട് ചേർത്തതും മുട്ടൻ തെറി ആയിരുന്നു വീണത് ...
"#%#&&&%...നായിന്റെ മോനേ ..നിന്നോട് ഞാനാ കവലയിൽ രണ്ട് പായ്ക്ക് എത്തിക്കാൻ പറഞ്ഞിട്ട് നീ കൊടുത്തില്ല അല്ലെടാ ....."
ലത ടീച്ചർ ഇടിവെട്ടേറ്റതുപോലെ വീണ്ടും നിശ്ചലമായി ..കാലിൽ ആരോ പിടിച്ചു വലിക്കുന്നതായ് അനുഭവപ്പെട്ടപ്പോഴാണ് ആ അവസ്ഥയിൽ നിന്നും മോചിതയായത് ...
"ടീച്ചർ ...ആരും അറിയരുത് ..ഞങ്ങളെല്ലാം പറയാം ..പ്ലീസ് ..രക്ഷിക്കണം "
കാലിൽ പിടിച്ചു സനലും രോഹിത്തും കരയാൻ തുടങ്ങി ..അവരിൽ നിന്ന് എല്ലാം കേൾക്കാനുള്ള ആകാംഷ ടീച്ചറിൽ അവശേഷിച്ചത്ക്കൊണ്ട് പക്വമതിയായി പെരുമാറാൻ അവർ തയ്യാറായി ...
"ആദ്യം രണ്ടാളും എഴുന്നേൽക്ക് ..എന്നിട്ട് ഈ ഫോൺ എവിടുന്നാ കിട്ടിയേ ...ഈ മോഹനൻ ആരാ ...നിങ്ങളെങ്ങനെ സ്വന്തം അമ്മയെയും പെങ്ങന്മാരെയും ആസ്വദിക്കാൻ പഠിച്ചു ..എല്ലാം ...എല്ലാം എനിക്കറിയണം "
"ഒരു ഫോൺ വാങ്ങിക്കാനുള്ള ആഗ്രഹവുമായി ഞങ്ങൾ രണ്ടാളും ഒരുപാട് കാലമായി നടക്കുന്നു ..പക്ഷേ ആരാന്റെ വീട്ടിലെ എച്ചിലു കഴുകി അന്നാന്നത്തെ വക കണ്ടെത്തുന്ന ഞങ്ങളുടെ വീട്ടുകാർ ഈ ആഗ്രഹത്തിന് ഒരു വിലയും കൽപ്പിക്കില്ലാ എന്നറിയുന്നത്ക്കൊണ്ട് ഒഴിവു സമയങ്ങളിൽ ഞങ്ങൾ രണ്ടാളും ഓരോരോ ജോലിക്ക് പോയി തുടങ്ങി ...അവിടെ നിന്നാണ് മോഹനേട്ടനെ പരിചയപ്പെടുന്നത് ...ക്യാഷ് ഉണ്ടാക്കാനുള്ള എളുപ്പ വഴി അവർക്കറിയാന്നും കൂടെ നിന്നു തരുവാണെങ്കിൽ എല്ലാ പ്രശ്നങ്ങളും തീർത്ത് തരാമെന്നും പറഞ്ഞപ്പോ ഞങ്ങളത് ചെയ്തു ...സ്കൂൾ കേന്ദ്രികരിച്ചു നടക്കുന്ന ഡ്രഗ്സ് ഏജന്റ്മാരായി ഞങ്ങൾ സ്വയം മാറി ..കുട്ടികൾ തന്നെ ഏജന്റുമാരാകുന്നത്ക്കൊണ്ട് പൊലീസിനോ മറ്റുള്ളവർക്കോ പെട്ടെന്ന് പിടിക്കാനോ സംശയിക്കാനോ കഴിയില്ല എന്നതായിരുന്നു ഞങ്ങളെത്തന്നെ ഈ പണി ഏൽപ്പിക്കാൻ കാരണം..മാത്രവുമല്ല പണത്തിന് ആവശ്യമുള്ള കുട്ടികളെ തിരഞ്ഞു പിടിച്ചാണ് അവരീ പണി ഏൽപ്പിക്കുന്നത് .. ...ആവശ്യക്കാർ കൂടുന്നതിനനുസരിച്ചു ഞങ്ങളുടെ കമ്മീഷനും വർദ്ധിച്ചു ..ഇടക്കെപ്പോഴോ ഞങ്ങൾ രണ്ടാളും അത് വലിക്കുകയും ചെയ്തു ..പിന്നീട് എല്ലാത്തിനോടും ഭ്രമമായിരുന്നു ..അങ്ങനെ ആണ് സ്വയം നിർവൃതിക്ക് വേണ്ടി അമ്മയെയും പെങ്ങന്മാരെയും ഞങ്ങൾ ....."
പറഞ്ഞു തീരും മുൻപേ ടീച്ചറുടെ കൈകൾ അവർക്ക് മേലെ പതിച്ചു ..
"നിങ്ങളെ രണ്ടാളേം വെറുതെ വിടുമെന്ന് വിചാരിക്കണ്ട ..സ്വന്തം കാര്യങ്ങൾക്ക് വേണ്ടി പെറ്റ തള്ളയിൽ പോലും കാമം കണ്ടെത്തുന്ന നിങ്ങളെയൊക്കെ വെച്ചു പൊറുപ്പിക്കുന്നതെ അപരാധമാണ് "..
ടീച്ചറവരുടെ വീട്ടുകാരെ വിളിച്ചു കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കികൊടുത്തു ...ആ കുടുംബത്തിന്റെ കണ്ണുനീർക്കൊണ്ടോ ആ അമ്മമാരുടെ പ്രാർത്ഥനകൊണ്ടോ ചെയ്ത തെറ്റുകൾ തെറ്റാണെന്ന ബോധ്യം അവർ രണ്ടു പേരിലും ഉണ്ടായി ..അവരെ വെച്ചുകൊണ്ട് ത്തന്നെ സ്കൂൾ കേന്ദ്രീകരിച്ചു ഡ്രഗ്സ് വില്പ്പന നടത്തുന്ന പലരെയും പിടിക്കാൻ ടീച്ചർക്കും പോലീസിനും ആയി ...ടീച്ചറുടെ സാന്നിധ്യത്തിൽ നടന്ന കൗൺസിലിംഗിന്റെ ഭാഗമായി സനലും രോഹിത്തും പുതിയ ജീവിതത്തിന്റെ പച്ചപ്പ് തേടി യാത്ര തിരിച്ചു.....
ശുഭം
_______________________
ഫർസാന .വി
ഫർസാന .വി
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക