മാഗി നൂഡിൽസ്
വല്യച്ഛനും കുടുംബവും ബോബെ യിൽ നിന്നും വന്നിരിക്കുന്നു .. വല്യച്ഛന് രണ്ടു മക്കൾ .. എന്നേക്കാൾ 5 വയസിനു മൂത്ത ദീപചേച്ചി യും അനിയൻകുട്ടന്റെ പ്രായത്തിൽ ഉള്ള ദിപുവും ...അവരു ജനിച്ചതും വളർന്നതും ഒക്കെ ബോംബെ യിൽ ആണ് . നമ്മൾ പാവം പക്കാ നാട്ടിൻപുറം .ഹിന്ദി യും ഇംഗ്ലീഷും പിന്നെ കുറച്ചു മലയാളവും കൂട്ടി കലർത്തി ഉള്ള സങ്കര ഭാഷ ആണ് രണ്ടും സംസാരിക്കുന്നത് .ഞാൻ എന്നുള്ളതിന് നമ്മൾ എന്നും മാവ് എന്നുള്ളതിന് മാങ്ങാ ട്രീ എന്നും ഒക്കെ പറയുന്ന കേട്ട് ഞാനും അനിയനും ചിരി അടക്കി . അമ്മൂമ്മ യെ പോലും നീ എന്നൊക്കെ ആണ് അവർ ബഹുമാനത്തോടെ വിളിച്ചിരുന്നത് .അവരു വന്നു കഴിഞ്ഞാൽ പിന്നെ നമ്മളെ ഒന്നും ആർക്കും ഒരു മൈൻഡും ഇല്ല ..അവരു കഴിച്ചോ കുടിച്ചോ കുളിച്ചോ എന്നൊക്കെ എല്ലാവർക്കും അറിഞ്ഞാൽ മതി ... അവർ വർഷത്തിൽ ഒരിക്കലോ അല്ലെങ്കിൽ ചിലപ്പോൾ രണ്ടു കൊല്ലത്തിൽ ഒരിക്കലോ ഒക്കെയേ നാട്ടിൽ വരാറുള്ളൂ ... അത്രയും ആശ്വാസം ! നാട്ടിൽ വന്നാൽ അവരു ടിവി കാണാൻ കുറച്ചു മാറി താമസിക്കുന്ന അപ്പച്ചി യുടെ വീട്ടിൽ പോകും . അന്ന് തറവാട്ടിൽ ടിവി ഇല്ല .അവർക്കു കൂട്ട് പോകാൻ അമ്മൂമ്മ യും അമ്മയും എന്നോടും അനിയനൊടും പറയും . അതു ഞങ്ങൾക്കും ഇഷ്ടം ആണേ .. അല്ലാതെ അവിടെ പോയി ടിവി കാണാൻ ഞങ്ങളെ അനുവദിക്കാറില്ല .
അന്ന് മാഗി നൂഡിൽസ് ഒക്കെ പതിയെ പ്രചാരം നേടിവരുന്ന കാലം . വൈകിട്ട് ടിവി കണ്ടിരുന്നപ്പോൾ അപ്പച്ചി ഞങ്ങൾക്കു ഇടിയപ്പം കഴിക്കാൻ തന്നു . 'ഹായ് .. ഹോം മേഡ് നൂഡിൽസ് '.. ദിപു പറഞ്ഞു ... നൂഡിൽസോ !?? അതെന്താ ?? ഞാനും അനിയനും കണ്ണു മിഴിച്ചു . '
തും ലോഗോം കോ നൂഡിൽസ് നഹി മാലൂം ??' ദിപു ചോദിച്ചു ..
ഇല്ല എന്നു പറഞ്ഞാൽ മാനം പോകും ..ഞങ്ങൾ ദയനീയമായി പരസ്പരം നോക്കി .. ദിപു ഞങ്ങളെ രണ്ടിനെയും നോക്കി അടക്കി ചിരിച്ചു .. അവന്റെ മുഖത്തു പുച്ഛ ഭാവം ... രാവിലെ അവൻ വെള്ളരിക്കാ ക്ക് വെള്ളക്കാ എന്നു പറഞ്ഞതിന് ഞങ്ങൾ അവനെ കളിയാക്കിയിരുന്നു .അതിന്റെ വിരോധം തീർക്കുവാ .. ദുഷ്ടൻ !! ദീപചേച്ചി ഇടപെട്ടു .. 'ദിപു .. ചുപ് .. ഈ ഗാവിൽ (ഗ്രാമത്തിൽ) ഒന്നും അതു കിട്ടില്ല .. വോ ലോഗ് നഹി ദേഖാ ഹോഗാ ..' എന്നീട്ട് ഞങ്ങളോട് പറഞ്ഞു ..
' ഡോണ്ട് വറി ... മേം ബെനാകർ തരാം നിങ്ങൾക്ക് ...'
എപ്പം ?? അനിയൻകുട്ടൻ ചാടി ചോദിച്ചു
'കൽ ... രാവിലെ 'ദീപ ചേച്ചി പറഞ്ഞു .. ഞങ്ങൾ ഹാപ്പി ആയി
വീട്ടിൽ എത്തിയ പാടെഅനിയൻകുട്ടൻ അമ്മയോട് പ്രഖ്യാപനം നടത്തി ..
'നാളെ രാവിലെ അമ്മ ഞങ്ങൾക് ഒന്നും ഉണ്ടാക്കി തരേണ്ട .. ദീപചേച്ചി നൂഡിൽസ് ഉണ്ടാക്കും .. ഞങ്ങൾ അതു കഴിച്ചോളാം '
അമ്മ പറഞ്ഞു ..'
ഡാ .. ഞാൻ ഇഡ്ഡലി ക്ക് മാവ് അരച്ചീട്ടുണ്ട് '

നാളെ ഞങ്ങൾക്ക് വേണ്ട ഇഡ്ഡലീം ദോശേം !അവനു അതിനോടൊക്കെ പരമ പുച്ഛം
'എന്തെങ്കിലും അയിക്കൊ' അമ്മ കൈവിട്ടു
അങ്ങനെ ഇതു വരെ കണ്ടീട്ടും കഴിച്ചീട്ടും ഇല്ലാത്ത നൂഡിൽസിനേം സ്വപ്നം കണ്ട് ഞങ്ങൾ ഉറങ്ങി .. അത്താഴം പോലും ശെരിക്കു കഴിച്ചില്ല .. ആർക്കു വേണം ഈ കഞ്ഞീം പയറും ! ഹും
നേരം വെളുത്തു ..പല്ലു തേപ്പും കുളീം എല്ലാം കഴിഞ്ഞ് ഞങ്ങൾ പയ്യെ ദീപചേച്ചിയെ ചുറ്റി പറ്റി നിന്നു . കുളി കഴിഞ്ഞാൽ ഉടൻ വല്ലതും വയറു നിറയെ കഴിക്കുന്ന പിള്ളേർ ആണ് .. വിശന്നീട്ടു വയ്യ ... അമ്മ യോട് പോയി ഇഡ്ഡലി ചോദിയ്ക്കാൻ പറ്റില്ലല്ലോ ...
ഏതായാലും ദീപചേച്ചി കനിഞ്ഞു .. പുള്ളിക്കാരി മറന്നീടുണ്ടായിരുന്നില്ല ..' ഇപ്പം ബാനകർ തരാം . ഓക്കേ ' ഞങ്ങളോട് പറഞ്ഞു .. എന്നീട്ട് അവരുടെ റൂമിൽ പോയി ഒരു മഞ്ഞ കളർ പാക്കറ്റ് ഉം ആയി വന്നു . ഒരു കുഞ്ഞു പാക്കറ്റ് !! പുള്ളിക്കാരി അതും ആയി അദുക്കലയിലൊട്ട് പോയി ..

ഞാൻ അനിയൻകുട്ടൻ ചോദിച്ചു .. 'എടാ ഇത് ഒരു ക്കുഞ്ഞു പാക്കറ്റ് അല്ലെ ?? നമുക്ക് തികയുമൊ??
'ചിലപ്പോൾ ഉണ്ടാക്കി വരുമ്പോൾ വലുതായി വീർത്തു വരുമായിരിക്കും അക്കെ ' അവൻ എന്നെ ആശ്വസിപ്പിച്ചു
'ചിലപ്പോൾ ഉണ്ടാക്കി വരുമ്പോൾ വലുതായി വീർത്തു വരുമായിരിക്കും അക്കെ ' അവൻ എന്നെ ആശ്വസിപ്പിച്ചു
ഒരു പത്തു മിനിറ്റു കഴിഞ്ഞപ്പോൾ ദീപചേച്ചി നൂഡിൽസും ആയി വന്നു .. ഓരോ ചെറിയ കൂട്ടാൻ പാത്രത്തിൽ നൂഡിൽസ് വിളമ്പി ഞങ്ങളുടെ മുന്നിൽ വെച്ചു .. ഞാൻ അല്പം വായിൽ എട്ടു ... എനിക്ക് ഒരു വികാരവും തോന്നിയില്ല ! ഞാൻ അനിയൻകുട്ടനെ നോക്കി .. അവന്റെ അവസ്ഥയും വ്യത്യസ്തം അല്ല എന്ന് അവന്റെ മുഖ ഭാവത്തിൽ നിന്നും മനസിലായി ! ഈ രണ്ടു വായ് നിർവികാര സാധനത്തെ തിന്നാൽ ഞങ്ങളുടെ വിശപ്പ് മാറുമോ !??? എന്നും രാവിലെ മിനിമം നാലഞ്ചു ഇഡ്ഢലി തിന്നിരുന്നവരാ .. എനിക്ക് കരച്ചിൽ വന്നു . പക്ഷെ ഇനി അമ്മയുടെ അടുത്തു പോയി വിശക്കുന്നു എന്ന് എങ്ങിനെ പറയും ??!
അനിയൻകുട്ടന്റെ കൺട്രോൾ പോകുന്നുണ്ട് .. ആ രണ്ടു വായ് നൂഡിൽസ് സത്യം പറഞ്ഞാൽ ഞങ്ങളുടെ വിശപ്പിനെ ആളി കത്തിക്കുക ആണ് ചെയ്തത്
അമ്മ എല്ലാം കാണുന്നുണ്ട് .. പക്ഷെ ഒന്നും മിണ്ടുന്നില്ല .. അവസാനം അനിയൻകുട്ടൻ സർവ മാനാഭിമാനങ്ങളെയും ത്രിണവത്കരിച്ചു കൊണ്ട് അമ്മയോട് ചോദിച്ചു ...... ' അമ്മേ ഇഡ്ഡലി ആയോ ??... വിശക്കുന്നു '. അമ്മ രൂക്ഷമായി ഞങ്ങളെ ഒന്നു നോക്കി ...എങ്കിലും മക്കൾക്ക് വിശന്നാൽ ഏത് അമ്മക്കാ സഹിക്കുക ..
'പോയി എടുത്തു കഴിച്ചോ രണ്ടും .. അടുക്കളേൽ ഉണ്ടാക്കി വെച്ചീട്ടുണ്ട് ' അമ്മ പറഞ്ഞു
ഞങ്ങൾ ഒറ്റ ചാട്ടത്തിന് അടുക്കള എത്തി .. ഇഡ്ഡലിക്കും സാമ്പാറിനും ഒക്കെ ഇത്ര സ്വാദുണ്ട് എന്ന് അന്നാണ് ഞങ്ങൾക്ക് മനസിലായത് ..

ഇപ്പോളും വല്ലപ്പോഴും ഒക്കെ എന്റെ മോന് നൂഡിൽസ് ഉണ്ടാക്കി കൊടുക്കുമ്പോൾ അമ്മ എന്നെ കളിയാക്കി ചിരിക്കാറുണ്ട് ... കൂട്ടത്തിൽ ഞാനും ചിരിക്കും .. കാര്യം എന്തെന്നു മനസിലാകാതെ എന്റെ മോനും നിഷ്കളങ്കം ആയി ചിരിക്കും !!
വന്ദന

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക