നീയെന്ന ഭ്രാന്ത്....
പൊന്നേയെന്നു വിളിക്കല്ലേ പൊന്നേയിനീ
ഇതു പൊന്നല്ല പ്രണയം കറുത്തുകരുവാളിച്ച
കരിക്കട്ട.
ജീവൻ പറന്നകന്നും ശ്വാസമെടുക്കുന്ന
വെറുമൊരു മാംസത്തുണ്ട്.
വറ്റിവരണ്ട കിനാക്കളുടെ വറുതിയുടെ
കനലുകളെരിയുന്ന ഉമിത്തീയുടെ വിലാപം.
ഇന്നലെകളുടെ ശേഷിപ്പുകൾ,
ബാക്കി വന്ന ചാരം.
ഓർമ്മകൾക്കുള്ളിലെ ഓർമ്മകളെത്തിരഞ്ഞ്
ദിക്കറിയാതലയുന്ന ഭ്രാന്തിന്റെ വിഭ്രാന്തി.
കൂടണഞ്ഞ് ചേക്കേറാൻ മടിക്കുന്ന
അട്ടഹാസങ്ങളുടെ മൂവന്തി
ഉറക്കമില്ലാത്ത രാത്രികളുടെ
പിറുപിറുക്കലുകളുടെ അസ്വാരസ്യം
മരണത്തെ മുന്നിൽ കണ്ടു വെറിപിടിച്ചോടുന്ന
നായയുടെ ഭയന്നുവികൃതമായ മോങ്ങൽ
നിഗൂഡതകൾ നിറഞ്ഞ കർക്കടകത്തിന്റെ
കറുത്ത രാത്രി.
നീ വേഗന്ന് പോവുക, ഇനിയൊരുനാളും
നീയിതുവഴി വരാതിരിക്കുക..
എനിക്കെന്നെ നഷ്ടമായിരിക്കുന്നു
എന്നിലേക്കുള്ള വഴികൾ ഞാൻതന്നെ
അടച്ചിട്ടിരിക്കുന്നു.
ഇനി നീ നീമാത്രമാകുക.
തനിയെ നിന്റേതു മാത്രമായ
വഴിയൊന്നുതിരയുക,നേരായ വഴി.
പുൽമേടുകൾ നിറഞ്ഞ സുഖശീതളമായ വഴി
തിരിഞ്ഞു നോക്കരുതേ...നീ നോക്കുമറിയാം.
തിരിഞ്ഞു നോക്കുമ്പോൾ ഇതുനിനക്കൊരു
മറവിയുടെ തീരമാകട്ടേ
ഒരോർമ്മപോലും ശേഷിക്കാതെ
എല്ലാമിനീ മാഞ്ഞുപോകട്ടേ...
നീയും ഞാനുമിവിടെ ഈനിമിഷം
കീറിമുറിക്കപ്പെട്ടു രണ്ടാകുന്നു.
നീയിനിനിനക്ക് മാത്രം അവകാശപ്പെട്ടത്
എനിക്ക് എന്റെ ഭ്രാന്തുകളുംഞാനും മാത്രം. മറ്റാരും കേൾക്കാതെ എന്റെ ഭ്രാന്തിന്റെകാതിൽ
ഇനി ഞാൻ കാത്തുവെച്ച ആ പേര് വിളിക്കട്ടേ
ആ പേരാണ്...ഇനി ആരും വിളിക്കാത്ത
എനിക്ക് മാത്രം വിളിക്കാൻ അവകാശപ്പെട്ട
ആ പേര്..."നീ".എന്റെ ഭ്രാന്തിന്റെ പൂർണ രൂപം
എന്റെ ഭ്രാന്തിനെ "നീ"യെന്നല്ലാതെ ഞാൻ
മറ്റെന്തുപേരാണ് വിളിക്കേണ്ടത്...
ഇതു പൊന്നല്ല പ്രണയം കറുത്തുകരുവാളിച്ച
കരിക്കട്ട.
ജീവൻ പറന്നകന്നും ശ്വാസമെടുക്കുന്ന
വെറുമൊരു മാംസത്തുണ്ട്.
വറ്റിവരണ്ട കിനാക്കളുടെ വറുതിയുടെ
കനലുകളെരിയുന്ന ഉമിത്തീയുടെ വിലാപം.
ഇന്നലെകളുടെ ശേഷിപ്പുകൾ,
ബാക്കി വന്ന ചാരം.
ഓർമ്മകൾക്കുള്ളിലെ ഓർമ്മകളെത്തിരഞ്ഞ്
ദിക്കറിയാതലയുന്ന ഭ്രാന്തിന്റെ വിഭ്രാന്തി.
കൂടണഞ്ഞ് ചേക്കേറാൻ മടിക്കുന്ന
അട്ടഹാസങ്ങളുടെ മൂവന്തി
ഉറക്കമില്ലാത്ത രാത്രികളുടെ
പിറുപിറുക്കലുകളുടെ അസ്വാരസ്യം
മരണത്തെ മുന്നിൽ കണ്ടു വെറിപിടിച്ചോടുന്ന
നായയുടെ ഭയന്നുവികൃതമായ മോങ്ങൽ
നിഗൂഡതകൾ നിറഞ്ഞ കർക്കടകത്തിന്റെ
കറുത്ത രാത്രി.
നീ വേഗന്ന് പോവുക, ഇനിയൊരുനാളും
നീയിതുവഴി വരാതിരിക്കുക..
എനിക്കെന്നെ നഷ്ടമായിരിക്കുന്നു
എന്നിലേക്കുള്ള വഴികൾ ഞാൻതന്നെ
അടച്ചിട്ടിരിക്കുന്നു.
ഇനി നീ നീമാത്രമാകുക.
തനിയെ നിന്റേതു മാത്രമായ
വഴിയൊന്നുതിരയുക,നേരായ വഴി.
പുൽമേടുകൾ നിറഞ്ഞ സുഖശീതളമായ വഴി
തിരിഞ്ഞു നോക്കരുതേ...നീ നോക്കുമറിയാം.
തിരിഞ്ഞു നോക്കുമ്പോൾ ഇതുനിനക്കൊരു
മറവിയുടെ തീരമാകട്ടേ
ഒരോർമ്മപോലും ശേഷിക്കാതെ
എല്ലാമിനീ മാഞ്ഞുപോകട്ടേ...
നീയും ഞാനുമിവിടെ ഈനിമിഷം
കീറിമുറിക്കപ്പെട്ടു രണ്ടാകുന്നു.
നീയിനിനിനക്ക് മാത്രം അവകാശപ്പെട്ടത്
എനിക്ക് എന്റെ ഭ്രാന്തുകളുംഞാനും മാത്രം. മറ്റാരും കേൾക്കാതെ എന്റെ ഭ്രാന്തിന്റെകാതിൽ
ഇനി ഞാൻ കാത്തുവെച്ച ആ പേര് വിളിക്കട്ടേ
ആ പേരാണ്...ഇനി ആരും വിളിക്കാത്ത
എനിക്ക് മാത്രം വിളിക്കാൻ അവകാശപ്പെട്ട
ആ പേര്..."നീ".എന്റെ ഭ്രാന്തിന്റെ പൂർണ രൂപം
എന്റെ ഭ്രാന്തിനെ "നീ"യെന്നല്ലാതെ ഞാൻ
മറ്റെന്തുപേരാണ് വിളിക്കേണ്ടത്...
ലിൻസി അരുൺ.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക