ഒരു പ്രവാസിയുടെ ഭാര്യ !
-------------------------------------
-------------------------------------
'' ശ്ശോ !!
ആരാത് ആ വണ്ടീമ്മേല്‍ പോണെ ???
ന്റെ മ്മോോോ ആകെ പുറത്തേക്ക് കാണുന്ന ഓള്‍ടെ കണ്ണിനു മാത്രം തന്നെ എന്തോരു തെളക്കാ വല്ലാത്തൊരു മൊഞ്ചെന്നെ ട്ടോ ''
ആരാത് ആ വണ്ടീമ്മേല്‍ പോണെ ???
ന്റെ മ്മോോോ ആകെ പുറത്തേക്ക് കാണുന്ന ഓള്‍ടെ കണ്ണിനു മാത്രം തന്നെ എന്തോരു തെളക്കാ വല്ലാത്തൊരു മൊഞ്ചെന്നെ ട്ടോ ''
' ഡാ നിറുത്തെടാ ഹിമാറെ
എല്ലാരെയും നോക്ക്ണത് പോലെ അതിനെ നോക്കണ്ട . നമ്മട ആബിദിന്റെ കെട്ടിയോളാണ് ഓള്‍ .. ഇവിടെ അടുത്ത് തന്നെ ടൈലറിംങ്ങ് നടത്തുകയാണ് കടേല്‍ക്ക് പോവാണ് . യ്യ് വിചാരിക്കണ പോലൊന്നുമല്ല .. നല്ല അടക്കോം ഒതുക്കോം ഉള്ളോളാ പറഞ്ഞീലാ വേണ്ട ..

റസാഖിക്കക്ക് ബഷീറിന്റെ ഈ കമന്റ് മാത്രം സഹിച്ചില്ല.... ചായ കുടീക്കാനെന്നും പറ്ഞ്ഞ് വന്ന്ട്ട് കണ്ണീകണ്ട പെണ്‍കുട്ട്യോളെയൊക്കെ കമന്റടിക്ക്ണ അന്റെ ഈ സ്വഭാവം ഇനിയെങ്കിലും നിറുത്തെടാ നീ ...
''അതിനെങ്ങനാ അതിനായിട്ട് കൊറേ പെങ്കുട്ട്യോളും ഇറങ്ങീണ്ട് .. പണ്ടൊക്കെ തലേല്‍ തട്ടം പോലും ഇടാത്ത ജാത്യേളാര്‍ന്നു ഇപ്പോ ഓരൊക്ക് 'കെട്ടി കെ്ട്ടീട്ട് നാലോ അഞ്ചോ കിലോ ആണ് തലയ്ക്കും മുകളില്‍ കൊണ്ട് നടക്ക്ണെന്ന് തോന്നും ''
ബീരാനിക്കാ ഇതിപ്പോ ഇങ്ങക്കും തൊടങ്ങിയ ?.. ആരേലും എന്തേലും ആയിക്കോട്ടെനന്ന് , നമ്മക്ക് നമ്മടെ വീട്ടിലെ പെണ്ണുങ്ങളെ നന്നാക്കിയാ പോരെ നാട്ടിലുള്ളോരെ കാര്യം മുഴുവന്‍ നോക്കണോ
( അതിനെങ്ങനെയാ വീട്ടിലുള്ളോര് തന്നെ കണക്കല്ലേ അനുസരണയുടെ കാര്യത്തില് എന്നിട്ട് ആ കലിപ്പ് മുഴുവന്‍ തീര്‍ക്ക്ണത് മറ്റുള്ള പെണ്ണുങ്ങളെ കുറ്റം പറഞ്ഞിട്ടും ,,,,........ ഹും വല്ലാത്ത കാലം !. )
''ന്നാലും ന്റെ റസാക്കിക്കാ
ആ പറന്നുപോയ ആ മൊഞ്ചത്തിനെ എന്നും രാവിലെ ഇവിടെ വന്ന് ഇരുന്നാ കാണാലേേ ?..
ആ പറന്നുപോയ ആ മൊഞ്ചത്തിനെ എന്നും രാവിലെ ഇവിടെ വന്ന് ഇരുന്നാ കാണാലേേ ?..
'ബഷീറെ യ്യ് ന്റെന്ന് വാങ്ങും ട്ടാ , ഇയ്യ് കുടിക്ക്ണ ചായ അടിച്ച ഈ കൈകൊണ്ട് അന്റെ മോന്തക്ക് രണ്ടു തരും ഞാന്‍ .... ഹാാാ
''ഡാാ ബഷീറെ
എന്നാടാ നീ നാട്ടിലെത്തിയത് '
പഠിത്തോക്കെ കഴിഞ്ഞാ നിന്റെ ?----
എന്നാടാ നീ നാട്ടിലെത്തിയത് '
പഠിത്തോക്കെ കഴിഞ്ഞാ നിന്റെ ?----
( ബഷീറിന്റെ ക്ളാസ്സ് മേറ്റ് സഹീര്‍ ആയിരുന്നു അത് അവനിപ്പോ ബേക്കറിയൊക്കെയിട്ട് നാട്ടില്‍ തന്നെ സെറ്റപ്പായി .. ബഷീര്‍ വാപ്പാടെ കാശ് മുടക്കി ഇപ്പോഴും പഠിത്തമെന്ന് പറഞ്ഞ് കറങ്ങി നടക്കുകയും ചെയ്യുന്നു ...)
'' ഹാാായ് സഹുുു മച്ചൂ
നിന്റെ കടയാണിത് അല്ലെ എന്തോന്നാടാാ നീ പെട്ടെന്നങ്ങ് കെളവനായത് പോലെ ''
നിന്റെ കടയാണിത് അല്ലെ എന്തോന്നാടാാ നീ പെട്ടെന്നങ്ങ് കെളവനായത് പോലെ ''
'' വാപ്പേം വാപ്പാടെല്‍ മുടിഞ്ഞ കായും ഉള്ളപ്പോ അനക്കൊക്കെ എന്തും പറയാം ഞാനിപ്പോ രണ്‌ടാമത്തെ പെങ്ങളെ കെട്ടിച്ചയച്ചു മൂത്തോളടെ കല്യാണം കഴിഞ്ഞയുടനെയല്ലേ ബാപ്പ പോയെ ... ഇനി വീട് ഒന്നൂടെ സെറ്റാക്കീട്ട് വേണം വീട്ടിലേക്ക് ഒരുത്തിനെ കൊണ്ടു വരാന്‍ .. ഉമ്മക്കും പ്രായമായി വരല്ലേ ..,,
ങും
ഡാ,,
ഇതിലെയിപ്പോ ഒരു കിളി പോയി സ്കൂട്ടിമ്മേ ആ ഓള്‍ എങ്ങനാാ ?..
ഡാ,,
ഇതിലെയിപ്പോ ഒരു കിളി പോയി സ്കൂട്ടിമ്മേ ആ ഓള്‍ എങ്ങനാാ ?..
'ഏത് ഒരു ചുവപ്പ് കളറുള്ള സ്കൂട്ടിയിലോ ?..
''' ആ,,
സ്കൂട്ടീടെ കളറൊന്നും ഞാന്‍ കണ്ടീല ഓള് ഒന്നാകെ മൂടിക്കെട്ടീട്ട് , ന്നാലും ആ തെളങ്ങണ രണ്ടു കണ്‌ണ്ണ്ടല്ലോ അത് ശരിക്ക് ഞാന്‍ കണ്ട് !....
സ്കൂട്ടീടെ കളറൊന്നും ഞാന്‍ കണ്ടീല ഓള് ഒന്നാകെ മൂടിക്കെട്ടീട്ട് , ന്നാലും ആ തെളങ്ങണ രണ്ടു കണ്‌ണ്ണ്ടല്ലോ അത് ശരിക്ക് ഞാന്‍ കണ്ട് !....
ഓ അത് നീ നോക്കേണ്ട നമ്മടെ അബിക്കാടെ കെട്ട്യോള്‍ ഷബാനയാകും അബിക്ക കഴിഞ്ഞയാഴ്ച്ചയാണ് ഷാര്‍ജ്ജേലോട്ട് തിരിച്ച് പോയത് .....
ഓഹോ അത് ശരി
ന്നാലും ആ കണ്ണ് ഒണ്ടല്ലോ അതങ്ങ്ട്ട് മായ്ണില്ല.....
ന്നാലും ആ കണ്ണ് ഒണ്ടല്ലോ അതങ്ങ്ട്ട് മായ്ണില്ല.....
ഡാ നീയ് ഒാളെ വിട്ടേക്ക് ട്ടാ സ്കൂളീല്‍ പഠിക്കുമ്പോ ഉള്ള അന്റെ സൊഭാവത്തിനന് ഒരു മാറ്റോല്ല്യാ ... അബിക്കക്ക് ഒരു കുട്ടിയൊക്കെണ്ട് ഓള്‍ടെ കണ്ണ് വല്ലാണ്ട് നീ ഓര്‍മ്മിക്കേണ്ട !..
'ന്നാലും സഹീറേേ ഓളൊരു പെണ്ണന്നെ അല്ലേേ അതും ഒരു പ്രവാസീടെ ഭാര്യ !.
അതൊക്കെ ശരിയാ .. പക്ഷെ എല്ലാവരും ഒരുപോലയാണെന്ന് നീ കരുതേണ്ട....
'നിനക്കൊന്നും അറിയില്ലെടാ .. നാട് വിട്ട് പുറംലോകം കാണാത്തതിന്റെ കൊഴപ്പമാ ഒരു ആണിന്റെ ചൂട് തട്ടിയാലൊണണ്ടല്ലോ ഏത് പെണ്ണും വീഴും പ്രത്യേകിച്ച് പ്രവാസികളുടെ പെണ്ണുങ്ങള്‍ !
'''ചെമ്മീന്‍ ചാടിയാ ,,,,,,,, ,,,,, എന്ന് നീയും കേട്ടില്ലേടാ ?..
'ആ , എല്ലാ ചെമ്മീനോളും ഒരുപോലെയാവൂല കാലം മാറീക്കുണൂ നല്ല ബുദ്ധീം വകതിരിവൂള്ള ചെമ്മീനോളും ഉണ്ട് ട്ടാാാ ഞാന്‍ പറയാനൊള്ളത് പറഞ്ഞ ഇനിയൊക്കെ നീ ആയി നിന്റെ പാടായി '....
'ഡാ സൂരജേ
നീയെന്താ നിന്ന് ആലോചിക്കുന്നത് പെട്ടെന്ന് പുതിയ സ്റ്റോക്ക് വന്നതെല്ലാം സെറ്റാക്കി വെക്കെടാ ' സഹീര്‍ തന്റെ കടയിലെ ജോലികളില്‍ മുഴുകി
നീയെന്താ നിന്ന് ആലോചിക്കുന്നത് പെട്ടെന്ന് പുതിയ സ്റ്റോക്ക് വന്നതെല്ലാം സെറ്റാക്കി വെക്കെടാ ' സഹീര്‍ തന്റെ കടയിലെ ജോലികളില്‍ മുഴുകി
അവിടെത്തന്നെ പണിക്കു നില്‍ക്കുന്നവനാണ് 'സൂരജ് --- പ്ളസ്ടു ല്‍ പൊട്ടിയപ്പോള്‍ അവന്റെ അച്ഛന്‍ ഇനിയവനെ പഠിപ്പിച്ചിട്ടും വലിയ കാര്യമില്ലെന്നും പറഞ്ഞ് നിറുത്തിയതാണ് സഹീറിന്റെ ബേക്കറി കടയില്‍ .. മൊബൈലിലുള്ള കളി ഒഴിച്ചാല്‍ വേറെയൊരു പ്രശ്നവുംഅവനെക്കൊണ്ട് ആര്‍ക്കും ഇല്ല...
''' ന്നാ ശരീ ഡാ നമുക്ക് കാണാം ബഷീര്‍ വണ്ടിയുമെടുത്ത് പോയി ..ഇവര്‍ക്കൊക്കെ അസൂയയാ താന്‍ ഇപ്പോഴും ഇങ്ങനെ അടിച്ചു പൊളിച്ച് നടക്ക്ണത്
എന്നാലും , ആ രണ്ടു കണ്ണുകള്‍ !,, എങ്ങനേലും വലേലാക്കണം .... പിന്നേ ബാംഗ്ളുര്‍ പഠിക്കുന്നേടത്ത് എത്രയെണ്ണാാാ !..
ആ എന്നോടാ ഈ 'കണ്‍ട്രീസൊക്കെ ഇങ്ങനെ പറേണെ ഹല്ലാ പിന്നെ ഇത് എനിക്കുമൊരു വാശി തന്നെ തന്റെ 'അഭിമാനപ്രശ്നം !....ബഷീര്‍ ആരോടെന്നില്ലാതെ പറഞ്ഞു

********************************************
********************************************
********************************************
അന്ന് രാത്രി ഷബാനക്ക് ഒരു മെസ്സേജ് വന്നു വാട്സ് അപ്പില്‍ പരിചയമില്ലാത്ത നമ്പര്‍ ആയതിനാല്‍ അത് കാര്യമാക്കിയീല്ല തുടരെത്തുടരെ വോയിസ് റെക്കോര്‍ഡും കൂടി ആയപ്പോള്‍ അവളത് ഓപ്പണ്‍ ചെയ് തു
'' ഇത്താ നമ്മള്‍ തമ്മില്‍ ഒരു പരിചയവുമില്ല സംസാരിച്ചിട്ടു പോലുമില്ല . പക്ഷെ അന്യസ്ത്രീകളെ അവര്‍ ആരായാലും അവരെ ബഹുമാനിക്കണമെന്ന് എന്റെ അമ്മ എപ്പോഴും എന്നെ ഉപദേശിക്കാറുണ്ട് ..
ഞാന്‍ സൂരജ്
സഹീറീക്കാടെ ബേക്കറിയില്‍ രണ്ടു മാസമായി പണിക്കു നില്‍ക്കുന്നു അവിടന്ന് ഇത്തനെ ഞാന്‍ കണ്ടിട്ടുണ്ട് സഹീറിക്കാടെ ഫോണില്‍ നിന്ന് ഇക്ക അറിയാതെയാണ് ഞാന്‍ ഈ നമ്പര്‍ എടുത്തത്ത് താഴെ കുറച്ച് ഒാഡിയോ റെക്കോര്‍ഡ് ചെയ്തത് അയക്കുവാന്‍ വേണ്ടിയാണ് ദയവു ചെയ്ത് ഇത്ത അതു മുഴുവന്‍ കേള്‍ക്കണം ,,,,....

ഓഡിയോ ????
സൂരജ് ???
സൂരജ് ???
ഒന്നും ഷബാനക്ക് മനസ്സിലായില്ല അവള്‍ ഓഡിയോ ഓരോന്നായി ഡൗണ്‍ലോഡ് ചെയ്തു കേള്‍ക്കുന്നത് വരെ !...
അതെ !
ബഷീര്‍ ......
തനിക്കറിയാം കേട്ടിട്ടുണ്ട് കല്ല്യാണം കഴിഞ്ഞയുടനെ അയല്‍പക്ക വീടുകളിലൊക്കെ പോയിരുന്ന സമയത്ത് , ''മകന്‍ ഒരാളുണ്ട് എറണാംകുളത്ത് പഠിക്കേണ് എന്നൊക്കെ കേട്ടിരുന്നു ഒരു വീട്ടില്‍ പോയപ്പോള്‍ ....
ബഷീര്‍ ......
തനിക്കറിയാം കേട്ടിട്ടുണ്ട് കല്ല്യാണം കഴിഞ്ഞയുടനെ അയല്‍പക്ക വീടുകളിലൊക്കെ പോയിരുന്ന സമയത്ത് , ''മകന്‍ ഒരാളുണ്ട് എറണാംകുളത്ത് പഠിക്കേണ് എന്നൊക്കെ കേട്ടിരുന്നു ഒരു വീട്ടില്‍ പോയപ്പോള്‍ ....
അതിനിടക്ക് ഒരുവട്ടം അബിക്കയും പറഞ്ഞതായി ഓര്‍ക്ക്ണ്ട് ഓനിപ്പം ബാംഗ്ളൂരാണ് ഒരു 'തലതിരിഞ്ഞ സാധനമാണ് എന്നൊക്കെ ....
'' ഞാന്‍ നാളെ അവിടെ ബേക്കറിയില്‍ വരാം കാണണം ...
നന്ദി സൂരജ് .
മെസ്സേജിനു റീപ്ളെ കൊടുത്ത് അവള്‍ ഫോണ്‍ ഓഫ് ചെയ്തു ...
********************************************
പിറ്റെ ദിവസം പതിവുപോലെ ഷബാന വണ്ടിയുമെടുത്ത് ഇറങ്ങി നേരെ ബേക്കറിയില്‍ കയറി .. അപ്പുറത്തെ ചായക്കടയില്‍ നിന്ന് ഒരു 'വൃത്തികെട്ട നോട്ടം അവള്‍ കണ്ടു അവളത് കാര്യമാക്കിയല്ല
സഹീറിക്ക് രണ്ടു പായ്ക്കറ്റ് ബിസ്ക്കറ്റും , ഒരു പാക്കറ്റ് നെസ്റ്റവും വേണം അവള്‍ പറഞ്ഞു
' ആ ഷബാനാ
ഇപ്പോ തരാട്ടോോ അബിക്ക വിളിക്കാറീല്ലേേേ ഇനി വിളിക്കുമ്പോള്‍ എന്റെ സലാം പറഞ്ഞേക്കണേ .
ഇപ്പോ തരാട്ടോോ അബിക്ക വിളിക്കാറീല്ലേേേ ഇനി വിളിക്കുമ്പോള്‍ എന്റെ സലാം പറഞ്ഞേക്കണേ .
ആ ഇക്കാ പറയാം !..
"ഷബാന നൈസ് നെെം .. ഷബാനക്ക് അതു മാത്രം മതിയോ ഇനി വേറെ വല്ലതും ഞാന്‍ തരണോോ നമ്മളും ഈ നാട്ടുകാരാണേേ
എന്റെ പേര് ബഷീര്‍ !.
എന്റെ പേര് ബഷീര്‍ !.
ഷബാന സൂരജിനെയൊന്നന് നോക്കി ആത്മാര്‍ത്ഥതയുടെ തിരയിളക്കം ആ കണ്ണുകളില്‍ അവള്‍ കണ്ടു ഒന്നും മറുപടി പറയാതെ ഷബാന സാധനങ്ങള്‍ വാങ്ങി കാശും കൊടുത്ത് അവിടെ നിന്ന് ഇറങ്ങി
ബഷീര്‍ അവളുടെ സ്കൂട്ടി തടഞ്ഞു വെച്ച് പതുക്കെ പറഞ്ഞു ''എന്നും ഇങ്ങനെ തിരക്കു പിടിച്ച് ഒരേ വഴിപോയാ മതിയോ ഇടക്കൊന്ന് 'റൂട്ട് മാറ്റി പിടിക്കെന്നെ ..... ഞാനും ############%%%%%%%^^^^^%%%%****÷%%$$########$$%%%%$##%^^^++÷×××÷++÷÷×÷+++++÷÷××++÷××]++÷××++÷÷×÷########## പറഞ്ഞു വന്നത് ബഷീറിന് മുഴുമിപ്പിക്കുവാന്‍ കഴിഞ്ഞില്ലയെങ്കിലും അതുവരെ കാണാത്ത പല കാഴ്ചകളും അവന്‍ കണ്ടു ഷബാനയുടെ അഞ്ചു വിരലുകളും അവന്റെ ഇടത്തെ കവിളില്‍ പതിച്ചപ്പോള്‍ ..
"ഡാ
നിന്റെയൊക്കെ പേരു തന്നെ വിളിക്കുവാന്‍ അറുപ്പും വെറുപ്പും തോന്നുന്നു ..
ശരിയാണ് ഞാനും എന്നെപ്പോലുള്ള പ്രവാസികളുടെ ഭാര്യമാരെല്ലാം പല മോഹങ്ങളും അടക്കിപ്പിടിച്ച് ജീവിക്കുന്നവര്‍ തന്നെ ..അതെല്ലാം അവരുടെ ഉറ്റവര്‍ക്കും പ്രിയപ്പെട്ട മാതാപിതാക്കള്‍ക്കും വേണ്ടിയാ അവരെല്ലാം അവരുടെ നല്ല കാലമത്രയും മരുഭൂമിയില്‍ നശിപ്പിക്കുന്നത് .
അവരൊനനും നിന്നെപ്പോലെയുള്ളവരുടെ നാലു പഞ്ചാര വാക്കില്‍ വീഴുന്നതല്ല.. അങ്ങനെ വല്ലവരും ഉണ്ടായിട്ടുണ്ടെങ്കില്‍ തന്നെ അതൊന്നും നിങ്ങളോടുള്ള ആത്മാര്‍ത്ഥ പ്രേമം കൊണ്ടൊന്നുമല്ല എന്തിനേയും മുഴുവനായും വിശ്വസിക്കുന്നതിലൂടെയും ആളുകളെ വേര്‍തിരിച്ച് മനസ്സിലാക്കുന്നതില്‍ പരാചയപ്പെടുന്നതിലൂടെയും എത്തിപ്പെടുന്ന വലിയ ചതികള്‍ !
ഇതിപ്പോള്‍ കാലമൊക്കെ മാറി നിന്റെ ഈയൊരു പടമെടുത്ത് ഞാന്‍ ''വനിതാ കമ്മീഷനു അയച്ചാല്‍ നിമിഷങ്ങള്‍ക്കകം എത്തും എല്ലാവരും . പിന്നീടുളെള നിന്റെ കാലമത്രയും ഗോതമ്പുണ്ടേം കഴിച്ച് അവിടെ കഴിയാം ...

അ അ അ അള്ളോോ അതൊന്നും വേണ്ട ഞാ ഞാന്‍ വെറുതെയൊരു തമാശക്ക് ...
ഹും , മറ്റുള്ളവരുടെ ജീവിതം വെച്ച് ''തമാശ അല്ലെ !. നീയൊക്കെ ഈ സൂരജിനെ കണ്ട് പഠിക്ക് നിന്റെയെല്ലാ കാര്യങ്ങളും അവനാ എനിക്ക് വോയ്സ് റെക്കോര്‍ഡ് ചെയ്തു തന്നെ .. അന്യസ്ത്രീകളെ പോലും ബഹുമാനിക്കുമെന്നവന്‍ പറഞ്ഞു എങ്കിലും അവനത് തെളിയിക്കുക കൂടി ചെയ്തു ഇന്നലെ.. ആരുമല്ലാഞ്ഞിട്ടു പോലും എനിക്ക് ഒരു ആപത്ത് വരുന്നു എന്നറിഞ്ഞയുടന്‍ അവനത് എന്നെ അറിയിച്ചു അവനുള്ള ബുദ്ധി പോലും പോലും നിനക്കില്ലാതെ പോയല്ലൊ ? കഷ്ടം
"സൂരജ് ,
നന്ദി !
നീ വലിയവനാണ് പ്ളസ് ടു പരാജയപ്പെട്ടാലും നീ ജീവിതത്തില്‍ വിജയിക്കും തീര്‍ച്ച !
നന്ദി !
നീ വലിയവനാണ് പ്ളസ് ടു പരാജയപ്പെട്ടാലും നീ ജീവിതത്തില്‍ വിജയിക്കും തീര്‍ച്ച !
ഞാന്‍ പോകുന്നു കടയിലെത്തുവാനുള്ളതാണ് .
പോകുംനേരം അവള്‍ ബഷീറിനെയൊന്ന് നോക്കി നാണക്കേട് കൊണ്ടോ കുറ്റബോധത്താലോ അവന്റെ ശിരസ്സ് കുനിഞ്ഞിരുന്നു !.
NB :-- ഇത്തരത്തില്‍ ചിന്തിക്കുന്ന , പെരുമാറുന്ന ബഷീര്‍മാര്‍ക്ക് പകരം സൂരജനെ പോലുള്ളവര്‍ നമ്മുടെ സമൂഹതത്തില്‍ ഇനിയും ഉണ്ടാകട്ടെ !.
{$@bnouf}
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക