Slider

...അയാൾ👤

0
...അയാൾ👤
കുളികഴിഞ്ഞു വന്ന'ലിസിഫെർണാണ്ടസ്' ആറന്മുള നിലക്കണ്ണാടിയിലേക്കു ഒരു നിമിഷം നോക്കി നിന്നു......
"ആറന്മുള കണ്ണാടി"..'ഫെറി'ക്ക് ഇങ്ങനെയുള്ള ആന്റിക് കളക്ഷനിൽ വല്ലാത്ത താത്പര്യമായിരുന്നു.. അതുപോലുള്ള മറ്റൊരു
താത്പര്യമായിരുന്നു പണ്ട്‌ ആ കുഗ്രാമത്തിൽ കുളക്കടവിൽ വെച്ചു കണ്ട എന്നെ സ്വന്തമാക്കിയത്തിനു പിന്നിലും.....
നാലു വർഷത്തിനുശേഷം,തന്റെ സൗന്ദര്യത്തെ പതിനേഴിലെപ്പോലെ നോക്കികാണുകയായിരുന്നു അവൾ...വയസ്സ്‌ നാല്പതു കഴിഞ്ഞിരിക്കുന്നു.. പ്ലാസ്റ്റിക് സർജറിയുടെമായാജാലവും,ആരുടെയൊക്കെയോ അവയവങ്ങൾ കൊണ്ടുള്ള ഡോക്ടർ മാരുടെ കരവിരുതും, വയസ്സ് മുപ്പതിനോടടുത്തേ പറയുകയുള്ളൂ......
എന്റെ'ഫെറി'ഉണ്ടായിരുന്നെങ്കിൽ പിന്നിലൂടെ വന്ന് ഇപ്പോൾ ആ കൈകളിൽ പൂപോലെ കൊരിയെടുത്തു മെത്തയിലിട്ടേനെ..........! വീശിയടിച്ച കർക്കടക കാറ്റിൽ വർണ്ണകളറുകളുള്ള കണ്ണാടി ജനാല വല്ലാത്ത ശബ്ദത്തോടെ തുറന്നടഞ്ഞു...
നാലു വർഷം മുൻപ്... ഇതേ ദിവസം ,അന്ന് ഞായറാഴ്ചയായിരുന്നു, ലുലുമാളിൽ ഷോപ്പിംഗ് കഴിഞ്ഞു തിരിച്ചു വരുന്നവഴി, എതിരേവന്ന ചരക്കു ലോറി നിയന്ത്രണംവിട്ടു കാറിലേക്ക് ഇടിച്ചു കയറുകയായിരുന്നു.....നഷ്ടപ്പെട്ടത് എനിക്ക് മാത്രമായിരുന്നില്ല.. ഫെരാരി ഗ്രൂപ്പ് ഓഫ് കമ്പനിയിലെ ഓരോരുത്തരുടെയും കുടുംബത്തിനുംകൂടെയായിരുന്നു.....ലിസി ഫെർണാണ്ടസ് ഒന്നു നെടുവീർപ്പിട്ടു....
ജീവൻമാത്രം തിരിച്ചു കിട്ടിയ എനിക്ക്‌ ഹോസ്പിറ്റൽവാസംമൂലം പിന്നെയും മാസങ്ങൾ വേണ്ടി വന്നു... നഷ്ടത്തിലേക്ക് കൂപ്പ് കുത്തിയ കമ്പനിയുടെ 'എംഡി'സ്ഥാനം ഏറ്റെടുക്കാൻ.
കഠിനപരിശ്രമം, ലാഭത്തിന്റെ കാര്യത്തിൽ കമ്പനിയെ അതിന്റെ എക്കാലത്തെയും ഉന്നതിയിൽ കൊണ്ടെത്തിച്ചിരിക്കുന്നു...കുറച്ചൊക്കെ
അഭിമാനം തോന്നുന്നുണ്ടെങ്കിലും നഷ്ടബോധം മനസ്സിനെ വല്ലാതെ തളർത്തി തുടങ്ങിയിരിക്കുന്നു.......
ചിന്തകളെ ഭേദിച്ച് മൊബൈൽ റിംഗ് ചെയ്തു.....മകനായിരിക്കും,അവനാണ് എന്നും രാവിലെ ഈ സമയത്ത് വിളിക്കാറ്.....അവൻ അമേരിക്കയിൽ 'എം ബി എ' യ്ക്ക് പഠിക്കുന്നു.....
ഓടി ചെന്നു മൊബൈലെടുത്തപ്പോൾ അവനല്ല... 'പ്രശാന്ത്'... എന്റെ ക്ലാസ്സ് മാറ്റ്, സ്ഥലം സി ഐ....
'എന്താടാ' ഞാൻ ചോദിച്ചു.. 'മറ്റവനെ പൊക്കിയിട്ടുണ്ട് ചോദ്യം ചെയ്യുമ്പോഴേക്കും ഇങ്ങത്തണം, വരുമല്ലോ?'.. 'വരും...
അവനെ, അവനെവെറുതെ വിടരുത്? ഞാൻ ഉടനെയെത്താം' ഇത്രയും പറഞ്ഞു ഫോണ് കട്ടു ചെയ്തു...
വേഗം തന്നെ ബ്രേക്ക്ഫാസ്റ്റ് കഴിച്ചെന്നു വരുത്തി ഇറങ്ങി..നേരേ സ്റ്റേഷനിൽ പോകണം ആ വായി നോക്കിയെ പെരുമാറുന്നത് ഒന്നു കാണണം...അഞ്ചു കിലോമീറ്റർ ഉണ്ട് സ്റ്റേഷനിലേക്ക്....
പോർച്ചിൽ നിന്ന് ബെൻസ്കാർ മുന്നോട്ടു പാഞ്ഞു...കഴിഞ്ഞ കുറച്ചു മാസങ്ങളായി തുടങ്ങിയതാണ് ഏതോ ഒരുത്തൻ എന്റെ പിന്നാലെയുള്ള നടത്തവും വായിനോട്ടവും...ഞാൻ എവിടെയൊക്കെ പോകുന്നുവൊ അവിടെയൊക്കെ അവനും കാണും,കോഫി ഷോപ്പിൽ, ബീച്ചിൽ, പാർക്കിൽ,ഷോപ്പിംഗ് മാളിൽ, എന്തിന് വണ്ടി പാർക്ക് ചെയ്യുന്ന വഴിവക്കിൽവരെ. ഏകദേശം മുപ്പതിനോടടുത്തു പ്രായം കാണും താടിവടിക്കാറില്ല, മദ്യപാനവും ഉണ്ടെന്നു തോന്നുന്നു,...
ശല്യമായപ്പോൾ പഴ്സണലായി പ്രശാന്തിനോട് കാര്യം പറഞ്ഞു,അവനാണ് പറഞ്ഞു തന്നത്..അയാളറിയാതെ മൊബൈലിൽ അയാളുടെ ഫോട്ടോ പകർത്തിതരാൻ....
കഴിഞ്ഞ ആഴ്ച അയാളെ ബീച്ചിൽ വച്ചു കണ്ടപ്പോൾ, വണ്ടിക്കുള്ളിൽ നിന്നും ഒരുഫോട്ടോ എടുക്കാൻപറ്റി.. അപ്പോൾ തന്നെ അത് പ്രശാന്തിന് വാട്‌സ്ആപ്പ് ചെയ്തു...
തിരക്ക്കാരണം വണ്ടി പതിയേ ഡ്രൈവ് ചെയ്യാൻ പറ്റുന്നുള്ളൂ... സ്റ്റേഷനടുത്തുള്ള റെഡ് സിഗ്നലിൽ വണ്ടി ബ്രേക്ക് ചെയ്തു..സിഗ്നലിൽ കൗണ്ട് ഡൗണ് ആരംഭിച്ചു...തീരാറായപ്പോൾ അതാ അയാൾ എതിരെ നടന്നു പോകുന്നു..മനസ്സിൽ കാർമേഘങ്ങൾ ഇരുണ്ടു കൂടി.. എനിക്ക് പ്രശാന്തിനോട് വല്ലാത്ത ദേഷ്യം ഇരച്ചു കയറി..ഇയാളെ വെറുതെ വിട്ടോ? ഞാൻഎത്തുംമുന്പേ?എന്തിന്?..........
വണ്ടിയെടുത്തു സ്റ്റേഷനിൽ എത്തി.. ഒരു പൊലീസുകാരൻ വളരെ ബഹുമാനത്തോടെ അവിടത്തെ കസേരയിൽ ഇരിക്കാൻ പറഞ്ഞു..ഒപ്പം സി ഐ ഇപ്പോൾ വരുമെന്നും...ഞാൻ വെയ്റ്റ് ചെയ്തു.....
അഞ്ചു മിനിറ്റായിക്കാണില്ല പ്രശാന്ത് വന്നു..എന്നെ അകത്തേക്ക് വിളിപ്പിച്ചു...പ്രശാന്തിന്റെ ക്യാബിനിൽ അപ്പോഴുണ്ടായിരുന്ന രണ്ടു പൊലീസുകാരെ വെളിയിൽ പോകാൻ അയാൾ ആംഗ്യം കാണിച്ചു.. പ്രശാന്ത് പറഞ്ഞു തുടങ്ങി........
......പ്രശാന്ത് പറയുന്നത് കേട്ട് വിശ്വസിക്കാനാവാതെ, ഒരു കൊച്ചു കുട്ടിയെ പോലെ എന്റെകണ്ണുകൾ നിറഞ്ഞൊഴുകി......
അവിടെ നിന്നും ഇറങ്ങുമ്പോൾ അജ്ഞാതനായ അയാളെ തിരയാനുള്ള ഭ്രാന്തമായ ആവേശത്തിലായിരുന്നു ഞാൻ.... ബീച്ചിലും, പാർക്കിലും,അയാളെ കാണുമായിരുന്ന സ്ഥലത്തെല്ലാം ഒരുപാട് അന്വേഷിച്ചു നടന്നെങ്കിലും, ആ മനുഷ്യനെ കണ്ടെത്താൻ കഴിഞ്ഞില്ല....
പ്രശാന്ത് തന്ന പഴയ മനോരമ പത്രം മേശയ്കകത്തുനിന്നും പുറത്തെടുത്തു, ഒരിക്കൽ കൂടി തുറന്നു നോക്കി....അതിൽ നാലാമത്തെ പേജിൽ ഒരു ചെറിയ കോളം, അതിൽ ഇങ്ങനെ എഴുതിയിട്ടുണ്ടായിരുന്നു...'അച്ചനോടൊപ്പം ബൈക്കിൽ സഞ്ചരിക്കെ അപകടത്തിൽ മരിച്ച നാലു വയസ്സുകാരിയുടെ കണ്ണുകൾ ദാനം ചെയ്തു.....'
_shajith_
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo