കൂനൻ
കുറത്തിക്കാട് ഗ്രാമത്തിലെ നാട്ടുകാരുടെ പേടിസ്വപ്നമാണ് കൂനനെന്ന് വിളിക്കുന്ന ശശി നാടിനെ വിറപ്പിക്കുന്ന ഗുണ്ടയായ കിട്ടുണ്ണി പോലും കൂനൻ വരുന്ന വഴിയിൽ എതിരെ പോവുകയില്ല....
എന്തെന്നാൽ കൂനൻ അത്രയ്ക്കും വലിയ കിടിലം ആയതു കൊണ്ടൊന്നുമല്ല.....

"ടാ ചാത്തുവെ നിന്റെ തൈ തെങ്ങിലെ ആദ്യത്തെ കായ്ഫലം തന്നെ മുറ്റാണല്ലോ....."
കൂനൻ......ചാത്തുവിന്റെ ചായക്കടയിൽ നിന്നും ചായ കുടിച്ച ഗ്ലാസ് മേശപ്പുറത്തേക്ക് വച്ച് കീശയിൽ നിന്നും പൈസ എടുത്ത് കൊടുക്കതിനിടയിൽ പുറത്ത് നിൽക്കുന്ന തൈ തെങ്ങിലേക്ക് നോക്കി പറഞ്ഞു......
ചാത്തു ഒരു ഞെട്ടലോടുകൂടെ കൂനന്റെ മുഖത്തേക്ക് നോക്കി....
അയാൾ ബീഡി ചുണ്ടിന്റെ ഒരു വശത്ത് വച്ചു കത്തിക്കുവായിരിന്നു....
ചാത്തുവിന്റെ കണ്ണുകൾ അകത്തെ അടുക്കളയിലെ ഭാര്യ ചീരുവിലേക്ക് പോയി... കൈയ്യിൽ ഒരു പാത്രവും പിടിച്ചു കൊണ്ട് കണ്ണും തള്ളി ഡ്രാക്കുളയെ കണ്ടു പേടിച്ചവളെപ്പോലെ ഒരു പ്രതിമ കണക്കവിടെ നിൽപ്പുണ്ട് ചീരു..

ബീഡിയിലെ പുകയും ഊതി പറത്തി കൊണ്ട് കൂനൻ യാതൊരു ഭാവഭേദവുമില്ലാതെ നടന്നകന്നു.....
ഒന്ന്.....രണ്ട്....മൂന്ന്..........................അമ്പത് അമ്പത്തിയൊന്ന്......ചീരു എണ്ണിപ്പെറുക്കുവാണ് തൈതെങ്ങിൽ നിന്നും കൊഴിഞ്ഞു വീണ പാകമാകാത്ത കൊച്ചങ്ങകൾ.....
"കള്ള നായിന്റെ മോൻ ഇനി ഇങ്ങ് വരട്ടെ ചായ മോന്താൻ.....
പീടികയ്ക്ക് അകത്ത് ഞാൻ കേറ്റൂല്ല....നശൂലത്തിനെ....
അവന് അറിയാം അവന്റെ വാക്കിന്റെ ദോഷം എന്നാലും വായും പൂട്ടി മിണ്ടാതിരിക്കില്ല ആ നാറി..... "ചാത്തു ദേഷ്യത്തോടു കൂടെ പറയുവാണ്

"ആ കിട്ടുണ്ണിയുടെ കൈയ്യിൽ നിന്ന് കിട്ടിയത് പോലെ അവനിനിയും രണ്ടെണ്ണം കിട്ടി ആശുപത്രിയിലായാലേ പഠിക്കൂ..... "
ചീരു അവസാനത്തെ കൊച്ചങ്ങയും പെറുക്കി കൊട്ടയിലേക്കിട്ട് പറഞ്ഞു കൊണ്ടെഴുന്നേറ്റു...

ശരിയാണ്....
ചാത്തു ആ കാര്യമോർക്കുമായിരുന്നു..
ചാത്തു ആ കാര്യമോർക്കുമായിരുന്നു..
"ടാ... കിട്ടുവെ നിന്റെ മോളങ്ങ് മിടുക്കിയായല്ലോ... ഒരു ദിവസം രണ്ടു വയസ്സായ തന്റെ കുഞ്ഞിനെയും എടുത്ത് നടക്കാനിറക്കിയ കിട്ടുണ്ണിയെ കണ്ടപ്പോൾ കൂനൻ പെട്ടെന്ന് ചോദിച്ചു പോയി...
കിട്ടുണ്ണി തന്റെ ഉണ്ടക്കണ്ണുകൾ കൊണ്ടവനെ രൂക്ഷമായൊന്ന് നോക്കി...
അന്നുരാത്രി തന്നെ പനിയും വിറയലുമായ കുഞ്ഞിനെയും കൊണ്ട് കിട്ടുണ്ണി ആശുപത്രിയിലേക്കോടേണ്ടി വന്നു...
പിറ്റേന്ന് രാവിലെ കിട്ടുണ്ണിയുടെ കൈയ്യിലെ കരുത്ത് കൂനൻ അറിഞ്ഞു....
രണ്ടു പല്ലും പോയി....
കുമാരൻ ഡോക്ടറുടെ ആശുപത്രിയിൽ രണ്ടു ദിവസം കിടന്നു....
പോകാൻ നേരം കൂനൻ കുമാരൻ ഡോക്ട്ടറോട് പാഞ്ഞു......
"ടാട്ടറെ....ഇങ്ങളെ മരുന്നും കൈപ്പുണ്യോം കൊള്ളാട്ടാ എന്റെ ദീനമെല്ലാം മാറി..... "
എലിപ്പനി പിടിപ്പെട്ട് കുമാരൻ ഡോക്ടർ പിന്നെ രണ്ടാഴ്ച മെഡിക്കൽ കോളേജിൻ കിടന്നു

അത്രത്തോളം ആണ് കൂനന്റെ മികവ്...
ഇത് കാരണം കൂനൻ വരുന്ന വഴിയിലുടെ പോകുന്നവർ ശ്വാസം വിടാൻ പോലും പേടിച്ചാണ് കടന്നു പോകുന്നത്....
ഇതൊക്കെ മനസ്സിലാക്കിയ കൂനൻ പൊതുചടങ്ങുകൾ കല്യാണം....മരണം... എവിടെങ്കിലുമൊക്കെ പോയാൽ വായും പൂട്ടി മിണ്ടാതെ നിൽക്കാൻ ശീലിച്ചു തുടങ്ങി...
എന്തേലും ഒന്നു മിണ്ടാനായി വായ തുറന്നാൽ അപ്പാൾ അടുത്തുള്ളവർ വായിൽപ്പൊത്തിപ്പിടിച്ചിട്ട്...
തൊഴുതു കാണിച്ചു കൊണ്ട് ഒന്നും മിണ്ടല്ലേ എന്നപേക്ഷിക്കും....
ഒരു ദിവസം വൈകുന്നേരം വീട്ടിലെത്തിയ കൂനൻ കോടാലി കൊണ്ട് വിറക് വെട്ടിക്കീറുന്ന ഭാര്യയെ കണ്ട് പറഞ്ഞു പോയി...
"ഈ അമ്പത്തഞ്ചാം വയസ്സിലും നീ ഉരുക്കാണല്ലോടി....."എന്ന്
പിന്നെയവർ തൈലവും കുഴമ്പുമുമായി രണ്ടു മാസം കിടന്നു അങ്ങനെ കൂനന് സ്വന്തം വീട്ടിലും വായിൽ പൂട്ടു വീണു...
അങ്ങനെയിരിക്കെ ഒരിക്കൽ കൂടെ പഠിച്ച സുഹൃത്തിന്റെ മരണത്തിൻ പങ്കെടുത്ത് വന്നിട്ട് ഭാര്യയോടായി ആ വിശേഷങ്ങൾ പറഞ്ഞ കൂട്ടത്തിലവസാനം പറഞ്ഞു....
"എടിയേ....കോമപ്പൻ മരിച്ചു കണ്ടാൽ കഷ്ടം തോന്നും എല്ലും തോലുമായി അവൻ
നമ്മൾ ഒത്തു പഠിച്ചതാണ്.....
എന്നെ കണ്ടോ....ഞാനിപ്പോഴും ഉരുക്കാണ്.. "
എന്നു പറഞ്ഞ് കൈയ്യിലെ മസ്സിൽസ് തട്ടി കാണിച്ചു കൊണ്ട് ഉറങ്ങാൻ കിടന്ന കൂനൻ
അന്ന് രാത്രി തന്നെ പെട്ടിയും പ്രമാണവും ഒന്നും എടുക്കാതെ കോമപ്പനോടൊപ്പം പരലോകത്തേയ്ക്ക് യാത്രയായി...... അവിടെയിപ്പോൾ യമധർമ്മനും ചിത്രഗുപ്തനും ഒക്കെ എന്തരായോ എന്തോ.......

ജെ....

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക