മൗനം ഉത്തരമാകവേ...
************************
************************
രാവും പകലും പങ്കിട്ടെടുത്ത ദിനങ്ങളുടെ
യഥാർത്ഥ അവകാശി ആരായിരിക്കും?
യഥാർത്ഥ അവകാശി ആരായിരിക്കും?
ചന്ദ്രനോ സൂര്യനോ...
ആരാണ് നിഴലുകളുടെ ശില്പി?
ആരാണ് നിഴലുകളുടെ ശില്പി?
പുലരി പകലോദയമെങ്കിൽ ...
അത് രാവിന്റെ അന്ത്യമെങ്കിൽ
സന്ധ്യയെന്തേ രാവിൻ ഉദയമാകാത്തൂ?
എന്തിനു പകലിൻ അന്ത്യമെന്ന് കുറിക്കപ്പെട്ടു?
അത് രാവിന്റെ അന്ത്യമെങ്കിൽ
സന്ധ്യയെന്തേ രാവിൻ ഉദയമാകാത്തൂ?
എന്തിനു പകലിൻ അന്ത്യമെന്ന് കുറിക്കപ്പെട്ടു?
ചന്ദ്ര ശോഭയിലെന്തേ
നിറമാരിവില്ലു പൂക്കാത്തൂ?
താരകമെങ്കിലും സൂര്യനെ വിട്ട്
താരകളെന്തേ രാവിൽ വിരാജിപ്പൂ?
നിറമാരിവില്ലു പൂക്കാത്തൂ?
താരകമെങ്കിലും സൂര്യനെ വിട്ട്
താരകളെന്തേ രാവിൽ വിരാജിപ്പൂ?
ഇരുളിലെ പ്രണയം
കറുപ്പും വെളുപ്പും
തമ്മിൽ മാത്രമെന്നോ?
നിശാഗന്ധിയെ നിലാവിനു നൽകി
ചെന്താമരയെ സൂര്യനു നൽകിയത് എന്തിനായിരിക്കാം?
കറുപ്പും വെളുപ്പും
തമ്മിൽ മാത്രമെന്നോ?
നിശാഗന്ധിയെ നിലാവിനു നൽകി
ചെന്താമരയെ സൂര്യനു നൽകിയത് എന്തിനായിരിക്കാം?
രാപ്പകലുകൾ അസ്തമിച്ചാൽ
ശേഷിപ്പത് എന്തായിരിക്കും?
ഇരുളോ വെളിച്ചമോ?
ശേഷിപ്പത് എന്തായിരിക്കും?
ഇരുളോ വെളിച്ചമോ?
****
Ritu
Ritu

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക