Slider

നല്ല ശുദ്ധ മലയാള൦

0
ചെന്നൈയിൽ എന്റെ അയൽക്കാരി ഒരു വടക്കേഇന്ത്യക്കാരി ആണ്,കൃത്യമായി പറഞ്ഞാൽ ബംഗാളി. എന്റെ കിച്ചൻ ബാല്കണിയുടെ നേരെ ആണ് അവരുടെ കിച്ചൻ ബാൽക്കണി.അങ്ങനെ ഒരു ബാൽക്കണി ബന്ധം.അവിടെ എന്ത് സ്പെഷ്യൽ ഉണ്ടാക്കിയാലും ഇങ്ങോട്ടും ഇവിടെ വല്ലോം ഉണ്ടാക്കുവാണേൽ അങ്ങോട്ടും കൊടുക്കും.അങ്ങനെ നല്ല സ്നേഹത്തിൽ നല്ല മാതൃക അയൽക്കാരായി ജീവിക്കുക ആണ് ഞങ്ങൾ.
ഇങ്ങനെ ഒക്കെ ആണേലും എന്റെ അയൽക്കാരിക്ക് ചെറിയ ഒരു കുഴപ്പമുണ്ട്,സൗത്തിന്ത്യക്കാർ എന്നാൽ അവർക്കു പരമ പുച്ഛമാണ്.സൗത്തിന്ത്യക്കാർ പൊതുവെ ഇരുണ്ട നിറമുള്ളവരാണ്, നമ്മൾ ഭക്ഷണം കഴിക്കുന്ന രീതി ശെരി അല്ലത്രേ ഈ ചോറൊക്കെ കറിയും കൂട്ടി കുഴച്ചുണ്ണുന്നതിന്റെ സുഖം സ്പൂണും ഫോർക്കും കൊണ്ട് സ്റ്റൈലിൽ ഭക്ഷണം കഴിക്കുന്ന അവർക്കുണ്ടോ മനസിലാകുന്നു , ഡ്രസിങ് സ്റ്റൈൽ കൊള്ളൂല്ല,പിശുക്കു കൂടുതൽ ആണ്,ചുമ്മാ നടിനടന്മാരേ ദൈവമായി കണ്ടു ആരാധിക്കുന്ന വെറും ബഡുക്കൂസുകളാണ് അങ്ങനെ പോകുന്നു നമ്മൾ സൗത്തിന്ത്യക്കാരുടെ കുറ്റങ്ങൾ.ആദ്യം ഒക്കെ ഇതു കേൾക്കുമ്പോൾ എനിക്ക് ഒടുക്കത്തെ ദേഷ്യം വരുമായിരുന്നു,അവർ പറയുന്നതൊക്കെ ഞാൻ തിരുത്തും. സൗത്തിന്ത്യ എന്ന് പറയുന്നത് തമിഴ്നാട് മാത്രമല്ല എന്നും കേരളവും കർണാടകയും ആന്ധ്രയും തെലങ്കാനയും ഒക്കെ ചേർന്നതാണെന്നും ഓരോ സംസ്ഥാനത്തിനും വ്യസ്ത്യസ്തമായ കൾച്ചർ ആണെന്നും ഒക്കെ എന്നിട്ടും ശങ്കരന് പിന്നേം തെങ്ങിന്റെ മണ്ടേല ഇരിക്കുള്ളൂന്നു വെച്ച എന്താ ചെയ്ക.പിന്നെ പിന്നെ അവർ വല്ലോം പറഞ്ഞാലും ഞാൻ മൈൻഡ് ചെയ്യൂല്ല.
അവർക്കു മൂന്ന് വയസുള്ള ഒരു മകൾ ഉണ്ട്,അതിനെ പ്ലേയ് സ്കൂളിൽ ചേർക്കാൻ പോവാണ്‌.ഞങ്ങൾ താമസിക്കുന്ന ഫ്ലാറ്റിന്റെ അടുത്ത് തന്നെ അത്യാവശ്യം നല്ല ഒരു പ്ലേയ് സ്കൂൾ ഉണ്ട്,അവിടെയൊന്നും ചേർക്കാതെ മൂന്ന് കിലോമീറ്റർ ദൂരെ ഉള്ള ഒരു ഇന്റർനാഷണൽ സ്കൂളിന്റെ പ്ലേയ് സ്കൂളിൽ ആണ് കൊച്ചിനെ ചേർത്തത്. സാധാരണ സ്കൂളിൽ ഒക്കെ ചേർത്താൽ കൊച്ചു സൗത്തിന്ത്യൻ കൾച്ചർ ഒക്കെ പഠിച്ചു വഷളാകുമെന്നു പേടിച്ചാണത്രെ ഇന്റർനാഷണൽ സ്കൂളിൽ ചേർത്തത്.ഒരു ദിവസം രണ്ടു മണിക്കൂർ ഇരുത്തുന്നതിനു മാസം പതിനായിരം ആണ് ഫീസ് .എത്ര കൊടുത്താൽ എന്താ കൊച്ച് ഇന്റർനാഷണൽ ആവൂല്ലൊ.പിന്നെ പിന്നെ സ്കൂളിനെ കുറിച്ച് പറയാനേ അവർക്കു നേരമുള്ളൂ അവിടെ സ്വിമ്മിങ് പൂള് ഉണ്ട്,വലിയ വലിയ ആൾക്കാരുടെ മക്കൾ ആണ് അവിടെ പഠിക്കുന്നത് അങ്ങനെ അങ്ങനെ.. ഞാൻ ഏതൊക്കെ കേട്ട് ചുമ്മാ തല കുലുക്കും,പിണക്കാൻ പറ്റുല്ലല്ലോ.
ഒരു ദിവസം ഞാൻ അടുക്കളയിൽ തിരക്ക് പിടിച്ച പാചക പരീക്ഷണത്തിൽ ആണ്,അപ്പോൾ ആണ് ബാല്കണിയിൽ അവരുടെ വിളി കേട്ടത്. എന്നെ കണ്ട പാടെ അവർ ചോദിച്ചു,
"അഞ്ജലി വാട്ട് ഈസ് ദിസ് തണ്ണി? അദ്വീ ഈസ് ആസ്‌കിങ് ഫോർ തണ്ണി "
തികട്ടി വന്ന ചിരി അടക്കി ഞാൻ പറഞ്ഞു
"തണ്ണി ഇൻ തമിഴ് മീൻസ് വാട്ടർ".
രണ്ടു ദിവസം കഴിഞ്ഞു ബാല്കണിയിൽ വീണ്ടും വിളി വന്നു. ഇത്തവണത്തെ സംശയം ഇതാണ്‌,
"അഞ്ജലി വാട്ട് ഈസ് ദിസ് വേണ്ട,ഐ ഗേവ് മിൽക്ക് റ്റു അദ്വീ ദെൻ ഷീ സെഡ് വേണ്ട ".
അങ്ങനെ ഇന്റർനാഷണൽ ആവാൻ പോയ കൊച്ചു നാലൊന്നാംതരമായിട്ട് അറഞ്ചം പുറഞ്ചം തമിഴ് പറയാൻ തുടങ്ങി.മര്യാദക്ക് നല്ല തങ്കം പോലെ മമ്മി ഡാഡി ന്നു വിളിച്ചോണ്ടിരുന്ന കൊച്ചിപ്പോ 'അമ്മ അപ്പ ന്നൊക്കെ ആണ് വിളിക്കണത്. കൊച്ചിനിപ്പോ ചപ്പാത്തി കണ്ണെടുത്താൽ കണ്ടൂടാ ദോശ ആണ്
പ്രിയ്യപ്പെട്ട ഭക്ഷണം. എന്താന്നു അറിഞ്ഞുട എന്റെ അയൽക്കാരി ഇപ്പോ സൗത്തിന്ത്യൻസിനെ കുറ്റം പറയാറേ ഇല്ലാ.
കൊച്ചിനെ ഫ്ലാറ്റിൽ കൊണ്ട് വന്നു ഇച്ചിരി മലയാളം പഠിപ്പിച്ചാലോ എന്ന ആലോചന ഇല്ലാതില്ല...... നല്ല ശുദ്ധ മലയാള൦

Anjali
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo