Slider

ബെൽബോട്ടൻ പാന്റും ചുണ്ടെലിയും... (നർമ്മം)

0
ബെൽബോട്ടൻ പാന്റും ചുണ്ടെലിയും... (നർമ്മം)
അച്ഛനന്ന് കണ്ണൂരിലാണ് ജോലി. ഏട്ടൻ ഡിഗ്രിക്കും ഞാൻ പത്താക്ലാസ്സിലും പഠിക്കുന്നു. അച്ഛൻ എല്ലാ ശനിയാഴ്ചയും വൈകിട്ട് വന്ന് തിങ്കളാഴ്ച പുലർച്ചെ പോകും..
ഏട്ടനൊരു പാവം ഞാനാണേൽ എല്ലാ പോക്കിരിത്തരങ്ങളും കൊണ്ട് അങ്ങനെ മേഞ്ഞു നടക്കുന്നു. അന്ന് നാട്ടിലൊക്കെ സിനിമാ താരം ജയന്റെ ബെൽബോട്ടൻ പാന്റിന്റെ തരംഗമാണ്.. അമ്മയാണ് ഞങ്ങൾക്ക് വസ്ത്രങ്ങൾ എടുത്തു തരാറുള്ളത്.. അതും അമ്മയ്ക്ക് ഇഷ്ടപ്പെട്ടത്... അച്ഛൻ ഇതിലൊന്നും ഇടപ്പെടാറില്ല..
എന്റെ അന്നത്തെ സ്റ്റൈൽ കാണുമ്പോൾ അമ്മയ്ക്ക് കലിയിളകുന്നത് പതിവാണ്. അച്ഛൻ വരുന്ന ദിവസങ്ങളിലൊക്കെ ഞാൻ ഒരു പഞ്ചപാവം... ഒന്നും കൊണ്ടല്ല ട്ടോ അച്ഛനെറെ ഒരു ദേഷ്യത്തോടെയുള്ള നോട്ടം മതി...
അങ്ങനെ ഓണം വന്നെത്തി. അമ്മ ഞങ്ങളേയുക്കുട്ടി വസ്ത്രങ്ങളെടുക്കാൻ അടുത്തുള്ള ടെക്സ്റ്റൈൽസിൽ പോയി സേയിൽസ് ഗേൾ ടാബിളിൽ വസ്ത്രങ്ങൾ വാരിവലിച്ചിട്ടു. ഉടനെ അമ്മ പറഞ്ഞു.രണ്ട് പേർക്കും ഒരേ കളറിൽ എടുത്താൽ മതി.. അപ്പോൾ എനിക്ക് സങ്കടവും ദേഷ്യവും ഒരുമിച്ച് വന്നു.. ഏട്ടൻ എന്നെ ഒന്നു നോക്കി ചിരിച്ചു. ഉടനെ ഞാൻ പറഞ്ഞു..
" നീ എടുത്തോ നിക്ക് വേണ്ട..
ഇത് കേട്ട് അമ്മയുടെ കനമുള്ള ചോദ്യം..
" അതെന്താ നിനക്ക് വേണ്ടാത്തെ.
" എനിക്ക് പാന്റിന്റെ തുണി മതി ഞാൻ തയ്യിപ്പിച്ചോളം..
കുറച്ച് നേരത്തെ വഴക്കിന് ശേഷം അമ്മ സമ്മതിച്ചു.
ഞാനെടുത്തു മൂന്ന് കളറിൽ ഒരു പച്ച ചുവപ്പ് വെള്ള...
മനസ്സിൽ അപ്പോഴും ജയന്റെ പാട്ട് രംഗങ്ങളും ഫൈറ്റുകളുമാണ്.. അന്ന് തന്നെ അത് തുന്നാൻ കൊടുത്തു.
ഒരാഴ്ചക്ക് ശേഷം പാൻറുകളുമായ് ഞാൻ വീട്ടിലേക്ക് ചെല്ലുമ്പോൾ അമ്മയും ഏട്ടനും എന്റെ വരവും കാത്തിരിക്കുകയാ ഒരു വളിച്ച ചിരിയുമായ് ഞാനും..
" ഡാ നീ ആ പാന്റുകളൊക്കെ ഒന്നു ഇട്ടേ കാണട്ടെ..
ഉടനെ തന്നെ ഞാൻ വെള്ള പാന്റ് എടുത്തിട്ടു... തുടഭാഗം നല്ല ടൈറ്റാണ് കാലിന്റെ താഴെക്ക് നല്ല ലൂസും... പകുതി തുണി നിലത്ത് തറയിൽ കിടക്കുന്നു.
നേരെ അമ്മയുടെ മുൻപിൽ ചെന്നു.
കണ്ടയുടനെ അമ്മയുടെ കണ്ണുകൾ ചുവന്നു മുഖം ദേഷ്യം കൊണ്ട് വിറക്കുന്നു.. അമ്മ ചുറ്റുപ്പാടും നോക്കുന്നുണ്ട് ഒരു വടി തിരയുകയാണ്.. സീൻ ഇപ്പോ കോൺഡ്രയാകുമെന്ന് എനിക്ക് തോന്നി...ഞാൻ മെല്ലെ അടുക്കള്ള വാതിലൂടെ പുറത്ത് ചാടി..
അന്ന് പിന്നെ ആ പാന്റിന്റെ പേരിൽ രണ്ടെണ്ണം കിട്ടി..
ഓണം കഴിഞ്ഞ് സ്ക്കൂളിലെത്തി എല്ലാവരും ഏതോ ഒരത്ഭുത ജീവിയെ നോക്കുന്ന പോലെ എന്നെ നോക്കിയത്.
സ്കൂളിൽ അത്യാവിശ്യം വില്ലത്തരങ്ങൾ കയ്യിലുള്ള എന്നെ ആരും വല്ലാണ്ട് കളിയാക്കില്ല അധ്യാപകർക്ക് എന്റെ ആ ഒഴപ്പൻ സ്വഭാവത്തോട് ദേഷ്യം തന്നെ പക്ഷെ പഠിക്കാൻ മിടുക്കനായത് കൊണ്ട് ഇഷ്ടവുണ്ട്.. കുറച്ച് കലാവാസനകളൊക്കെ കയ്യിലുള്ളത്ക്കൊണ്ട് പെൺപിള്ളേരുടെ ഇടയിൽ ഞാൻ ചെറിയ ഒരു ഹീറോയും...
സ്കൂൾ വരാന്തയും മറ്റും തൂത്തുവാരുന്ന കേശവേട്ടന് എന്നോട് ഒരു പ്രത്യേക സ്നേഹമുണ്ടായിരുന്നു അത് എന്താണെന്ന് പിന്നീടാണ് മനസ്സിലായത്..
ഒരിക്കൽ എന്നോട് പറഞ്ഞു നീ ഈ വരാന്തയിലൂടെ രണ്ട് പ്രാവിശ്യം അങ്ങോട്ടുമിങ്ങോട്ടും നടക്ക് എന്നാലെനിക്ക് തൂത്തു വാരണ്ട.. കരണം ഞാൻ നടക്കുമ്പോൾ ചപ്പുചവറുകളൊക്കെ വൃത്തിയായ് തൂത്തുവാരുന്നപ്പോലെയാണ് പാന്റിന്റെ അടിഭാഗം തറയിയിൽ ഇട്ടു വലിക്കുകയല്ലെ...
അമ്മയും ആയിടക്ക് വീട്ടിൽ തൂത്തുവാരാറില്ല. എന്നെക്കൊണ്ട് നടത്തിക്കാറാണ്...
.......
അയൽപക്കത്തുള്ള കുമാരേട്ടൻ ചെന്നൈയിൽ നിന്നാണ് പെണ്ണ് കെട്ടുന്നത് അവരുടെ വീട്ടിൽ തമിഴൻമാരുടെ ഒരു പട തന്നെ എത്തിയിട്ടുണ്ട് കൂടുതലും സ്ത്രീകൾ..
ഞാൻ എന്റെ വെള്ള പാന്റുമിട്ട് എനിക്കറിയാവുന്ന തമിഴിലൊക്കെ അവരോടൊക്കെ സംസാരിച്ചു ഒരു സൗഹൃദ വലയം സൃഷ്ടിച്ചു. കൂട്ടത്തിൽ എന്റെ പ്രായം തോന്നിക്കുന്ന ഒരുത്തിയെ മെല്ലെയൊന്നു വളച്ചു ചെറിയൊരു പ്രേമം അവളോട്. അവളുടെ പേര് രുഗ്മണി...
വീട്ടിലെത്തിയിപ്പോൾ ഏട്ടൻ പുരപ്പുറത്ത് എലിക്കൂട് പൊളിക്കാൻ കയറിയിരിക്കാ ചാടിയോടുന്ന എലികളെ അടിക്കാൻ ഒരു വടിയുമായ് ഞാൻ താഴേയും നിലയുറപ്പിച്ചു .
രാത്രി അത്താഴം കഴിച്ച് ഞാനും ഏട്ടനും ഉറങ്ങാൻ കിടന്നു അന്ന് അച്ഛനും വന്നിട്ടുണ്ട്...
രുഗ്മണിയേയും മനസ്സിലിട്ട് പ്രണയത്തിന്റെ ആകാശക്കോട്ടയും കെട്ടി മുകളിലേക്കും നോക്കി അങ്ങന്നെ കിടന്നു.
ഉങ്കളെ പാന്റ് എനക്ക് റൊമ്പ പുടിച്ചിറുക്ക് രുഗ്മണി പറഞ്ഞ വാക്കുകൾ....
.........
" ഈ പീവി സി പൈപ്പ് ഇട്ടിട്ടാണോ കിടക്കുന്നത് ??
ഏട്ടന്റെ കളിയാക്കുന്ന ഒരു കമന്റ്.....
" ഉം നല്ല തണുപ്പല്ലെ...
ഞാനങ്ങനെ കാലു മേൽ കാലും കയറ്റി വച്ച് കിടക്കാണ്.. പണ്ടത്തെ ഗ്രാമഫോൺ വെച്ച പോലെയാണ് പാന്റ്..
ഞാൻ രുഗ്മണിയുമായി മായി സങ്കല്പ ലോകത്തങ്ങനെ പറന്നു നടക്കുന്നു ഇടയ്ക്ക് തമിഴിലെ ചില പ്രധാന വാക്കുകൾ ഉരുവിടുന്നുമുണ്ട് ഉറക്കത്തിലേക്ക് തെന്നി വീണുക്കൊണ്ടിരിക്കുകയാണ്.....
മുറിയുടെ മൂലയിലേക്ക് എന്തോ ഒന്നു പതോന്നും ശബ്ദത്തിൽ വീണു... ഉറക്കത്തിന്റെ ആരംഭത്തിൽ ഞാനത് മൈൻഡ് ചെയ്തില്ല...
കുറച്ച് കഴിഞ്ഞപ്പോൾ കാലിലൂടെ എന്തോ ഒന്നു ഇയഞ്ഞു കയറുന്നു. കാർഗ്ഗിൽ അതിർത്തിയിലേക്ക് തീവ്രവാദികൾ നുഴഞ്ഞു കയറുമ്പോലെ.... നുഴഞ്ഞു നുഴഞ്ഞു നുഴഞ്ഞങ്ങട് മുകളിലേക്ക് കയറിപ്പോന്നു. പാതിയുറക്കത്തിലായതുക്കൊണ്ട് സ്വപ്നമാണോ സത്യമാണോ ഒന്നും മനസ്സിലായില്ല...
കാൽമുട്ടിനു മുകളിൽ പാൻറ് ടൈറ്റായത് കാരണം അവിടെ നിന്നും മുകളിലേക്ക് മാന്തി കയറാനുള്ള തിടുക്കത്തിൽ നല്ല വേദനയനുഭവപ്പെട്ടപ്പോഴാണ് എനിക്ക് സ്ഥലകാലബോധമുണ്ടായത് അപ്പോഴേക്കും മുകളിലെത്തി....
ന്റെ അതിർത്തി ഭഗവാനെ ഇങ്ങള് കാത്തോളീന്ന് പറഞ്ഞുക്കൊണ്ട് പായയിൽ നിന്നും ഒരു ചാട്ടം പിന്നെ വീടും നാടും കുലും ങ്ങു മാറുച്ഛത്തിൽ ഒരു കരച്ചിൽ ഇടനാഴിയിലൂടെ വെടി കൊണ്ട പന്നിപ്പോലെ അങ്ങോട്ടുംമിങ്ങോട്ടും ഒരേ പാച്ചിൽ... കൈ രണ്ടും മുൻവശത്ത് പൊത്തിപിടിച്ചിട്ടുണ്ട്... ഏട്ടനും അമ്മയും എന്താന്നറിയാതെ അവരും കരഞ്ഞു. അച്ഛൻ എന്താ എന്താ എന്ന് ചോദിച്ച് എന്റെ പുറകെ..
ഒരു നിമിഷം കൊണ്ട് നാട്ടിലെ സകല ജനങ്ങളും എന്റെ വീടിന്റെ മുറ്റത്ത്... എല്ലാവരും പാന്റി മുൻഭാഗത്തു നിന്നും കൈ മാറ്റാൻ പറയുന്നുണ്ട് ഞാനാണേൽ നെ കൊന്നാലും മാറ്റൂലാന്ന്...
പാന്റിനുള്ളിലൂടെ എന്തോ കയറിയിട്ടുണ്ട് എന്ന് മാത്രമെ ഞാൻ പറയുന്നുള്ളു. എന്താണെന്ന് ആർക്കും ഒരു ഊഹമില്ല. ചിലർ പാന്റഴിക്കാൻ പറയുന്നു മറ്റു ചിലർ സിബ്ബ ഴിക്കാൻ പറയുന്നു. ഒന്നിനും ഞാൻ തയ്യാറല്ല. അവസാനം ഏട്ടൻ എന്റെ കൈകൾ ബലമായ് പിടിച്ചു മാറ്റി മുൻ ഭാഗത്തൊരു ഇടി....
നിശ്ശബ്ദം... ഒരു സൂചി നിലത്തുവീണാൽ കേൾക്കും എന്റെ കണ്ണിലൂടെ പൊന്നീച്ചകൾ പറക്കുന്നു. ശ്വാസം നിലച്ചുപോയതുപ്പോലെ എല്ലാവരുടെ കണ്ണുകളും എന്നിൽ തന്നെ പാന്റിന്റെ മുൻഭാഗത്ത് രക്തം നിറഞ്ഞു വെളുത്ത പാന്റിലൂടെ രക്തം താഴെക്കൊ ലിച്ചിറങ്ങുന്നു. ഇടിവെട്ടേറ്റതുപ്പോലെ ഞാൻ തരിച്ചു നിന്നു.
എന്തോ ഒരു ഇറച്ചി കഷ്ണം കാലിലൂടെ താഴേക്ക് ചാടി.... പാന്റിന്റെ അടിയിൽ കുടുങ്ങിയ അതിനെ എല്ലാവരുടെയും മുൻപിലേക്ക് കുടഞ്ഞിട്ടു..... ഒരു നിമിഷം എല്ലാവരും കണ്ണിൽ കണ്ണിൽ നോക്കി വാ പൊളിച്ചു നിന്നു.... പിന്നെ ഒരു കൂട്ട ചിരിയായ് ആ ചിരികൾ രാത്രിയിലെ ഇരുട്ടിൽ അലകൾ തീർത്തു... ആ ഇറച്ചി കഷ്ണം വലിയൊരു ചുണ്ടെലിയായിരുന്നു.... ഏട്ടന്റെ ഇടിയുടെ ശക്തിയിൽ ചതഞ്ഞു പോയി എലി... ആൾക്കാരുടെ മുൻപിൽ മാനം പോയി നിന്ന ഞാൻ രുഗ്മണിയെ ചൂമ്മാ ഒന്നു തിരഞ്ഞു....
നിറഞ്ഞ കണ്ണുമായ് എന്നെ നോക്കി തന്നെ നിൽക്കുന്നു. അറിയാതെ എന്നിലൊരു ചിരി വിടർന്നു ... അവളിലും ഒരു ചിരി വിടരുന്നത് കണ്ടപ്പോൾ എന്റെ നാണം പമ്പ കടന്നു .... അപ്പോഴാണ് മൂറ്റത്തിന്റെ ഒരു കോണിൽ തീ ആളികത്തുന്നത് കണ്ടത്... എല്ലാവരും അങ്ങോട്ട് നോക്കി നിൽക്കുന്നു ... അച്ഛൻ ഉറക്കെ എന്നെ നോക്കി പറഞ്ഞു. നിന്റെ ഒരു ജയനും ഒരു കോളാമ്പി പാൻറും... കൂടി നിന്നവർ ആർത്തുചിരിച്ചു... ഞാനെന്റെ പാൻറുകൾ കത്തുന്നതും നോക്കി നിന്നു....
( ന്നാലും നെറ ചുണ്ടെലി ഇന്നോട്ടത് വേണ്ടായിരുന്നു.)

Murali
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo