Slider

മനുഷ്യൻ.

0
മനുഷ്യൻ.
++++++++++
നീതി നിഷേധിക്കപ്പെട്ടവന്റെ
നീതിയായ് മാറണം എനിക്ക്.!
കാര്യകാരണങ്ങളില്ലാതെ
കഴുത്തറുക്കപ്പെട്ടവന്റ
ചോരയായ് തീരണം എനിക്ക്.!
രക്തസാക്ഷിയുടെ പേരിൽ
എഴുതപ്പെടുന്ന കവിതയുടെ
തൂലികയിലെ മഷിയായ് മാറണം.!
ആ മഷിയുടെ ഉണങ്ങാത്ത
നനവാകണം എനിക്ക്.!
വിധവകളുടെ നെഞ്ചിലെ
വിങ്ങലാകണം.!
അനാഥരായ് തീർന്ന അമ്മയുടെ
കണ്ണുനീരാകണം !
വിശന്നൊട്ടിയവയറുമായ്
നിലവിളിക്കുന്ന കുഞ്ഞുമ്മക്കളുടെ
തേങ്ങലാകണം !
തെരുവിൽ പിച്ചിചീന്തിയെറിയുന്ന
പെണ്ണിന്റെ മാന മാകണം!
എനിക്ക് ഗാന്ധിയാ വേണ്ട.
ക്രിസ്തുവും ,കൃഷ്ണനും,
നബിയുമാകേണ്ട.
ബുദ്ധനാ കണ്ട.
മനുഷ്യനാകണം മനുഷ്യൻ മാത്രം.!!
അതിനൊരു വഴി വേണം!
അതിരുകളില്ലാത്ത വഴി.
അവകാശികളില്ലാത്ത വഴി
ആ വഴി എവിടെയാണ്.?
അതാണ് ഞാൻ തിരയുന്നത്!!!
""""""""""""""'"""""""""""""'''"'''""""""""
അസീസ് അറക്കൽ
****************
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo