Slider

ഓളപ്പരപ്പിലെ മസിൽപ്പെരുക്കങ്ങൾ

0
ഓളപ്പരപ്പിലെ മസിൽപ്പെരുക്കങ്ങൾ
´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´
അവൻ കടലു കാണാൻ പോയതല്ല.
ആഗ്രഹമുണ്ടെങ്കിൽ
കടൽ അവനെയൊന്നു കണ്ടോട്ടെ
എന്ന ചിന്തയോടെ
കടൽത്തീരത്തു ചെന്നതാണവൻ.
അവനു മുന്നിലേക്ക്
എങ്ങു നിന്നോ ഒരു പൊങ്ങുതടി
ഒഴുകിയെത്തി.
പൊങ്ങുതടിയിൽ വലിഞ്ഞു കയറി
ഓളങ്ങളിൽ ഒഴുകി
അവൻ ഏറെ മുന്നോട്ടു പോയി.
പൊങ്ങു തടിയിൽ ഇരുന്നു കൊണ്ടവൻ
തീരത്തു നിൽക്കുന്ന സാധുക്കളെ
നോക്കി
മസിൽ പെരുപ്പിച്ചു.
പിന്നെ
നെഞ്ചു വിരിച്ചു കൊണ്ടലറി
"കഴിവുണ്ടെങ്കിൽ നീന്തിത്തോൽപ്പിക്കെടാ,
അല്ലെങ്കിൽ തല്ലിത്തോൽപ്പിക്കെടാ.. "
കടലും,തിരകളും, പൊങ്ങു തടികളും
ഏറെ കണ്ടറിഞ്ഞ
കടലിന്റെ മക്കൾ
അവനെ നോക്കി നിന്നു;
ഒന്നും മിണ്ടാതെ.
അടുത്ത നിമിഷം അവന്റെയടുത്തെത്തുന്ന
കൂറ്റൻ തിരകൾ കണ്ടു
വലയെറിഞ്ഞും, തുഴയെറിഞ്ഞും
തഴമ്പ് വീണ വിരലുകൾ
അവർ മൂക്കത്തു വെച്ചു.
©®
°°°°°°°°°°°°°°°°°°°°°°°°°°°°°°°
സായ് ശങ്കർ,തൃശ്ശൂർ
×××××++++++++××××××××
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo