Slider

പ്രണയത്തിന്റെ നിർവചനം

0
പ്രണയത്തിന്റെ നിർവചനം
..................................................
ഒരു പരീക്ഷയുണ്ടായിരുന്നു.
കൂടെ എഴുതിയവർ എല്ലാം പ്രഗൽഭൻമാർ.
ഒറ്റച്ചോദ്യം മാത്രം.
പ്രണയത്തെ നിർവചിക്കുക.
ഇടത് വശത്ത് ഇരുന്നത് ഒരു ശാസ്ത്രജ്ഞൻ ആയിരുന്നു. അദ്ദേഹം ശാസ്ത്രത്തിന്റെ കണ്ണുകളിലൂടെ പ്രണയത്തെ നോക്കി.
ഡാർവിന്റെ പരിണാമ സിദ്ധാന്തം പറയുന്നത്
Survival of the fittest എന്നാണത്രേ. ഒരു ജീവിവർഗ്ഗത്തിന്റെ നില നിൽപ്പിന് Reproduction വളരെ പ്രധാനം. അതിനു വേണ്ടി സ്ത്രീ പുരുഷന്മാർക്കിടയിൽ പ്രകൃതി ചില ഹോർമോണുകളുടെ സഹായത്താൽ സൃഷ്ടിക്കുന്ന ഒരു പ്രതിഭാസമാണത്രേ പ്രണയം. ഒരു പാട് തിറയറികളും ഫോർമുലകളും കൊണ്ട് അദ്ദേഹം പ്രണയത്തെ നിർവചിച്ചു കൊണ്ടിരുന്നു.
വലതു വശത്തിരുന്നത് ഒരു പുരോഹിതനാണ്. അദ്ദേഹം എഴുതി. ആദിയിൽ ദൈവം മനുഷ്യനെ സൃഷ്ടിച്ചു.അവൻ ഏകനായിരിക്കുവാൻ അദ്ദേഹം ആഗ്രഹിച്ചില്ല. അതു കൊണ്ട് അവന്റെ വാരിയെല്ലു ഊരിയെടുത്ത് സ്ത്രീയെ സൃഷ്ടിച്ചു.അവർ വേർപിരിയാതിരിക്കാൻ പ്രണയം എന്ന മാസ്മരികതയെ അവരുടെ ഉള്ളിൽ നിറച്ചു. ഈശ്വരന്റെ കയ്യൊപ്പു പതിഞ്ഞ ഒരു സുന്ദര അനുഭൂതിയായി പുരോഹിതൻ പ്രണയത്തെ നിർവചിച്ചു കൊണ്ടിരുന്നു.
നടുവിൽ ഇരുന്ന ഞാൻ ഉത്തരം ആലോചിച്ചിരുന്നു. ഹൃദയം തനിക്കറിയാവുന്നതെല്ലാം കൂട്ടിച്ചേർത്ത് വായിച്ചു നോക്കി. പ്രണയത്തിൽ നിന്നു പുറത്ത് കടക്കാൻ ശ്രമിച്ചപ്പോഴെല്ലാം വെള്ളത്തിൽ നിന്നും പുറത്തേയ്ക്ക് വീണ മീനിനെപ്പോലെ ഞാൻ പിടഞ്ഞു കൊണ്ടിരിക്കുന്നു എന്നല്ലാതെ മറ്റൊന്നും പാവം എന്റെ ഹൃദയത്തിന് അറിയില്ലത്രേ. അനുഭവിക്കാനല്ലാതെ നിർവചിക്കുവാൻ കഴിയാത്ത ഒന്നായി പ്രണയമേ, ഞാൻ നിന്നെ നിർവചിക്കട്ടെ.....!
പരീക്ഷയുടെ ഫലം വന്നപ്പോൾ ഞാൻ തോറ്റു പോയി എന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ അല്ലേ!

Resmi 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo