മഷി
******
******
ഇല്ലായ്മയുടെ കറുപ്പ് മഷിയിൽ തൂലിക മുക്കിയാണ്
അവനെഴുതി തുടങ്ങിയത്..
വേറെ നിറങ്ങൾ അന്നവന് അപരിചിതവും അപ്രാപ്യവും.
അവന്റെ സൃഷ്ടികൾ അപ്പോൾ നേരിന്റെ നേർക്കാഴ്ചകൾ ..
എഴുതിയ വരികളിൽ കണ്ണുനീർ വിശുദ്ധിയിൽ തെളിഞ്ഞ ദുഖാക്ഷരങ്ങൾ...
അവനെഴുതി തുടങ്ങിയത്..
വേറെ നിറങ്ങൾ അന്നവന് അപരിചിതവും അപ്രാപ്യവും.
അവന്റെ സൃഷ്ടികൾ അപ്പോൾ നേരിന്റെ നേർക്കാഴ്ചകൾ ..
എഴുതിയ വരികളിൽ കണ്ണുനീർ വിശുദ്ധിയിൽ തെളിഞ്ഞ ദുഖാക്ഷരങ്ങൾ...
ഇരുളിന്റെ ഇടനാഴികളിൽ നിന്നെത്തിയ കഥാപാത്രങ്ങൾ അവനു
മുമ്പിൽ സ്വന്തം കഥ പറഞ്ഞു.
ദുഃഖിതരും യാചകരും വേശ്യകളും അനാഥരും രോഗികളും
കള്ളനും കൊലയാളിയും..
അവന്റെ തൂലികയിലെ കറുപ്പ് മഷി അവരുടെ ജീവിതങ്ങൾ
കവിതകളാക്കി,
മുമ്പിൽ സ്വന്തം കഥ പറഞ്ഞു.
ദുഃഖിതരും യാചകരും വേശ്യകളും അനാഥരും രോഗികളും
കള്ളനും കൊലയാളിയും..
അവന്റെ തൂലികയിലെ കറുപ്പ് മഷി അവരുടെ ജീവിതങ്ങൾ
കവിതകളാക്കി,
അവന്റെ വരികളിലെ കവിത്വം അവരുടെ മനസിലെ എരിവെയിലിൽ
നനുത്ത തെന്നലായി,
നനുത്ത തെന്നലായി,
അവനൊരു കവിയായി, പ്രശസ്തനായി, അവന്റെ കീശയിൽ പൊൻ -പണമൊഴുകിയെത്തി.
ഇന്നവന്റെ മുമ്പിൽ പല വർണ മഷി കുപ്പികൾ ..
കാട്ടുകള്ളന് സ്തോത്ര പാട്ടെഴുതുവാൻ തൂലിക മുക്കി - പ്രകൃതി സ്നേഹത്തിന്റെ പച്ച മഷിയിൽ..
പണക്കൊഴുപ്പുള്ള കുലടകൾക്കായി ജാര- പ്രണയലേഖനം കൂലിക്കെഴുതിയ
മഷി പിങ്ക് നിറം..
കൂട്ടുകാരനെ ചതിച്ചു കൊന്ന വീരസഖാവിനെ ന്യായീകരിക്കാൻ
ചെംചുവപ്പിൽ വിപ്ലവ ഗീതം..
അഴിമതിയിൽ മുങ്ങി കറുത്ത പോയ കൈകൾക്കു വെള്ള പൂശിയതു
വെളുത്ത മഷിയിൽ..
സോദരനെന്നു നോക്കേണ്ട ജാതി വേറെങ്കിൽ കൊല്ലാമെന്ന് പുരാണം
വളച്ചൊടിച്ചെഴുതിയ മഞ്ഞ മഷി..

എഴുതും മഷികൾ പല വർണം, കളവുകളെഴുതും കവിതകളെല്ലാം കറുപ്പും.
അവനാണിന്നിന്റെ കവി.. പാവം മഷി.
സജി എം മാത്യൂസ്
===============================================
===============================================

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക