. തിരിച്ചു വരുമോ ആ ബാല്യകാലം
.................................................
.................................................
മുഹബ്ബത്തിന്റെ മുന്തിരി -
ച്ചാറന്നെനിക്ക് തന്നതും
മുന്തിരിച്ചാറും കുടിച്ച്
ഞാനുമന്നിളിച്ചതും
ച്ചാറന്നെനിക്ക് തന്നതും
മുന്തിരിച്ചാറും കുടിച്ച്
ഞാനുമന്നിളിച്ചതും
ഓർമ്മയുണ്ടോ എൻ സഖീ
ആ പോയ ബാല്യകാലവും
ഓർമ്മയെ വിരുന്നൊരുക്കീ
ഞാനുമിന്നീ പാട്ടിലും
ആ പോയ ബാല്യകാലവും
ഓർമ്മയെ വിരുന്നൊരുക്കീ
ഞാനുമിന്നീ പാട്ടിലും
കാല് അന്ന് മുള്ള് കൊണ്ട്
ഏറെ വേദനിച്ചതും
കമ്പിപ്പാല നീര് കൊണ്ട്
മുള്ള് നീ എടുത്തതും
ഏറെ വേദനിച്ചതും
കമ്പിപ്പാല നീര് കൊണ്ട്
മുള്ള് നീ എടുത്തതും
കാലം അന്ന് മേഘക്കൂട്ടം
പോലെ പാഞ്ഞ് പോയതും
ബാക്കിയായ കനവുകൾ
നിറമേറെ ചാർത്തിത്തന്നതും
പോലെ പാഞ്ഞ് പോയതും
ബാക്കിയായ കനവുകൾ
നിറമേറെ ചാർത്തിത്തന്നതും
നോമ്പ് കാലം റോഡിൽ അന്ന്
തളർന്ന് ഞാൻ വീണതും
പ്രാണവേദനയാലെ ഓടി -
പ്പോയി നീ കരഞ്ഞതും
തളർന്ന് ഞാൻ വീണതും
പ്രാണവേദനയാലെ ഓടി -
പ്പോയി നീ കരഞ്ഞതും
ഓർമ്മയുണ്ടോ എൻ സഖീ
ആ പോയ ബാല്യകാലവും
ഓർമ്മയേ വിരുന്നൊരുക്കി
ഞാനുമേകാന്തതയിലും.
ആ പോയ ബാല്യകാലവും
ഓർമ്മയേ വിരുന്നൊരുക്കി
ഞാനുമേകാന്തതയിലും.
ഓടിച്ചാടി ചെറു മരത്തിൽ
കയറി നീ നിന്നതും
കൊമ്പൊടിഞ്ഞ് താഴെ വീണ്
കമിഴ്ന്നു നീ കിടന്നതും
കയറി നീ നിന്നതും
കൊമ്പൊടിഞ്ഞ് താഴെ വീണ്
കമിഴ്ന്നു നീ കിടന്നതും
അന്നു നിന്റെ ബാക്കിയുള്ളോർ
എന്റെ നേരെ വന്നതും
മുറിഞ്ഞ കൈയും തൂങ്ങിയാടി
പൊട്ടി നീ കരഞ്ഞതും
................................ MKH
എന്റെ നേരെ വന്നതും
മുറിഞ്ഞ കൈയും തൂങ്ങിയാടി
പൊട്ടി നീ കരഞ്ഞതും
................................ MKH

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക