അന്വേഷണം
അതെ,
ക്രൂരനാണ് ഞാൻ.
തണുത്തുറഞ്ഞ പ്രഭാതം ചുമന്ന്,
അഭയം തിരഞ്ഞു
വന്ന
നിന്നെ ഞാൻ കൊന്നു.
സ്നേഹം കൂട്ടക്കൊല ചെയ്യപ്പെട്ട
കുരുക്ഷേത്ര സന്ധ്യകളിൽ ചങ്ങലയ്ക്കിട്ട മനസ്സുമായി,
നിന്റെ ചുടലകളെയും ഞാൻ
ഭക്ഷിച്ചു.
മന്വന്തരങ്ങിലുള്ളിലുറഞ്ഞ
ഘോരാന്ധകാരത്തിൽ
തീ കത്തിനിൽക്കുന്നു,
നിന്റെ കണ്ണുകൾ.
പറയൂ, നീ ഭാമിനിയോ?
കാമിനിയോ?
അന്ധനാണെന്നും ഞാൻ.
ക്രൂരനാണ് ഞാൻ.
തണുത്തുറഞ്ഞ പ്രഭാതം ചുമന്ന്,
അഭയം തിരഞ്ഞു
വന്ന
നിന്നെ ഞാൻ കൊന്നു.
സ്നേഹം കൂട്ടക്കൊല ചെയ്യപ്പെട്ട
കുരുക്ഷേത്ര സന്ധ്യകളിൽ ചങ്ങലയ്ക്കിട്ട മനസ്സുമായി,
നിന്റെ ചുടലകളെയും ഞാൻ
ഭക്ഷിച്ചു.
മന്വന്തരങ്ങിലുള്ളിലുറഞ്ഞ
ഘോരാന്ധകാരത്തിൽ
തീ കത്തിനിൽക്കുന്നു,
നിന്റെ കണ്ണുകൾ.
പറയൂ, നീ ഭാമിനിയോ?
കാമിനിയോ?
അന്ധനാണെന്നും ഞാൻ.
ജന്മങ്ങളുടെ നിശ്ശബ്ദതയിൽ
തിരശ്ശീലകൾക്ക് പിന്നിൽ
ഉയർന്ന നിലവിളിയുടെ
അനുരണനങ്ങളിൽ,
സാമ്രാജ്യങ്ങൾ തച്ചുടയ്ക്കപ്പെട്ട,
സംസ്കാരങ്ങൾ തിരുത്തിയെഴുതപ്പെട്ട
സ്നേഹത്തിന്റെ ജൈത്രയാത്രകൾ.
ഉമ്മറങ്ങളെ വകഞ്ഞു നോക്കിയ
കണ്ണുകളിൽ
ജനിമൃതികളുടെ,
കാലത്തിന്റെ,
തൊട്ടിലാട്ടം.
തിരശ്ശീലകൾക്ക് പിന്നിൽ
ഉയർന്ന നിലവിളിയുടെ
അനുരണനങ്ങളിൽ,
സാമ്രാജ്യങ്ങൾ തച്ചുടയ്ക്കപ്പെട്ട,
സംസ്കാരങ്ങൾ തിരുത്തിയെഴുതപ്പെട്ട
സ്നേഹത്തിന്റെ ജൈത്രയാത്രകൾ.
ഉമ്മറങ്ങളെ വകഞ്ഞു നോക്കിയ
കണ്ണുകളിൽ
ജനിമൃതികളുടെ,
കാലത്തിന്റെ,
തൊട്ടിലാട്ടം.
എങ്കിലും സ്നേഹത്തിന്റെ ഹിമശൈത്യം
നിന്റെ കണ്ണീർച്ചൂടിനെ
പരിഹസിച്ച് വിറങ്ങലിച്ചു.
ബലാൽസംഗം ചെയ്ത് കൊന്ന മനസ്സുമായി
കാലങ്ങളെ ഞൊറിഞ്ഞുടുത്തലക്ഷ്യമായി,
ചിതറിയ മുടിയിഴകളിൽ
ഭൂമിയെ കൊരുത്തു വെച്ച്
പോവതെങ്ങു നീ?
നിന്റെ കണ്ണീർച്ചൂടിനെ
പരിഹസിച്ച് വിറങ്ങലിച്ചു.
ബലാൽസംഗം ചെയ്ത് കൊന്ന മനസ്സുമായി
കാലങ്ങളെ ഞൊറിഞ്ഞുടുത്തലക്ഷ്യമായി,
ചിതറിയ മുടിയിഴകളിൽ
ഭൂമിയെ കൊരുത്തു വെച്ച്
പോവതെങ്ങു നീ?
Devamanohar

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക