പാരിജാതം.....
പതിവില്ലാത്ത നാട്ടിൽ നിന്നുള്ള നാലു മിസ്ഡ് കോൾ കണ്ടാണ് എഴുന്നേറ്റത്. അമ്മയുടെ കോൾ ആയിരുന്നു. ഞാൻ തിരികെ വിളിച്ചു.കോളെടുത്തപ്പോൾ തന്നെ അമ്മ ക്ഷമാപണത്തോടെ പറഞ്ഞു അവിടെ നേരം വെളുത്തില്ലാ അല്ലേ ?അച്ഛൻ പറഞ്ഞപ്പോളാ ഒാർത്തത്. നീ ഉറക്കത്തിലായിരുന്നോ ? അമ്മയുടെ സ്നേഹ ക്ഷമാപണത്തിൽ എന്റെ പരിഭവം മാഞ്ഞു പോയ്...
എന്താ അമ്മേ അതിരാവിലെകോൾ?
അമ്മ പറഞ്ഞുതുടങ്ങി അതെ നത്തൂൻ പറഞ്ഞു കംമ്പൂട്ടറിൽ എന്തോ ചെയ്താൽ കുറേ ആലോചന വരുമെന്ന് (മാട്രിമണി അതാണ് സംഭവം) ഞാൻ ചിരിച്ചു പാവം അമ്മയ്ക്ക് അതേക്കുറിച്ചു പറഞ്ഞു കൊടുത്തു. അതൊന്നും എനിയ്ക്ക് അറിയ്ല്ലാ എന്തായാലും നീ രജിസ്ട്രർ ചെയ്യ്.അല്ലാതെ നമ്മൾ നോക്കുന്നതൊന്നൂം നിനക്ക് ഇഷ്ടപ്പെടില്ല.കുറേ പരിഭവം പറഞ്ഞ് അമ്മ പോയ്...

ട്യൂട്ടി തിരകൊഴിഞ്ഞപ്പോൾ അമ്മയുടെ പരിഭവം മാറ്റാം എന്നു കരുതി സിസ്റ്റം ഒാൺ ചെയ്തു. മെയ്ൽ എൈഡിയും ടൈപ്പ് ചെയതു .പാസ് വേഡ് മുഴുവനാക്കാൻ എനിയ്ക്ക് കഴിഞ്ഞില്ല.എന്റെ കണ്ണുനീർ കീബോർഡിലെ അക്ഷരങ്ങളെ നനയ്ക്കുന്നുണ്ടായിരുന്നു...
വർഷങ്ങളായ് എന്റെ പാസ് വേഡ്....
സ്വന്തം പേരിനൊപ്പം കുഞ്ഞു കടലാസിൽ ആരും കാണാതെ ഞാനെഴുതിയ പേര് ,നിന്റെ പേരെഴുതിയ താലി എൻെറ സ്വപ്നമായിരുന്നു. കുറെ നേരം ഒന്നും ചെയ്യാൻ കഴിയാതെ ഞാനിരുന്നു.....ഒരുപാടു കാരണം കണ്ടെത്തി ഒഴിവാക്കി വേറെ കൈ പിടിച്ച പോയെങ്ങിലും ഇന്നും ഓർമകൾ ബാക്കിയായ് .....

വീണ്ടും വിളിയ്ക്കാൻ മനസ് പറഞ്ഞു ,നംമ്പർ സേവ് ചെയ്തു. വാഡ്സപ്പ് ടീ.പി നോക്കി...ആ പിക്ചർ ശരിയ്ക്കുമൊന്ന് നോക്കി
ഒരു ജോക്കർ ......
ആത് എന്നെ നോക്കി ചിരിയ്ക്കുന്നുണ്ടായിരുന്നു.
ശരിയ്ക്കും ഞാനായിരുന്നില്ലെ ?എന്നെ ആയിരുന്നിലെ ജോക്കർവേഷം കെട്ടിച്ചിരുന്നത്...അതെയെന്ന് സ്വയം പറഞ്ഞു ഞാൻ..

അവസാന കോളിൽഅയാൾ എന്നെ വിശേഷിച്ചത്
പാരിജാതം എന്നായിരുന്നു. ഗുണങ്ങൾ എറെ ഉണ്ടായിട്ടും പൂജയ്ക്കെടുക്കാത്ത കാട്ടു പൂവ്..ഞാൻ എന്റെ പാസ് വേഡ് തിരുത്തി.......
''പാരിജാതം ''

മായ ....

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക