മരണം
ഇതാ മരണം മുറ്റത്തുനിന്നെന്നെ വിളിക്കുന്നു
ഞാനറിയാതെന്തോ ഉള്ളിൽ പിടയുന്നു
ഞാനറിയാതെന്തോ ഉള്ളിൽ പിടയുന്നു
അന്ത്യമാം യാത്രയ്ക്ക് അടയേണ്ടകണ്ണുകൾ
ആരെയോ തേടുന്നപോലെതോന്നി
ആരെയോ തേടുന്നപോലെതോന്നി
ജീവന്റെ അംശം അണയാൻതുടങ്ങുന്നു
മാവിന്റെകൊമ്പുകൾ ആരോമുറിക്കുന്നു
മാവിന്റെകൊമ്പുകൾ ആരോമുറിക്കുന്നു
എൻ ചുണ്ടിലേക്കാരോ അമൃത് പകരുന്നു
ഭാഗവതത്തിന്റെ നാമം ജപിക്കുന്നു
ഭാഗവതത്തിന്റെ നാമം ജപിക്കുന്നു
ചന്ദനത്തിരികൾതൻ പുകയുമുയരുന്നു
അഞ്ച് തിരിയിട്ട വിളക്കുതെളിയുന്നു
അഞ്ച് തിരിയിട്ട വിളക്കുതെളിയുന്നു
തൂമ്പകൊണ്ടാരോ മണ്ണുകിളയ്ക്കുന്നു
വാഴയിലയിലേക്കെന്നെ കിടത്തുന്നു
വാഴയിലയിലേക്കെന്നെ കിടത്തുന്നു
ചന്ദനം ചാന്തുമെൻ നെറ്റിൽ തേക്കുന്നു
കല്യാണപ്പുടവകൊണ്ടെന്നെയോ മൂടുന്നു
കല്യാണപ്പുടവകൊണ്ടെന്നെയോ മൂടുന്നു
ചുണ്ടുകൾ എന്തോപറയാൻ വിതുമ്പുന്നു
കണ്ണുകൾ ആരെയോ കൂടെതിരയുന്നു
കണ്ണുകൾ ആരെയോ കൂടെതിരയുന്നു
നെഞ്ചുകിതക്കുന്നു പ്രപഞ്ചംകറങ്ങുന്നു
അപ്പൊ ദൂരെനിന്നാരാണാ ഓടിവരുന്നത്
മംഗല്യമാലയും ചാന്തുപൊട്ടും പിന്നെ
എന്റെപുടവയും കണ്ടുവത്രെ
മംഗല്യമാലയും ചാന്തുപൊട്ടും പിന്നെ
എന്റെപുടവയും കണ്ടുവത്രെ
അവരെന്നോട് മന്ത്രിച്ചു ആരാണവൻ
എന്റെ മനസിന്റെ വാടിയ വല്ലിയിൽ
പെട്ടെന്ന് പുഷ്പങ്ങൾ പൂത്തപോലെ
പെട്ടെന്ന് പുഷ്പങ്ങൾ പൂത്തപോലെ
ആരും അറിയാത്തോരാജീവസ്പന്ദനം
ഇവൻ മാത്രമറിയുമെന്നോർത്തുപോയി
ഇവൻ മാത്രമറിയുമെന്നോർത്തുപോയി
അവനുടെ വലംകൈ അടുത്തുവന്നു
എൻ കൺപീലികൾ മുറുക്കി അടച്ചുവെച്ചു
കോടി മുണ്ട് ശിരസ്സാലെ മറച്ചുവെച്ചു
എൻ കൺപീലികൾ മുറുക്കി അടച്ചുവെച്ചു
കോടി മുണ്ട് ശിരസ്സാലെ മറച്ചുവെച്ചു
ഒന്നും പറയാൻ കഴിയാതെഞാനും
കണ്ണുകൾ പൂട്ടി നിശബ്ദയായി
കണ്ണുകൾ പൂട്ടി നിശബ്ദയായി
ജീവന്റെ അംശങ്ങൾ കേണു ചൊല്ലി
ഇപ്പോഴും ബാക്കിഞാൻ നിന്നിലുണ്ട്
ഇപ്പോഴും ബാക്കിഞാൻ നിന്നിലുണ്ട്
അയല്പക്കത്തെ ആരോ അടക്കംപറയുന്നു
അവൻ യാത്രയാക്കാൻ മാത്രം വന്നതാകാം
അവൻ യാത്രയാക്കാൻ മാത്രം വന്നതാകാം
അഗ്നിനാളങ്ങൾ എന്നെ വിഴുങ്ങുമ്പോഴും
ഒരു ഗദ്ഗദം കേൾക്കുമെന്നോർത്തുപോയി
ഒരു ഗദ്ഗദം കേൾക്കുമെന്നോർത്തുപോയി
മനസും ശരീരവും കരിഞ്ഞു മരിച്ചുഞാൻ
മണ്ണിലെ പൂഴിയായ് മാറിപ്പോയി
മണ്ണിലെ പൂഴിയായ് മാറിപ്പോയി
കാറ്റത്തു പാറി ഒരു ദിവസം ഞാനാ
വീടിന്റെ മുറ്റത്തു ചെന്നുനിന്നു
വീടിന്റെ മുറ്റത്തു ചെന്നുനിന്നു
പുഷ്പങ്ങൾ ചാർത്തിയോരെൻറെ ചിത്രം
ആ തിണ്ണേടെ മൂലയിൽ വെച്ചിരുന്നു
ആ തിണ്ണേടെ മൂലയിൽ വെച്ചിരുന്നു
പുത്തൻപുടവ അണിഞ്ഞൊരു നവവധു
എന്റെ അസ്ഥിത്തറയിൽ തിരികൊളുത്തി
എന്റെ അസ്ഥിത്തറയിൽ തിരികൊളുത്തി
ചെറു കാറ്റായി ഞാനാ തിരികെടുത്തി
ചെറു നൊമ്പരം പോലെന്തോ.........
ചെറു നൊമ്പരം പോലെന്തോ.........
തോന്നലാവും............
Jaya.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക