Slider

മഴ പോലൊരിഷ്ടം-

0
ആദ്യത്തേത് എന്നും പ്രിയമാണെന്ന് എല്ലാവരും പറയുന്നു - പ്രണയമാണെങ്കിൽ പിന്നെ പറയേണ്ടതില്ലല്ലോ.സ്കൂൾ കാലഘട്ടത്തിൽ എനിക്കും ഉണ്ടായി ഒരു പ്രണയം, പക്ഷെ തുറന്നുപറയാൻ പറ്റിയില്ല, ധൈര്യവും ഉണ്ടായില്ല. പിന്നീട് ഞാൻ അയാളെ ഇടയ്ക്കൊക്കെ കാണും, എന്നെ കണ്ടാൽ ആൾ ഒന്നു കഷ്ടിച്ചു പുഞ്ചിരിക്കും, എനിക്കാണെങ്കിൽ ആ അല്പ ചിരി കാണുമ്പോഴെഎന്റെ ഇഷ്ടംതുറന്നു പറയാനുള്ള ധൈര്യം ചോർന്നു പോവും. തോൽക്കാൻ മനസില്ലാത്ത എന്റെ മനസ്സ് രണ്ടും കല്പിച്ച് ഒരു പ്രേമലേഖനം എഴുതി, പക്ഷെ അപ്പോഴും ഒരു ഭയം, ഇത് മറ്റാരെങ്കിലും കണ്ടാലോ, വീട്ടിൽ എങ്ങാനും അറിഞ്ഞാൽ പ്രത്യേകിച്ച് ചേട്ടൻ അറിഞ്ഞാൽ കൊന്നു കറി വയ്ക്കും. തോറ്റിട്ടില്ല തോറ്റ ചരിത്രം കേട്ടിട്ടില്ല, ഞാൻ മൂന്നും കല്പിച്ച് ഒരു പ്രണയകവിത എഴുതി അങ്ങു കൊടുത്തു, അത് ഫലംകണ്ടു. പക്ഷെ മറുപടി കിട്ടിയില്ല, ഇത്രയും നാളുകൾക്ക് ശേഷം രണ്ടു വരിയിൽ ഒരു അടി കുറിപ്പുമായി പ്രണയലേഖനം തിരിച്ചുകിട്ടി :-:, എന്റെ ഓർമ്മയിൽ നിന്ന് ഞാൻ ഇതിലെ നാലു വരികൾ പോസ്റ്റ് ചെയ്തതാണ്, ഇപ്പോൾ പൂർണ്ണരൂപത്തിൽ പോസ്റ്റുന്നു, ഇനി എന്തു രഹസ്യം .
മഴ പോലൊരിഷ്ടം-
- - - - - - - - - - - - - - - - -
മഴപോലൊരിഷ്ടം പുഴയായ്, എൻ മനസ്സിന്റെ
താഴ്വാര പൂക്കളെ ഉണർത്തിയിരിന്നു
എപ്പോഴെന്നറിയില്ല തോർന്നൊരാ മഴയെൻ
മധുരമാം നൊമ്പരം മാത്രമായി
ഒരു നോക്കു കണ്ടല്ല നിന്നെ ഞാൻ - സ്നേഹിച്ചത്
ഒരുപാടു നാളത്തെ പ്രണയത്തിൻ ബന്ധനം
മഴ പോലൊരിഷ്ടം ആടി തിമിർത്തു
എൻ മനസ്സിന്റെ താഴ്വാരത്തിൽ
പറയാതെ പറഞ്ഞില്ലേ എൻ സ്വപ്നമാം - സ്നേഹം
കനവിലെ നിറമുള്ള തൂവൽ കിരീടം
പുഞ്ചിരി തൂകുന്ന നിന്റെയാ മൗനവും
മഴ പോലൊരിഷ്ടം കുളിരുന്നു എന്നിൽ
അറിയില്ലെനിക്കാ ആർദ്രമാം നൊമ്പരം
ഒരുപാടു നിന്നെ ഞാൻ സ്നേഹിച്ചിരിന്നു
മഴ പോലൊരിഷ്ടം പുഴയായ് ഒഴുകുന്നു
കടപുഴക്കുന്നു എന്റെ വാക്കിന്റെ പുഴകളിൽ

Remya Abhilash
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo