Slider

ആ വാർത്ത

0
ആ വാർത്ത കേട്ടത് ഒരു ഞെട്ടലോടെയായിരുന്നു മിത്ര ആത്മഹത്യ ചെയ്തു.. അവിശ്വസനീയമായിന്നു മാളുവിനത്.. തന്റെ പ്രിയ കൂട്ടുകാരി ഈ ലോകം വിട്ടു പോയിൽ, അതും ജീവിതത്തെ അത്രയ്ക്ക് സ്നേഹിച്ചിരുന്ന എന്തും തമാശ പോലെ എടുത്തിരുന്ന മിത്ര... അവള്‍ എന്തിനത് ചെയ്തെന്നറിയാതെ മാളുന്റെ മനസ്സ് കുഴങ്ങി... ഒരു കത്ത് പോലും എഴുതി വക്കാതെ ആര്‍ക്കും പിടി കൊടുക്കാതെ അവള്‍ പോയി... പക്ഷെ
എന്തിനു???
8 ാം ക്ലാസ്സിന്റെ മധ്യത്തിൽ വച്ച് തന്റെ ക്ലാസ്സില്‍ വന്നതായിരുന്നു അവൾ, കാണാൻ മാലാഖ യെ പോലെ സുന്ദരി.... അന്ന് തുടങ്ങിയ സൗഹൃദം, പഠനം കഴിഞ്ഞു വിവാഹിതയായിട്ടും അവളുമായുള്ള സൗഹൃദം നിലനിന്നു.... എല്ലാ ആഴ്ചയിലും ഞാന്‍ അവളെയോ അവള്‍ എന്നെയോ വിളിച്ചിരുന്നു.... മരിക്കുന്നതിനു ഒരാഴ്ച മുമ്പ് വിളിച്ചപ്പോഴും സന്തോഷത്തോടെയായിയിരുന്നു അവള്‍ സംസാരിച്ചത്, കല്യാണം ഉറപ്പിച്ചതിന്റെ പ്രത്യേക സന്തോഷം ഉണ്ടായിരുന്നു അവളുടെ വാക്കുകളില്‍.... ഇതൊന്നും കൂടാതെ മരിക്കുന്നതിന്റെ തലേദിവസവും ഫേസ്ബുക്കില്‍ ചാറ്റ് ചെയ്തിരുന്നു.... അന്നും അവള്‍ക്ക് അങ്ങനെ ഒരു ഭാവവും ഉണ്ടായിരുന്നില്ല....
കഥയും കവിതയും എഴുതുന്ന ശീലം കുട്ടിക്കാലം മുതൽക്കേ ഉണ്ടായിരുന്നു അവളിൽ, സ്കൂൾ, കോളേജ് മഗസിനുകളിൽ അവളുടെ സൃഷ്ടികൾ ആയിരുന്നു കൂടുതലും, ഫേസ്ബുക്കിലും അഭിപ്രായങ്ങളുടെയും, പിന്തുണയുടെയും പ്രവാഹമായിരുന്നു അവളുടെ ഓരോ സൃഷ്ടികൾക്കും..
അവൾ, തന്റെ ഉറ്റ കൂട്ടുകാരി പോയിട്ട് ഇന്നേക്ക് ഒരു മാസമാകുന്നു... അവളുടെ fb അക്കൗണ്ട് അനാഥപ്രേതം പോലെ കിടക്കുന്നു, വെറുതെ അവളുടെ പോസ്റ്റുകളിലൂടെ കണ്ണോടിച്ചു. മരിക്കുന്നതിന്റെ അന്ന് രാവിലെ ഇട്ട ശുഭദിനം നോക്കി പല്ലിളിക്കുന്നു... അപ്പോളാണ് മാളു ശ്രദ്ധിച്ചത്, എന്നും കവിത ഇടുന്ന അവള്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കവിത ഇട്ടിരുന്നില്ല... ഞാന്‍ എന്തേ ഇതു അന്ന് ശ്രദ്ധിച്ചില്ല എന്ന് മാളു ഓര്‍ത്തു.... അവസാനം ഇട്ട കവിതയില്‍ വിരഹം നിഴലിച്ചു നിന്നിരുന്നു.... അതില്‍ ഞാന്‍ കളിയാക്കിയെഴുതിയ അഭിപ്രായങ്ങള്‍....
പിറ്റേദിവസം രാവിലെ തന്നെ മിത്രയുടെ വീട്ടിലേക്കു തിരിച്ചു... അവള്‍ എന്തിനു അത് ചെയ്തുവെന്നറിയണം.... ഇപ്പോള്‍ ഒരു മാസം കഴിഞ്ഞിരിക്കുന്നു അവള്‍ പോയിട്ട്... ആരവങ്ങളൊഴിഞ്ഞ അമ്പലമുറ്റം പോലെ തോന്നി അവളുടെ വീട്.... തന്നെ കണ്ടപ്പോള്‍ അമ്മ കരയാതിരിക്കാന്‍ പാടുപെടുന്നത് കണ്ട് മാളുവിന്റെ ഉള്ളം പിടഞ്ഞു... അമ്മയാണ് എന്റെ എല്ലാം എന്ന് അവള്‍ എപ്പോഴോ പറഞ്ഞത്‌ ഓർമ വന്നു.... എങ്കിലും ഞാന്‍ വിക്കി വിക്കി ചോദിച്ചു എന്തിനാ അമ്മെ അവള്‍ അങ്ങനെ ചെയ്തത്...
എനിക്ക് അറിയില്ല മോളെ, ചിലപ്പോ അവള്‍ക്കു അമ്മയെ മടുത്തു കാണും.... അവളുടെ മുറിയുടെ വാതില്‍ പതുക്കെ തുറന്നു.. കുറെ പാവകള്‍ അടുക്കി വെച്ചിരിക്കുന്നു... പാവകളെ സ്നേഹിച്ച പെണ്‍കുട്ടി... അതില്‍ ഞാന്‍ കൊടുത്ത പാവയും ഉണ്ട്..
മേശപ്പുറത്ത് പകുതി തുറന്ന ഒരു ബുക്ക്‌, അതില്‍ അടയാളം ഉള്ള പേജ് മാളു തുറന്നു... എഴുതി പൂര്‍ത്തിയാക്കാത്ത ഒരു കവിത.... അതില്‍ പകുതിയും വെട്ടിയിരിക്കുന്നു..... അവസാനത്തെ
വരികള്‍ മാളുന്റെ കണ്ണില്‍ ഉടക്കി
"മരണമേ നിന്നെ ഞാന്‍ ഭയക്കുന്നു
എന്നെ നീ സ്നേഹിക്കുന്നത് ഞാനറിയുന്നു...
എനിക്കാ പൂങ്കാവനത്തില്‍ ഒറ്റയ്ക്കിരിക്കണം പിന്തുടരുന്ന കണ്ണുകള്‍ ഇല്ലാതെ..."
അതിന്‍റെ ബാക്കി ബുക്ക്‌ മുഴുവന്‍ പരതി... ഇല്ല വേറെ ഒന്നും ഇല്ല...
അവളുടെ കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു നോക്കി, എല്ലാത്തിലും പാസ്‌വേഡ് സേവ് ചെയ്തിട്ടുണ്ട് , മിത്രയുടെ മെയില്‍ തുറന്നു നോക്കി, ജോലിക്ക് വേണ്ടി ഉള്ള കുറച്ചു മെയില്‍, കൂടെ പഠിച്ച കുറച്ചു കൂട്ടുകാരുടെ മെയിലുകള്‍....
ചാറ്റ് എടുത്തു നോക്കി, അതില്‍ പ്രതിശ്രുത വരന്റെ കുറച്ചു വര്‍ത്തമാനങ്ങള്‍, കുറച്ചു ഔപചാരിക വാക്കുകള്‍, അതിൽ കൂടുതല്‍ ഒന്നുമില്ല, കല്യാണം ഉറപ്പിച്ചിട്ട് ഏതാനും ദിവസങ്ങളെ ആയിട്ടുണ്ടായിരുന്നുള്ളൂ... ഇവള്‍ക്ക് വേറെ ഒരു പ്രണയം ഉണ്ടായിരുന്നോ എന്ന് മാളു ചിന്തിച്ചു, ഞാന്‍ അറിയാതെ ആരെയെങ്കിലും സ്നേഹിച്ചിരുന്നോ.... അപ്പോഴാണ് വേറിട്ട ഒരു ചാറ്റ് കണ്ണില്‍പെട്ടത്, മുഴുവന്‍ കവിതകള്‍ ആണ്, പ്രണയം തുടിക്കുന്ന മനസ്സിന്റെ കവിതകള്‍, തിരിച്ചുള്ള മിത്രയുടെ മറുപടിയും കവിതകൾ തന്നെ, പക്ഷെ ഉള്ളടക്കം ഉപദേശം ആണ്, അപേക്ഷ പോലെ ഉള്ള ഉപദേശം
ഒരു ദിവസം കൊണ്ട് തീര്‍ന്ന ചാറ്റുകള്‍, പിന്നെ ആ പേരില്‍ ഒരു ചാറ്റും ഇല്ല. എന്തായിരിക്കും അവരുടെ ചാറ്റ് ഒരു ദിവസം കൊണ്ട് തീര്‍ന്നത് , ആരായിരിക്കുമയാള്‍.... അതിന്‍റെ ഉത്തരത്തിനായി അവള്‍ ആ മെയില്‍ മുഴുവന്‍ നോക്കി... നിരാശയായിരുന്നു ഫലം..
ഫേസ്ബുക്കില്‍ കുറെ ആരാധന സന്ദേശങ്ങള്‍... മിക്കതിനും മറുപടി പോലും അയച്ചിട്ടില്ല... ആ സന്ദേശങ്ങളില്‍ കൂടി നോക്കിയപ്പോള്‍ ഒരെണ്ണത്തില്‍ കണ്ണ് ഉടക്കി.. അവള്‍ മരിക്കുന്ന അന്ന് വന്ന ഒരു സന്ദേശം. മെയിലില്‍ കണ്ടപോലെ തന്നെ ഉള്ള കവിത കലര്‍ന്ന സന്ദേശം.... :
"നിൻ കാലടി ശബ്ദവും
പ്രതീക്ഷിച്ചു ഇന്നും ഞാന്‍
പൂമുഖപടിയില്‍ നില്‍പ്പൂ
വന്നണയില്ലേ എന്നെ പുല്‍കാന്‍ "
നീ ഇല്ലാതെ എനിക്ക് കഴിയാന്‍ പറ്റുന്നില്ല. നീ പറഞ്ഞിട്ടാണ് ഞാന്‍ കല്യാണം കഴിച്ചത്.. എന്നിട്ടും ഇപ്പോഴും നീ എന്നില്‍ നിന്നു ദൂരെയാണ്... ഇന്ന് ഞാന്‍ അറിഞ്ഞു നീ കല്യാണം കഴിക്കാന്‍ പോകുവാണെന്ന്... എനിക്ക് ഒരു നിമിഷം പോലും നീ ഇല്ലാതെ കഴിയാന്‍ പറ്റുന്നില്ല, നിന്റെ ഓരോ വരിയും എന്നെ നിന്നിലേക്ക് അടുപ്പിക്കുന്നു, നിന്റെ കണ്ണുകള്‍ എന്നെ വിടാതെ പിന്തുടരുന്നു...
വായിച്ചു കഴിഞ്ഞു അയാളുടെ പ്രൊഫൈൽ ഫോട്ടോ കണ്ട മാളു നടുങ്ങി... ബാക്കി വായിക്കനാവാതെ മാളു നടന്നു, സത്യത്തില്‍ താന്‍ ആയിരുന്നു മരിക്കേണ്ടിയിരുന്നത്.. 5 വര്‍ഷം സ്നേഹിച്ചു കല്യാണം കഴിച്ച തന്റെ ഭര്‍ത്താവിന്റെ ശരിക്കുമുള്ള മുഖം അറിയുന്നത് അന്നാണ്. ഇപ്പോഴെനിക്ക് മനസിലാകുന്നു മിത്രേ നിന്നെ...... നീ അനുഭവിച്ചത്, എന്റെ ഭര്‍ത്താവ് ഉള്ളിടത്തു നിന്നെല്ലാം നീ ഒഴിഞ്ഞു മാറിയത്... എല്ലാം എനിക്ക് മനസ്സിലാകുന്നു. നീ എന്നോട് ക്ഷമിക്കൂ എന്റെ ജീവിതം രക്ഷിക്കാനാണല്ലോ നീ പോയത്.... അവള്‍ സ്വയം പിറുപിറുത്തു... ഭ്രാന്തിയെപ്പോലെ


0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo