അനുവാദമില്ലാതെ കുറച്ച് കഥാപാത്രങ്ങളെ എടുക്കുന്നതിൽ ക്ഷമ ചോദിക്കില്ല
ഞാൻ......കാരണം
ഞാൻ......കാരണം
'സ്വാതന്ത്ര്യം'
അത് ഓടാനും നടക്കാനും മാത്രമല്ല....
ചിന്തിക്കാനും സ്വപ്നം കാണാനും മരിക്കാനുമുള്ളതാണല്ലോ.....
ചിന്തിക്കാനും സ്വപ്നം കാണാനും മരിക്കാനുമുള്ളതാണല്ലോ.....
പ്രാർതഥന കഴിഞ്ഞ് പൂജാ മുറിയിലെ ചെപ്പിൽ നിന്ന് ഭസ്മം തൊട്ട് നെറ്റിയിൽ തൊടുമ്പോഴാണ് പുറത്താരോ വിളിക്കുന്ന ശബ്ദം സമീര കേട്ടത്
തനിക്കേറെയിഷ്ടമുള്ള മഞ്ഞ നിറമുള്ള ഒരു കോട്ടൺ സാരിയാണ് അന്ന് ഉടുക്കാനായവൾ തിരഞ്ഞെടുത്തിരുന്നത്.
രാവിലെ കുറച്ചെഴുതാൻ ഇരിക്കണമെന്ന് കരുതിയതാണ് ഇതാരാണ് ഇപ്പൊ രാവിലെ തന്നെ....
എന്ന് ചിന്തിച്ചു കൊണ്ട് സമീര കുളി കഴിഞ്ഞ് മുടിയോടൊപ്പം തലയിൽ ചുറ്റിയിരുന്ന തോർത്ത് അഴിച്ച് അയയിൽ ഇട്ടു വന്ന് മുൻവശത്തെ വാതിൽ തുറന്നു

പുറത്തൊരാൾ ഒരു നാല്പതു വയസ്സ് പ്രായം തോന്നിക്കും പക്ഷേ പ്രായത്തേക്കാളേറെ തലമുടിയും താടിയുമൊക്കെ നരകയറി പ്രാകൃതമായൊരു രൂപവും തോളിൽ ഒരു സഞ്ചിയും തൂക്കിയിട്ടുണ്ട്.
വേഷമെല്ലാം മുഷിഞ്ഞതുമാണ്
വേഷമെല്ലാം മുഷിഞ്ഞതുമാണ്
''ആരാ എന്തു വേണം സമീര ചോദിച്ചു.... "
അയാൾ മുഖത്തേക്ക് തന്നെ കുറച്ചു നേരം നോക്കി നിന്നിട്ട് ചുണ്ടൊരുവശത്തേക്ക് കോട്ടി ഒരു ചിരി ചിരിച്ചു.....
അയാൾ മുഖത്തേക്ക് തന്നെ കുറച്ചു നേരം നോക്കി നിന്നിട്ട് ചുണ്ടൊരുവശത്തേക്ക് കോട്ടി ഒരു ചിരി ചിരിച്ചു.....
"എന്തിനാ ചിരിക്കുന്നത് എനിക്ക് മനസ്സിലായില്ല അതാ ചോദിച്ചത്...ആരാണ് എന്തു വേണം... "
സമീര വീണ്ടും ചോദിച്ചു....
സമീര വീണ്ടും ചോദിച്ചു....
''ലോകത്തിലെ ഏറ്റവും വലിയ തമാശ ചോദ്യം നിങ്ങൾ ചോദിക്കുന്നത് കേട്ടാണ് ഞാൻ ചിരിച്ചത്.."
അയാൾ പറഞ്ഞു
സമീര തിരിച്ചൊന്നും മിണ്ടാതെ അയാളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു...
അയാൾ വീണ്ടും തുടർന്നു
സമീര തിരിച്ചൊന്നും മിണ്ടാതെ അയാളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു...
അയാൾ വീണ്ടും തുടർന്നു
"ഞാൻ ക്രിസ്റ്റി ഇപ്പോൾ പൈങ്കുളത്ത് നിന്നും വരുന്നു നിങ്ങൾക്ക് മാത്രമെ എന്നെ അറിയൂ എന്നെ സൃഷ്ടിച്ചത് നിങ്ങളാണല്ലോ....
പിന്നിപ്പോൾ ആരാണെന്ന് ചോദിച്ചാൽ അതിലും വലിയ തമാശ പിന്നെന്താണ്..."
അയാൾ പറഞ്ഞു നിർത്തി
പിന്നിപ്പോൾ ആരാണെന്ന് ചോദിച്ചാൽ അതിലും വലിയ തമാശ പിന്നെന്താണ്..."
അയാൾ പറഞ്ഞു നിർത്തി
സമീര സംശയത്തോടെ അയാളുടെ മുഖത്ത് തന്നെ നോക്കി നിന്നു ചിന്തിച്ചു
ഭ്രാന്തനാണോ....
ഭ്രാന്തനാണോ....
അയാൾ വീണ്ടും ചിരിച്ചു
"ഞാൻ മാത്രമല്ല എന്റെ കൂടെ മാധവനും യൂദാസും പിന്നെ രണ്ടുപേരും കൂടിയുണ്ട് "
ഒരു നിമിഷം സമീരയൊന്ന് ഞെട്ടി...
കണ്ടിട്ട് മാനസിക രോഗിയാണെന്ന് തോന്നുന്നില്ല പക്ഷേ അല്ലെന്ന് ഉറപ്പ് പറയാനും പറ്റില്ല
അങ്ങനെയാണല്ലോ സംസാരം....
സമീര ഒന്നു ചിരിച്ചു.....എന്നിട്ട് ചോദിച്ചു
കണ്ടിട്ട് മാനസിക രോഗിയാണെന്ന് തോന്നുന്നില്ല പക്ഷേ അല്ലെന്ന് ഉറപ്പ് പറയാനും പറ്റില്ല
അങ്ങനെയാണല്ലോ സംസാരം....
സമീര ഒന്നു ചിരിച്ചു.....എന്നിട്ട് ചോദിച്ചു
"ശരി എന്താ വേണ്ടത്..... "
"എനിക്ക് താക്കോൽ വേണം.....
നിങ്ങൾ രാധികയെ പൂട്ടിയിട്ട ലോഡ്ജിലെ ടെറസിലേക്കുള്ള വാതിലിലെ താക്കോൽ...
അവളവിടെ ഒറ്റയ്ക്കാണ് വിവസ്ത്രയായി... എല്ലാപേരും ഇപ്പോഴും അവളുടെ നഗ്നത കണ്ടാസ്വദിക്കുകയാണ്......
നിങ്ങൾ രാധികയെ പൂട്ടിയിട്ട ലോഡ്ജിലെ ടെറസിലേക്കുള്ള വാതിലിലെ താക്കോൽ...
അവളവിടെ ഒറ്റയ്ക്കാണ് വിവസ്ത്രയായി... എല്ലാപേരും ഇപ്പോഴും അവളുടെ നഗ്നത കണ്ടാസ്വദിക്കുകയാണ്......
മാത്രമല്ല ഒരു മരം വെട്ടുകാരൻ കോടാലിയുമായി അങ്ങോട്ട് പോയിട്ടുണ്ട്...
അയാൾ ആ വാതിൽ പൊളിക്കും...
അതിനും മുൻപെ എനിക്കവളെ രക്ഷിക്കണം എന്റെ രാധുവിനെ....
എന്തിനാ അവളെയവിടെ പൂട്ടിയിട്ടെ....
എനിക്ക് താക്കോൽ വേണം...
അത് നിങ്ങളുടെ കൈയ്യിൽ ആണ്...."
അയാൾ ആ വാതിൽ പൊളിക്കും...
അതിനും മുൻപെ എനിക്കവളെ രക്ഷിക്കണം എന്റെ രാധുവിനെ....
എന്തിനാ അവളെയവിടെ പൂട്ടിയിട്ടെ....
എനിക്ക് താക്കോൽ വേണം...
അത് നിങ്ങളുടെ കൈയ്യിൽ ആണ്...."
ഒരു ഞെട്ടലോടുകൂടെ സമീര വീണ്ടും ചോദിച്ചു ''ഇയ്യാൾ എന്തൊക്കെയാണ് ഈ പറയുന്നത് സുഹൃത്തേ....എന്താ താങ്കൾക്ക് പറ്റിയത് ആരെയാണ് താങ്കൾ അന്വേഷിക്കുന്നത്..... "
അയാൾ ഭ്രാന്തനെപ്പോലെ കൈകൾ കൊണ്ട് തലയിലും താടിയിലും മാന്തിപ്പറിച്ചു..
എന്നിട്ടയാൾ സമീരയുടെ മുഖത്തേക്ക് നോക്കി ആദ്യത്തെ ഭാവം മാറി ഇപ്പോൾ ദയനീയമായിട്ടുണ്ടാ മുഖമെന്ന് സമീര കണ്ടു
എന്നിട്ടയാൾ സമീരയുടെ മുഖത്തേക്ക് നോക്കി ആദ്യത്തെ ഭാവം മാറി ഇപ്പോൾ ദയനീയമായിട്ടുണ്ടാ മുഖമെന്ന് സമീര കണ്ടു
"എനിക്കു വിശക്കുന്നു ഭക്ഷണം വേണം... "
അയാൾ ആ ഭാവത്തോടു കൂടെ ചോദിച്ചു... സമീര ആലോചിച്ചു....
വീട്ടിലാണേൽ വേറെ ആരും ഇല്ല എങ്കിലും ഒരാൾ ഭക്ഷണം ചോദിക്കുവാണല്ലോ....
"ശരി വരൂ..."സമീര...അകത്തേക്ക് വിളിച്ചു മേശപ്പുറത്ത് പാത്രത്തിൽ ദോശയും ചട്ണിയുമെടുത്തു കൊടുത്തു.
"ദോശയാണോ...ചപ്പാത്തിയാണ് എനിക്കിഷ്ടം ഒറ്റയിരിപ്പിൽ പന്ത്രണ്ട് ചപ്പാത്തി ഒക്കെ ഞാൻ കഴിക്കും നിങ്ങൾക്കതറിയാമല്ലോ പക്ഷേ...
അത് അന്നെന്നിക്ക് കൂട്ടായി അവളുണ്ടായിരുന്നത് കൊണ്ടാണ് കേട്ടോ
എന്റെ രാധു...
സമീരയ്ക്ക് രസം പിടിച്ച് വന്നു അയാളുടെ സംസാരം.....
സമീര ഓരോന്നായി ചോദിച്ചു തുടങ്ങി
"ആരാ രാധിക...."
എന്താ രാധികയ്ക്ക് പറ്റിയത്..... "

"അയ്യേ വീണ്ടും തമാശ.... " എന്ന് പറഞ്ഞു കൊണ്ടയാൾ വായ് തുറന്നു ചിരിച്ചപ്പോൾ ദോശയും ചട്ണിയുമൊക്കെ കവിളിലൂടെ ഒലിച്ചിറങ്ങി
അത് കൈ കൊണ്ട് തുടച്ചിട്ട് അയാൾ തുടർന്നു
അത് കൈ കൊണ്ട് തുടച്ചിട്ട് അയാൾ തുടർന്നു
" രാധിക..... എന്റെ മകൻ അരിസ്റ്റോട്ടിൽ ക്രിസ്റ്റി രണ്ടാമന്റെ അമ്മ
രാധിക ക്രിസ്റ്റി ഐസക്...
അല്ലാതെ രാധികഅജിത്ത് അല്ല കേട്ടോ..
നിങ്ങളവളെ കുഞ്ഞിലെ ഒരു മരം വെട്ടുകാരനെ കൊണ്ട് പിച്ചിചീന്തിച്ചില്ലേ.....
പാവം എന്റെ രാധു..... "
രാധിക ക്രിസ്റ്റി ഐസക്...
അല്ലാതെ രാധികഅജിത്ത് അല്ല കേട്ടോ..
നിങ്ങളവളെ കുഞ്ഞിലെ ഒരു മരം വെട്ടുകാരനെ കൊണ്ട് പിച്ചിചീന്തിച്ചില്ലേ.....
പാവം എന്റെ രാധു..... "
എന്നു പറഞ്ഞു കൊണ്ടയാൾ കഴിച്ചെഴുന്നേറ്റു കൈ കഴുകി തുടയ്ക്കാൻ തോർത്തു കൊടുത്തപ്പോൾ വാങ്ങാതെ സ്വന്തം മുണ്ടിൽ തന്നെ കൈകൾ തുടച്ചിട്ടയാൾ സമീരയുടെ
മുഖത്തേക്ക് നോക്കി.....
മുഖത്തേക്ക് നോക്കി.....
അയാളുടെ രണ്ട് കണ്ണുകളും നിറഞ്ഞ് കണ്ണുനീർത്തുള്ളികൾ രണ്ടു ചാലുകളായി ആ കവിളുകളിലൂടെ ഒഴുകി....
സമീരയുടെ നേരെ കൈകൾ കൂപ്പി നിന്നു....
സമീരയുടെ നേരെ കൈകൾ കൂപ്പി നിന്നു....
ആ മുഖത്തെ ദയനീയത സമീരയ്ക്കും സങ്കടമായി....
"ഏയ് എന്തായിത്.... സമീര ചോദിച്ചു ഇരുകൈകളും തൊഴുതു പിടിച്ചു കൊണ്ടയ്യാൾ സമീരയുടെ കാൽക്കലേക്ക് വീണു....
ആ കണ്ണുനീർ പാദങ്ങളിലേക്ക് തെറിച്ചു വീണപ്പോൾ പെട്ടെന്ന് പിന്നോട്ട് മാറി സമീര
"ഏയ് എന്തായിത്.... സമീര ചോദിച്ചു ഇരുകൈകളും തൊഴുതു പിടിച്ചു കൊണ്ടയ്യാൾ സമീരയുടെ കാൽക്കലേക്ക് വീണു....
ആ കണ്ണുനീർ പാദങ്ങളിലേക്ക് തെറിച്ചു വീണപ്പോൾ പെട്ടെന്ന് പിന്നോട്ട് മാറി സമീര
"എന്തായിത് എന്താ നിങ്ങൾ കാണിക്കുന്നത് എഴുന്നേൽക്കൂ.... "സമീര പറഞ്ഞു
അയാൾ അനുസരിക്കാതെ അങ്ങനെ തന്നെയിരുന്ന് പൊട്ടിക്കരഞ്ഞ് കൊണ്ട് പറഞ്ഞു തുടങ്ങി..
"തുളസി എന്നോട് ക്ഷമിക്കണം ഞാനവളെ ഒരുപാട് കരയിപ്പിച്ചു സ്നേഹം അഭിനയിച്ചു ഞാനവളെ നശിപ്പിച്ചു .
എന്റെ കുട്ടികളെ....
ഞാനവളെ കൊലപാതകിയാക്കി...
മാപ്പർഹിക്കാത്ത തെറ്റാണ് ഞാൻ ചെയ്തത് അതിന്റെ ശിക്ഷ ഞാനാണഭുവിക്കേണ്ടത്..... അവളല്ല......
ഇപ്പോൾ അവളെ കണ്ടില്ലേ തലയൊക്കെ മൊട്ടയടിച്ച് കാവിയും ചുറ്റി..
എന്തു ഭംഗിയായിരുന്നെന്നോ എന്റെ തുളസിയെ കാണാൻ
വിനയനോട് എനിക്ക് അസൂയയായിരുന്നു... ഞാനവളെ തട്ടിയെടുത്തു
നല്ലൊരു ജീവിതത്തിൽ നിന്ന്
നാടിന് അഭിമാനമാകേണ്ട ഒരു തലച്ചോറ്. ഭാവിയിലെ നോബൽ ജേതാവ് ആകേണ്ടിയിരുന്നവളെ...
ഞാൻ രണ്ടു കുട്ടികളുടെ അമ്മയാക്കി വീട്ടിൽ തളച്ചിട്ടിട്ട്....
പുതിയ സുഖങ്ങൾ തേടിപ്പോയി...

എല്ലാറ്റിനും മാപ്പ് ഇപ്പോൾ എനിക്കവളെ രക്ഷിക്കണം...
മൃദുലമായ അവളുടെ ശരീരം കുരങ്ങൻമാർ മാന്തിപ്പറിച്ച് വ്രണമായി പഴുത്തിരിക്കുന്നു..
ആ വേദനയും ആസ്വദിച്ചവൾ ചിരിക്കുകയാണ് ഇപ്പോഴുംഎന്നെ നോക്കി....
എനിക്കുള്ള ശിക്ഷയാണത്
ഇനിയുമൊരു പക്ഷേ ആ വ്രണങ്ങൾക്കു മീതെയും
ആ കുരങ്ങൻമാർക്ക് മാന്തിപറിക്കാൻ അവൾ നിന്നു കൊടുക്കും....കാരണം
ആ വേദന അവളാസ്വദിക്കുകയാണ്....
അതിലും വലുതാണല്ലോ ഞാനവൾക്ക് കൊടുത്ത വേദന..
നിങ്ങൾ അവളെ രക്ഷിക്കണം ഈ ലോകത്തിൽ നിങ്ങൾക്ക് മാത്രമേ അവളെ രക്ഷിക്കാൻ കഴിയുകയുള്ളൂ....
കരഞ്ഞുകൊണ്ടയാൾ പറഞ്ഞു നിർത്തി

കുറച്ചു നിമിഷങ്ങൾ വേണ്ടിവന്നു സമീരയ്ക്ക് ആ സ്തംഭനാവസ്ഥയിൽ നിന്നു പുറത്തു വരാൻ..
''ശരി ഞാൻ രക്ഷിക്കാം...
നിങ്ങൾ എഴുന്നേൽക്കൂ....."
സമീര അയാളെ പിടിച്ചെഴുന്നേൽപ്പിച്ചു കൈയ്യിലിരുന്ന തോർത്തു കൊടുത്തു മുഖമൊക്കെ തുടയ്ക്കൂ എന്നിട്ടയാളെ അവിടെയുള്ള കസേരയിലിരുത്തി...
നിങ്ങൾ എഴുന്നേൽക്കൂ....."
സമീര അയാളെ പിടിച്ചെഴുന്നേൽപ്പിച്ചു കൈയ്യിലിരുന്ന തോർത്തു കൊടുത്തു മുഖമൊക്കെ തുടയ്ക്കൂ എന്നിട്ടയാളെ അവിടെയുള്ള കസേരയിലിരുത്തി...
എന്താ ഇപ്പോ ചെയ്ക ഫോണെടുത്ത് അടുത്ത വീട്ടിലെ സുഹൃത്തിനെ വിളിച്ചാലോ സമീര ആലോചിച്ചു...
''വെള്ളം... വെള്ളം..."അയാൾ ചോദിച്ചു
ഒരു ഗ്ലാസ് വെള്ളം സമീര ഒഴിച്ചെടുക്കുമ്പോൾ അയാൾ സമീരയെ തന്നെ നോക്കിയിരിക്കുവായിരുന്നു.....
ഗ്ലാസ് വാങ്ങിയിട്ടയാൾ അതിലെ വെള്ളത്തിലേക്ക് തുറിച്ച് നോക്കി കൊണ്ടിരിന്നിട്ട്
വീണ്ടും പറയാൻ തുടങ്ങി
വീണ്ടും പറയാൻ തുടങ്ങി
''എനിക്ക് കായലിലെ വെള്ളമാണ് കുടിക്കാൻ ഇഷ്ടം ഉപ്പ് കലർന്ന അതിന്റെ രുചി....
ചെളിയുടെ മണം...
നിങ്ങൾക്കറിയാമോ ചിലപ്പോഴൊക്കെ ആഴങ്ങളിലേക്ക് ഊളിയിട്ട് ചെല്ലുമ്പോൾ ജഡം അഴുകിയ മണമാണ് ആ വെള്ളത്തിന്.....
പാവം പ്രേമ അവൾക്ക് നീന്തൽ പഠിക്കണമെന്നുണ്ടായിരുന്നു
ഞാൻ പഠിപ്പിച്ചില്ല....
ഒരു കണക്കിന് അതു നന്നായി അല്ലേൽ അവളെപ്പറ്റിച്ച് കായലിലൂടെ ഞാൻ നീന്തി പോയപ്പോൾ അവളെന്റെ പുറകെ വരില്ലായിരുന്നോ...
പക്ഷേ എന്നിട്ടുമവൾ വന്നു ഞാൻ പോകുന്നിടത്തെല്ലാം അനധമായ പ്രണയമായിരുന്നു അവൾക്കെന്നോട്. എനിക്കവളെ പ്രണയിക്കാൻ കഴിയുമോ..

ആരാണ് ഞാൻ...?
എന്താണ് ഞാൻ...?
എന്താണ് ഞാൻ...?
കായലിൽ മുങ്ങി ശവമെടുക്കുന്നവൻ
പ്രാകൃതൻ....
അവളോ.....
താമരപ്പൂവ് പോലെ വിശുദ്ധിയായവൾ
ഞാൻ മൂലം കളങ്കപ്പെടുവാൻ അവളാഗ്രഹിക്കുന്നു...
ഇന്നും കന്യകയായി തുടരുന്നു....
സൂചിമുനകൾ കുത്തിക്കയറിയ ഈ ശരീരം കൊണ്ടെനിക്കതിനാവില്ലെന്ന് നിങ്ങൾക്കറിയില്ലേ....

സുനന്ദ എനിക്കവളോടായിരുന്നു പ്രണയം.. ആരാധന...അതു കൊണ്ട് തന്നെയാണ്
എന്റെ നാവ് ചതിച്ചതും
അതിന് കൊടുക്കേണ്ടി വന്നത് അവളുടെ ജീവന്റെ വില...
എന്റെ നാവ് ചതിച്ചതും
അതിന് കൊടുക്കേണ്ടി വന്നത് അവളുടെ ജീവന്റെ വില...
എന്റെ ഈ കൈകൾ കൊണ്ട് ഞാനവളെ കയത്തിലേക്കെടുത്തെറിയുമ്പോൾ അർദ്ധനഗ്നയായ അവളുടെ ശരീരം പീഡനങ്ങളേറ്റുവാങ്ങി.....
ചോരയിൽ മുങ്ങിയ മാറിൽ നിന്നും മുലഞെട്ടുകൾ പറിഞ്ഞുപോയ കാഴ്ച കണ്ടു മരവിച്ച ഈ മനസ്സിന്.....
മറ്റൊരു നഗ്നമേനി കണ്ടാസ്വദിക്കാനും... ആസ്വദിപ്പിക്കാനും.....
കഴിയാതെ പോയെന്ന് നിങ്ങൾ അവളെ അറിയിക്കണം......
നിങ്ങൾക്ക് മാത്രമേ അതിനു കഴിയുകയുള്ളു..... "

തനിക്കും വട്ടാകുന്നല്ലോ എന്ന് സമീരയ്ക്കും തോന്നി തുടങ്ങിയിരുന്നു....
" ദാസ്'' സമീര വിളിച്ചു..
"അല്ല യൂദാസ് " അയാൾ തിരുത്തി...
പിന്നെ തുടർന്നു....
''ഒരു ഒറ്റുകാരന് ഒരിക്കലും ഉറക്കമില്ല....
പാവം പ്രേമ ഒരു ഒറ്റുകാരന്റെ കാമുകിയായതിനാൽ....
അവളും ഇപ്പോൾ ഉറങ്ങാറില്ല....
ഉറങ്ങിയാൽ ഉണരുമ്പോൾ ഈ ഒറ്റുകാരൻ ഓടിയൊളിക്കുമെന്നവൾ കരുതുന്നു....
എത്രയവൾ ഉറങ്ങാതിരുന്നിട്ടും
ഇന്നലെ ഒരു നിമിഷമവൾ കണ്ണടച്ചപ്പോൾ
ഞാൻ വീണ്ടുമവളെ ഉപേക്ഷിച്ചോടി.. ഇപ്പോഴുമവൾ അവിടെ കാത്തിരിക്കുന്നുണ്ടാകും
അല്ലെങ്കിൽ മറ്റൊരു കായൽ കരയിലേക്ക് അന്വേഷിച്ചിറങ്ങി കാണും
അവളെ അറിയിക്കണം നിങ്ങൾ....
ഇനി ഒരു കണ്ടുമുട്ടലിനുള്ള ആയുസ്സെനിക്ക് ഈ ജൻമത്തിൻ ഉണ്ടാകില്ലെന്ന്...

നമുക്ക് കാത്തിരിക്കാം.....
ജന്മാന്തരബന്ധങ്ങൾക്കായി.....
സന്യാസജീവിതം നയിക്കുന്ന എന്റെ നാലുകെട്ടിലേക്കവളെ കൊണ്ടുവരണം....
അവിടെ വടക്കെ വാതിലിലെ
തുറക്കാനാകാത്ത സാക്ഷ നീക്കി... പുഴയ്ക്കരുകിലെ കാവിൽ നിന്നു ആ......
പ്രണയ ദൂതന്റെ ദംശനമേറ്റ കാലുമായവൾ വരുമ്പോൾ.....
പ്രേമത്തോടെയെനിക്കാ മുറിവിലെ ചോര വലിച്ചെടുക്കണം....
അവൾക്കൽപ്പം പോലും വേദനിക്കാതെ...

ഭംഗിയാർന്ന അവളുടെ കാലിലെ...
വിരലുകളിൽ അധികമായ് വളർന്നു നീണ്ട നഖങ്ങൾ പല്ലുകൾ കൊണ്ട് കടിച്ചെടുത്ത് ആ വിരലുകൾ ഭംഗിയാക്കുമ്പോൾ ദംശനമേറ്റ ആ മുറിവ്.....
കാലിലെ ഈ പെരുവിരലിനായിരുന്നെങ്കിൽ വിരലുണ്ണുന്ന ഒരു കുഞ്ഞിനെപ്പോലെയായി മാറുമന്നേരം ഞാൻ.....
അകത്തെ മുറിയിലെ തടിക്കട്ടിലിൽ അവളെ കെട്ടിപ്പിടിക്കുവാൻ......

ശരീരം കൊണ്ടല്ല....
ആത്മാവ് കൊണ്ട്.....
ചുംബനകൾ കൊണ്ടവളെ പൊതിയുവാൻ....
ചുണ്ടുകൾ കൊണ്ടല്ല....
ആത്മാവ് കൊണ്ട്...
എല്ലാ പുറം പടങ്ങളും ഊരിക്കളഞ്ഞ സർപ്പങ്ങളായി.....
എന്റെ ദംശനമേറ്റവൾ കരിനീലിച്ചുറങ്ങുമ്പോൾ
അന്നാദ്യമായി മധുരം ആസ്വദിക്കാമെന്ന ആർത്തിയോടെ......
അവളുടെ വിയർപ്പ് തുള്ളികൾ നുണയാനെത്തുന്ന ആ വേപ്പിൻ മരക്കട്ടിൽ തടിയെ.....
തോൽപ്പിച്ചു കൊണ്ടെനിക്കായോരോ തുള്ളിയും നുണഞ്ഞെടുക്കണം......
എന്റെ പ്രണയത്തിൻ സമർപ്പണത്താൽ... "

അയാൾ തുടർന്നു കൊണ്ടേയിരുന്നു....
കാര്യങ്ങൾ കൈവിട്ടു പോവുകയാണല്ലോ ദൈവമെ....
സമീര മനസ്സിൽ പറഞ്ഞു
ഒരു കാര്യം ഉറപ്പായി ആൾക്ക് എന്തോ കുഴപ്പം ഉണ്ട്
സമീര ഫോണെടുത്ത് അടുത്ത വീട്ടിലെ സുഹൃത്തിനെ ഒന്നിവടം വരെ വരാൻ പറഞ്ഞ് ഫോൺ വച്ച് തിരിഞ്ഞപ്പോളുണ്ട് അയാൾ ഇരുന്നയിടത്തു നിന്ന് എഴുന്നേറ്റ് തന്റെ മുന്നിൽ തൊട്ടടുത്ത് വന്നു നിൽക്കുന്നു.....

വല്ലാത്തൊരു രൗദ്രഭാവത്തോടെ നേരത്തെ കണ്ട ദയനീയതയോ.. സന്യാസമോ....പ്രണയമോ....
ആ മുഖത്ത് കാണാനില്ല...
"ആരെയാ... വിളിച്ചത്.... "അയാൾ ചോദിച്ചു
''എന്റെ ഒരു സുഹൃത്തിനെ ആണ് "...സമീര
പറഞ്ഞു....
"കള്ളം പോലീസിനെ അല്ലേ വിളിച്ചത്..." അയാൾ വീണ്ടും....
''അല്ല...." സമീര പറഞ്ഞു
''വിളിച്ചിട്ടും കാര്യമില്ല....
മൃഗം പരമേശ്വരനിപ്പോൾ ഭാഗവതവും വായിച്ചിരിപ്പാണ്..."
എന്നു പറഞ്ഞിട്ടയാൾ പൊട്ടിച്ചിരിച്ചു ഭ്രാന്തിളകയത് പോലെ
എന്നിട്ട് ഉറക്കെ പറഞ്ഞു...

''വിപ്ലവം ജയിച്ചു......
നക്സൽ ബാരി സിന്ദാബാദ്...."
നക്സൽ ബാരി സിന്ദാബാദ്...."
സമീര ഞെട്ടിത്തരിച്ചു നിൽക്കുമ്പോളയാൾ എന്തോ എടുക്കുവാനായി ആ തോളിലെ സഞ്ചിയിലേക്ക് കൈയ്യിട്ടു... എന്നിട്ട് തുടർന്നു
"നിങ്ങൾ എന്തിനെന്നെക്കൊണ്ടെന്റെ....
ഏയ്ഞ്ചലയെ കൊല്ലിച്ചു....
എന്റെ കുട്ടികളെ അനാഥമാക്കിയില്ലേ....
അവരെ തമ്മിൽ പിരിച്ചതെന്തിന്..
മൂക്കിൽ മറുകുമായി വന്നവന് തന്റെ സൃഷ്ടിയോട് പോലും ദയയുണ്ടായില്ലല്ലോ.....
പിറന്നാൾ കേക്കുമായി കാത്തിരുന്ന എന്റെ ആനും.... ഐറിനും....
ഇപ്പോഴെവിടെയാണ്...
എനിക്കവരെ വേണം....
അല്ലെങ്കിൽ എയ്ഞ്ചല ഇന്നുമിവിടെ മുറിവേറ്റു വീഴും...
എന്നു പറഞ്ഞലറി കൊണ്ടയാൾസഞ്ചിയിൽ നിന്നൊരു കത്തി വലിച്ചു പുറത്തെടുത്തു.... സമീര ഭയപ്പാടോടെ പിന്നോട്ട് മാറി
സുഹൃത്ത് പെട്ടെന്നെത്തിയിരുന്നെങ്കിൽ എന്ന് പ്രാർത്ഥിച്ചു നിന്നു...
അയാളൊരു ഭ്രാന്തനായി മാറിക്കഴിഞ്ഞിരുന്നു.....

എന്തിനെൻ രാധുവിനെ നഗ്നയാക്കി പൂട്ടിയിട്ടു..... ക്രിസ്റ്റി അലറി വിളിക്കുന്നു
എന്തിനെൻ തുളസിയെ വ്രണിതമാക്കി
മുലക്കണ്ണുകളിൽ വിഷം പുരട്ടി എന്റെ കുഞ്ഞുങ്ങളെ കൊല്ലിച്ചു....
മാധവൻ തേങ്ങിക്കരയുന്നു....
മുലക്കണ്ണുകളിൽ വിഷം പുരട്ടി എന്റെ കുഞ്ഞുങ്ങളെ കൊല്ലിച്ചു....
മാധവൻ തേങ്ങിക്കരയുന്നു....
ജന്മാന്തരങ്ങളെന്ന പേരിൽ സന്യാസിയുടെ മുന്നിലെന്തിനെൻ പത്നിയെ തളർത്തി നീ... നിസ്സഹയനാം പതിതൻ തേങ്ങൽ....
മുലക്കണ്ണുകൾ ചതഞ്ഞിളകിയൊരാ മാറിടം ബാക്കി നിൽക്കുന്നൊരെൻ പ്രണയിനിയുടെ ശരീരം എന്തിനെൻ കൈകൾ കൊണ്ടു നീ കയത്തിലെറിയിച്ചു....
ദീനമാമൊരു നക്സലൈറ്റിൻ രോദനം....
ദീനമാമൊരു നക്സലൈറ്റിൻ രോദനം....
അലറി വിളിച്ചയാൾ ആ കത്തി തലയ്ക്കു മുകളിലേക്കുയർത്തി....
സമീര രണ്ടു കണ്ണുകളും ഇറുകെയടച്ചു........
സമീര രണ്ടു കണ്ണുകളും ഇറുകെയടച്ചു........
തലയിലേക്കൊരു കുടം വെള്ളം വന്നു വീണപ്പോഴേക്ക്....
ഞാൻ ഞെട്ടി ഉണർന്ന് വിളിച്ചു
"അയ്യോ..... ചോര...ചോര.... "
''ഒലക്കേരെ മൂട് " എന്നൊരു മറുപടിയും തലയിലൊരു കൊട്ടും കിട്ടി....
നോക്കിയപ്പോഴതാ സാറ കൈയിൽ ഒരു ചട്ടുകവും മറ്റേ കൈയ്യിൽ തലയിൽ വെള്ളമൊഴിച്ച മൊന്തയുമായി നിൽക്കുന്നു..
ചിരിച്ചു കൊണ്ട് ഞാൻ
"സ്വപ്നമായിരുന്നോ..."
അവളൊന്നും മിണ്ടിയില്ല തുറിച്ചു നോക്കി നിൽക്കുവാണ്..
''എന്തായാലും നീ വിളിച്ചത് നന്നായി അല്ലേൽ ഞാനാ ചേതനയുടെ തൂക്കു കയറിൽ കിടന്നാടിയേനെ... " ഞാൻ പറഞ്ഞു

"നിങ്ങൾക്കെന്താ മനുഷ്യാ വട്ടായോ... എന്തായാലും മക്കൾ ഇങ്ങ് വരട്ടെ ഞാൻ പറയുന്നുണ്ട് എത്ര പെണ്ണുങ്ങളെയാ ഉറക്കത്തിൽ കിടന്ന് പുലമ്പുന്നത് ഉണർന്നപ്പോൾ ദാ വേറൊരുത്തിയും "
എന്നു പറഞ്ഞവൾ കലി തുള്ളി അടുക്കളയിലേക്ക് പോയി......
എന്നു പറഞ്ഞവൾ കലി തുള്ളി അടുക്കളയിലേക്ക് പോയി......
നനഞ്ഞ തലയിലെ നരകയറിയ മുടിയിഴകൾക്കിടയിലെ ചട്ടുകത്തിന്റെ
കൊട്ടിന്റെ വേദനയിലെ പാടിൽ വിരലോടിച്ചപ്പോൾ മനസ്സ് ചോദിക്കുന്നു....
കൊട്ടിന്റെ വേദനയിലെ പാടിൽ വിരലോടിച്ചപ്പോൾ മനസ്സ് ചോദിക്കുന്നു....
''ഓടാനും നടക്കാനും മാത്രമല്ല ചിന്തിക്കാനും
സ്വപ്നം
കാണാനും സ്വാതന്ത്ര്യം വേണമെന്ന് ആരോ പറഞ്ഞല്ലോ...
സ്വപ്നം
കാണാനും സ്വാതന്ത്ര്യം വേണമെന്ന് ആരോ പറഞ്ഞല്ലോ...
ആരാണത്........?
അക്ഷരങ്ങളിലിൽ കുടുങ്ങി കിടക്കുന്ന കഥാപാത്രങ്ങൾ ഒരു ദിവസം ജീവൻ വച്ചു മുന്നിൽ വന്നു നിന്നാലോ.......?
വെറുതെ ഒന്ന് സ്വപ്നം കണ്ടു നോക്കിയതാ....
വെറുതെ ഒന്ന് സ്വപ്നം കണ്ടു നോക്കിയതാ....
ജെ..........
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക