അച്ഛന്‍റെ പേഴ്സ്
********************
********************
ഈ ലോകത്തുള്ള എല്ലാ അച്ഛന്മാര്‍ക്കും ഒരു പേഴ്സുണ്ടാകും. അവരുടെ പേഴ്സുകള്‍ക്ക് നമ്മള്‍ മക്കളറിയാത്ത ഒരുപാട് കഥകളുണ്ടാവും പറയാന്‍....... കടപ്പാടുകളുടെയും, വാഗ്ദാനങ്ങളുടെയും, ആവശ്യങ്ങളുടെയും, അങ്ങനെ..., അങ്ങനെ... എത്രയോ കഥകള്‍ .....!
പേഴ്സ് പലപ്പോഴും ഒരു ഐഡന്‍റിറ്റിയാണ്..... ജീവിത സാഹചര്യങ്ങളും, സാമ്പത്തിക നിലവാരവും അളക്കാനുള്ള ഒരു അളവ് കോല്‍.....
ചില അച്ഛന്‍മാരുടെ പേഴ്സ് പെട്ടെന്നൊരു സുപ്രഭാതത്തില്‍ അപ്രത്യക്ഷമാവും.... അവരുടെ പുത്രന്മാരുടെ കൈകളില്‍ അതിനേക്കാള്‍ ഗുണവും വലിപ്പമുള്ളതുമായ േപഴ്സുകള്‍ സ്ഥാനം പിടിക്കും, അതില്‍ നിന്നും വീഴുന്ന നൂറിനും, അഞ്ഞൂറിനും അവര്‍
കൈനീട്ടും..... എന്നാല്‍ മറ്റുചില സന്താനങ്ങള്‍ അവരുടെ അച്ഛന്‍മാരുടെ പേഴ്സുകള്‍ നിറഞ്ഞിരിക്കാന്‍ പരിശ്രമിക്കും പക്ഷേ അതിനുമുമ്പ് പേഴ്സും, പണവുമില്ലാത്തൊരു മറ്റൊരു ലോകത്തിലേക്ക് അവര്‍ യാത്രയാകും.....
കൈനീട്ടും..... എന്നാല്‍ മറ്റുചില സന്താനങ്ങള്‍ അവരുടെ അച്ഛന്‍മാരുടെ പേഴ്സുകള്‍ നിറഞ്ഞിരിക്കാന്‍ പരിശ്രമിക്കും പക്ഷേ അതിനുമുമ്പ് പേഴ്സും, പണവുമില്ലാത്തൊരു മറ്റൊരു ലോകത്തിലേക്ക് അവര്‍ യാത്രയാകും.....
എന്‍റെ ഈ ചുരുങ്ങിയ ജീവിത യാത്രക്കിടയില്‍ എത്രയോ പേഴ്സുകള്‍ ഞാന്‍ കണ്ടിരിക്കുന്നു. പക്ഷേ, അതില്‍ നിന്നെല്ലാം തീര്‍ത്തും വ്യത്യസ്ഥമായിരുന്നു അച്ഛന്‍റെ പേഴ്സ്. അച്ഛന്‍റെ പേഴ്സിന് സ്ഥിരമായ ഒരു സ്ഥാനമുണ്ടായിരുന്നു. അച്ഛന്‍റെ തന്നെ
മുറിയിലെ തലയണയുടെ അടിയില്‍ അത് വിശ്രമിച്ചു..... അച്ഛന്‍റെ വാച്ച്, ചെരുപ്പുകള്‍, വസ്ത്രങ്ങള്‍ എന്നിവയെപ്പോലെ തന്നെ പേഴ്സും കാലങ്ങളെ അധിജീവിച്ച് മുന്നോട്ട് പോയി.....
മുറിയിലെ തലയണയുടെ അടിയില്‍ അത് വിശ്രമിച്ചു..... അച്ഛന്‍റെ വാച്ച്, ചെരുപ്പുകള്‍, വസ്ത്രങ്ങള്‍ എന്നിവയെപ്പോലെ തന്നെ പേഴ്സും കാലങ്ങളെ അധിജീവിച്ച് മുന്നോട്ട് പോയി.....
പണത്തിന് വളരെ അധികം മൂല്യം കല്‍പ്പിച്ചിരുന്ന ആളായിരുന്നു അച്ഛന്‍. അത് അലക്ഷ്യമായി മേശപ്പുറത്തും മറ്റും വെയ്ക്കുന്നത് അദ്ദേഹത്തിന് സഹിക്കാന്‍ പറ്റാത്ത കാര്യമാണ്.... അദ്ദേഹം നോട്ടുകള്‍ ചുളിവുകള്‍ നിവര്‍ത്തി ഭംഗിയായി അടുക്കിവെക്കും, പേഴ്സും പണവും മടക്കിവെയ്ക്കുന്ന സ്വഭാവം അച്ഛനില്ലായിരുന്നു.... മുണ്ട് മാത്രം ഉടുക്കുന്ന ആളായതുകൊണ്ട് ഇട്ടിരുന്ന വെള്ള ബനിയന്‍റെ (ഉള്ളിലിടുന്ന) യുള്ളിലാണ് അത് സൂക്ഷിക്കാറ്.....
ഒരു കാലത്ത് അച്ഛന്‍റെ പേഴ്സ് ഒരു പൂര്‍ണ്ണ ഗര്‍ഭിണിയെപ്പോലെ നിറവയറുമായി നിന്നു.... പിന്നീടെപ്പോഴോ അത് അടുക്കള വശത്തുള്ള പ്ലാവില്‍ നിന്നും വീണ പഴുത്തിലകള്‍ പോലെ ശുഷ്ക്കിച്ചും കാണപ്പെട്ടു...... എങ്കിലും ഒരുപാട് അംഗങ്ങളുള്ള കുടുംബത്തിന്‍റെ കാമധേനുവായിരുന്നു ആ പേഴ്സ്..... വിശക്കുമ്പോഴെല്ലാം ആഹാരം വിളമ്പുന്ന അക്ഷയ പാത്രം.....
എപ്പോള്‍ മുതലാണ് എനിക്ക് സ്വന്തമായൊരു പേഴ്സ് ഉണ്ടായത്.......? എനിക്ക് ഒാര്‍മ്മയില്ല....... ഒാരോ ശമ്പള ദിവസവും ഞാന്‍ അച്ഛനെ ഒാര്‍ക്കും........ കൈയില്‍ കിട്ടുന്ന പണം അണാപൈ കുറയാതെ അച്ഛന്‍റെ കൈയിലേല്‍പ്പിച്ചിരുന്ന സുന്ദമായ ഒരു ഭൂതകാലമുണ്ടായിരുന്നു എനിക്ക്......... ശമ്പളം കൈയിലെടുത്ത ് അച്ഛന്‍ രണ്ട്, മൂന്നുവട്ടം എണ്ണി നോക്കും.... അച്ഛന്‍ പൈസ എണ്ണുന്നതിന് ഒരു പ്രത്യേക രീതിയുണ്ട്. ഇടതുകൈയില്‍ നോട്ട്കെട്ട് പിടിച്ച്. വലതുകൈയിലെ തള്ളവിരലിന്‍റെ അഗ്രം നാവുകൊണ്ട് നക്കി അതിയശിപ്പിക്കുന്ന വേഗതയില്‍ ആ പ്രവൃത്തി പൂര്‍ത്തിയാക്കും..... എണ്ണിത്തിട്ടപ്പെടുത്തിയ പണം പേഴ്സില്‍ വയ്ക്കുന്നതിന് മുമ്പ് അച്ഛന്‍ ഗൗരവത്തില്‍ ചോദിക്കും....... ''നിനക്കെത്രയാ.... വേണ്ടത്.....?'' അല്‍പ്പമൊന്ന് പരുങ്ങി വട്ടചിലവിനുള്ളത് മാത്രം ഞാന്‍ വാങ്ങും.....
ആവശ്യങ്ങള്‍ അച്ഛനോട് പറഞ്ഞ്, അച്ഛന്‍ തരുന്ന നോട്ടുകള്‍ വാങ്ങി പോക്കറ്റിലിടുമ്പോള്‍ കിട്ടുന്ന സുഖമൊന്നും ഒരു എ.ടി.എമ്മിന്‍റെ തണുപ്പില്‍ നിന്നാലും കിട്ടില്ല......
ക്രഡിറ്റ് കാര്‍ഡിന്‍റെയും, ഇ-ബാങ്കിങ്ങിന്‍റെയും, ക്യാഷ് ലസ്സ് ഇക്കോണമിയുടെയും പുതിയ കാലത്ത് അച്ഛന്‍റെ പേഴ്സ് ഗൃഹാദുരമായ ഒരോര്‍മ്മയാണ്...... ഒാര്‍മ്മപ്പെടുത്തലാണ്.....
(ദിനേനന്‍)

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക